city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാഭ്യാസരംഗത്ത് അവഗണന തുടരുന്നു; മൗനവും

വിദ്യാഭ്യാസരംഗത്ത് അവഗണന തുടരുന്നു; മൗനവും
ഴിഞ്ഞ കുറെ മാസങ്ങളായി കാസര്‍കോടിന്റെ മണ്ണില്‍ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രഖ്യാപനങ്ങളും വിവാദങ്ങളും കത്തി നില്‍ക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്തായാലും ഉന്നത വിദ്യാഭ്യാസ രംഗത്തായാലും വളരെ കുറഞ്ഞ സൗകര്യങ്ങള്‍ മാത്രമാണ് ജില്ലയിലുള്ളത്. വേണ്ടത്ര പ്ലസ്ടു ബാച്ചുകളും ഡിഗ്രി കോഴ്‌സുകളും ലഭ്യമാക്കാന്‍ മന്ത്രി വസതികള്‍ ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ പ്രഖ്യാപിക്കേണ്ടി വന്നവരാണ് കാസര്‍കോട്ടെ വിദ്യാര്‍ത്ഥി സമൂഹം.

എന്നിട്ടും അര്‍ഹമായ അവകാശങ്ങള്‍ പോലും ഈ രംഗത്ത് അനുവദിച്ചു നല്‍കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല.അതിനിടയ്ക്ക് ഒരാശ്വസമായിട്ടാണ് കേന്ദ്ര സര്‍വകലാശാലയും അനുബന്ധ സ്ഥാപനങ്ങളും ഇവിടെ തുടങ്ങാനുള്ള തീരുമാനമുണ്ടായത്.പക്ഷെ അതും തട്ടിക്കൊണ്ടു പോകാന്‍ അന്യജില്ലക്കാര്‍ നടത്തിയ ശ്രമം നമുക്ക് പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. പൊതു ജനത്തിന്റെ വന്‍തോതിലുള്ള എതിര്‍പ്പ് മൂലം ആ നീക്കം പരാജയപ്പെട്ടു .അതിനു ശേഷം അനുബന്ധ സ്ഥാപനമായ മെഡിക്കല്‍ കോളേജ് കടത്തിക്കൊണ്ടു പോകാനായിരുന്നു അവരുടെ ലക്ഷ്യം. ജനരോഷത്തിനു മുന്നില്‍ അതും പാളിപ്പോയി, പക്ഷെ ഇപ്പോഴിതാ മെഡിക്കല്‍ കോളേജ് ഇല്ലായെന്നുള്ള പ്രഖ്യാപനം വന്നിരിക്കുന്നു. 

തന്ത്രപൂര്‍വമായ ഒരു കളിയായിട്ടാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്. അതിനിടെ ജില്ലയിലെ തന്നെ ചില പ്രമുഖരും അന്യ സംസ്ഥാനത്തെ വിദ്യാഭ്യാസ ലോബിയും ഈ കാര്യത്തില്‍ കൈ കടത്തിയിട്ടുണ്ടെന്ന തരത്തില്‍ പൊതുജന സംസാരം ഉയരുന്നുണ്ട് . രാഷ്ട്രീയ ഭേദമേന്യ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിച്ചാലേ ആ മെഡിക്കല്‍ കോളേജ് നമുക്ക് ലഭിക്കുകയുള്ളൂ .അതിനു വേണ്ടി ശക്തമായ ശ്രമങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.മെഡിക്കല്‍ കോളജിന്റെ കാര്യം മാത്രമല്ല, കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ലോ കോളജിന്റെ കാര്യവും പരുങ്ങലിലാണ്, ബെദ്രടുക്കയില്‍ വന്നു അധികൃതര്‍ സ്ഥലം നോക്കി പോയതിനു ശേഷം വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല.

ബെദ്രടുക്കയില്‍ തന്നെ സ്ഥിതി ചെയ്യുന്ന ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കാര്യവും വളരെ ദയനീയമാണ്, വേണ്ടത്ര സ്ഥലവും സ്വന്തം കെട്ടിടവുമുണ്ടായിട്ടും അനുബന്ധ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. സ്‌കൂളിനെ പോളിടെക്‌നിക് ആയി ഉയര്‍ത്തണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പല സ്‌കൂളുകളിലും പ്ലസ്ടു ബാച്ച് അനുവദിച്ചപ്പോഴും വേണ്ടത്ര ക്ലാസ്മുറികളും ലാബുകളും ഒരുക്കിക്കൊടുത്തിട്ടില്ല .
ചുരുക്കത്തില്‍ െ്രെപമറി തലം മുതല്‍ കേന്ദ്ര സര്‍വകലാശാല വരെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളുടെ കാര്യത്തില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായാലേ ഈ പിന്നോക്കാവസ്ഥയ്ക്ക് ചെറിയ തോതിലെങ്കിലും പരിഹാരം ഉണ്ടാവുകയുള്ളൂ.

-അബ്ദുല്ല മുഹമ്മദ്‌

Keywords: Article, Education, Kasaragod, Abdulla-Mohammed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia