city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സെഡ് എ കയ്യാര്‍ മഞ്ചേശ്വരത്തെ നന്മ മരം, വീട് ജപ്തി ചെയ്യപ്പെട്ട കൃഷ്ണപ്പ പൂജാരിക്ക് വീടൊരുക്കാന്‍ സുൽഫിക്കർ അലിയുടെ നേതൃത്വത്തില്‍ നാടൊരുമിച്ചപ്പോൾ...

സുബൈര്‍ കുബണൂര്‍

(www.kasargodvartha.com 02.04.2017) വിവിധ ജാതി - മത വിഭാഗങ്ങള്‍ ഒത്തൊരുമയോടെ കഴിയുന്ന മഞ്ചേശ്വരത്ത് നിന്നും മനസ്സിന് കുളിരേകുന്ന നന്മയുള്ള വാര്‍ത്ത. വീട് ജപ്തി ചെയ്യപ്പെട്ട പൈവളിഗെ കയ്യാറിലെ കൃഷ്ണപ്പ പൂജാരിക്ക് ബൈത്തു റഹ് മ പദ്ധതിയില്‍ വീടൊരുക്കി കൊടുക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് സെ ഡ് എ കയ്യാറെന്ന സുല്‍ഫിക്കര്‍ അലിയും, നാട്ടുകാരും. സുല്‍ഫിക്കര്‍ അലി പ്രസിഡന്റായ ഗ്രീന്‍ സ്റ്റാര്‍ കയ്യാര്‍ ക്ലബ്ബ് മുന്‍കൈയ്യെടുത്താണ് ബൈത്തു റഹ് മ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ ചിലവില്‍ കൃഷ്ണപ്പ പൂജാരിക്കും കുടുംബത്തിനും വീടൊരുക്കുന്നത്.

25 വര്‍ഷം മുമ്പ് അയല്‍വാസിയില്‍ നിന്നും പണം കടം വാങ്ങിയപ്പോള്‍ ഈടായി നല്‍കിയ ഭൂമി സംബന്ധിച്ച് ഉണ്ടായ നിയമപോരാട്ടത്തിനൊടുവില്‍ വീട്ടില്‍ നിന്നും കുടിയിറങ്ങേണ്ടി വന്ന കൃഷ്ണപ്പ പൂജാരിയെയും കുടുംബത്തെയും സെഡ് എ കയ്യാറും ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും മുന്‍കൈയ്യെടുത്ത് ഒരു ക്രിസ്തീയ ഭവനത്തിലാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഭാഷാ വൈവിധ്യം കൊണ്ടും, മതസാഹോദര്യം കൊണ്ടും സാംസ്‌കാരികമായും തലയുയര്‍ത്തി നില്‍ക്കുന്ന കയ്യാറെന്ന പ്രദേശത്ത് ഒരു വീട് നിര്‍മിക്കാന്‍ ജനങ്ങള്‍ ഒന്നാകെ കൈകോര്‍ക്കുന്നത് ആ നാടിന്റെ നന്മയാണ് വിളിച്ചോതുന്നത്.

സെഡ് എ കയ്യാര്‍ മഞ്ചേശ്വരത്തെ നന്മ മരം, വീട് ജപ്തി ചെയ്യപ്പെട്ട കൃഷ്ണപ്പ പൂജാരിക്ക് വീടൊരുക്കാന്‍ സുൽഫിക്കർ അലിയുടെ നേതൃത്വത്തില്‍ നാടൊരുമിച്ചപ്പോൾ...

ഭാഷാ വൈവിധ്യം കൊണ്ടും ഈ നാട് സമ്പന്നമാണ്. മലയാളം, തുളു, കൊങ്കിണി, ഉറുദു, ബ്യാരി ഭാഷകള്‍ ഇടകലര്‍ന്ന് സംസാരിക്കുന്ന ജനവിഭാഗമാണ് ഇവിടെ കഴിയുന്നത്. ജാതിയുടെയോ, മതത്തിന്റെയോ, ഭാഷയുടേയോ പേരില്‍ ഇന്നേവരെ ഈ പ്രദേശത്ത് ഒരു അനിഷ്ട സംഭവവും ഉണ്ടായിട്ടില്ലെന്ന് സെ ഡ് എ കയ്യാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മതത്തിന്റെ പേരില്‍ മറുനാടുകളില്‍ കാസര്‍കോടിനെ കുറിച്ച് തെറ്റായ ധാരണകള്‍ നിലനില്‍ക്കുമ്പോഴാണ് കയ്യാറില്‍ നിന്നുള്ള ഈ നല്ലവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. എല്ലാ നല്ല കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുകയും അത് പൂർത്തീകരിക്കുകയും ചെയ്യുന്ന സുൽഫി പക്ഷേ ഒന്നിന്റേയും ക്രെഡിറ്റ് സ്വയം ഏറ്റെടുക്കാറില്ല. അത് നാട്ടുകാർക്കും പാർട്ടിക്കും ക്ലബിനും സമർപ്പിക്കുകയാണ് പതിവ്. ഇക്കാര്യത്തിലും ആ വക ചോദ്യങ്ങൾക്ക് നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു സെഡ് എ കയ്യാറിന്റെ ഉത്തരം.
സെഡ് എ കയ്യാര്‍ മഞ്ചേശ്വരത്തെ നന്മ മരം, വീട് ജപ്തി ചെയ്യപ്പെട്ട കൃഷ്ണപ്പ പൂജാരിക്ക് വീടൊരുക്കാന്‍ സുൽഫിക്കർ അലിയുടെ നേതൃത്വത്തില്‍ നാടൊരുമിച്ചപ്പോൾ...

ഹൈക്കോടതി വരെ നീണ്ട നിയമപോരാട്ടത്തില്‍ വീട് ജപ്തി ചെയ്യപ്പെട്ട കൃഷ്ണപ്പ പൂജാരിക്ക് നേരത്തെ സര്‍ക്കാര്‍ അനുവദിച്ച കുന്നിന്‍ പുറത്തെ സ്ഥലത്താണ് ഇപ്പോള്‍ വീടൊരുങ്ങുന്നത്. ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിനോടൊപ്പം തന്നെ കയ്യാറിലെ ജനാര്‍ദന കലാ വൃന്ദയിലെയും നേതാജി ക്ലബ്ബിലെയും ഫ്രന്‍ഡ്‌സ് കയ്യാറിലെയും പ്രവര്‍ത്തകര്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് രാപ്പകല്‍ ഭേദമന്യേ വീട് നിര്‍മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തറയുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. കൊക്കച്ചാലില്‍ പ്രവര്‍ത്തിക്കുന്ന വാഫി അറബിക് കോളജിലെ 20 ഓളം വിദ്യാര്‍ത്ഥികളാണ് തറയില്‍ മണ്ണ് നിറക്കുന്ന ജോലിയില്‍ പങ്കാളികളാകാനെത്തിയത്. അഞ്ച് മണിക്കൂറിലേറെ ഇടതടവില്ലാതെ ജോലി ചെയ്ത ഇവര്‍ നിസ്‌കാരത്തിന്റെ സമയത്ത് മാത്രമാണ് ജോലി അല്‍പം നിര്‍ത്തിവെച്ചത്.

വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ പ്രദേശത്തെ പ്രബലമായ മൂന്ന് മതങ്ങളില്‍ വിശ്വസിക്കുന്നവര്‍. പക്ഷേ നാടിന്റെ പൊതുകാര്യത്തിലും നന്മയുടെ കാര്യത്തിലും ഇവര്‍ സഹോദരന്‍മാരെ പോലെ ഒന്നിച്ചപ്പോള്‍ നാട് ഒന്നടങ്കം ആഹ്ലാദത്തിലാണ്. ഒരു നാട് എത്രത്തോളം വര്‍ഗീയ വിരുദ്ധ ചിന്താഗതി വെച്ചുപുലര്‍ത്തുന്നുവെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കയ്യാറിലെ ഈ സ്‌നേഹ കൂട്ടായ്മ. കാസര്‍കോട്ട് സാമൂഹ്യ ദ്രോഹികള്‍ അശാന്തിയുടെ വിത്ത് പാകുമ്പോള്‍ മതേതര മനസ്സുകള്‍ ഒന്നിക്കുന്ന കാഴ്ചയാണ് തൊട്ടടുത്ത കയ്യാറില്‍ കാണുന്നത്.

സെഡ് എ കയ്യാര്‍ മഞ്ചേശ്വരത്തെ നന്മ മരം, വീട് ജപ്തി ചെയ്യപ്പെട്ട കൃഷ്ണപ്പ പൂജാരിക്ക് വീടൊരുക്കാന്‍ സുൽഫിക്കർ അലിയുടെ നേതൃത്വത്തില്‍ നാടൊരുമിച്ചപ്പോൾ...

സെഡ് എ എന്ന രണ്ടക്ഷരം ജില്ലയിലെ മുസ്ലിം ലീഗുകാര്‍ക്ക് നിസാരമല്ലാത്ത നാമമാണ്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുടെയും മുസ്ലിം ലീഗ് പൈവളികെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുടെയും ചുമതലകള്‍ വഹിക്കുന്ന നേതാവാണ് ഇദ്ദേഹം. നേരത്തെ യൂത്ത് ലീഗ് പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ്, മണ്ഡലം ട്രഷറര്‍, സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളിലും സെഡ് എ കയ്യാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കയ്യാര്‍ വാര്‍ഡില്‍ നിന്നും ഉജ്ജ്വല വിജയം നേടി ജനസേവനം നടത്തിയിരുന്നു. പൈവളിഗെ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് സെഡ് എ കയ്യാര്‍. മൂന്ന് മാസം കൊണ്ട് കൃഷ്ണപ്പ പൂജാരിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ കഴിയുമെന്ന് സെ ഡ് എ കയ്യാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. വീടിന്റെ കട്ടിള വെക്കല്‍ ചടങ്ങിന് എല്ലാ മതവിഭാഗങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്തതും വേറിട്ട അനുഭവമായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. രാമചന്ദ്ര ആചാരിയാണ് കുറ്റിയടിച്ചത്. പള്ളിക്കമ്മിറ്റി, ക്ഷേത്ര, ചര്‍ച്ച് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുടെയെല്ലാം സാന്നിധ്യം ചടങ്ങിനെ സമ്പന്നമാക്കിയിരുന്നു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബ് രൂപവൽക്കരിച്ചത് മുതല്‍ 17 വര്‍ഷമായി ഇതിന്റെ പ്രസിഡന്റായി ചുമതല വഹിക്കുന്നു സെഡ് എ കയ്യാര്‍. ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്റെ ബൈത്തു റഹ് മ പദ്ധതിയിലെ ആദ്യത്തെ വീട് പച്ചമ്പളത്തെ റസാഖിന് നേരത്തെ നിര്‍മിച്ചിരുന്നു. ഭാഷാതിര്‍വരമ്പുകളെ മായ്ച്ചുകളഞ്ഞ് എല്ലാവര്‍ക്കുമിടയില്‍ സൗഹൃദം സ്ഥാപിച്ചു കൊണ്ട് സുല്‍ഫിക്കര്‍ അലി എന്ന സെഡ് എ ഉണ്ടാക്കിയ 'കയ്യാര്‍ മോഡല്‍' മതേതരത്വം ഭാരതത്തിനു തന്നെ മാതൃകയാണ്. ഇത്രയും നല്ല മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുള്ളിടത്തോളം കാലം ഒരിക്കലും വര്‍ഗീയത വിജയിക്കില്ല എന്ന് നമുക്ക് നിസംശയം പറയാം. കയ്യാറിലെ മുഹമ്മദ് - അസ്മ ദമ്പതികളുടെ മകനാണ് സുല്‍ഫിക്കല്‍ അലി. ഭാര്യ: ഫാത്വിമത്ത് സുനീന. മക്കള്‍: ഷസ്‌ന, ഷസ്ദ.

എല്ലാ പൊതു പ്രവര്‍ത്തകരും ഇത്തരം സൗഹൃദ മനോഭാവവും സഹിഷ്ണുതയും കാത്തു സൂക്ഷിച്ചാല്‍ പഴയ നല്ല കാസര്‍കോടിനെ പുനര്‍നിര്‍മിക്കാന്‍ നാം പാട് പെടേണ്ടി വരില്ല..!! ജയ് ഹിന്ദ്...

സെഡ് എ കയ്യാര്‍ മഞ്ചേശ്വരത്തെ നന്മ മരം, വീട് ജപ്തി ചെയ്യപ്പെട്ട കൃഷ്ണപ്പ പൂജാരിക്ക് വീടൊരുക്കാന്‍ സുൽഫിക്കർ അലിയുടെ നേതൃത്വത്തില്‍ നാടൊരുമിച്ചപ്പോൾ...

സെഡ് എ കയ്യാര്‍ മഞ്ചേശ്വരത്തെ നന്മ മരം, വീട് ജപ്തി ചെയ്യപ്പെട്ട കൃഷ്ണപ്പ പൂജാരിക്ക് വീടൊരുക്കാന്‍ സുൽഫിക്കർ അലിയുടെ നേതൃത്വത്തില്‍ നാടൊരുമിച്ചപ്പോൾ...

സെഡ് എ കയ്യാര്‍ മഞ്ചേശ്വരത്തെ നന്മ മരം, വീട് ജപ്തി ചെയ്യപ്പെട്ട കൃഷ്ണപ്പ പൂജാരിക്ക് വീടൊരുക്കാന്‍ സുൽഫിക്കർ അലിയുടെ നേതൃത്വത്തില്‍ നാടൊരുമിച്ചപ്പോൾ...

സെഡ് എ കയ്യാര്‍ മഞ്ചേശ്വരത്തെ നന്മ മരം, വീട് ജപ്തി ചെയ്യപ്പെട്ട കൃഷ്ണപ്പ പൂജാരിക്ക് വീടൊരുക്കാന്‍ സുൽഫിക്കർ അലിയുടെ നേതൃത്വത്തില്‍ നാടൊരുമിച്ചപ്പോൾ...

സെഡ് എ കയ്യാര്‍ മഞ്ചേശ്വരത്തെ നന്മ മരം, വീട് ജപ്തി ചെയ്യപ്പെട്ട കൃഷ്ണപ്പ പൂജാരിക്ക് വീടൊരുക്കാന്‍ സുൽഫിക്കർ അലിയുടെ നേതൃത്വത്തില്‍ നാടൊരുമിച്ചപ്പോൾ...

സെഡ് എ കയ്യാര്‍ മഞ്ചേശ്വരത്തെ നന്മ മരം, വീട് ജപ്തി ചെയ്യപ്പെട്ട കൃഷ്ണപ്പ പൂജാരിക്ക് വീടൊരുക്കാന്‍ സുൽഫിക്കർ അലിയുടെ നേതൃത്വത്തില്‍ നാടൊരുമിച്ചപ്പോൾ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Manjeshwaram, Article, House, Muslim League, Club, Leader, Trending, Featured, Z A Kayyar, Baithu Rahma, Natives united for constructing house for Krishnappa Poojari.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia