city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് ഇല്ലാത്ത കാസർകോട്

 -എ. അബ്ദുര്‍ റഹ്മാന്‍


മുസ്‌ലിം ലീഗ് നേതാവും ചന്ദ്രിക ഡയറക്ടറും വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക ആതുരശുശ്രൂഷ, മതരംഗത്തെ സര്‍വ്വസ്വവുമായിരുന്ന കെ.എസ്. അബ്ദുല്ല ഓര്‍മ്മയായി ജനുവരി 18ന് ഏഴ് വര്‍ഷമാവുന്നു. കാസര്‍കോടിന്റെയും സമൂഹത്തിന്റെയും പിന്നോക്കാവസ്ഥ മാറ്റാന്‍ വിദ്യാഭ്യാസമാണ് ഏക പോംവഴിയെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കെ.എസിന്റെ വീക്ഷണവും സമ്പത്തും പ്രവര്‍ത്തനവുമെല്ലാം വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയായിരുന്നു. അതിനായി തന്റെ സമ്പത്തും വിശ്രമമില്ലാത്ത ജീവിതവും അദ്ദേഹം ദാനം ചെയ്തു.

കെ എസ് ഇല്ലാത്ത കാസർകോട്
കാസര്‍കോടിനും ഇവിടുത്തെ ജനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ സ്‌നേഹവും വാത്സല്യവും വലുതായിരുന്നു. ഒരാളില്‍നിന്നും ഒന്നും തിരിച്ചുകിട്ടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. സമൂഹത്തിന്റെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ വികസനത്തിനായി അദ്ദേഹം നല്‍കിയ സമാനതകളില്ലാത്ത സംഭാവനകള്‍ വലുതാണ്. ഇതിനായി നിരവധി പുതിയ ആശയങ്ങള്‍ക്ക് അദ്ദേഹം സൂത്രധാരത്വം വഹിച്ചു. അവയൊക്കെ സമൂഹത്തിന് പൊതുവെയും സമുദായത്തിന് പ്രത്യേകിച്ചും വലിയ ഗുണങ്ങളാവുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരെ പിടിച്ചുയര്‍ത്തുന്നതിനും അവര്‍ക്ക് കൈതാങ്ങായിനിലകൊള്ളുന്നതിനും എന്നും കെ.എസ്. ശ്രമിച്ചിട്ടുണ്ട്.


വ്യക്തികള്‍ നാടിന്റെ പേരില്‍ അറിയപ്പെടുന്ന ഇക്കാലത്ത് ഒരു നാട് മുഴുവന്‍ ഒരു വ്യക്തിയുടെ പേരില്‍ അറിയപ്പെട്ടിരുന്നുവെന്നത് അതിശയമായിരിക്കാം. കെ.എസിന്റെ നാട് എന്ന പെരുമ കാസര്‍കോടിന് എന്നും ഒരു അലങ്കാരമായിരുന്നു. ഊതിവീര്‍പ്പിച്ച് വണ്ണംവെപ്പിക്കുന്ന ഇക്കാലത്ത് ഉള്ള വലിപ്പംപോലും പ്രകടിപ്പിക്കാന്‍ ഒരുമ്പെടാതെ ജീവിച്ച കെ.എസിനെ കാലത്തിന് മറക്കാന്‍ കഴിയില്ല.

കെ എസ് ഇല്ലാത്ത കാസർകോട് മുസ്‌ലിം ലീഗ് പ്രസ്ഥാനം പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത ഘട്ടത്തിലെല്ലാം സര്‍വ്വ സന്നാഹങ്ങളുമായി രംഗത്തെത്തി പാര്‍ട്ടിയുടെ യശസ്സുയര്‍ത്താന്‍ കെ.എസ്.നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതായിരുന്നു. മുസ്‌ലിം ലീഗിന്റെ അമരക്കാരനായിരുന്ന മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കെ.എസിനുണ്ടായിരുന്ന വ്യക്തിബന്ധങ്ങള്‍ വളരെ വലുതായിരുന്നു. കെ.എസ്. നമ്മെ വിട്ടുപിരിഞ്ഞപ്പോള്‍ മഹാനായ ശിഹാബ് തങ്ങള്‍ അനുസ്മരിച്ചത് സമുദായ ഐക്യത്തിന്റെ അമ്പാസിഡര്‍ പോയി എന്നാണ്.

കെ എസ് ഇല്ലാത്ത കാസർകോട്
A. Abdul Rahman
ഡയറക്ടര്‍ എന്ന നിലയില്‍ ചന്ദ്രികയുടെ ഉന്നമനത്തിനുവേണ്ടിയും നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി കെ.എസ് നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ചില്ലറയല്ല. സമ്പത്ത് ദാനത്തിനുള്ളതാണെന്ന് അദ്ദേഹം എല്ലാവരെയും പഠിപ്പിച്ചു. കൊടുപ്പിന്റെ അവതാരമായിരുന്നു കെ.എസ്. ഒരുവ്യക്തി എന്നതിലുപരി ഒരു പ്രസ്ഥാനമായിരുന്നു കെ.എസ് എന്ന് നമുക്ക് കാണാന്‍ സാധിക്കും.അദ്ദേഹത്തിന്റെ ഇനീഷ്യല്‍ സൂചിപ്പിക്കുംപോലെ അദ്ദേഹം കാസര്‍കോടിന്റെ സുല്‍ത്താനായിരുന്നു. അദ്ദേഹത്തിന്റെ അഭാവം ഇന്നും കാസര്‍കോടിന്റെ നഷ്ടമായിത്തന്നെ തുടരുകയാണ്. സര്‍വ്വശക്തമാനായ നാഥന്‍ അദ്ദേഹത്തിന് പരലോക സുഖം നല്‍കുമാറാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kerala, Kasaragod, K.S Abdulla, A. Abdul Rahman, STU, Memorial, January 18th, Article, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia