city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഹകരണത്തിന്റെ മുന്നാട് മുദ്ര

സൂപ്പി വാണിമേൽ

(www.kasargodvartha.com 13.12.2021) തലശ്ശേരി സഹകരണ റൂറൽ ബാങ്ക് ഏർപ്പെടുത്തിയ രണ്ടാമത് ഇ നാരായണൻ സ്മാരക പുരസ്കാര ജേതാവായി മുൻ ഉദുമ എംഎൽഎ പി രാഘവനെ തെരഞ്ഞെടുത്തത് ഏറെ സന്തോഷം പകരുന്ന തീരുമാനം. അർഹിക്കുന്ന അംഗീകാരം എന്ന് ഭംഗിവാക്കല്ലാതെ പറയാവുന്ന തെരഞ്ഞെടുപ്പ്.

അവിഭക്ത കണ്ണൂർ ജില്ലയിൽ ട്രേഡ് യൂണിയൻ, കമ്മ്യൂണിസ്റ്റ്പാർട്ടി സംഘാടനത്തിൽ ത്യാഗപരിശ്രമം ചെയ്ത മുന്നാട് രാഘവൻ എൽഡിഎഫ് ജില്ല കൺവീനറായിരിക്കെ തെരഞ്ഞെടുപ്പ് ഗോദയിൽ സംഭവിച്ച വീഴ്ചയെത്തുടർന്ന് ശാരീരിക അവശതയിൽ കഴിയുമ്പോഴും വിപ്ലവ ജ്വാലയാണ്.
 
സഹകരണത്തിന്റെ മുന്നാട് മുദ്ര

സഹകരണം എന്നത് പി രാഘവന് സഹകരണ മേഖലയിൽ പരിമിതമല്ല. ആശയ, ആദർശ, പ്രത്യയശാസ്ത്ര വേലി, മതിൽ തടസ്സങ്ങൾ ഇല്ലാതെ സൗഹൃദങ്ങളുടെ വിശാല ലോകം അദ്ദേഹം തീർത്തു. സഹകരണ മേഖലയിലെ ഇടപെടലുകൾ ഭാവാത്മകമായി. കാസർകോട്ട് മെഹബൂബ് ബസ് മുതലാളി ബസ് കയറ്റിക്കൊന്ന തൊഴിലാളി സഖാവിന്റെ ഓർമ്മകൾ വാർഷിക ദിനാചരണത്തിൽ ഒതുക്കാതെ ആ സ്മരണയോടെ സഹകരണ ബസ് സർവ്വീസ് തുടങ്ങുകയായിരുന്നു രാഘവൻ. ആ സംരംഭം ചരിത്ര വിസ്മയമായി. അസ്തമയവും.

ദേശാഭിമാനി കണ്ണൂർ യൂനിറ്റ് സീനിയർ ന്യൂസ് എഡിറ്റർ കെ ടി ശശി അനുസ്മരണ കുറിപ്പിൽ പറയുമ്പോലെ 'ഒരു മനുഷ്യന് എങ്ങനെ ഇതെല്ലാം സാധിക്കുന്നുവെന്ന് ചിന്തിച്ചു പോയിട്ടുണ്ട്'. കാസർകോട് ടൗൺഹാളിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സിഐടിയു സെക്രട്ടറി എന്ന നിലയിൽ സംസാരിച്ച പി രാഘവൻ കരാർ തൊഴിലാളികളുടെ സംഘാടനം എന്ന ആശയത്തെക്കുറിച്ച് നടത്തിയ പരാമർശം എത്ര ദീർഘവീക്ഷണത്തോടെയുള്ളതായിരുന്നു എന്നതിന് കാലം സാക്ഷി.

കോളേജ് വിദ്യാർഥിയായിരിക്കെ ബേഡകം ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിച്ചാണ് സഹകരണ രംഗത്തേക്കുള്ള രാഘവേട്ടന്റെ ചുവടുവയ്‌പ്പ് എന്ന് ശശി പറയുന്നു. പാർട്ടിക്ക് വേണ്ടി വക്കീൽ കോട്ട് അഴിച്ചു വെച്ച അദ്ദേഹം തൊഴിലാളികളുടെ അവകാശങ്ങൾക്കായി പൊരുതുന്നതിനൊപ്പം സഹകരണ മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.

അഭിഭാഷകനായി കാസർകോട് ബാറിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് 1980ൽ കാസർകോട് സർവീസ് സഹകരണ ബാങ്കിന് തുടക്കം കുറിച്ചത്. കുടുംബാംഗങ്ങളുടെ ആഭരണങ്ങളടക്കം പണയം വച്ചാണ് ബാങ്കിന് പ്രവർത്തന മൂലധനം സമാഹരിച്ചത്. ഒരു ദശാബ്ദം ഈ ബാങ്കിന്റെ പ്രസിഡണ്ടായി തുടർന്നു. നിലവിൽ നിരവധി ശാഖകളോടെ കാസർകോട് ജില്ലയിലെ ശ്രദ്ധേയമായ സ്പെഷ്യൽ ഗ്രേഡ് ബാങ്കായി ഇത് വളർന്നു.

പിന്നീടിങ്ങോട്ട് വൈവിധ്യമാർന്ന സഹകരണ സ്ഥാപനങ്ങളുടെ സ്ഥാപകനും സാരഥിയുമായി. മുന്നാട് പീപ്പിൾസ് കോളേജ് രാഷ്ട്രീയ ഋതുഭേദങ്ങളിൽ വിദ്യാഭ്യാസ വസന്തം വിരിയാത്ത കുടിയേറ്റ, മലയോര മേഖലയിൽ പി രാഘവന്റെ ഇഛാശക്തിയിൽ മുളച്ചുവളർന്ന കലാലയമാണ്. കാസർകോട് ജില്ലാ സകരണ ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ചെങ്കള ഇ കെ നായനാർ സ്മാരക സഹകരണ ആശുപത്രി, കാസർകോട് ആയുർവേദ സഹകരണ ആശുപത്രി, ബേഡഡുക്ക ക്ലേ വർക്കേഴ്സ് സഹകരണ സംഘം, കാസർകോട് എൻ ജി കമ്മത്ത് സ്മാരക സഹകരണ പ്രസ് തുടങ്ങി നാടിന് പ്രതീക്ഷകൾ നൽകി മുന്നോട്ട് നയിച്ച മുന്നാട് രാഘവന്റെ മുദ്രകൾ അസംഖ്യം.

Keywords: Kerala, Article, Top-Headlines, Remembrance, Political party, Leader, CPM, Memories of P Raghavan.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia