ഈ ഒതുങ്ങിയ ജീവിതത്തിനിടയിലും മുഹമ്മദ് ആരെക്കാളും സന്തോഷവാനാണ്; വര്‍ത്തമാനങ്ങളില്‍ ഗൃഹാതുരത്വത്തിന്റെ മന്ദസ്മിതമുണര്ത്തുന്ന നല്ല മനുഷ്യനെ കുറിച്ച്
Oct 28, 2019, 13:37 IST
അസ്ലം മാവിലെ
(www.kasargodvartha.com 28.10.2019) മുഹമ്മദിനെ കുറിച്ച് ആരെന്തെഴുതാന്? അന്റാര്‍ട്ടിക് ധ്രുവങ്ങളില്‍ മഞ്ഞുതുരന്നു അതിസാഹസികമായി ഗവേഷണത്തില്‍ മുഴുകി,ശാസ്ത്രലോകത്ത് വിസ്മയം തീര്‍ത്ത് കൊണ്ടിരിക്കുന്ന,ഇന്ത്യയുടെ അഭിമാനമായി മാറിയ മേലോത്തെ ഡോ. തമ്പാനടക്കമുള്ള എന്റെ ക്ലാസ്മേറ്റുകള്ക്കിടയില്സാധാരണക്കാരില് സാധാരണക്കാരനായ ബൂഡിലെ മുഹമ്മദ് എന്റെ പേനത്തുമ്പത്തു നിന്നും ഒരിക്കലും മാറി നില്‍ക്കേണ്ട ഒരാളാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. അവനെപ്പോലുള്ളവരും എനിക്കൊരു വലിയ വിഷയം തന്നെയാണ്.
ഒന്ന് മുതല്‍ പത്ത് വരെ ഞാന്‍ മുഹമ്മദിനോടൊപ്പവും മുഹമ്മദ് എന്നോടൊപ്പമുണ്ട്, പട്ലയിലെ പള്ളിക്കൂടത്തിലും അങ്ങോട്ടുള്ള പോക്കുവരവുകളിലും. എന്നെക്കാളേറെ പതുക്കെയാണ് മുഹമ്മദ് അന്നുമിന്നും നടത്തം, അതിലും പതുക്കെയാണവന്റെ സംസാരം. പക്ഷെ, ഇന്നും നാടന്‍ കാര്‍ഷിക ഭാഷയും അതില്‍ മെനെഞ്ഞെടുത്ത നടപ്പുരീതിയും ലാളിത്യം തുളുമ്പുന്ന നാട്ടുഭാഷയും പ്രാസവും ഒഴുക്കും തെറ്റാതെ സംസാരിക്കുന്ന അപൂര്‍വ്വം ചില സഹപാഠികളില്‍ ഒരാളാണ് മുഹമ്മദ്. 'മാനക' മലയാളം മുഹമ്മദിന് അറിയാഞ്ഞിട്ടല്ല, ഇവിടെയൊക്കെ അത്രമതി എന്ന കുസൃതിയില്‍ പൊതിഞ്ഞ തീരുമാനം തന്നെ.
അത് പറയാന്‍ ഒരു കാരണമുണ്ട്. അഞ്ചിലെത്തിയപ്പോള്‍ രണ്ടാം ഭാഷ ഒന്നുകില്‍ മലയാളം അല്ലെങ്കില്‍ അറബിക് എന്നായിരുന്നു വിദ്യാഭ്യാസ ചട്ടം. മുഹമ്മദിന്റെ ഉപ്പ അവനോട് പറഞ്ഞത്രെ- അറബിക് അത്യാവശ്യം മദ്രസ്സയില്‍ പഠിക്കുന്നണ്ടല്ലോ, സ്കൂളില്‍ മലയാളമാണ് നല്ലത്. ആ തീരുമാനത്തോടൊപ്പം നിന്നതിനും ന്യായീകരിച്ചതിനും സ്കൂളിലെ മലയാളമറബിക്കാര്യങ്ങളില് മദ്രസ്സിലെ സദറുസ്താദ് ഇടപെടുന്നതെന്തിനെന്ന് കൂട്ടുകാരോട് തമാശ രൂപേണ ചോദിച്ചതിനും സദറുസ്താദിന്റെ കയ്യിന്ന് വടി ഒടിയുമാറ് അടി കിട്ടിയതും, എന്നിട്ടും എടുത്ത തീരുമാനത്തിലവനുറച്ചു നിന്നതും മുഹമ്മദിന് ഓര്‍മ്മയില്ലെങ്കിലും എനിക്ക് നല്ല ഓര്‍മ്മയുണ്ട്.അന്നടികിട്ടാന് മാത്രം കാര്യങ്ങള്‍ ഉലയിലിട്ടൂതി വീര്‍പ്പിച്ച്, ഉസ്താദിന്ഒറ്റിക്കൊടുത്തതോ, ഒരു വര്‍ഷം സീനിയറായ ഒരു മാന്യ വിദ്യാര്‍ഥിയും. അയാളാണെങ്കില്‍ അന്നും അതിന് ശേഷവും ഇന്നും ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന് തന്നെയാണ്.
അന്ന് മലയാളമെടുത്ത ഞങ്ങള്‍ ഒരു ശീലം തുടങ്ങി. രജിസ്റ്ററില്‍ ഉള്ളത് പോലെ ക്ലാസ്സില്‍ സഹപാഠികളെ പേരു പറഞ്ഞു വിളിക്കുക, ഇനീഷ്യല്‍ അടക്കം.(അത് മറ്റുള്ളവരും പിന്തുടര്ന്നു ചെയ്തു കാണണം). കെ അബ്ദുല്ല, സി അബ്ദുല്ല, കെ ഏ അബ്ദുല്‍ ഖാദര്‍, ഏ അബൂബക്കര്‍, ബി ബഷീര്‍, കെ ഖദീജ, എം ഐ ഷാഫി, ബിഎം ആയിഷ, കെ ബീഫാത്തിമ അങ്ങനങ്ങനെ... ഔക്കര്‍ഞ്ഞി, അദ്ള, ബസീറ്, കായ്ഞ്ഞി, സാപി, കഞ്ചൈ,ഐസ, പാത്തൈ അതൊന്നും ഞങ്ങള്‍ ക്ലാസ്സില്‍ വിളിക്കില്ല, വിളിക്കാന്‍ പാടുമില്ല. നമ്മുടെ ബി മുഹമ്മദ് കുഞ്ഞി, ഞങ്ങള്‍ക്ക് ബി മുഹമ്മദാണ്.
മുഹമ്മദ് ഇന്ന് പട്ലയിലെ തിരക്കു പിടിച്ച വ്യക്തിയാണ്. ഗള്‍ഫ്മാനിയ തലക്ക് പിടിച്ചു പലരുംനാട്ടിലുണ്ടായിരുന്ന പല കൈതൊഴിലും കാര്‍ബാറും പാടേ ഒഴിവാക്കി അങ്ങോട്ടോടിയപ്പോള്‍, പോയ ഗള്‍ഫീന്ന് തിരിച്ചിങ്ങോട്ട് യാത്ര തിരിച്ച്, നാട്ടിലെ തൊഴിലാണ് ഭേദമെന്നും, ഇവിടെ അതാണാവശ്യമെന്നും കണ്ട്, മറ്റു ജോലിയോടൊപ്പം വളരെ വൈകിയാണെങ്കിലുംതെങ്ങുകയറ്വും അഭ്യസിച്ചു അത് തന്റെ അഭിമാന തൊഴിലായി സ്വീകരിച്ച ആളാണ് മുഹമ്മദ്. സൗദിയിലേക്ക് മാത്രമല്ല, ഗള്‍ഫിലേക്ക് തന്നെ പണിക്കായി ഇനിയില്ല എന്ന് തീരുമാനിച്ചാണ് മുഹമ്മദ് 8 വര്‍ഷത്തെ പ്രവാസം മതിയാക്കിയതും നാട്ടിലേക്ക് തിരിച്ചു വരുന്നതും.
ദമാമിലെ സെക്കണ്ട് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബഗ്ലസ് പ്ലാസ്റ്റിക് മാനുഫാക്ടറിംഗ് കമ്പനിയില്‍ സ്കില്‍ഡ് ലേബറായാണ് 1995 ല്‍ മുഹമ്മദ് ജോലിയില്‍ പ്രവേശിക്കുന്നത്.4 മാസത്തിനകം കമ്പനിയില്‍ കട്ടിംഗ് ഓപ്പറേറ്റര്‍ തസ്തികയിലെത്തി.ആ പണി മറ്റുള്ളവര്‍ക്ക് പഠിപ്പിച്ച് കൊടുക്കലായി പിന്നെപ്പണി. ചുരുക്കിപ്പറഞ്ഞാല്‍, ഗള്‍ഫില്‍ നിന്ന് സ്വപ്രയത്നം കൊണ്ട് സ്വായത്തമാക്കിയ ഒരു പണിപരിചയം കൂടി ബയോഡാറ്റയില്‍ ചേര്‍ത്താണ് മുഹമ്മദ് വിമാനം കയറിയത്, ആവശ്യമെങ്കില്‍ പുറത്തെടുക്കാന്‍.
മുഹമ്മദ് തെങ്ങുകയറ്റ തൊഴില്‍ സ്വായത്തമാക്കുന്നത് തന്റെ 30 വയസ്സും കഴിഞ്ഞാണ്. അതൊരു യാദ്യശ്ചിക സംഭവത്തില്‍ നിന്ന് തുടങ്ങിയതാണ്. ഒരത്യാവശ്യത്തിന് ഒരു ദിവസം നാട്ടിലുള്ള ഒന്ന് രണ്ട് ഈന്ത് മരങ്ങളില്‍ കയറി. അന്ന്ആരോ ഉണ്ടാക്കിക്കൊടുത്തതാണ് പോല്‍ തളപ്പു തന്നെ. മന്നിപ്പാടിയിലെ സ്വന്തം വീട്ടുമുറ്റത്തെ മൂന്ന് തെങ്ങുകള്‍ അയല്ക്കാരന്റെ വീട്ടു മുറ്റത്തേക്ക് വഴിമാറി നീങ്ങി തേങ്ങ വീഴ്ത്താന്‍ തുടങ്ങിയപ്പോള്‍, ഒന്ന് പറിച്ചിടാന്‍ കുറെ പേരോട് മുഹമ്മദ് പറഞ്ഞു നോക്കി. ആരും വരാതായപ്പോള്‍ ഒരു തളപ്പുണ്ടാക്കി രണ്ടും കല്പ്പിച്ചു മുഹമ്മദ് ആ മൂന്ന് തെങ്ങുകളും കയറി. മറ്റൊരാളുടെ പുരപ്പുറത്ത് തേങ്ങ വീണ്, അത് വഴി അയല്‍പ്പക്കബന്ധം വഷളാക്കേണ്ടെന്ന നല്ല ഉദ്ദേശം വെച്ചാണ് ധൈര്യം സംഭരിച്ച് അന്ന് തെങ്ങ് കയറാന്‍ നിര്‍ബന്ധിതനായത് തന്നെ. അവിടെന്ന് കിട്ടിയ ധൈര്യത്തിലാണ് ഈ ജോലിയുടെ തുടക്കം, മുഹമ്മദ് വാചാലനാകും.
മുഹമ്മദിനോട് സംസാരിക്കാന്‍ നല്ല രസമാണ്. ഓര്‍ത്തോര്‍ത്ത് ഓരോ കാര്യങ്ങളും പറഞ്ഞുകൊണ്ടേയിരിക്കും. ഗൃഹാതുരത്വമുണര്‍ത്തുന്ന സ്കൂള്‍ കാലങ്ങള്‍, അന്നത്തെ നാട്ടുമ്പുറ വിശേഷങ്ങള്‍, പട്ലയിലെ പച്ചപ്പും പച്ചയോലക്കഥകളും, കൃഷി വര്‍ത്തമാനങ്ങളും... എല്ലാം ആ നീട്ടിപ്പറച്ചിലിലുണ്ടാകും. പൊയ്പ്പോയ ഗ്രാമ്യഭംഗിയോടൊപ്പം മഴയും വെയിലും മഞ്ഞും കൊണ്ട് നടക്കുന്ന പ്രതീതി.
കൂട്ടത്തില്‍ പറയട്ടെ, മുഹമ്മദിന്റെ മാതാപിതാക്കള്‍ രണ്ടു പേരും എനിക്കേറ്റവും പ്രിയപ്പെട്ടവരായിരുന്നു. പിതാവ് അദ്ലച്ച മരണപ്പെട്ട് 10-13 വര്ഷമായിക്കാണും.ഉമ്മാലിയുമ്മയാണ് മുഹമ്മദിന്റെ മാതാവ്. 5 സഹോദരിമാരടക്കം മജീദ്, ഹാരിസ്, അന്‍വര്‍ എന്നിവരടങ്ങിയ വലിയ കുടുംബത്തിലെ മൂത്തയാളാണ് മുഹമ്മദ്. ഒരാവേശത്തിന് മന്നിപ്പാടിയില്‍ വീടു വെച്ചെങ്കിലും പെറ്റനാടിനോടുള്ള മണ്ണുമണം മാറാഞ്ഞ് പട്ലയില്‍ ബൂഡില്‍ തറവാട്ടിന് കാണാം ദൂരത്തില്‍ തന്നെ സ്ഥലവും വീടുമെടുത്ത് വീണ്ടുമിവിടെ താമസമാണിപ്പോള്‍, ഒരു പഴയ പട്ലക്കാരനായിത്തന്നെ.ഹഫ്സത്താണ് ഭാര്യ.12ഉം 9ഉം വയസ് പ്രായമുള്ള രണ്ടാണ് മക്കള്‍ ആ വീടിന്റെ സന്തോഷങ്ങളാണ്- ഷമ്മാസും ഷാമിലും. ഇതാണവരുടെ കുഞ്ഞുകുടുംബ ലോകം.
മുഹമ്മദ് എന്റെ ഉമ്മയോട് വലിയ സ്നേഹവും ആദരവും കാണിച്ചിരുന്നു. എത്ര തിരക്കുണ്ടെങ്കിലും ഉമ്മാന്റെ വിളിക്ക് മുഹമ്മദ് എന്നുംഅത്രമാത്രം കാതു കൊടുക്കുമായിരുന്നു. ഉമ്മാന്റെ വിയോഗ ശേഷം, എപ്പോള്‍ എവിടെ വെച്ച് കണ്ടാലും അവരുടെ ഓര്‍മ്മകള്‍ പറഞ്ഞാണ് സഹപാഠിയായ മുഹമ്മദ് എന്നെ എതിരേല്ക്കുക, തിരക്കുകള്‍ക്കിടയില്‍ പോലും അങ്ങനെയാണ് സംസാരിക്കുക. ചില നിമിത്തങ്ങളും നിമിഷങ്ങളുമാണ് ഓര്‍മ്മകളില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നത്. മുഹമ്മദ് നിനക്കാതെ കടന്നു വന്നതും അങ്ങനെയാണ്. സ്നേഹവാത്സല്യങ്ങള്‍ നിലനിര്‍ത്തി തിരക്കുകള്‍ക്കിടയിലും, സുഹൃദ്ബന്ധങ്ങളും കുട്ടിക്കാല കൂട്ടാളിത്തവും സുദൃഢമായി ഊട്ടിയുറപ്പിക്കാനാകണമെന്ന സന്ദേശം നല്കാന് കൂടിയാണ് എന്റെ ഈ എഴുത്ത്. നന്മകള്!
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Malayalam, Aslam Mavile, Friend, school, Students, Muhammad is happier than anyone; malayalam article by aslam mavile