വിവാഹ ധൂര്‍ത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ മുസ്ലിം ലീഗ്
Sep 12, 2014, 08:30 IST
മുനീര്‍ ചെര്‍ക്കളം
(www.kasargodvartha.com 12.09.2014) ഏതൊരു പ്രസ്ഥാനത്തിനും സാമൂഹിക വ്യവസ്ഥിതിയില്‍ സ്വീകാര്യതയുണ്ടാകുന്നത് അതാത് സമയങ്ങളില്‍ സമൂഹത്തിനിടയിലുണ്ടാവുന്ന നല്ലതും ചീത്തയുമായ ചുറ്റുവട്ടങ്ങളില്‍ നിന്ന് നന്മയെ തിരിച്ചറിഞ്ഞ് അതിന്റെ സ്ഥാപനത്തിനായി പോരാട്ടത്തിലേര്പ്പെടുമ്പോഴാണ്.
ആറരപ്പതിറ്റാണ്ടിന്റെ ജൈത്രയാത്രക്കിടയില്‍ അനവധിയിടങ്ങളില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പുപോലും ചോദ്യം ചെയ്യപ്പെട്ടപ്പോഴും സത്യവും സഹനവും പാര്‍ട്ടിയുടെ ദൗത്യവും സമൂഹത്തെ ഗ്രസിച്ച് നില്ക്കുന്ന ദുരാചാര ഉച്ഛാടനങ്ങള് പാര്‍ട്ടിയുടെ നയ നിലപാടും ആയതിനാലാണ് പോറലേതുമില്ലാതെ വളര്‍ച്ച ഉത്തുംഗതയിലെത്തി നില്‍ക്കുന്നത്.
പാര്‍ട്ടിയും പോഷക ഘടകങ്ങളും ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ള നിലപാടുകളും പൊതു സമൂഹത്തിനിടയില്‍ ദിനേനയെന്നോണം പാര്‍ട്ടിയെ സ്വീകാര്യമാക്കുമ്പോള്‍ സമൂഹത്തെ മൊത്തത്തില്‍ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ധൂര്‍ത്തിനും പാര്‍ട്ടി പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ വര്‍ത്തമാനകാല ആഭാസ കല്ല്യാണങ്ങള്ക്കുമെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കാനും അവയെ ഉച്ഛാടനം ചെയ്യാനും വളരെ ആശാ പൂര്‍വവും ധൈര്യപൂര്വവുമാണ് മുസ്ലിം ലീഗ് പാര്‍ട്ടി മുന്നിട്ടിറങ്ങിയിട്ടുള്ളത്.
പരസ്പരം കൊല ചെയ്തും വര്‍ഷങ്ങളോളം പക വെച്ച് കാത്തിരുന്ന് അവസരം കാത്ത് തക്കത്തിനൊത്താല് വാളിനിരയാക്കുകയും ചെയ്യുന്ന പരിതാപകരമായ രീതിയിലേക്ക് പുരോഗമന പ്രസ്ഥാനങ്ങളും ദിശയറിയാത്ത തുഴച്ചിലുകാരനെപോലെ ദേശീയ പ്രസ്ഥാനങ്ങളും ഓത്തറിയാത്ത ഓതിക്കന്മാരാവുന്നിടത്താണ് വളരെ ധൈര്യത്തോടെ ലീഗ് സാമൂഹിക വിപത്തായിക്കണ്ട് മേല്‍ പറഞ്ഞ ആഭാസങ്ങള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്.
കണ്ണീരൊലിപ്പിച്ച് കെട്ട് താലി സ്വപ്നം കാണുന്ന പെണ്‍കുട്ടികളുടെ അയല്‍ പക്കത്ത് ലക്ഷങ്ങള്‍ ദുര്‍വ്യയം ചെയ്യപ്പെടുന്നതും, പരിശുദ്ധിയുടെ ഇടങ്ങളാവേണ്ടിയിരുന്ന വിവാഹ വേദികള്‍ എടുത്താല്‍ പൊങ്ങാത്ത പൊങ്ങച്ചമാവുകയും, കല്ല്യാണചെറുക്കന്റെ പോക്കു വരവുകള്‍ പേക്കൂത്തുകളാവുകയും ചെയ്യപ്പെടുന്ന രീതിയെ മാറ്റിയെടുക്കാന്‍ മുസ്ലിം ലീഗ് കൈകൊണ്ട തീരുമാനത്തിന് എല്ലാ കോണുകളില്‍ നിന്നും പിന്തുണ ലഭ്യമാവേണ്ടിയിരിക്കുന്നു.
ഉള്ളവര്‍ അനേകം ലക്ഷങ്ങള്‍ പൊടിച്ച് നടത്തുന്നതും ഇല്ലാത്തവന് പ്രമാണങ്ങള്‍ ഈട് നല്‍കിയും കടം വാങ്ങിയും ഒപ്പിക്കുന്ന ഇത്തരം കല്യാണ പ്രവണതകള്‍ക്ക് അറുതിയുണ്ടാവണം. സമൂഹത്തിനെ ഗ്രസിക്കുന്ന ഇത്തരം രീതികള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങിയ മുസ്ലിം ലീഗിന്റെ പ്രയാണ പഥത്തില്‍ നമുക്കും കയ്യൊപ്പ് ചാര്‍ത്താം...
(ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷററാണ് ലേഖകന്‍)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Article, Marriage, Muslim-league, KMCC, Muneer Cherkala, Wedding anti extravagance campaign.
Advertisement: