city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

' പണാപഹരണം' തെരെഞ്ഞെടുപ്പു വിഷയമാക്കും; മുസ്ലീം ലീഗ്

(www.kvartha.com 01.10.2015)  ഉദുമ ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ നടത്തിയ പണാപഹരണം സംബന്ധിച്ച് ഉയര്‍ന്നു വന്ന പോലീസ് കേസും മറ്റും കക്ഷി രാഷ്ട്രീയ വിഷയമായിരിക്കുകയാണ്.

മാര്‍ച്ച് 31ന് സര്‍ക്കാരിലേക്ക് അടക്കേണ്ടിയിരുന്ന പണം ഇതുവരേയായും അടക്കാതെ വെട്ടിപ്പു നടത്തിയിട്ടും പഞ്ചായത്ത് ബോര്‍ഡോ, സാമ്പത്തിക കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയോ അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് എങ്ങനെയാണ് നീതീകരിക്കുകയെന്ന് മുസ്ലീം ലീഗ് കേന്ദ്രങ്ങള്‍ ചോദിക്കുന്നു.

സര്‍ക്കാര്‍ അടിച്ചു വിതരണം ചെയ്യുന്നതും, പഞ്ചായത്ത് സെക്രട്ടറിയുടെ  കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടതുമായ പുസ്തകങ്ങളില്‍ ഒന്നില്‍ കൂടുതല്‍ എണ്ണം ഒരുമിച്ച് എങ്ങനെ നഷ്ടപ്പെട്ടു പോകുമെന്നും കള്ളനു കഞ്ഞി വെക്കുന്നവരാണ് അവിടെയുള്ളത് എന്നും ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നു. ഈ ഉദ്യോഗസ്ഥന്റെ കൈയ്യില്‍ നിന്നും പുസ്തകം കാണാതായത് മനപ്പൂര്‍വ്വമല്ലെന്നും, അത് അന്വേഷിച്ചു കണ്ടെത്തുവാന്‍ ഇതര പഞ്ചായത്തിലെ ഇതര ജീവനക്കാരെ വിട്ടു തരണമെന്നും ആവശ്യപ്പെട്ടിരുന്നത് വിശ്വസിച്ച് അങ്ങനെയുള്ള സൗകര്യം ചെയ്തു കൊടുത്തിരുന്നതായി പ്രസിഡന്റ് കസ്തുരി ടീച്ചര്‍ പറഞ്ഞു.

ഈ വിഷയത്തെ രാഷ്ട്രീയമായി ഉയര്‍ത്തി കൊണ്ടു വന്ന് തെരഞ്ഞെടുപ്പു വിഷയമാക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയം മാത്രമാണ് . ഇത് നേരത്തെത്തന്നെ ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടതും ചര്‍ച്ച ചെയ്തതുമാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കൂടുതല്‍ നിരീക്ഷണം ഇല്ലാതെ വന്നപ്പോള്‍ തുടര്‍ അന്വേഷണത്തിനുള്ള കാലിക പ്രസക്തി ഇല്ലാതായി. ഒടുവില്‍ ഓഡിറ്റിങ്ങ് അവസരത്തില്‍ തട്ടിപ്പു നടന്നത്  പുറത്താവുകയും സ്ഥലം മാറി വന്ന സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുടെ ശിപാര്‍ശയോടെ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ ഒളിപ്പിച്ചു വെച്ചിരുന്ന രസീതു പുസ്തകം പോലീസിനെ എല്‍പ്പിച്ചതോടെ കേസിനുള്ള പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ധരിച്ച് സെക്രട്ടറി കേസ് പിന്‍വലിച്ചതായിരിക്കുമെന്നു കരുതുന്നു. കേസ് കൊടുത്തും പിന്‍വലിച്ചതും പ്രസിഡന്റ് എന്ന നിലയില്‍ താന്‍ അറിഞ്ഞിരുന്നില്ലെന്ന് കസ്തൂരി ടീച്ചര്‍ അറിയിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു കൊണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും വിലയിരുത്താനുമാണ് അടിയന്തിര ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. കുറ്റവാളിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.

മാത്രമല്ല, ഈ ഉദ്യോഗസ്ഥന്‍ ഉദുമയില്‍ വന്നു ചാര്‍ജ് ഏറ്റെടുത്തതു മുതല്‍ ഇതേവരെയുള്ള മുഴുവന്‍ കണക്കുകളും പുനപരിശോധിക്കാന്‍ ബോര്‍ഡ് ആവശ്യപ്പെടും.  കളവ് പിടിക്കപ്പെട്ടപ്പോള്‍ മുഖം രക്ഷിക്കാനാണ് അടിയന്തിര ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ക്കുന്നതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതേയും പ്രഹസനവുമാണ് ഇതെന്നും മുസ്ലീം ലീഗ് നേതൃത്വം കുറ്റപ്പെടുത്തി. ഇത് ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഇങ്ങനെ ഏത്രയെത്ര വെട്ടിപ്പുകള്‍ക്ക് ഭരണസാരഥികള്‍ ചുക്കാന്‍പിടിച്ചു കാണുമെന്ന് ജനം ഓര്‍ക്കണം.

 ഇന്ന് കാലത്ത് 10 മണിക്കു നടന്ന യൂത്ത് ലീഗ് പ്രക്ഷോഭ സമരം കണ്ട് ബോര്‍ഡ് വിളറി പൂണ്ടിരിക്കുകയാണ്. കളവ് വെളിച്ചത്തു വന്ന ജാള്യതയാണ് ഇതിനു പിന്നില്‍. ഇത് ഒറ്റപ്പെട്ട കളവു മാത്രമാകാന്‍ സാധ്യതയില്ല. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും കൈകഴുകി ശുദ്ധി വരുത്താന്‍ കഴിയുകയില്ലെന്നും ലീഗ് നേതൃത്വം അറിയിച്ചു. പഞ്ചായത്ത് ഭരണത്തിന്റ മറവില്‍ നടത്തുന്ന അഴിമതിയും, പണാപഹരണവും സ്വജന പക്ഷപാതവും തുറന്നു കാണിക്കാന്‍ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

അതേസമയം ഉദുമാ ഗ്രാമ പഞ്ചായത്തിലെ പണാപഹരണവുമായി ബന്ധപ്പെട്ട് അടിയന്തിര ബോര്‍ഡ് യോഗം വിളിച്ചു ചേര്‍ക്കാന്‍ ബന്ധപ്പെട്ടവര്‍  എടുത്ത തീരുമാനം നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ച് 31ന് അപഹരിക്കപ്പെട്ട 2,55,803 രൂപ ഇത്രയും കാലം പ്രതി കൈയ്യില്‍ സൂക്ഷിക്കുകയും ഇപ്പോള്‍ പിടിക്കപ്പെട്ടപ്പോള്‍ കേസില്‍ നിന്നും തലയൂരാന്‍ അടിയന്തിര യോഗം ചേര്‍ന്ന് സസ്‌പെന്‍ഷനു ശുപാര്‍ശ ചെയ്യുന്നത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാകയാല്‍ ഉദ്യോഗസ്ഥന് എത്രയും വേഗത്തില്‍ സര്‍വ്വീസിലേക്ക് തിരിച്ചു വരാനുള്ള അവസരമൊരുങ്ങുകയാണ് ചെയ്യുക.

മുസ്ലീം യൂത്ത് ലീഗ് അടിയന്തിരമായി പ്രക്ഷോഭ സമര റാലി സംഘടിപ്പിക്കുന്നുണ്ട് എന്ന  വിവരം കിട്ടിയതോടെ ആരോപണങ്ങളുടെ കാഠിന്യം മനസ്സിലാക്കി അതില്‍  നിന്നും രക്ഷപ്പെടാന്‍ കൂടിയാണ് അടിയന്തിര ബോര്‍ഡ് വിളിച്ചു ചേര്‍ത്തത്.  നൂറു കണക്കിനു ഹാജിമാര്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിനിടയില്‍ മരിച്ചു വീഴുകയും, വെള്ളിയാഴ്ചയായ ഇന്ന് ലോകമാകമാനം അവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥന നിശ്ചയക്കപ്പെട്ടതിനേയും മുഖവിലക്കെടുക്കാതെ ഇന്നു തന്നെ യുത്ത് ലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചതും അതിമോഹ രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്.

ഇന്നു കാലത്ത് 11മണിക്ക് കാസര്‍കോട് വെച്ച് പഞ്ചായത്ത് അധികൃതര്‍  അടിയന്തിര
പത്രസമ്മേളനം വിളിച്ചു ചേര്‍ത്തതിന്റെ കാരണവും മറ്റൊന്നല്ല. ആരോപണ വിധേയനായ ഉദ്യോഗസ്ഥന് ഇതിനു മുമ്പേത്തന്നെ സ്ഥാനക്കയറ്റം ലഭിച്ചിരുന്നുവെങ്കിലും നിലവിലുള്ള തസ്തികയില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്നത് പൊന്‍മുട്ട ഇടുന്ന താറാവാണ് ഈ പണി എന്ന് കണ്ടതിനാലാണ്. കാഞ്ഞങ്കാട് സ്വദേശിയായ പ്രതിയുടെ സാമ്പത്തിക സ്രോതസ്സം, പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിനും ആഡംബര കാറിനുള്ള വരുമാനവും മറ്റും പോലീസ് നിരീക്ഷിച്ചു വരുന്നു.

- പ്രതിഭാരാജന്‍

' പണാപഹരണം' തെരെഞ്ഞെടുപ്പു വിഷയമാക്കും; മുസ്ലീം ലീഗ്

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia