city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒറ്റയ്ക്ക് ഞങ്ങള്‍ ആരുമല്ലായിരിക്കാം... 'വട്ടം കൂടിയില്‍' ഒരുമിച്ചിരിക്കുമ്പോഴോ?

സ്‌കാനിയ ബെദിര 

(www.kasargodvartha.com 06.11.2016) 'മനസ്സില്‍ നിന്നും നന്മകളുടെ ഉറവിടം വറ്റാത്തവരുമായി ഒത്തു ചേരുന്നതില്‍ പരം സന്തോഷം മറ്റൊന്നില്ല''-ജയിന്‍ ഓസ്റ്റന്‍

മിനിഞ്ഞാന്ന് നവംബര്‍ നാലിന്.. ജിസികെ (ഗവ. കോളജ് കാസര്‍കോട്)യുടെ 'വട്ടം കൂടി' യുഎഇ ചാപ്റ്റര്‍ വീണ്ടും കൂട്ടം കൂടി. ഷാര്‍ജ ക്രിസ്ടല്‍ പ്ലാസയിലെ അവരുടെ സുഹൃത്ത് സി എല്‍ മുനീറിന്റെ വീട്ടില്‍. കണ്ണ് തട്ടാതിരിക്കട്ടെ. ആരും പറഞ്ഞു പോകും, ഗവണ്‍മെന്റ് കോളജ് കാസര്‍കോട്ടെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇടക്കാലത്തേക്കു വേണ്ട ഊര്‍ജം സംഭരിക്കുന്നത് ഇത്തരം 'കൂട്ടംകൂടലു'കളിലൂടെയാണെന്ന്.

ഭേഷ്... ബ്രൈവോ...

ഒന്ന് മിണ്ടിപ്പറയാന്‍ പോലുമാവാത്ത അവസ്ഥയിലേക്ക് നന്നേ ചുരുങ്ങി ചുരുങ്ങി പോകുന്ന നമ്മളോട്, രണ്ടു പേര്‍ പരസ്പരം നോക്കുമ്പോള്‍ ലോകം മാറുന്നു എന്ന് പാടിയ മെക്‌സിക്കന്‍ കവി ഒക്ടാവിഒ പാസ്. വാഴ്ത്തുക...സ്വര്‍ഗ്ഗ ലോകത്ത് നിന്നും അങ്ങ് ആനന്ദാശ്രുക്കള്‍ പൊഴിക്കുക.. ആശീര്‍വദിക്കുക... അറിയാത്ത ജീവിതങ്ങള്‍ പോലും സ്‌നേഹത്തിന്റെ സാന്ത്വന സ്പര്‍ശമേല്‍ക്കുമ്പോള്‍ സ്വപ്നത്തിന്റെ ചിറകുകളിലേറി ആകാശം കീഴടക്കും എന്ന് അങ്ങ് പറഞ്ഞത് എത്ര ശരി.. വട്ടം കൂടികള്‍ ഒരുമിച്ചു കൂടുന്നിടത്ത് സ്വര്‍ഗം താണിറങ്ങി വരും പോലെ.

'വീ ജസ്റ്റ് ലൈക് ടു ഗെറ്റ് ടുഗെതെര്‍ ആന്‍ഡ് ഹാവ് എ ലാഫ്' എന്നാണു 'വട്ടം കൂടിക'ളെ ക്കുറിച്ച് ആരെങ്കിലും ധരിച്ചു വെച്ചിരിക്കുന്നതെങ്കില്‍ തെറ്റി. ചിരികള്‍ക്കും ചിന്തകള്‍ക്കും ഇടയില്‍ മറ്റൊരു ലോകം തിരയുന്നവര്‍ക്ക് മാധവന്‍ പാടിയെപ്പോലെ, ബപ്പിടിയെപ്പോലെ ഇബ്രാഹിം അംബികാനയെപ്പോലെ ബി എം ഹാരിഫിനെപ്പോലെ എന്ന് വേണ്ട കാരുണ്യത്തിന്റെ നിറഞ്ഞ ആകാശത്തു നിന്ന് ''വട്ടം കൂടി ''യിലെ ഓരോരോ അംഗങ്ങളും കര്‍ക്കട മഴത്തുള്ളികള്‍ കണക്കെ ചിന്നം വര്‍ഷിക്കുന്നത് കാണാം. അവര്‍ നമ്മെ, കാലം ചവറ്റു കൂട്ടയിലേക്ക് ചുരുട്ടി എറിഞ്ഞ ചില ജീവിതങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു.

ഒഴുക്കിനെതിരെ നീന്തേണ്ട ജീവിത സാഗരത്തില്‍ ഒഴുക്കിനോടൊപ്പം നീന്തി  ഓളങ്ങളിലും ചുഴികളിലും അകപ്പെട്ടു പോയ  മോഹനന്‍ എന്ന സഹപാഠിയെ കണ്ടെടുത്തത് ഈയിടെ. തിരിച്ചറിയാന്‍ പോലുമാവാതെ ഇല്ലായ്മയുടെ ലോകത്ത് ഇരുട്ടില്‍ തപ്പി തടഞ്ഞ മോഹനന് ഒരു ജീവിതം ഉണ്ടാക്കി കൊടുക്കുന്ന തിരക്കിലാണ് ഉറുമ്പിന്‍ കൂട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന ഗവണ്‍മെന്റ് കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ ഈ കൂട്ടായ്മ.

ഡോക്ടര്‍ എന്‍ എ മുഹമ്മദ് ആയിരുന്നു വട്ടം കൂടികളുടെ ഇപ്രാവശ്യത്തെ പ്രധാന അതിഥി. നായന്മാര്‍മൂല ടിഐഎച്ച്എസില്‍ നിന്നും പഠിച്ചു  ജി സി കെയിലെത്തി പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും പുറത്തിറക്കിങ്ങി ഭിഷഗ്വര രംഗത്തു തന്റേതായ തട്ടകം പടുത്തുയര്‍ത്തിയ ഡോക്ടര്‍ തന്റെ സ്‌കൂള്‍ കോളജ് ജീവിതങ്ങള്‍ ഭംഗിയായി സദസ്യര്‍ക്ക് മുന്നില്‍ വരച്ചു കാട്ടി.

ഡോക്ടര്‍ക്കു നമ്മെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാന്‍ ഉണ്ടായിരുന്നതും ഈ യാത്രയില്‍ ഇത് തന്നെ ആയിരുന്നു. മോഹനനെപ്പോലുള്ളവരെ കണ്ടെത്തുന്നതില്‍ ആരും ഒരിക്കലും അമാന്തിച്ചു നില്‍ക്കരുതേ എന്ന്. സ്‌നേഹം മറ്റൊരാളിന്റെ ജീവിതത്തെ തളിരണിയിക്കുന്നത് പോലെതന്നെ സ്‌നേഹ ശൂന്യത മറ്റൊരാളുടെ ജീവിതത്തെ ഉണക്കി കളയുകയും ചെയ്യും എന്ന് അദ്ദേഹം എല്ലാവരെയും ഓര്‍മപ്പെടുത്തി.

ഷാര്‍ജ പുസ്തകോത്സവത്തിന്റെ അക്ഷര ലഹരിയില്‍ നിന്നും പാഞ്ഞു വന്നവരായിരുന്നു മുനീറിന്റെ ആതിഥേയത്വം സ്വീകരിച്ചെത്തിയ പലരും. മൊയ്തീന്‍ അംഗടിമുഗറിന്റെ 'ഭ്രാന്ത് ഒരു കലയാണ്' എന്ന പുസ്തകത്തിലെ ചില കവിതകള്‍ ഇബ്രാഹിം അംബികനെ വായിച്ചു കേള്‍പിച്ചതു  ചര്‍ച്ചയ്ക്കു വിഷയമായി. കവിതകളും പാട്ടുകളും പെയ്യിച്ചു കാസര്‍കോട് നിന്നും അപരിചിതത്വത്തിന്റെ ചോരക്കറകള്‍ തുടച്ചു നീക്കാന്‍ ഇനിയും കവികള്‍ ജന്മമെടുത്തു കൊണ്ടേ ഇരിക്കണം എന്നും സദസ്സ് പ്രത്യാശ പ്രകടിപ്പിച്ചു .

വട്ടം കൂടികളുടെ വിഖ്യാത 'ലെന്‍സ് മാന്‍' മൊയ്തീന്‍ നെക്രാജെയുടെ വിവാഹ വാര്‍ഷികം കൂടി ആയിരുന്നു അന്ന്. അദ്ദേഹം പോലും അറിയാതെ സൂത്രത്തില്‍ കൂട്ടുകാര്‍ തയ്യാറാക്കി വെച്ച കേക്ക് മുറിക്കുമ്പോള്‍ മൊയ്തീന്റെ തൊണ്ട മാത്രമല്ല കയ്യും ഇടറിപ്പോയിരുന്നു. കത്തി കയ്യിലേല്‍ക്കുമ്പോള്‍ തരളഭാവങ്ങളും ഭാവി സ്വപ്നങ്ങളും ചേര്‍ന്നിണങ്ങിയ കാല്പനിക ശോഭയുള്ള ഒരു ഗത കാലത്തിന്റെ മേച്ചില്‍ പുറങ്ങളിലേക്ക് മൊയ്തീന്റെ മനസ്സ് പാഞ്ഞതാകാം. തങ്ങളുടെ കൂട്ടത്തിലെ വാനമ്പാടി സുശോഭിനി കാനഡയില്‍ നിന്നും ആവശ്യപ്പെട്ടത് പോലെ സി എച്ച് കബീറിന്റെ നര്‍മം തുളുമ്പുന്ന ഗാനങ്ങളില്‍ നിന്നുതന്നെ ആരംഭിച്ച കലാ പരിപാടികള്‍ മാധവന്‍ പാടി നിയന്ത്രിച്ചു.

കോളജിന്റെ പഴയ കാല പടക്കുതിരകളായ കെ പി അസീസ് കാരാട്ട്, ഹബീബുല്ലാഹ് കല്ലടി, നിസാര്‍ തളങ്കര, സുരേഷ് കുമാര്‍ കീഴുര്‍, അനില്‍ ചുണ്ണാമ്പി ,കെ പി അസീസ്, മൊയ്തീന്‍ നെക്രാജെ, നാസര്‍ മുണ്ടാംകലം, വഹാബ് പൊയക്കര, സ്‌കാനിയ ബെദിര, ബഷീര്‍ എന്‍ എം, അബൂബക്കര്‍ സി എം, ചന്ദ്രന്‍, ഹസ്സന്‍ മഹ് മൂദ്, സാജിദ് കെ പി, ബാലന്‍ കുമാരന്‍, റഷീദ്, ഖദീജ ഹസ്സന്‍, അംബിക, അയ്ഷ ഇബ്രാഹിം, ജാസ്മിന്‍ ഹബീബുല്ലാഹ്, പ്രസീത മാധവന്‍, സുമിത്ര സുരേഷ്, സഫൂറ മുനീര്‍, മുസഫര്‍ മുനീര്‍, മുനീം, ഹരിപ്രിയ, സിന്ധു അനില്‍, അര്‍പ്പിത, ബിലാല്‍ ഹസ്സന്‍, ഹൃതിക് മാധവന്‍, സുരാജിത് സുരേഷ് കീഴുര്‍ തുടങ്ങിയവര്‍ അരങ്ങു തകര്‍ത്തു.

മറവിയുടെ മടിയില്‍ തല ചായ്ച്ചു മയങ്ങുമ്പോഴല്ല, ഇരമ്പുന്ന ഓര്‍മകള്‍ക്കിടയില്‍ വെച്ച് ഉണരുമ്പോഴാണ് മനുഷ്യ ജന്മം മഹത്തമാവുന്നത് എന്ന് ഓരോ 'ഒരുവട്ടം കൂടി'കളും നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ഒറ്റയ്ക്ക് ഞങ്ങള്‍ ആരുമല്ലായിരിക്കാം... 'വട്ടം കൂടിയില്‍' ഒരുമിച്ചിരിക്കുമ്പോഴോ?




Keywords:  Kerala, Article, govt.college, Old student, Memorial, Meet, Scania Bedira, GCK, Kasargod, Gulf, Friends Meet, Memories, 'Oru Vattam Koodi', Vidyanagar, Kunjumavintadiyil.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia