എന്റെ അഹ്‌മദ്, എന്തിനാണ് നീയിത്രവേഗം പോയത്?
Sep 8, 2013, 10:26 IST
എസ്.എ.എം. ബഷീര്‍
ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ ഇരുവരും പരസ്പരം ഒരിക്കലും നീ എന്ന് വിളിച്ചിട്ടില്ല. പക്ഷെ ഇപ്പോള്‍ ഞാനാ സ്വാതന്ത്ര്യം എടുക്കുകയാണ്. ഒരിക്കല്‍ മാത്രം നിന്നെ നീ എന്ന് വിളിച്ചോട്ടെ. ആ വിളി കേള്‍ക്കാന്‍ നീയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ. എന്റെ ഫോണില്‍ റഹ്മാന്‍ തായലങ്ങാടിയുടെ സന്ദേശം നിശ്ചലമായി കിടക്കുന്നു. നമ്മുടെ അഹ്‌മദ് വിദ്യാനഗര്‍ പോയെന്ന്. നിന്റെ ഹൃദയം നിന്ന് പോയെന്ന്.!
വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലോ റബ്ബേ. എന്തിനാണ് അഹ്‌മദ് നീയിത്രവേഗം കടന്നുപോയത്? ഒന്നും പറയാതെ? ഒരു കാലുഷ്യവും ബാക്കിവെക്കാതെ. നാല് പതിറ്റാണ്ട് നീണ്ടു നിന്ന സൗഹൃദത്തിനിടയില്‍ ഒരിക്കല്‍ പോലും ഒന്ന് മുഖം കറുപ്പിക്കാതെ. കടുത്തൊരു വാക്ക് പറയാതെ.
അഹ്‌മദ്, എല്ലാവരും നേരത്തെ രംഗം ഒഴിയുകയാണല്ലോ. ഓര്‍ക്കാപ്പുറത്ത്. യാത്രാമൊഴി പോലും പറയാതെ. മനുഷ്യന്റെ ഹൃദയം ഇത്രമേല്‍ ഹൃദയശൂന്യനാണോ? ഇത്ര മേല്‍ ക്രൂരനാണോ? ആദ്യം എന്‍.എ. സുലൈമാന്‍, പിന്നെ അബ്ദുറഹീം, ഇപ്പോള്‍ ഇതാ നീയും.
അടിയന്തിരാവസ്ഥ കത്തിനില്‍ക്കുന്ന സമയത്താണല്ലോ നമ്മള്‍ കാസര്‍കോട് ഗവണ്മെന്റ് കോളജില്‍ ഒന്നിച്ചത്. അന്ന് നീയും അബ്ദുല്ല പടിഞ്ഞാറും ഒക്കെ എം.എസ്.എഫിന്റെ താലൂക്ക് ഭാരവാഹികള്‍ ആയിരുന്നു. ഞങ്ങളുടെ തൊട്ടു മേലെ ക്ലാസിലായിരുന്നു നീ. പഠനം കഴിഞ്ഞപ്പോള്‍ നമ്മള്‍ സ്വന്തം വഴികള്‍ നോക്കിപ്പോയി. നീ ഖത്തറിലേക്കും ഞാന്‍ കോഴിക്കോട് വഴി മുംബൈയിലേക്കും.
ഒടുവില്‍ ഞാന്‍ ഖത്തറിലേക്ക് വിമാനം കയറിയപ്പോള്‍ നീ ഖത്തര്‍ വാസം മതിയാക്കി ഇവിടെ നിന്ന് പോയി. സൗമ്യ ഓര്‍മകള്‍ പൊതു രംഗത്തുള്ളവര്‍ക്ക് ബാക്കി വെച്ചിട്ടാണ് നീ പോയത്. പക്ഷെ നമ്മള്‍ കണ്ടു മുട്ടിക്കൊണ്ടേ ഇരുന്നു. പാര്‍ട്ടിയുടെ വിവിധ പരിപാടികളില്‍. കാസര്‍കോട്ടെ വിവിധ ചടങ്ങുകളില്‍. സാഹിത്യവേദിയുടെ പരിപാടികളില്‍. അങ്ങനെ എല്ലായിടങ്ങളിലും നിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. പലപ്പോഴും ഒരു ശ്രോതാവ് മാത്രമായി. മറ്റു ചിലപ്പോള്‍ സംഘാടകനായി.
അന്നൊരു ദിവസം നിന്റെ വിദ്യാനഗറിലെ പ്രസില്‍ ഞാന്‍ വന്നു. എനിക്ക് വിദ്യാനഗറില്‍ തന്നെ ഒരു വീട് വേണം എന്ന് പറഞ്ഞു. നീ നിന്റെ മരുമകനെ വിളിച്ചു. അന്ന് തന്നെ വീടും സ്ഥലവും കണ്ടു ശരിയായി. പിറ്റേന്ന് അഡ്വാന്‍സ് കൊടുത്തു. ഞാനാ വീടും പറമ്പും വാങ്ങി.
അങ്ങനെ ഞാന്‍ വിദ്യാനഗറിലെ പൗരനായി. നീ സെക്രട്ടറി ആയ മഹല്ലിലെ ഒരു അംഗമായി. ഏറ്റവും ഒടുവില്‍ നമ്മള്‍ സംസാരിച്ചതും അക്കാര്യമായിരുന്നുവല്ലോ. ഞാന്‍ മഹല്ല് ജമാഅത്തിനു തന്ന അംഗത്വ അപേക്ഷ അംഗീകരിച്ചു വെച്ചിട്ടുണ്ട് എന്നും ചെറിയ ഒരു ഫീസ് അടച്ചു അംഗത്വം എടുക്കണം എന്നും നീയെന്നോട് പറഞ്ഞു.
ചെയ്യാമെന്ന് സമ്മതിച്ചു. എനിക്ക് പെട്ടെന്ന് ദോഹയിലേക്ക് വരേണ്ടി വന്നു. പിന്നെ നമ്മള്‍ സംസാരിച്ചില്ല. നീയിങ്ങനെ പറയാതെ പോകുമെന്നറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ നിന്നോട് ഒരു പാട് ഒരു പാട് സംസാരിക്കുമായിരുന്നില്ലേ?
പിന്നീട് പത്രങ്ങളില്‍ കണ്ടു, നീ ജില്ലാ പ്രവാസി ലീഗിന്റെ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നിന്നെ വിളിക്കണം എന്നോര്‍ത്തിരുന്നു. പക്ഷെ പിന്നീട് അത് വിട്ടു പോയി. എന്റെ മറവിയും ജോലിത്തിരക്കും തന്നെ.
അഹ്‌മദ്, ഈയടുത്തു നമ്മള്‍ എല്ലാവരും കാസര്‍കോട് കോളജിന്റെ അങ്കണത്തില്‍ ഒരുമിച്ചു കൂടിയിരുന്നു.
ഒരു വട്ടം കൂടി എന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ വെച്ച്. ആ സംഗമത്തിന്റെ ഒരു നാള്‍ മുമ്പ് രാത്രി നീയെന്നെ വിളിച്ചു. ഞാന്‍ കോഴിക്കോട്ടായിരുന്നു. അത്യാവശ്യമായി ഒരു കൊച്ചു ലേഖനം വേണം 'ഒരു വട്ടം കൂടി' യോട് അനുബന്ധിച്ച് നിന്റെ പത്രം ഇറക്കുന്ന പ്രത്യേക പതിപ്പിലേക്ക്.
മഴക്കാല രാത്രിയിലെ നീണ്ട ഡ്രൈവിങ്ങിനിടയില്‍ എഴുതാനുള്ള ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ നീ പതിവുപോലെ പറഞ്ഞു. ബഷീര്‍ അല്ലെ. നീയത് ചെയ്യും. നിനക്ക് കഴിയും. എനിക്ക് നാളെ ഉച്ചക്ക് മുമ്പേ തന്നാല്‍ മതി.
അതൊരു ഉത്തരവ് പോലെ എനിക്ക് തോന്നി. പിറ്റേന്ന് രാവിലെ കാസര്‍കോട്ടെത്തി. ഉറക്കച്ചടവോടെ ആദ്യം ചെയ്തത് ആ കുറിപ്പ് എഴുതി അയക്കുകയായിരുന്നു. അതിനിടയില്‍ നീ പലപ്രാവശ്യം എന്നെ വിളിച്ചു. എത്തിയോ, എഴുതിയോ എന്നറിയാന്‍. ഒടുവില്‍ ആ ചെറിയ കുറിപ്പ് ഫോട്ടോ സഹിതം നീ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചു.
സംഗമത്തില്‍ നമ്മുടെ പഴയ ടീം എല്ലാവരും ഒത്തു കൂടി. ഡോക്ടര്‍ ഖാദര്‍ മാങ്ങാട്, അഡ്വക്കേറ്റ് സി.എന്‍. ഇബ്രാഹിം, ടി.എ. ഖാലിദ്, സയ്യദ്, അബ്ദുല്ല പടിഞ്ഞാര്‍, പീയെസ്, കുഞ്ഞി, ബീയെഫ് ലത്തീഫ്, മൂസ ചെര്‍ക്കളം.... എല്ലാവരും.
അങ്ങനെ ഒരു പാട്, ഒരു പാട് നാം കണ്ടു മുട്ടി. മണിക്കൂറുകളോളം നമ്മള്‍ ആ തൂക്കു വിളക്കിനടിയിലും പരിസരത്തും ഒന്നിച്ചു പഴയ സ്മരണകള്‍ അയവിറക്കി. നമ്മള്‍ ഒന്നിച്ചു ചെയ്ത മലയാളം, ഇംഗ്ലീഷ് നാടകങ്ങളില്‍ നമ്മള്‍ക്ക് പറ്റിയ പിഴവുകളും അബദ്ധങ്ങളും ചൂണ്ടിക്കാട്ടി പരസ്പരം പരിഹസിച്ചു. ഒരു പാട് ചിരിച്ചു. ഒരു പാട് വേദനിച്ചു.
അഹ്‌മദ്, ഞാനിവിടെ ഉറക്കം വരാതെ ഇരിക്കുന്നു. ഇപ്പോള്‍ നിന്റെ വീട്ടില്‍ നീ നീണ്ടു നിവര്‍ന്നു വെള്ളത്തുണി പുതച്ചു കിടന്നുറങ്ങുന്നുണ്ടാവും. ശാന്തമായി. നിന്റെ വ്യക്തി വിശുദ്ധി പോലെ. സൗമ്യനായി. ചുറ്റും കൂടി നില്‍ക്കുന്ന നമ്മുടെ സുഹൃത്തുക്കളെ, നിന്റെ ഉറ്റവരെ, ഉടയവരെ നീ തിരിച്ചറിയുന്നുണ്ടോ.?
ഇണക്കിളി പോയ സങ്കടം ഒരു കരച്ചിലിന്റെ വക്കില്‍ വിതുമ്പാന്‍ വിമ്മി നില്‍ക്കുന്ന നിന്റെ ഹാജറ എങ്ങനെ താങ്ങും? നട്ടുച്ചക്കുണ്ടായ ഈ ഇരുട്ടില്‍ പകച്ചു നില്‍ക്കുന്ന മക്കള്‍ ?
അഹ്‌മദ്, നീ പോവുക ചങ്ങാതീ, ഇന്നല്ലെങ്കില്‍ നാളെ ഞങ്ങളുമുണ്ട് കൂടെ. ഉണ്ടാകും. എപ്പോഴെന്നു ഞങ്ങള്‍ അറിയുന്നില്ല. ഈ കടന്നു പോകുന്ന ദിനങ്ങളില്‍ ഇതു ഒരു ദിനം ഞങ്ങളും ഇത് പോലെ വിറങ്ങലിച്ചു കിടക്കും. ഏതാണ് ഞങ്ങളുടെ മരണ ദിനം എന്ന് ഞങ്ങള്‍ പക്ഷെ അറിയുന്നില്ല. നീയറിയാതിരുന്നത് പോലെ.
ഞങ്ങളുടെ സൗഹൃദത്തിന്റെ, ഓര്‍മകളുടെ ചെമ്മലര്‍ത്തോപ്പില്‍ സൗരഭ്യം പരത്തുന്നൊരു ചെമ്പനിനീര്‍പൂവായി നീ വാടാതെ, കൊഴിയാതെ നില്‍ക്കും. തീര്‍ച്ച.
Related news:
മുസ്ലിം ലീഗ് നേതാവ് അഹ്‌മദ് വിദ്യാനഗര്‍ നിര്യാതനായി
Keywords: Article, Ahmad Vidyanagar, Obit, Memory, Ahmad Vidyanagar no more, Friend, Death, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

SAM Basheer (Writer) |

Advertisement: