പെരുന്നാൾ ആശംസകളും ഒരു വീമ്പു പറച്ചിലിന്റെ അറുതിയും
Sep 3, 2017, 23:03 IST
സ്‌കാനിയ ബെദിര
(www.kasargodvartha.com 03.09.2017) ആശംസകള്‍ അടക്കംചെയ്ത ഇമേജുകളുടെയും ഫൂട്ടേജുകളുടെയും ആധിക്യം ഇത്രയേറെ കടന്നുപോയ ഒരു പെരുന്നാളും ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പെരുന്നാളിന്റെ പിറ്റേന്ന് ഇന്‍ ബോക്‌സുകള്‍ അടിച്ചുവാരി വൃത്തിയാക്കുമ്പോള്‍ കിട്ടിയ സന്ദേശ വാക്യങ്ങളില്‍ ചിലത് കൗതുകമുണര്‍ത്തുന്നതായിരുന്നു. ചിലത് ചിരിക്കു വക നല്‍കിയപ്പോള്‍ മറ്റുചിലത് ചിന്തോദ്ദീപകങ്ങളായി.
പെരുന്നാള്‍, ഓണം, ക്രിസ്മസ്, ദീപാവലി തുടങ്ങി ഉത്സവ കാര്യങ്ങളൊക്കെ കയ്യടക്കിയിരുന്നത് പണ്ട് ആശംസാ കാര്‍ഡുകള്‍ ആയിരുന്നെങ്കില്‍ ഇന്ന് പലതും പോലെ അതും മ്യൂസിയങ്ങളില്‍ ഒതുങ്ങി. ഗൂഗിള്‍ ഇമേജില്‍ നിന്ന് ഇഷ്ടാനുസരണം ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കെ ആര്‍ക്കും ഈദ് സന്ദേശങ്ങള്‍ അയക്കാന്‍ കാപൈസ ചിലവില്ലെന്നായി.
'To open, touch my heart ' തൊട്ടു... വിരിഞ്ഞു വന്നത് കുറേ പൂക്കള്‍....ചന്ദ്രക്കലകള്‍.... കാലികള്‍....ചില ടച്ചുകള്‍ക്ക് പാസ്‌വേഡ് കൂടി നിര്‍ബന്ധമാക്കപ്പെട്ട പെരുന്നാളും കൂടി ആയിരുന്നു ഈ കടന്നു പോയത്. ഈ ചന്ദ്രക്കലയുമായി ബലി പെരുന്നാളിന് എന്ത് ബന്ധം എന്നറിഞ്ഞില്ല...ശവ്വാല്‍ ഒന്നല്ലല്ലോ ...ദുല്‍ഹജ്ജ് പത്തല്ലെ...അറഫ ദിനത്തിന്റെ പിറ്റേന്നല്ലെ ഈദ് അല്‍ അദ് ഹാ.
ആചാരങ്ങള്‍ സര്‍വസാധാരണമായി തീരുമ്പോള്‍ അവയുടെ ആഴങ്ങളിലേക്ക് നാം പലപ്പോഴും ഇറങ്ങിച്ചെല്ലാറില്ല എന്ന് പല ഈദ് സന്ദേശങ്ങളും വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മാഈലിന്റെയും ത്യാഗ സ്മരണകള്‍ ഉണര്‍ത്തുന്ന ഈ പാവന ദിനത്തെ അനുമോദിക്കാന്‍ അയച്ച സന്ദേശങ്ങളില്‍ കുറേ ഏറെ അയച്ചിരിക്കുന്നത് പോത്തുകള്‍ തന്നെയാണോയെന്ന് സംശയിച്ചുപോയി. 'അപ്പോള്‍ നാളെ നെയ്‌ച്ചോറിന്റെ കൂടെ കാണാം' എന്ന ഉഗ്രന്‍ ദൃഢ നിശ്ചയത്തോടെ... ആടുമാടുകളുടെ സങ്കട കരച്ചിലുകള്‍ ഉള്‍ക്കൊള്ളുന്ന ആശംസാ സന്ദേശങ്ങളും ഏറെയായിരുന്നു.
ഇത് എഴുതുന്നതിനിടയില്‍ മനോഹരമായ ഒരു ഇമേജില്‍ കണ്ണുകള്‍ ഉടക്കി. അതില്‍ നിറഞ്ഞിരിക്കുന്ന ചിത്രത്തിനും ആശംസ വാചകങ്ങള്‍ക്കും ഇന്നത്തെ കാലത്ത് ഏറെ പ്രശസ്തി കൈവന്നിരിക്കുന്നു എന്നു തോന്നിപ്പോയി. സുധീഷ് ലളിതയുടെ ഫോട്ടോഗ്രാഫി പകര്‍ത്തിയെടുത്ത ആ ചിത്രത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ചു പോകുന്ന തൊപ്പിയും കുര്‍ത്തയും ധരിച്ച ഒരു മുസ്ലിം ബാലന്‍. പിന്നില്‍ അവന്റെ തോളത്ത് കൈവെച്ച് ചന്ദനക്കുറിയിട്ട കളിതമാശകളും കുശലാന്വേഷണങ്ങളും പങ്കു വെക്കുന്ന മറ്റൊരു ഹിന്ദു ബാലന്‍. 'മതങ്ങളുടെ മതിലുകള്‍ക്കപ്പുറം നിന്ന് നമുക്ക് പൊന്നോണവും ബലിപെരുന്നാളും ഒന്നിച്ച് ആഘോഷിക്കാം' എന്ന പത്തര മാറ്റൊത്ത സന്ദേശ കാവ്യവും...
.'മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോള്‍ മനസ്സില്‍ ദൈവം ജനിക്കുന്നു, മനുഷ്യന്‍ മനുഷ്യനെ വെറുക്കുമ്പോള്‍ മനസ്സില്‍ ദൈവം മരിക്കുന്നു'. ബലിപെരുന്നാളിന്റെ പവിത്രതയ്ക്കപ്പുറം സദ്ദാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ പുതുക്കല്‍ പെരുന്നാള്‍ ആയി ഈ പൊന്‍സുദിനം മാറുന്നോ എന്നും ആശങ്കപ്പെടാതിരുന്നില്ല ചില കാര്‍ഡുകള്‍ കണ്ടപ്പോള്‍...
'വിപ്ലവത്തിന്റെ പടച്ചട്ടയും ആയി പോരാട്ട രണ ഭൂമികയിലെ ധീര യോദ്ധാവിനെ പോലെ പതറാതെ കയ്യില്‍ വിശുദ്ധ ഖുര്‍ആനും, ചുണ്ടില്‍ വിപ്ലവ വീര്യത്തിന്റെ മൃദു മന്ത്രണങ്ങളുമായി... അങ്ങനെ അങ്ങനെ പോകുന്നു ക്യാപ്ഷന്‍ വാക്യങ്ങള്‍. 'ഇന്നലെ ചെയ്‌തോരബദ്ധം മൂഡര്‍ക്കിന്നത്തെ ആചാരമതാകാം, നാളത്തെ ശാസ്ത്രമതാകാം, അതില്‍ സമ്മതം മൂളായ്ക രാജന്‍'.
കാലാകാലങ്ങളായി ജനങ്ങള്‍ ഏറ്റുപറഞ്ഞിരുന്ന ഒരു വീമ്പു പറച്ചിലിനും കൂടി അറുതി വീണ ഒരു പെ രുന്നാളും കൂടിയായിരുന്നു ഇത്. 'വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒന്നിച്ചു വന്നിട്ടും ഞമ്മന്റെ ബാപ്പ പള്ളിയില്‍ പോയിട്ടില്ല; പിന്നല്ലേ...' പല മക്കളും ഇത്തരത്തില്‍ മുങ്ങി നടന്നിരുന്ന അവരുടെ ബാപ്പമാരെ തിരഞ്ഞുപിടിച്ച് പള്ളിയിലേക്കും ഈദ് ഗാഹുകളിലേക്കും കൈ നടത്തിച്ച ഒരു പെരുന്നാള്‍ കൂടിയായിരുന്നു ഇന്നലെ കടന്നുപോയ ഈദുല്‍ അദ്ഹാ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Eid, Celebration, Religion, Article, Eid al adha, New Generation, Social Networks, Social-Media, Scania Bedira, New generation Eid celebration.