മരിച്ചവരെപോലും വെറുതെ വിടാതെ സോഷ്യല്‍ മീഡിയകളിലെ അഹങ്കാരികള്‍
Feb 23, 2014, 09:30 IST
രവീന്ദ്രന് പാടി
സോഷ്യല്‍ മീഡിയകളായ ഫെയ്സ്ബുക്കിന്റെയും വാട്ട്സ് ആപ്പിന്റെയും ദുരുപയോഗം അതിരുകടക്കുന്നു. വിശ്വാസത്തിന്റെ മറപറ്റിയാണ് കൂടുതലും ദുരുപയോഗം നടക്കുന്നത്. ചില അപകട ദൃശ്യങ്ങളുടെ ഫോട്ടോകളും അതോടൊപ്പം ചില നേതാക്കളുടെയും വ്യക്തികളുടെയും ശാപം മൂലമാണ് ഇത് സംഭവിച്ചതെന്നും അതിനാല്‍ അത്തരക്കാരോട് കളിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഉള്ള തരത്തിലാണ് ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നതും പ്രചരിക്കുന്നതും. ദയനീയവും ഭീകരവുമായ ചില അപകട ദൃശ്യങ്ങളുടെ ഫോട്ടോകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Social networks, Article, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
തങ്ങളുടെ പക്ഷക്കാരനും പ്രശസ്തനുമായ ഏതെങ്കിലും മത നേതാവിന്റെയോ ആധ്യാത്മിക നേതാവിന്റെയോ അഭിപ്രായങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ ശിക്ഷയാണ് അപകടം ഉണ്ടായത് എന്ന നിലയിലേക്കാണ് പല പ്രചാരണവും നടക്കുന്നത്. ആരുടെയെങ്കിലും പേരില്‍ പോസ്റ്റ് ചെയ്യുന്ന ഇത്തരം ഫോട്ടോകള്‍ സത്യാവസ്ഥ അറിയാതെ പലരും ഷെയര്‍ ചെയ്യുകയും ലൈക്കടിക്കുകയും ടാഗ് ചെയ്യുകയും ചെയ്യുന്നു. സമൂഹത്തില്‍ അന്ത:ഛിദ്രമുണ്ടാകാനുള്ള ചില സാമൂഹ്യ വിരുദ്ധരുടെ ശ്രമമാണ് ഇതിനുപിന്നിലെന്ന് അന്വേഷിച്ചാല്‍ കണ്ടെത്താനാകും. മരിച്ചവരെ പോലും വെറുതെ വിടാതെയുള്ള ഇത്തരക്കാരുടെ ക്രൂര വിനോദം സമൂഹ മനസ്സാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ഒരു യുവാവിനെ അപമാനിക്കുന്ന തരത്തില്‍ വാട്സ ആപ്പില്‍ പ്രചരണം നടന്നത് കുടുംബത്തെയും നാട്ടുകാരെ ആകെയും ദു:ഖത്തിലാഴ്ത്തിയിരുന്നു.
കുടുംബത്തിലെ ഒരംഗം ദാരുണമാംവിധം മരിച്ചതിന്റെ ഞെട്ടലിനിടെയാണ് കുത്തിനോവിക്കുന്ന രീതിയില്‍ മതനേതാവിന്റെ പേരില്‍ വാട്സ് ആപ്പില്‍ മരിച്ച യുവാവിനെ അപമാനിച്ചത്. ഇത്തരം പ്രചരണങ്ങള്‍ സൃഷ്ടിക്കുന്നവന് യഥാര്‍ത്ഥത്തില്‍ അപമാനിക്കുന്നത് മതത്തെയും മതനേതാക്കളെയുമാണെന്നാണ് വസ്തുത. ചില സാമൂഹ്യ പ്രവര്‍ത്തകരുടെ ഇപപെടല്‍ മൂലം മരിച്ച യുവാവിന്റെ ബന്ധുക്കള്‍ വാട്സ് ആപ്പ് പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറായെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.
കാസര്‍കോട്ടെ ഒരു ലീഗ് നേതാവ് മരണപ്പെട്ടുവെന്നും നഗരത്തിലെ ഒരു വനിതാ ഡോക്ടര്‍ സ്ത്രീകളെ മത വിദ്വേഷംവെച്ച് സമ്മതമില്ലാതെ തന്നെ വന്ധീകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നുവെന്നും മറ്റുമുള്ള പ്രചരണങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ഈയിടെ പ്രചരിച്ചിരുന്നു. ചില കുബുദ്ധികളാണ് ഇതിനു പിന്നിലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. ചില നിസാര തര്‍ക്കങ്ങളെ വര്‍ഗീയ സംഘര്‍ഷങ്ങളായി ചിത്രീകരിച്ച് നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമവും ചിലപ്പോള്‍ ഉണ്ടാകാറുണ്ട്.
നല്ല നിലയില്‍ സമൂഹത്തിന്റെ പുരോഗതിക്കും വാര്‍ത്തകള്‍ അറിയാനും വിജ്ഞാനത്തിനും ആശയ വിനിമയത്തിനും ഉപയോഗിക്കേണ്ട ശാസ്ത്ര കണ്ടുപിടിത്തമായ സോഷ്യല്‍ മീഡിയകളെ വ്യക്തിഹത്യയ്ക്കും വര്‍ഗീയ ചേരിതിരിവിനും ദുരുപയോഗം ചെയ്യുന്ന സ്ഥിതി ഒട്ടും ആരോഗ്യകരമല്ല. ഇതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നതിനൊപ്പം തന്നെ സോഷ്യല്‍ മീഡിയകളുടെ ഉപയോഗം നല്ല നിലയിലേക്കാണെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത സമൂഹത്തിനുമുണ്ട്.
അശ്ലീല ചിത്രങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന പ്രവണതയും സോഷ്യല്‍ മീഡിയകളില്‍ വര്‍ദ്ധിച്ച് വരുന്നു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വഴിതെറ്റിക്കാനും സോഷ്യല്‍ മീഡിയകള്‍ വഴിവെക്കുന്നു. ചില കൃത്രിമ ദൃശ്യങ്ങള്‍ രൂപകല്‍പ്പന ചെയ്ത് സമൂഹത്തില്‍ മാന്യതയോടെ ജീവിക്കുന്ന ആളുകളെ തേജോവധം ചെയ്യാനുമുള്ള പ്രവണതയും വര്‍ദ്ധിച്ചുവരുന്നുണ്ട്. അതിനാല്‍ ഫെയ്സ്ബുക്ക് വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലെ അക്രമികളെ മൂക്കുകയറിടേണ്ട സാഹചര്യം അനിവാര്യമായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ കേവലം കളിപ്പാട്ടമായല്ല, ഉത്തരവാദിത്വ ബോധത്തോടെ കൈകാര്യം ചെയ്യേണ്ട മാധ്യമങ്ങളാണെന്നും അത് ഉപയോഗിക്കുന്നവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.
വ്യക്തികളുടെ മതപരമായ വിശ്വാസങ്ങളെ കഴിവതും ഫെയ്സ്ബുക്കിലേക്കും വാട്സ് ആപ്പിലേക്കും വലിച്ചിഴക്കാനോ നന്മകള് പ്രചരിപ്പിക്കുന്നതിന് പകരം തര്‍ക്കങ്ങളും മറ്റുള്ളവരെ ഇകഴ്ത്താനും അതിന്റെ പ്രചരണത്തിനും ഉപയോഗിക്കാന്‍ പാടില്ലെന്ന തിരിച്ചറിവും ആളുകള്‍ നേടേണ്ടിയിരിക്കുന്നു. കൈവിട്ടുപോയാല്‍ വലിയ വിപത്തിലേക്കാണ് വിവര സാങ്കേതിക വിദ്യ നാടിനെ നയിക്കുകയെന്ന കാര്യം കൂടി ഓര്‍മ്മിക്കുന്നത് നല്ലതാണ്.

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍