ഉബൈദ് സാഹിബ് ഒളിമങ്ങാത്ത ചന്ദ്രക്കല
Oct 4, 2015, 10:21 IST
മുഹമ്മദ് ജാസിം മൗലാക്കിരിയത്ത്
(www.kasargodvartha.com 04/10/2015) ആരായിരുന്നു ടി.ഉബൈദ്? കൈരളിയിലെ മുഖ്യധാരാ സാഹിത്യകാരന്മാരുടെ ഗണത്തില്‍ വേണ്ടത്ര പരിഗണന നല്‍കാതെ പോയൊരു മഹാമനീഷി. പലരും ഉബൈദ് മാഷിനെ കേവലമൊരു മാപ്പിളപ്പാട്ട് കവി എന്ന രീതിയിലാണു മലയാളി ആസ്വാദക പൊതുബോധത്തിനു മുന്നില്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. ഉബൈദ് മാഷിന്റെ സ്വന്തം നാട്ടുകാരായ നമ്മള് പോലും അദ്ദേഹത്തെ കുറിച്ച് വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നു വേണമെങ്കില്‍ പറയാം. ഉത്തരമലബാറില്‍ നിന്നും മലയാള സാഹിത്യ ലോകത്തിനു ലഭിച്ച അത്യപൂര്‍വ്വ സമ്മാനമായിരുന്നു മര്‍ഹൂം. ടി.ഉബൈദ് എന്ന മഹാകവി.
'ഉബൈദ് സാഹിബിനെ കണ്ടാല്‍ ഒരു പഴഞ്ചനാണെന്നേ തോന്നൂ. എന്നാല്‍ ആ തല പുരോഗമനാശയങ്ങളുടെ ഒരു തേനീച്ചക്കൂടാണ്'. പ്രമുഖ സാഹിത്യകാരന് എസ്.കെ. പൊറ്റക്കാട് അദ്ദേഹത്തിന്റെ സ്മരണികയില്‍ ഉബൈദ് സാഹിബിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്. 1908ല്‍ കര്‍ണ്ണാടകയുടെ ഭാഗമായിരുന്ന കാസര്‍കോട് തളങ്കര ഗ്രാമത്തില്‍ പിറന്ന ടി. ഉബൈദ് ഏഴാം ക്ലാസു വരെ മലയാള അക്ഷരമാല എന്താണെന്ന് കണ്ടിട്ടു പോലുമില്ലത്രേ. എന്നിട്ടും മലയാളത്തിലെ എണ്ണം പറഞ്ഞ കവികളില്‍ ഒരാളാവാന്‍ അദ്ദേഹത്തിനു സാധിച്ചത് തന്റെ പിതാവിന്റെ കടയില്‍ നിന്ന് കിട്ടിയിരുന്ന കടലാസു കഷ്ണങ്ങളിലെ അക്ഷരമുത്തുകള്‍ കോര്‍ത്തെടുത്തു പഠിച്ചത് മൂലമായിരുന്നു. മലയാളത്തോടുള്ള അടങ്ങാത്ത അഭിനിവേശം ഒന്നു കൊണ്ട് മാത്രമായിരുന്നു ഇത് സാധിച്ചതും.
സ്വാതന്ത്ര്യ സമര സേനാനിയും, അധ്യാപകനും, സാഹിത്യകാരനും, സാമൂഹിക പരിഷ്കര്ത്താവുമൊക്കെയായിരിന്നു കാസര്‍കോടിന്റെ സ്വന്തം 'ഉബൈദ്ച്ച'. അന്ന് മുസ്ലിം സമുദായത്തില്‍ അടിഞ്ഞു കൂടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തന്റെ തൂലികത്തുമ്പ് കൊണ്ട് ധീരമായി എതിരിടുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം പാടില്ലെന്ന് പറഞ്ഞ യാഥാസ്ഥിതിക വാദികളോട് കലഹിച്ച് സ്വന്തം മകളെ സ്കൂളിലേക്ക് പറഞ്ഞയച്ചായിരുന്നു അദ്ദേഹം വ്യവസ്ഥിതികളോടുള്ള കലഹം നടത്തിയത്.
മലബാറിലെ മുസ്ലിം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോള്‍ മുഹമ്മദ് ഷറൂളിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഉപരിപഠനത്തിനായി അദ്ദേഹം മലപ്പുറത്തേക്ക് വണ്ടി കയറിയത്. ട്രെയിനിംഗ് കഴിഞ്ഞ് അധ്യാപക വൃത്തിയിലേര്‍പ്പെട്ട അദ്ദേഹം മികച്ചൊരു അധ്യാപകനും, പ്രഭാഷകനുമൊക്കെയായി വളര്‍ന്നു. നിരവധി കവിതകളും, മാപ്പിളപ്പാട്ടുകളും, വിവര്‍ത്തനങ്ങളും, സാമൂഹിക പ്രവര്‍ത്തനങ്ങളുമൊക്കെയായി ആ പുരുഷായുസ് ഇവിടെ അടയാളപ്പെടുത്തി വെച്ചു.
ചന്ദ്രഗിരിക്കക്കരെയുള്ള മലയാളം സംസാരിക്കുന്നവരുടെ ചിരകാലാഭിലാഷമായിരുന്ന 'ഐക്യകേരളം' എന്ന സങ്കല്പത്തിനു മുന്‍കൈ എടുത്തതും, കെ.പി കേശവമേനോന് അധ്യക്ഷനായുള്ള 'ആള് കേരള അമാല്ഗമേഷന് പ്രൊട്ടക്ഷന്‍ കമ്മറ്റി' നിലവില്‍ വന്നതും ഉബൈദ് സാഹിബിന്റെ ശ്രമഫലമായിട്ടാണ്. ഐക്യകേരളമെന്ന സ്വപ്നം പൂവണിയുന്നതിനും 10 വര്‍ഷം മുന്‍പേ 1948 ല്‍ നീലേശ്വരത്ത് നടന്ന സാഹിത്യ പരിഷത്തില്‍ അദ്ദേഹം നടത്തിയ കവിതാലാപനം അക്ഷരാര്‍ത്ഥത്തില്‍ കാസര്‍കോടിനെ കേരളത്തില്‍ ലയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനവും അടങ്ങാത്ത ആഗ്രഹവുമായിരുന്നു.
'വിളി കേള്‍ക്കുന്നൂ.. വിളി കേള്‍ക്കുന്നൂ...
മാതാവിന് വിളി കേള്‍ക്കുന്നൂ..
വിട തരികമ്മേ, കന്നഡ ധാത്രീ.. കേരള ജനനി വിളിക്കുന്നൂ'..
ആ വരികളില്‍ ആരാലും അവഗണിക്കപ്പെട്ട കേരളത്തിലെ ഇങ്ങേയറ്റത്തെ ഒരു ജനത മലയാള മാതാവിന്റെ വിളി കേള്‍ക്കുകയായിരുന്നു. 1973 ഒക്ടോബര്‍ മൂന്നാം തീയതി കാസര്‍കോട്ട് നടന്ന ഒരു സെമിനാറില്‍ പങ്കെടുത്തു കൊണ്ടിരിക്കേ കുഴഞ്ഞു വീണ അദ്ദേഹം ഈ ലോകത്തോട് എന്നന്നേക്കുമായി വിട പറഞ്ഞു. 'എനിക്കുള്ള വാഹനം വന്നെത്തിക്കഴിഞ്ഞിരിക്കുന്നു. വാഹനമെത്തിക്കഴിഞ്ഞാല് പിന്നെ ആരൊക്കെ കയറുന്നു ഇറങ്ങുന്നു എന്ന് നോട്ടമില്ലല്ലോ'.

Keywords: Article, T Ubaid Sahib, Mohammed Jasim Moulakiriyath, Memories of Ubaid Sahib.