city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസനം വെറുംവാക്കാവരുതെന്ന് എന്‍.എ നെല്ലിക്കുന്ന്

പ്രതിഭാരാജന്‍

(www.kasargodvartha.com 29.03.2014)ജനാധിപത്യത്തിന്റെ അകച്ചോറു മാന്തിയ അടിയന്തിരാവസ്ഥയ്ക്ക് അറുതി വന്നിട്ട് 37 വര്‍ഷം തികയുന്നു. അടിയന്തിരാവസ്ഥയെക്കാള്‍, ബാബരി മസ്ജീദിന്റെ തകര്‍ച്ചയേക്കാള്‍, ഗുജറാത്തില്‍ നടന്ന വംശഹത്യയേക്കാള്‍  ഭയാനകമായി മറ്റെന്തുണ്ടായിരുന്നു ഇന്ത്യയില്‍. ഇന്ത്യന്‍ ജനതയുടെ പടച്ചട്ടയണിഞ്ഞ കാവല്‍ക്കാരന്‍  മതേതരത്വം  അത് വീണ്ടും ഇന്ത്യയെ ഫാസിസത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുന്നുവോ എന്ന ഭീതി ഞെട്ടല്‍ പോലെ ജനതയുടെ മനസിനെ മദിക്കുന്നിടത്തു നിന്നുമാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇനിയും ശേഷിക്കുന്ന ഉത്സവം  തെരെഞ്ഞെടുപ്പ്  മുറ തെറ്റാതെ 2014ലും കടന്നുവന്നത്.

കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തില്‍ വെച്ച് കെ.മാധവേട്ടന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തില്‍ എഴുത്തുകാരന്‍ സക്കറിയ ഓര്‍മിപ്പിച്ചു. മോഡി ജയിച്ചു കേറുകയാണെങ്കില്‍ ഒരുപേക്ഷ ജനാധിപത്യമതേതര ഇന്ത്യയുടെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന്.
വികസനം വെറുംവാക്കാവരുതെന്ന് എന്‍.എ നെല്ലിക്കുന്ന്

കാസര്‍കോട് ജില്ലയിലെ വികസനവും, അതില്‍ പി.കരുണാകരന്‍ എം.പി.യുടെ സംഭാവനയും സംബന്ധിച്ച് മലബാര്‍ വാര്‍ത്തയില്‍ വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ മുടങ്ങാതെ വായിക്കുന്നുണ്ട് . സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യാതായിരിക്കുന്നു. മേലോട്ടു നോക്കിയാല്‍ ആകാശം. താഴെ ഭൂമി. ഇതും ഉണ്ടാക്കിയത് എന്റെ വികസനം വഴിയാണെന്ന് അവകാശപ്പെട്ടില്ലല്ലോ അദ്ദേഹം. അതാണ് എന്റെ സന്തോഷത്തിനുള്ള കാരണം. കാടടച്ചു വെടിവെക്കുകയായിരുന്നു വികസനത്തിന്റെ പേരിലുള്ള കരുണാകര വിളംബരം.

ഇവിടെ ഇന്ന് പ്രതികരിക്കുന്നത് ജനാബ് അബ്ദുല്‍ഖാദര്‍ മുഹമ്മദ് കുഞ്ഞി. അങ്ങനെ പരിചയപ്പെടുത്തിയാല്‍ ഒരുപക്ഷെ തിരിച്ചറിഞ്ഞെന്നു വരില്ല. പഴയ ഐ.എന്‍.എല്‍. നേതാവെന്നോ, എം.എല്‍.എ. എന്നോ പറയേണ്ടതുമില്ല. ഒറ്റവാക്കുമതി.  എന്‍.എ. നെല്ലിക്കുന്ന്. കാസര്‍കോടിന്റെ സാമൂഹ്യസാംസ്‌കാരിക ഹൃദയമായി മാറിക്കഴിഞ്ഞ ഒറ്റപ്പദം.

അദ്ദേഹം പറയുന്നു: ഞാന്‍ കഴിഞ്ഞ  തവണ 2009ല്‍ കരുണാകരനു വേണ്ടി വിയര്‍പ്പൊഴുക്കിയ രാഷ്ട്രീയക്കാരനായിരുന്നു. കൂടുതലായൊന്നുമില്ലെങ്കിലും രാജധാനി എക്‌സ്പ്രസിനു ജില്ലാ ആസ്ഥാനത്ത് ഒരു സ്‌റ്റോപ്പ് അനുവദിക്കാന്‍ പോലും സാധിക്കാത്ത എം.പി. പിന്നെന്തു വികസനം കൊണ്ടുവരാനാ. അപേക്ഷ കൊടുത്താല്‍ മറുപടി ആര്‍ക്കും കിട്ടും. അതിനു ജനപ്രതിനിധി ആവണമെന്നില്ല.  ഏതു പൗരനും അപേക്ഷിക്കാം. കിട്ടിയ മറുപടിയുടെ കൂടി ഓടണം അതുണ്ടായോ? ഇല്ല. അതാണീ മുരടിപ്പിനു കാരണം. വന്നതെല്ലാം സ്വന്തം എക്കൗണ്ടിലും, വരാത്തത് കേന്ദ്രത്തിന്റെ പിടിപ്പു കേടും. അത് എവിടുത്തെ അടവു നയമാണ്. കാസര്‍കോടിന് ദാഹിക്കുന്നു. എവിടെ കിട്ടും ദാഹജലമെന്ന് അലയുമ്പോഴാണ് അവസരവുമായി തെരഞ്ഞെടുപ്പും, യുവാവ് സിദ്ദീഖും കടന്നു വരുന്നത്.

ഒരു ജനപ്രതിനിധി എന്ന നിലയില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പോകാന്‍ വരെ എനിക്കിപ്പോള്‍ പേടി . ജനം എവിടിട്ടു പെരുമാറുമാറുന്ന്  അറിയില്ലല്ലോ . സ്‌റ്റേഷനില്‍ നിന്നും ക്യു പുറത്തേക്കൊഴുകിപ്പരക്കുന്നത് കാണുമ്പോള്‍ വേദന തോന്നും. ഞാനും കുറെ അപേക്ഷയൊക്കെ കൊടുത്തു നോക്കി. ഞാന്‍ തിരുവന്തപുരത്തേക്ക് മാത്രമേല്ല പോകുന്നു . എംപി. മാസത്തില്‍ 20 ദിവസവും ദില്ലിയിലേല്ല . ഒന്നു വാതില്‍ മുട്ടാന്‍ തോന്നിയില്ലല്ലോ.  വണ്ടി നിര്‍ത്താന്‍ കഴിവില്ലെങ്കില്‍ പോട്ടെ, ഒന്നിനു കൂട്ടായി മറ്റൊരു ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കാന്‍ പോലും കഴിഞ്ഞോ അദ്ദേഹത്തിന്? കാണുന്നില്ലെ ജനം തലകറങ്ങി ക്യൂവില്‍ വീഴുന്നത് . കളക്ടറേറ്റില്‍ ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിച്ചതു കൊണ്ട് യാത്രക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമോ എന്ന് ജനം തീരുമാനിക്കട്ടെ.

അവര്‍ക്ക് അതിനുള്ള അവസരം കൈവന്നിരിക്കയാണല്ലോ. മുന്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍  കരുണാകരന്‍ നടത്തിയ സേവനത്തെ അഭിനന്ദിക്കാന്‍ പാകത്തില്‍ ഒന്നും കാണാത്തതിനാല്‍  സങ്കടപ്പെടുകയാണ് എന്‍.എ നെല്ലിക്കുന്ന് . പ്രത്യാശയുടെ കൂമ്പ് കരിഞ്ഞിരിക്കുന്നു . പുതിയൊരു മാറ്റത്തിന്റെ മിന്നല്‍പ്പിണരുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇടിവെട്ടാനിരിക്കുന്നു. . ഉടന്‍ പെയ്ത് തീരും വറുതി.

ഇവിടെ തൊഴിലില്ലാത്തതിനാല്‍ വിശപ്പു മാറ്റാന്‍ വിദേശത്തു ചെല്ലുന്നവരാണ് കാസര്‍കോട്ടുകാര്‍. ആധുനിക സാങ്കേതിക വിദ്യ പഠിച്ചു തികഞ്ഞവര്‍. അവരെ നോക്കി എം. പി. പറയുകയാണ്, 550 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നബാര്‍ഡ് വഴി നടപ്പിലാക്കിയെന്ന്.

എന്താണ് നബാഡിന്റെ പദ്ധതിയെന്ന് ജനം അറിയണം . നബാര്‍ഡ് ഒരു പദ്ധതി ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ വേണം. മാത്രമോ, മൊത്തം ചിലവാക്കുന്ന സംഖ്യയുടെ 10 ശതമാനം മുന്‍കൂറായി കെട്ടിവെക്കണം. നബാര്‍ഡ് തരുന്നത് ഇനാമായല്ല. മടക്കിക്കൊടുക്കണം മുഴവന്‍ തുകയും. സംസ്ഥാന സര്‍ക്കാര്‍ പണം വിനിയോഗിച്ചാണ് പദ്ധതി വന്നതെന്ന് ജനം അറിയണം. എല്ലാകാലവും പറ്റുമോ ഇങ്ങനെ. 10 വര്‍ഷം മുമ്പേ ആയിരുന്നു ഈ പുളു തട്ടിവിടുന്നതെങ്കില്‍ ജനം വിശ്വസിച്ചേനെ. ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. കാസര്‍കോട്ടുകാരും പഠിപ്പും, വെടിപ്പും ഉള്ളവരായിത്തീര്‍ന്നിരിക്കുന്നു . വിദേശപ്പണം വിരിയിച്ച് ഇവിടുത്തെ സമ്പദ്ഘടന നിലനിര്‍ത്തുന്നവരെ നോക്കി വേണമായിരുന്നോ ഇങ്ങനെയൊക്കെ. ഇരിക്കുന്ന കൊമ്പുതന്നെ മുറിക്കുന്നുവെന്നല്ലാതെ ആരു വിശ്വസിക്കും ഇത്തരം വ്യാഖ്യാനങ്ങളെ .

ബി.ജെ.പി ജില്ലാ സെക്രട്ടറി  അഡ്വ. കെ.ശ്രീകാന്ത് അവകാശപ്പെടുകയാണ്, കെ.സുരേന്ദ്രനെ ജയിപ്പിച്ചാല്‍ ഞങ്ങള്‍ മന്ത്രിയാക്കിത്തരാമെന്ന്. ഇടതും വലതും ചേര്‍ന്ന് ഉണ്ടാക്കിയ പരസ്പര സഹായ സംഘം ചേര്‍ന്നാണത്രെ  സുരേന്ദ്രനെ നേരിടുന്നത് . പ്രിയപ്പെട്ട  ശ്രീകാന്ത്, എവിടെയെങ്കിലും ആദ്യം ഒന്നിരിക്കുക ആദ്യം. എന്നിട്ടു പോരെ കാലുനീട്ടല്‍ . മംഗലാപുരം വരെ പോലും എത്തിയിട്ടില്ല. ദില്ലിയിലെത്താന്‍ ഇനിയുമുണ്ട് ദൂരം.

ഇടതുമുന്നണിക്ക് അവരുടേതായ നയവും പരിപാടിയുമുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടേതും. മത വര്‍ഗീയതയെ കത്തിച്ചു വിട്ട് ഫാസിസം നടപ്പിലാക്കാന്‍ യത്‌നിക്കുന്നവരെ തിരിച്ചറിയാന്‍, മതേതരത്വത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തവരാണ് ഇന്ത്യക്കാര്‍ . അതാണ് ഇന്ത്യയുടെ മേന്മ. ജനം അതാണ് ആഗ്രഹിക്കുന്നത്. എവിടെയാണോ മതേതരത്വത്തിനു ഭീഷണി ഉയരുക, അവിടെ ജനം കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതികരിച്ചെന്നിരിക്കും. സംഘം ചേര്‍ന്നെന്നിരിക്കും. അത് ചിലപ്പോള്‍ വോട്ടായി മാറിയെന്നുമിരിക്കും. ബി.ജെ.പി.ക്കു രസിച്ചില്ലെന്നും വരും. അതില്‍ പരിതപിച്ചിട്ടു കാര്യമില്ല. സുരേന്ദ്രനെ തോല്‍പ്പിക്കാനും പകരം സിദ്ദീഖിനെ വിജയിപ്പിക്കാനും ജനം തീരുമാനമെടുത്തു കഴിഞ്ഞിരിക്കയാണല്ലോ. കാണുന്നില്ലെ, യുവത്വത്തിന്റെ പ്രസരിപ്പിപ്പും, ഇതുവരെയില്ലാത്ത മുന്നേറ്റവും.

കോണ്‍ഗ്രസ് നേതൃത്വത്തെ ഇപ്പോള്‍ തള്ളിപ്പറയുന്ന ഇടതുകാര്‍ ഒന്നോര്‍ക്കണം. നിങ്ങളുടെ മുന്‍ എം.എല്‍.എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എച്ച്.എ.എല്ലിനു തറക്കല്ലിടുന്ന വേളയില്‍ എ.കെ ആന്റണിയെ അരികിലിരുത്തി  പറഞ്ഞതോര്‍ക്കുന്നില്ലേ . അടുത്ത പ്രധാനമന്ത്രി ആന്റണിയായിരിക്കണമെന്ന് . നിങ്ങള്‍ക്കത് മറന്നു പോയെങ്കില്‍ ജനം മറക്കില്ല. കാട്ടുകടന്തലായി ജനം ഇളകിത്തുടങ്ങി . മാറ്റിപ്പറയുന്നവരെ മാറ്റി നിര്‍ത്താന്‍. മിന്നലെറിഞ്ഞു തുടങ്ങി. പുതിയ വെളിച്ചത്തിനായുള്ള ഇടിമുഴക്കത്തിനായ് നമുക്ക് കാത്തിരിക്കാം .

അടക്കാ കര്‍ഷകരെ, നിങ്ങള്‍ വിഷമിക്കരുത്. ഒരു കവുങ്ങിന് പത്തുരൂപാ വെച്ച് നിങ്ങള്‍ക്കിതാ നല്‍കിത്തുടങ്ങിയെന്ന പ്രസ്താവന കേട്ട് വായിലെ വെള്ളമിറക്കാതെ കാത്തു നില്‍ക്കുകയാണ് ഇപ്പോഴും കര്‍ഷകരെന്ന് നിങ്ങള്‍ കരുതിയോ ശ്രീ കരുണാകരന്‍ . ബ്രേക്കില്ലാത്ത വണ്ടി പോലെ ലോകസഭാമണ്ഡലത്തില്‍  ലക്കുംലഗാനുമില്ലാതെ നടക്കുകയേല്ല നിങ്ങളുടെ വികസനം. അതിന് അറുതി വരാന്‍ പോകുന്നു. ആ വകയില്‍ അഞ്ചു നയാപ്പൈസ പോലും നിങ്ങള്‍ കൊടുത്തില്ലെങ്കില്‍, ഞങ്ങളിതാ ബജറ്റില്‍ 10 കോടി നീക്കിവെച്ചിരിക്കുന്നു. എന്തു ന്യായം പറഞ്ഞാണ് നിങ്ങള്‍ അടക്കാകര്‍ഷകരെ സമീപിക്കുക?

വോട്ടര്‍മാരോട് എന്തുണ്ട് പറയാന്‍ എന്ന് ചോദിച്ചു . ദാഹത്തിനു വെള്ളവും വിശപ്പിന് ആഹാരവും കിട്ടാതെ കാസര്‍കോടിന്റെ വികസനം മുരടിക്കുകയാണ്. പഴമയ്ക്ക് ഇനിയും വിട്ടുനല്‍കാനാവില്ല വികസനെ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സിദ്ദീഖിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതിയ വെളിച്ചം വരിക തന്നെ ചെയ്യും . കാപട്യരാഷ്ടട്രീയത്തിനു അറുതി വരാന്‍ ഐക്യമുന്നണിയെ വിജയത്തിലെത്തിക്കാന്‍ വോട്ടര്‍മാരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വികസനം വെറുംവാക്കാവരുതെന്ന് എന്‍.എ നെല്ലിക്കുന്ന്
Prathibha Rajan
(Writer)
14ാം നിയമസഭയുടെ ഒന്നാം ബജറ്റ് സമ്മേളനം പാസ്സാക്കിയ മെഡിക്കല്‍ കോളജിന്റെ പ്രാഥമിക പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു . കേരളവും മറ്റു ലഭ്യമാകുന്ന ഇതര ഫണ്ടുകളും സ്വരൂപിക്കുകയാണ് . മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാവുക തന്നെ ചെയ്യുമെന്ന് നെല്ലിക്കുന്ന് ഉറപ്പിച്ചു പറഞ്ഞു.

തുളുഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പെടുത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കില്‍ തുടര്‍പ്രവര്‍ത്തനം സിദ്ദീഖ് കൃത്യമായും നിര്‍വ്വഹിക്കുമെന്ന് ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Election-2014, Article, Prathibha-Rajan, N.A.Nellikunnu, MLA, Development project.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia