Memories | പടിയിറങ്ങിപ്പോകുന്ന ഓര്‍മകള്‍
Aug 5, 2023, 20:07 IST
-സുറാബ്
(www.kasargodvartha.com) 2006 ലെ കാസര്‍കോട് സാഹിത്യവേദി. പഴയൊരു ഒത്തുകൂടല്‍. അന്നും മഴ ഉണ്ടായിരുന്നു. കെഎം അഹമ്മദ് മാഷിന്റെ ദുബായ് സന്ദര്‍ശന വേളയില്‍ എനിക്ക് മാഷെ കാണാന്‍ കഴിഞ്ഞില്ല. മാഷ് ഷാര്‍ജയില്‍ വന്നപ്പോഴും കണ്ടില്ല. കാണാന്‍ കഴിയാത്തത് എന്റെ ഷിഫ്റ്റ് ഡ്യൂട്ടിയാണ്. ഇതിലൊന്നു മാഷ്ക്ക് പരിഭവമോ പരാതിയോ ഉണ്ടായില്ല. ആയിടെയാണ് അവധിക്ക് ഞാന്‍ നാട്ടിലെത്തുന്നത്. വന്ന പിറ്റേന്നുതന്നെ കാസര്കോടുപോയി അഹമ്മദ് മാഷെ കണ്ടു. വാതോരാതെ സംസാരിക്കുന്നത് കേട്ട് മാഷ് പറഞ്ഞു. നമുക്കൊന്ന് ഒത്തുകൂടണം. ആ ഒത്തുകൂടലില്‍ ഇബ്രാഹിം ബേവിഞ്ച എന്റെ എഴുത്തിലെ കല്ലും മുള്ളും ചേറിപ്പെറുക്കി. എഴുതുന്നതൊക്കെ പഴങ്കഥകളാണ്. തറവാടും കുടുംബവും മച്ചിന്‍പുറവും ഇരുട്ടും ഒളിച്ചുകളിയും ഭ്രാന്തുമൊക്കെ. എന്നാല്‍ ഇതൊക്കെ പറയുന്നതിന് ഒരു പുതുമയുണ്ട്. നാട്ടിന്‍പുറത്തിന്റെ ഒഴുക്കുണ്ട്. തനീ ഗ്രാമ്യഭാഷ.
മറുപടിയില്‍ ഞാന്‍ പറഞ്ഞു. 1976 ല്‍ ഒരു നാടകത്തില്‍ അഭിനയിച്ചിരുന്നു. അന്ന് കണ്ണൂര്‍ ജില്ലക്കാരാണ് നമ്മള്. തലശ്ശേരി ടൗണ്‍ഹാളിലാണ് അരങ്ങേറ്റം. നാടകത്തിനുവേണ്ടി വീടുവിട്ടതറിഞ്ഞു ഉപ്പ തീക്കൊള്ളി എടുത്തു. 77 ല്‍ നാടുകടത്തി. ഇതാണ് എഴുത്ത് ജീവിതത്തില്‍ എനിക്കു കിട്ടിയ പ്രോത്സാഹനം.
ഇത്രയും ഓര്‍മ്മിപ്പിച്ചത് കെ വാര്‍ത്തയിലെ മുജീബ് അയച്ചു തന്ന ഈ ഫോട്ടോയാണ്. കഴിഞ്ഞ ദിവസം ഇബ്രാഹിം ബേവിഞ്ചയും ഓര്‍മ്മയായി. ബേവിഞ്ച മാഷുമായി നല്ല അടുപ്പമായിരുന്നു. ഒരിക്കല്‍ വീട്ടില്‍ വന്നിരുന്നു. ആരു വന്നാലും എന്നെക്കാളേറെ സംസാരിക്കുന്നത് എന്റെ ഉമ്മയാണ്. ഉമ്മ ഉണ്ടാക്കിയ ചോറും കറിയും കഴിച്ചാണ് അന്ന് മടങ്ങിയത്. ആയിടെ ഒരു കവിതാ സമാഹാരത്തിന്റെ പണിപ്പുരയിലായിരുന്നു ഞാന്‍. പിന്നീട് ഒലിവ് ബുക്സ് പ്രസിദ്ധീകരിച്ച ' അവിടെ മഴ പെയ്യാറില്ല ' എന്ന സമാഹാരം. അതിന് കെ പി മോഹനന് മാഷ് ഒരു അവതാരിക എഴുതിത്തന്നിരുന്നു. ബേവിഞ്ച മാഷിന്റെ പഠനംകൂടി വേണം. രണ്ടും ഒന്നിച്ചു തരാമെന്നു പറഞ്ഞു മോഹനന് മാഷിന്റെ അവതാരികയും വാങ്ങി യാത്രയായി. യാത്രയില്‍ മാഷ്ക്ക് അവതാരിക നഷ്ടപ്പെട്ടു. അന്ന് ഫോട്ടോകോപ്പി എടുത്തുവെയ്ക്കുന്ന ശീലമൊന്നുമില്ലല്ലോ.
സ്നേഹമാണ് അന്നത്തെ കൂട്ടായ്മകള്‍. ബേവിഞ്ച മാഷ് എഴുതുന്ന എല്ലാ കോളവും തുടര്‍ച്ചയായി വായിക്കും. പലയിടത്തും എന്റെ എഴുത്തും ചുറ്റുപാടുകളും അതില്‍ കടന്നുവരും. അപ്പോഴും മാഷ് പറയും. ഒരു പഴഞ്ചന്റെ പുതിയ കാഴ്ച്ചപ്പാടുകളെന്ന്. പഴയതും പുതിയതും മടക്കിവെച്ച് മാഷ് മടങ്ങിപ്പോയി. കാസര്‍കോട്ടെ സപ്തകത്തിന്റെ വേദിയില്‍ മാഷെ ആദരിച്ചിരുന്നു. കൈവിറയല്‍ അസഹ്യമായപ്പോള്‍ പരിപാടി തീരാന്‍ നിന്നില്ല. ഇനി ഒരു പരിപാടിയിലും മാഷ് ഉണ്ടാകില്ലല്ലോ. പ്രാര്‍ത്ഥനകള്‍.

Keywords: Ibrahim Bevinje, Dubai, KM Ahmad, Sahithya Vedi, Memories of Ibrahim Bevinje.
< !- START disable copy paste -->