city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോയ്മറഞ്ഞ മുസ്ലിം കല്യാണങ്ങളും ആതിഥ്യ മര്യാദയുടെ സുഗന്ധവും

എ എസ് മുഹമ്മദ്കുഞ്ഞി

(www.kasargodvartha.com 23.01.2019) വിവാഹം (നിക്കാഹ് അഥവാ രണ്ട് ഇണകളെ കൂട്ടിച്ചേര്‍ക്കല്‍) എല്ലാ മതത്തിലും ഒരു മഹത്തായ, പവിത്രമായ പുണ്യ കര്‍മമായാണ് നൂറ്റാണ്ടു - സഹസ്രാബ്ധങ്ങളായി, അനുഷ്ഠിച്ചു വരുന്നത്. വ്യക്തിയുടെ ജീവിതത്തിലാണെങ്കിലും, അതിനെ താങ്ങി നിര്‍ത്തുന്ന മൂന്ന് സ്തംഭങ്ങളില്‍ ഒന്നാണ് വിവാഹം എന്നത്. ഈയിടെയായി മുസ്ലിം വിവാഹാഘോഷങ്ങളില്‍ കണ്ടു വരുന്ന ചില പുത്തന്‍ പ്രവണതകളെ, പുതിയ തലമുറയുടെ പുതുമക്ക് വേണ്ടിയുള്ള ഒടുങ്ങാത്ത അഭിനിവേഷത്താല്‍ ഉടലെടുക്കുന്നതാണെന്ന് സംസാരമധ്യേ ഒരു സുഹൃത്ത് സാഹിത്യ ഭാഷയില്‍.. അങ്ങനെയാണെങ്കില്‍, ഈയടുത്ത് നടന്ന, സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ഒന്ന് അതിന്റെ ഒടുക്കത്തേതായിരിക്കും എന്ന് ഞാന്‍ തിരിച്ചടിച്ചു... ഒരു പുതുമണവാളനെ മയ്യത്ത-(ശവ)-ാക്കി കൊണ്ടു പോകുന്ന രംഗമായിരുന്നു എന്റെ മനസിലപ്പോള്‍.. മരണം എല്ലാ പരീക്ഷണങ്ങളുടെയും പര്യവസാനമാണല്ലോ. അതു കൊണ്ട് അത് ഇത്തരം ആഭാസത്തരങ്ങളുടെ ഒടുക്കത്തേതാവണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിടത്ത് ഒരു കല്യാണത്തിന് കാഴ്ചയില്‍ സമാനമായ രണ്ടു പേരെ മണവാള വേഷമണിയിച്ച് വധൂ വീട്ടുകാരെ ഏതാനും നേരത്തേക്ക് കബളിപ്പിച്ചത് ഓര്‍ത്തു പോയി.
പോയ്മറഞ്ഞ മുസ്ലിം കല്യാണങ്ങളും ആതിഥ്യ മര്യാദയുടെ സുഗന്ധവും

അനാവശ്യമായ ആര്‍ഭാടങ്ങളും ധൂര്‍ത്തും അതുവഴി കടന്നു വരുന്ന ആഭാസത്തരങ്ങളും നടാടെ ആരംഭിച്ചതല്ല. 90കള്‍ തൊട്ട് കണ്ടു തുടങ്ങിയൊരു പ്രവണതയാണ്. പക്ഷെ ഇടക്കാലത്തൊരു ആശ്വാസം കണ്ടു തുടങ്ങിയിരുന്നു. അത് വീണ്ടും തല പൊക്കിത്തുടങ്ങിയെന്നതാണ് സോഷ്യല്‍ മീഡിയ നല്‍കുന്ന സൂചന.. 90കളുടെ ഒടുവില്‍ വിവാഹാഘോഷങ്ങള്‍ ആഭാസത്തരങ്ങളുടെ, കൂത്തരങ്ങായി മാറിപ്പോയ ഒരു വേളയിലാണ് അതാതിടത്തെ മഹല്ല് കമ്മിറ്റികള്‍ക്ക് ഇടപെടേണ്ടി വന്നത്. കമ്മിറ്റികള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടി വന്നു. വടക്കന്‍ പ്രദേശങ്ങളിലെങ്ങും മഹല്ല് ഉണര്‍ന്ന ജാഗരൂകരായി. മത സംഘടനകളും, പുരോഹിതന്മാരും ശക്തമായ ഭാഷയില്‍ അപലപിച്ചു തുടങ്ങി. അങ്ങനെ വിവാഹച്ചടങ്ങുകള്‍ മര്യാദയുടെ പന്തലുകളിലേക്ക് പതുക്കെ തിരിച്ചു വന്നു. ഒരു ഒന്നൊന്നര ദശാബ്ധം വലിയ പരിക്കുകളൊന്നുമില്ലാതെയാണ് മിക്ക മഹല്ലിനകത്തും വിവാഹ പുണ്യ കര്‍മ്മങ്ങള്‍ നടന്നത്. അവയില്‍ വലുതും ചെറുതുമായ ചടങ്ങുകളുണ്ടായിരുന്നു പക്ഷെ മര്യാദയുടെ പരിധി ലംഘിച്ചില്ല.. മാന്യമായ നിക്കാഹ് ചടങ്ങുകളായി അവ.

വിവാഹാഘോഷം, അതിനെ ഇത്തരത്തില്‍ പരിഹാസ്യ വേദിയാക്കുന്നവരുടെ പിന്നാംപുറങ്ങളിലേക്ക് ചെന്ന് നോക്കുമ്പോള്‍ നമുക്കൊരു കാര്യം വെളിവാകും. ഇത്തരം ആഭാസങ്ങള്‍ ഏറെയും നടമാടുന്നത് ഒരു ഇടത്തരക്കാരുടെ, ഒന്നുമില്ലായ്മയില്‍ നിന്ന് സാമ്പത്തീകമായി ഉയര്‍ന്നു വന്നവരുടെ ആഘോഷങ്ങളിലാണതെന്ന സത്യം.. അവര്‍ക്ക് വിവാഹച്ചടങ്ങ് ചെറുതാക്കിയാല്‍ അപകര്‍ശതാ ബോധം വീര്‍പ്പ് മുട്ടിക്കും. അതിനാല്‍ അവരതിനെ ഊതി വീര്‍പ്പിച്ച് വല്ലാണ്ടാക്കും. ശബ്ദ കോലാഹലങ്ങള്‍ കൊണ്ട് അതിഥികളെ പീഡിപ്പിക്കും. ആഭാസ നൃത്തങ്ങള്‍ കൊണ്ട് മടുപ്പിക്കും. ക്യാമറാ ഫ്‌ളാഷുകളും ഡ്രോണുകളും നിങ്ങളുടെ സ്വകാര്യതകളെ കാര്‍ന്ന് തിന്നും. പടക്കങ്ങള്‍ കാതടപ്പിക്കും. എന്തോ മഹാസംഭവം നടക്കുകയല്ലെ.? അനുകരണമാവുമ്പോള്‍ അതില്‍ അപഹാസ്യത കടന്നു വരിക സ്വാഭാവികം. ഇത് അസഹനീയമായപ്പോഴാണ് നേരത്തെ മഹല്ല് കമ്മിറ്റികള്‍ പ്രതിരോധവുമായി വന്നത്. ശക്തമായ ഇടപെടലുകള്‍.. അവ ഫലം കണ്ടു. കാസര്‍കോടിന് ചുറ്റുമുള്ള ഒരു ന്യൂനപക്ഷമെങ്കിലും മഹല്ല് കമ്മിറ്റികളില്‍, ഈ നിബന്ധനകള്‍ പാലിച്ചു കൊണ്ടാണ് പിന്നീട് വിവാഹച്ചടങ്ങുകള്‍ നടന്നത്. പക്ഷെ ഈയടുത്തായി അത് എല്ലാ കെട്ടു ബന്ധങ്ങളേയും ഭേദിച്ചു വീണ്ടും ആഭാസത്തരങ്ങളിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നതായാണ് റിപോര്‍ട്ട്. ഈ പുത്തന്‍ കൊച്ചു മുതലാളിമാര്‍ ചോദിക്കുന്നത് വിവാഹാഘോഷത്തിലല്ലാതെ മറ്റെന്നാണ് ഇങ്ങനെയൊരു മദിച്ചു പുളക്കല്‍ സാധ്യമാവുക എന്ന്. മഹല്ല് കമ്മിറ്റികള്‍ക്ക് അവരുടെ ചൊല്പടിക്ക് നില്‍ക്കേണ്ടി വരുന്നു.

വന്‍കിട വിവാഹങ്ങളിലെ കൊഴുപ്പ് മറ്റൊന്നാണ്. ധൂര്‍ത്തും പൊങ്ങച്ചവും അവിടെയും കൊടി കുത്തി വാഴുന്നു. അത്തരം കല്യാണ മാമാങ്കങ്ങള്‍ ഇപ്പോള്‍ മൈതാനങ്ങളി/റിസോര്‍ട്ടുകളി-ലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഒരു മെട്രോ നഗരത്തില്‍ ഒരു വസ്ത്രക്കടയുടെ മുമ്പില്‍ എഴുതി വെച്ചു കണ്ട, എന്നില്‍ കൗതുകമുണര്‍ത്തിയ ഒരറിയിപ്പ് ഇങ്ങനെയാണ്. ഒണ്‍ലി ക്വാളിറ്റി ഐറ്റംസ്. എ ലിറ്റില്‍ ബിറ്റ് എക്‌സ്‌പെന്‍സീവ്. വേണ്ടവര്‍ കയറിയാല്‍ മതിയെന്നര്‍ത്ഥം. അതോടൊപ്പം പണ്ട് കുറുക്കനും കൊക്കും പരസ്പരം പായസസല്‍ക്കാരം നടത്തിയ കഥയും ഇതാ.. കുറുക്കനെ പറ്റിക്കാന്‍ കൊക്ക്, കുറുക്കന്റെ മുഖം കടക്കാത്ത കൂജയിലും പ്രതികാരമായി കൊക്കിന് പരന്ന പിഞ്ഞാണത്തിലും.വാഹ്. എന്തൊരു സല്‍ക്കാരം.

നിങ്ങളുടെ (മുസ്ലിം വിഭാഗത്തിന്റെ), വിവാഹച്ചടങ്ങുകളില്‍ കാണപ്പെടുന്ന അനനുകരണീയമായ ഒരു നന്മ എന്നത് ആ ആതിഥ്യ മര്യാദ തന്നെ- ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞതാണ് മനസിലത് കല്ലില്‍ കൊത്തി വെച്ച പോലെയുണ്ട്. കയറിച്ചെല്ലുമ്പോള്‍ നമ്മെ സ്വീകരിക്കാന്‍ ഏത് വേളയിലും ആള് കാണും. മറ്റു വിവാഹച്ചടങ്ങില്‍ മുഹൂര്‍ത്ത വേളയില്‍ എത്തിച്ചേരുന്ന വ്യക്തി ഗെയിറ്റില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ടി വരും. അല്ലെങ്കില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയെ പോലെ കാഴ്ച കണ്ട് നില്‍ക്കാം. പിന്നെ ഡൈനിങ് ഹാളില്‍ ചെന്ന് സദ്യയുണ്ണാം. വിവാഹക്ഷണം എ സി മുറിയിലിരുന്ന് വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അങ്ങൊഴുക്കി വിടുകയാണ്.

ശബ്ദമായോ സന്ദേശമായോ. അത്തരം ക്ഷണം സ്വീകരിച്ച്, കല്യാണത്തിന് പോയി വന്ന് അതിന്റെ മദ്ഹബ് പാടുന്നവനോടാണ് പുച്ഛം തോന്നുന്നത്. ഇയാളൊരുത്തനോട് ചോദിച്ചു. താങ്കളെ ക്ഷണിച്ചിരുന്നോ.? ങ്ഹാ.. വാട്‌സാപ്പിലുണ്ടായിരുന്നു..

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muslim Marriage, A.S Mohammed Kunhi, Article, Marriage, Muslim wedding and reception 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia