city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വാതന്ത്ര്യ സമര സേനാനി ബി എം ഇദ്ദീനബ്ബ സ്മരണയിൽ ഉള്ളാൾ തീരത്ത് വീശുന്നത് മതേതര മന്ദമാരുതൻ

സൂപ്പി വാണിമേൽ

(www.kasargodvartha.com 15.08.2021) രാഷ്ട്രം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ജ്വലിക്കുന്ന ഓർമ്മയാണ് ബഹുമുഖ പ്രതിഭയായിരുന്ന സ്വതന്ത്ര്യ സമര സേനാനി ബി.എം.ഇദ്ദീനബ്ബ. ഗാന്ധിയൻ, കോൺഗ്രസ് എംഎൽഎ, സാംസ്കാരിക നായകൻ, കവി, ഗായകൻ, പത്രപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം തീരദേശ മേഖലയിൽ മതേതരത്വത്തിന്റെ അടയാളമായിരുന്നു. ആ മഹാത്മാവിന്റെ പിൻമുറക്കാർക്ക് ഊരുവിലക്കേർപ്പെടുത്താൻ ഒരു കൂട്ടർ ശ്രമിക്കുമ്പോഴും ഉള്ളാൾ തീരത്ത് വീശുന്നത് മതേതര മന്ദമാരുതൻ തന്നെ. ചുവപ്പ് കാവി ചക്രവാളത്തിൽ അസ്തമിച്ച ഉള്ളാളിൽ ത്രിവർണ രാഷ്ട്രീയം ശോഭപരത്തുന്നതിനു പിന്നിൽ ഇദ്ദീനബ്ബയുടെ ജീവിതദർശന സ്വാധീനമുണ്ട്.

സ്വാതന്ത്ര്യ സമര സേനാനി ബി എം ഇദ്ദീനബ്ബ സ്മരണയിൽ ഉള്ളാൾ തീരത്ത് വീശുന്നത് മതേതര മന്ദമാരുതൻ

ഉള്ളാൾ മണ്ഡലത്തിൽ നിന്ന് 1967,1985,1989 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രതിനിധിയായി ഇദ്ദീനബ്ബ കർണാടക നിയമസഭയിലെത്തിയിരുന്നു. 1938ൽ കോൺഗ്രസ് പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1920 സെപ്റ്റംബർ 17ന് ദക്ഷിണ കന്നട ജില്ലയിൽ പുത്തൂർ താലൂക്കിലെ ഉപ്പിനങ്ങാടിയിൽ അബ്ദുർ റഹ്‍മാൻ - ഫാത്വിമ ദമ്പതികളുടെ മകനായി ജനനം. ചെറുപ്രായത്തിൽ പിതാവ് മരിച്ചു. ഉമ്മയുടേയും അനുജന്മാരുടേയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു. 1939ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
 
സ്വാതന്ത്ര്യ സമര സേനാനി ബി എം ഇദ്ദീനബ്ബ സ്മരണയിൽ ഉള്ളാൾ തീരത്ത് വീശുന്നത് മതേതര മന്ദമാരുതൻ

പുത്തൂർ സ്കൂൾ സന്ദർശന വേളയിൽ വിദ്യാർത്ഥി മിത്ര' കൈയെഴുത്ത് മാസികയിൽ ഇദ്ദീൻ എഴുതിയ കഥ വായിച്ച അന്നത്തെ പുത്തൂർ താലൂക്ക് ബോർഡ് പ്രസിഡന്റായിരുന്ന മൊളഹള്ളി ശിവറാവുവാണ് അദ്ദേഹത്തിന്റെ ജീവിതത്തിന് ദിശ നൽകിയത്. ശിവറാവുമായി സ്ഥാപിച്ച ബന്ധം കെ ശിവറാം കാറന്ത്, ജി പി രാജരത്നം, മഹാകവി ഗോവിന്ദ പൈ, വി സീതാരാമയ്യ, കുവെമ്പു, കയ്യാർ കിഞ്ഞണ്ണ റൈ, മസ്തി വെങ്കിടേഷ് അയ്യങ്കാർ തുടങ്ങിയവരിലേക്ക് പടർന്നു. ഇദ്ദീനിലെ പ്രതിഭകൾ വിടർന്നു പരിമളം പരത്തിയ കാലമായിരുന്നു അത്. മതപഠനവും നടത്തി. ശിവറാവുവിന്റെ ശുപാർശയിൽ ലഭിച്ച ദക്ഷിണ കനറ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജോലിയിൽ കയറുമ്പോൾ 16 രൂപയായിരുന്നു പ്രതിമാസ ശമ്പളം. വിവിധ തസ്തികകളിലെ സേവന ശേഷം 1971ൽ ആ സ്ഥാപനത്തിൽ നിന്ന് വിരമിച്ചത് 3500 രൂപ ശമ്പളക്കാരനായാണ്.

സ്വാതന്ത്ര്യ സമര സേനാനി ബി എം ഇദ്ദീനബ്ബ സ്മരണയിൽ ഉള്ളാൾ തീരത്ത് വീശുന്നത് മതേതര മന്ദമാരുതൻ

കർണാടക സർകാറിന്റെ രാജ്യോത്സവ പ്രശസ്തി, സന്ദേശ് പ്രഥിസ്ഥാൻ, പേജാവർ, സുവർണ കർണാടക ഏകീകരണ, ഗൊരുരു രാമസ്വാമി അയ്യങ്കാർ, അത്തിമബ്ബെ എന്നീ അവാർഡുകൾ നേടിയിട്ടുണ്ട്. ആറ് നോവലുകൾ, ആറ് കഥാസമാഹാരങ്ങൾ, ആറു കവിതസമാഹാരങ്ങൾ, രണ്ടു ബാലസാഹിത്യങ്ങൾ എന്നിവ അദ്ദേഹത്തിന്റേതായുണ്ട്. ദക്ഷിണ കന്നട ജില്ല സാഹിത്യ പരിഷത്ത് പ്രസിഡണ്ട്, കന്നട സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 2005ൽ ദക്ഷിണ കന്നട ജില്ല ആതിഥ്യം വഹിച്ച അഖില ഭാരത ബ്യാരി സാഹിത്യ സമ്മേളനത്തിൽ അധ്യക്ഷൻ ഇദ്ദീനബ്ബയായിരുന്നു. കന്നട വികസന അതോറിറ്റി ചെയർമാനായും പ്രവർത്തിച്ചു. വാർധക്യ സഹജ അസുഖത്തെത്തുടർന്ന് 2009 ഏപ്രിൽ 11നാണ് 88-ാം വയസ്സിൽ ഇദ്ദീനബ്ബ അന്തരിച്ചത്.

സ്വാതന്ത്ര്യ സമര സേനാനി ബി എം ഇദ്ദീനബ്ബ സ്മരണയിൽ ഉള്ളാൾ തീരത്ത് വീശുന്നത് മതേതര മന്ദമാരുതൻ

11 വർഷമായി ഇദ്ദീനബ്ബയുടെ ദീപ്ത സ്മരണകൾ ഇരമ്പുന്ന ഉള്ളാളിൽ അദ്ദേഹത്തിന്റെ പേരക്കുട്ടിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ഊരുവിലക്കായി വികസിപ്പിക്കാൻ ശ്രമിക്കുകയാണ് തീവ്ര ഹിന്ദുത്വ സംഘടനകൾ. ഇദ്ദീനബ്ബയുടെ മകൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ബി എം ബാഷയുടെ മകനെ തീവ്രവാദ സംഘടന ബന്ധം ആരോപിച്ച് എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. എൻ ഐ എ സംഘവുമായി പൂർണമായി സഹകരിച്ചു എന്നാണ് ബാഷ വെളിപ്പെടുത്തിയത്.

ആ സംഭവത്തിന്റെ പേരിൽ ഉള്ളാൾ കാത്തുസൂക്ഷിക്കുന്ന സമുദായ സൗഹാർദ്ദം അട്ടിമറിക്കാനോ രാജ്യസ്നേഹം ചോദ്യം ചെയ്യാനോ ഹിന്ദുത്വ സംഘടനകൾ ശ്രമിച്ചാൽ വിലപ്പോവില്ലെന്ന് യു ടി ഖാദർ എംഎൽഎ പറയുന്നു. ദീപ്തി മർള ബാഷയുടെ വീട്ടിൽ ഉണ്ടെന്ന ഹിന്ദുത്വ സംഘടനകളുടെ ആരോപണം ശരിയല്ല. അവരുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ടെങ്കിൽ അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടല്ലോ. ഹിന്ദുത്വ സംഘടനകൾ അവർ ദേശീയ തലത്തിൽ നടത്തുന്ന ലൗജിഹാദ് കാമ്പയിൻ ബാഷയുടെ വീട്ടുപടിക്കലേക്ക് കൊണ്ടുവരുകയാണ് ചെയ്തത്. എൻ ഐ എ യൂനിറ്റ് മംഗളൂറുവിൽ സ്ഥാപിക്കും എന്ന മുഖ്യമന്ത്രി ബസഹരാജ് ബൊമ്മയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ഖാദർ പറഞ്ഞു. നാർകോടിക്, സൈബർ സെല്ലുകൾ കൂടി തുടങ്ങുന്നത് ഉചിതമാവും.

ഉള്ളാൾ ഉന്നമിട്ട് സംഘ്പരിവാർ നടത്തുന്ന കരുനീക്കങ്ങളുടെ തുടർച്ചയായി ഇദ്ദീനബ്ബയുടെ കുടുംബ വേട്ടയെ നിരീക്ഷിക്കുന്നവരുണ്ട്. മുതിർന്ന ആർ എസ് എസ് നേതാവ് ഡോ. കല്ലടുക്ക പ്രഭാകർ ഭട്ട് ഉള്ളാൾ 'പാക്കിസ്താൻ' ആണെന്ന് നേരത്തെ പ്രസംഗിച്ചിരുന്നു. ദക്ഷിണ കന്നട ജില്ലയിൽ കോൺഗ്രസ് ജയിച്ചുപോന്ന മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി ജെ പിക്ക് ഉള്ളാൾ (മംഗളൂരു) മണ്ഡലം കൈയെത്താ ഉയരത്തിൽ തുടരുകയായിരുന്നു. 80813 വോട്ടുകൾ നേടി കോൺഗ്രസിലെ യു ടി ഖാദർ വിജയിച്ചപ്പോൾ 61074 വോട്ടുകളാണ് ബി ജെ പിയുടെ സന്തോഷ് കുമാർ റൈക്ക് നേടാനായത്.
 
സ്വാതന്ത്ര്യ സമര സേനാനി ബി എം ഇദ്ദീനബ്ബ സ്മരണയിൽ ഉള്ളാൾ തീരത്ത് വീശുന്നത് മതേതര മന്ദമാരുതൻ

കമ്മ്യൂണിസത്തെ സംഘ്പരിവാർ വിഴുങ്ങിയതിന്റെ രാഷ്ട്രീയ ചിത്രം കൂടിയാണിത്. സി പി എം സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും 2372 വോട്ടുകളാണ്. 1962ൽ ബി.എം.ഇദ്ദീനബ്ബ ഉള്ളാൾ മണ്ഡലത്തിൽ കന്നിയങ്കം കുറിച്ചപ്പോൾ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എ കൃഷ്ണ ഷെട്ടിയോടാണ് പരാജയപ്പെട്ടത്. ഇദ്ദീനബ്ബക്ക് 16912 വോട്ടുകളും ഷെട്ടിക്ക് 17725 വോട്ടുകളുമാണ് ലഭിച്ചത്. 1967ൽ സിപിഎം ടിക്കറ്റിൽ ജനവിധി തേടിയ സിറ്റിംഗ് എംഎൽഎയെ പരാജയപ്പെടുത്തിയ ഇദ്ദീനബ്ബക്ക് 21365 വോട്ടുകൾ ലഭിച്ചു. എതിരാളിയുടെ വോട്ട് 14051 ആയി ചുരുങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടി അനുദിനം ക്ഷയിച്ചതിന്റെ തുടർച്ചയാണ് ഒടുവിൽ നോടയോട് തോറ്റ വോട്ട്.

അതേസമയം 1994ൽ കോൺഗ്രസിലെ കെ എസ് മുഹമ്മദ് മസൂദിനെ (18817) പരാജയപ്പെടുത്തി ബിജെപിയുടെ കെ ജയറാം ഷെട്ടി (24412) ഉള്ളാൾ എംഎൽഎയായിരുന്നു. ഈ മുന്നേറ്റം പ്രാദേശിക സ്വാധീനമുള്ള മുസ്‌ലിം സ്ഥാനാർത്ഥിയിലൂടെയേ തടയാനാവൂ എന്ന തിരിച്ചറിവിലാണ് കോൺഗ്രസ് 1999ൽ യു ടി ഫരീദിനെ 1972ന് ശേഷം രംഗത്തിറക്കിയത്. ഫരീദ് (50134) ജയറാം ഷെട്ടിയെ (34881) തളച്ചു. തുടർന്ന് ഈ മണ്ഡലം ഫരീദിന്റേയും ശേഷം മകൻ യു ടി ഖാദറിന്റേയും കുത്തകയായി.

മാധ്യമങ്ങളുടെ തലക്കെട്ടുകൾ ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. എൻ ഐ എ റെയ്ഡും അറസ്റ്റും ഹിന്ദുത്വ സംഘടനകളുടെ ഉപരോധവും എല്ലാം സംഭവിക്കുന്നത് മുൻ എംഎൽഎ ബി എം ഇദ്ദീനബ്ബയുടെ വീട്ടിലാണ്. ഊരുവിലക്ക് ആഹ്വാനം ചെയ്യുന്നവരും പറയുന്നത് ഇദ്ദീനബ്ബയുടെ വീട്ടുകാരെ എന്നാണ്. ഏറെ ആദരിക്കപ്പെടേണ്ട ബഹുമുഖ പ്രതിഭയായിരുന്ന സ്വാതന്ത്ര്യ സമര സേനാനിയോടുള്ള അനാദരവിനെതിരെ ഉള്ളാളിന്റെ ഉള്ളിലും പുറത്തും പ്രതിരോധമുണ്ട്. എന്നാൽ എന്ന ചോദ്യം അന്തരീക്ഷത്തിലും.

Keywords:  Karnataka, Kerala, Top-Headlines, Article, Politics, Independence Day, Ullal, Election, Memories of freedom fighter BM Iddinabba.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia