city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരത്തെ ഉപതിരഞ്ഞെടുപ്പും പാണക്കാടിന്റെ കെമിസ്ട്രിയും

യഹ് യ തളങ്കര

(www.kasargodvartha.com 26.09.2019) മലയെ കൊണ്ട് വെച്ചാലും മഞ്ഞ് പോലെ ഉരുകി പോകുന്ന കെമിസ്ട്രി പാണക്കാടിന് സ്വന്തം. എത്രയോ നിദ്രാവിഹീനങ്ങളായ രാത്രിയില്‍ പോലും ചര്‍ച്ച ചെയ്ത് തീരാത്ത കുരുക്കുകള്‍ ആ ജിന്നത്തൊപ്പിയില്‍ പൊതിഞ്ഞ് വെച്ച തലച്ചോറിന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. ആ മണ്ണിനുമുണ്ട് ഒരു പവിത്രത. ആ തിരുമുറ്റത്ത് കാലെടുത്ത് വെച്ചാല്‍ പിന്നെ മനസിന്റെ ചാഞ്ചാട്ടം നിന്നു. കാതും മനസും തുറന്ന് വെക്കും ആ പുണ്യ നാവില്‍ നിന്നും ഒരു മൊഴി കേള്‍ക്കാന്‍. അത് പലരുടെയും ജീവിതം രക്ഷപ്പെടുത്തുന്നു. പല നൂല്‍ കെട്ടുകളും അഴിച്ച് മാറ്റപ്പെടുന്നു. പല രാഷ്ട്രീയ നൂലാമാലാകളും തങ്കമാലയായി രൂപാന്തരപ്പെടുന്നു.

കുറേ ദിവസങ്ങളായി കാസര്‍കോടും മഞ്ചേശ്വരവും ചില കാര്‍മേഘങ്ങളാല്‍ മൂടപ്പെട്ട് പെയ്യാതെ ഇരുട്ട് മൂടി കൊണ്ടിരുന്നു. മണ്ണിന്റെ വാദവും അനുഭവത്തിന്റെ വെളിച്ചവും തമ്മിലുള്ള ചെറിയ അവ്യക്തത. സ്വാഭാവികം, അഭിപ്രായങ്ങള്‍ പൊങ്ങിവരിക. പക്ഷേ, പാണക്കാടിന്റെ കെമിസ്ട്രി നന്നായി അറിയുന്ന ഞങ്ങള്‍ മനസ്സില്‍ ചിരിക്കുകയായിരുന്നു. എം സി എന്ന പരിണിതപ്രജ്ഞന്‍ ജില്ലാ പ്രസിഡണ്ട് കൂടിയായ ഖമര്‍ ഈ അങ്കക്കളരിയില്‍ പാണക്കാടിന്റെ ലാബില്‍ എന്ത് റിസള്‍ട്ടുമായി പുറത്ത് വരുമെന്ന്.

ഇനി മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഒരൊറ്റ അഭിപ്രായം. പാണക്കാടിന്റെ വിളിക്ക് ഉത്തരം നല്‍കുക. അതില്‍ ഖൈര്‍ ഉണ്ട്. അതിലേ ഖൈര്‍ ഉള്ളൂ. ഒറ്റക്കെട്ടായി പാണക്കാടിന്റെ പച്ചപ്പടയണികള്‍ മുന്നേറുക. അല്‍പം അമാന്തിച്ചാല്‍ പിന്നെ നാം കാണുക മംഗലാപുരമടക്കമുള്ള വര്‍ഗീയ കോമരങ്ങളുടെ വിളയാട്ട ഭൂമിയായി മാറിയേക്കാവുന്ന മഞ്ചേശ്വരമായിരിക്കും.

ഏണി ചാരി വെക്കാന്‍ മാത്രമുള്ളതല്ല നമുക്ക്. ചാരി നില്‍ക്കാനും കൂടിയുള്ളതാണ്. അതിന്റെ പടവുകള്‍ കയറിയാല്‍ എവിടെ വരെ എത്തും എന്നത് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഏണി കണ്ടാല്‍ തൊട്ട് മുത്തുന്ന ഒരു സമൂഹം കഴിഞ്ഞ് പോയിട്ടുണ്ട്. ഇപ്പോഴുമുണ്ട്. ഇത് അത്ഭുതമല്ല. മനസിന്റെ സമാധാനമാണ്. ആ സമാധാനം നില നില്‍ക്കാന്‍ നമുക്ക് നമ്മുടെ മനസിലെ പല അഭിപ്രായങ്ങളും ത്യജിക്കേണ്ടി വരും. പാണക്കാടിന്റെ കെമിസ്ട്രിയെ വാരി പുണരേണ്ടി വരും. എം സി ഖമറുദ്ദീന്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിച്ച് കയറുമ്പോള്‍ മഞ്ചേശ്വരത്തിന്റെ മണ്ണ് ചിരിക്കും. പാണക്കാടിന്റെ നാല് ചുവരുകളും, കൂടെ നമ്മളും.

മഞ്ചേശ്വരത്തെ ഉപതിരഞ്ഞെടുപ്പും പാണക്കാടിന്റെ കെമിസ്ട്രിയും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, Top-Headlines, Manjeshwaram, by-election, Trending, Article, Manjeshwaram by election and Chemistry of Panakkad
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia