എന്‍.എ. ഉദയശങ്കര്‍ റാവു
Oct 30, 2012, 09:01 IST
പ്രശസ്തിക്കുപുറകെ പോകാതെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഉദയശങ്കര്‍ റാവുവിനെ ആദരിക്കുമ്പോള്‍ ആ ആദരവ് കന്നട, തുളു ഭാഷകള്‍ക്ക് കൂടിയുള്ളതാണ്. മലയാളത്തില്‍ ഒരു നാടകവും കന്നടയിലും തുളുവിലും കൂടി 48 നാടകങ്ങളും രചിച്ച ഉദയ ശങ്കര്‍ റാവുവിനെ നാട് വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. ജില്ലാ ഭരണകൂടത്തിന്റെ ആദരവോടുകൂടി ആ സവിശേഷ വ്യക്തിത്വത്തെ കൂടുതലറിയാന്‍ സാഹിത്യ കുതുകികള്‍ തയ്യാറായേക്കും. കേരളപ്പിറവി ദിനത്തില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഉദയശങ്കര്‍ റാവുവിനെ ആദരിക്കുന്നത്. കന്നട-തുളു ഭാഷകള്‍ക്ക് നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ആദരവ്.
എന്‍.എ. ഉദയശങ്കര്‍ റാവു 1947 സെപ്തംബര്‍ 22ന് എം.പി. ഉപാധ്യായ-ശാരദാ ദമ്പതികളുടെ മകനായി ജനിച്ചു. ഡെ. താഹസില്ദാറായി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. കന്നട-തുളു നാടക രചയിതാവാണ്. കന്നടയില്‍ 34 ഉം തുളുവില്‍ 14 ഉം മലയാളത്തില്‍ ഒരു നാടകവും രചിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി പുരാണം ഇതിവൃത്തമായിട്ടുള്ള നാടകങ്ങള്‍ ഏറെയുണ്ട്. നാടക സംവിധായകനും മേയ്ക്കപ്പ് കലാകാരനുമാണ്.
ശാകുന്തള, ജ്യോതി ബെളഗിതു, ബറെന്ന മനമോഹന, കാര്‍ഗില്‍ തുടങ്ങിയ കന്നട നാടകങ്ങളും, മോകെ ദബിലെ, പൂജെഗാവന്തി പൂ, ദാരെദാന്തി മദ്മെ തുടങ്ങിയ തുളു നാടകങ്ങളും പ്രശസ്തമാണ്.
ജില്ലാ തുളുക്കൂട്ടം പ്രസിഡന്റ്, മംഗലാപുരം തുളുക്കൂട്ടം എക്സിക്യുട്ടീവംഗം, കൊല്ലങ്കാന നവരംഗ് ആര്‍ട്സ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ധര്‍മ്മസ്ഥല തുളു സാഹിത്യോത്സവത്തില്‍ രത്നവര്‍മ്മ ഹെഗ്ഡെ സ്മാരക സമ്മാനം ലഭിച്ചിട്ടുണ്ട്. കൊല്ലങ്കാന നവരംഗ് ആര്‍ട്സ്, കൊല്യ ശിവാജി കലാസംഘം, കരാവളി സാംസ്കൃതിക പ്രതിഷ്ഠാനം തുടങ്ങിയ സംഘങ്ങള്‍ ആദരിച്ചിട്ടുണ്ട്.
ഭാര്യ: ശശിപ്രഭ. മക്കള്‍: ശ്രീരക്ഷ, ശ്രീദീക്ഷ.

വിലാസം: എന്‍. ഉദയശങ്കര നാരായണ റാവു, ശ്രീനിലയ, കൊല്ലങ്കാന, കല്ലക്കട്ട പോസ്റ്റ്,
ഫോണ്‍: 04998 285206, 8547485206
Also Read:
ഫോണ്‍: 04998 285206, 8547485206
Keywords: N. Udaya Shankar Rao, Kasaragod, Article, Kerala