നന്മയും സ്നേഹവും സൗമ്യതയും മുഖമുദ്രയാക്കിയ കൊടവഞ്ചി ഹനീഫ് മാസ്റ്റർ
Dec 19, 2021, 13:54 IST
ശരീഫ് മല്ലത്ത്
(www.kasargodvartha.com 19.12.2021) നന്മയും സ്നേഹവും സൗമ്യതയും മുഖമുദ്രയാക്കി ആയുഷ്കാലയളവിനെ സമ്പുഷ്ടമാക്കിയ കൊടവഞ്ചി ഹനീഫ ഹാജിയുടെ വേർപാട് ഇന്നും വലീയ ശൂന്യതയായി നില നിൽക്കുകയാണ്. മുസ്ലിം ലീഗ് മല്ലം വാർഡ് പ്രസിഡണ്ടായിരുന്നു കൊടവഞ്ചി കെ എം ഹനീഫ ഹാജി. അദ്ദേഹത്തിന് കീഴിൽ ഭാരവാഹിയാകാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഇന്നും തോന്നാറുണ്ട്.
സാമൂഹ്യ രാഷ്ട്രീയ ദീനീ പ്രവർത്തന മേഖലകളിൽ വലീയ സേവനങ്ങൾ സമർപ്പിച്ച മാസ്റ്റർ നല്ലൊരു മതേതരവാദിയായിരുന്നു. ഇഖ്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പളായിരുന്ന അദ്ദേഹം .
എംഎസ്എഫ് മുളിയാർ പഞ്ചായത്ത് സ്ഥാപക പ്രസിഡണ്ടായും, ബോവിക്കാനം ജമാഅത്ത് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
പൂർവ്വ പ്രവാചകർ, സത്യ വിശ്വാസികളുടെ ദിന രാത്രങ്ങൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അന്ത്യ പ്രവാചകൻ എന്ന ഗ്രന്ഥം പൂർത്തീകരിക്കും മുമ്പെയാണ് മരണം സംഭവിച്ചത്. എല്ലാ നല്ല കാര്യങ്ങൾക്കും ഹൃദയം തുറന്ന പിന്തുണ നൽകുന്നതായിരുന്നു മാഷിൻ്റെ പ്രത്യേകത. മുസ്ലിംലീഗ് പ്രസ്ഥാനത്തെയും, നേതാക്കളെയും ജീവനു തുല്യം സ്നേഹിച്ച അദ്ദേഹം നീണ്ട കാലത്തെ അധ്യാപനത്തിലൂടെ ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുത്തിട്ടുണ്ട്.
ആഖിറം വിജയിപ്പിച്ച് ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ.
(മല്ലംവാർഡ് മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ടാണ് ലേഖകൻ)
Keywords: Kasaragod, President, Panchayath, Bovikanam, Kerala, Article, Remembrance, Memories of Kodavanchi Haneef Master.