city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദജ്ജാലിന്റെ ഉറുക്കുകളും റോഡ്­ അപകടങ്ങളും

ദജ്ജാലിന്റെ ഉറുക്കുകളും റോഡ്­ അപകടങ്ങളും
മൂന്നു വര്‍ഷം മുമ്പ് ഒ­രു രാത്രി സ­മ­യം. ഡ്രൈവിങ്ങിനിട­യില്‍ എല്‍.പി.ജി. ഗ്യാസ് ടാങ്കര്‍ ലോറികളെ മറിക­ട­ക്കാന്‍ ഞ­ങ്ങള്‍ പാട് പെ­ടു­ക­യാ­യി­രുന്നു. അനിയന്‍ യൂ­സു­ഫാണ് ഈ വാഹ­ന­ത്തിന് ദജ്ജാലിന്റെ ഉ­റു­ക്ക് എ­ന്ന 'അപ­ര­നാ­മം' കൂടി­യു­ള്ള­താ­യി സൂ­ചി­പ്പി­ച്ചത്.

ഇസ്ലാ­മിക വിശ്വാസപ്രകാരം ലോകാവസാനത്തോടടുക്കുമ്പോള്‍ വരുന്ന ഒരതിമാനുഷ പ്രതിഭാസമാണ് ദജ്ജാല്‍. വി­ശ്വാസ­ങ്ങ­ളെയും ജ­ന­ങ്ങ­ളെയും ന­ശി­പ്പി­ക്കു­ക എ­ന്ന­താ­ണ് ദ­ജ്ജാ­ലി­ന്റെ പ്രധാ­ന ദൗ­ത്യം. ടാ­ങ്കര്‍ ലോ­റി­ കാ­ര­ണ­മു­ണ്ടാ­കു­ന്ന ദു­ര­ന്ത­ങ്ങ­ളു­ടെ വ്യാ­പ്­തിയും പ­രി­സ­ര­മാ­കെ ക­രിഞ്ഞു­പോ­കുന്ന അ­വ­സ്ഥയും മ­ന­സ്സി­ലാ­ക്കി­യാല്‍ ദ­ജ്ജാലി­നോ­ടുള്ള ഉ­പ­മ ഏ­റെ­ക്കു­റെ ശ­രി­യാ­ണെ­ന്ന് തോ­ന്നും. ദീര്‍­ഘ­നേ­രം ടാ­ങ്കര്‍ ലോ­റിക­ളെ മ­റി­ക­ട­ക്കാ­നാ­കാ­ത്ത ടെന്‍ഷനിടയി­ലും ഉപമയുടെ സ്വാരസ്യം ഓര്‍ത്തു ഞാന്‍ ചിരിച്ചു പോയി.

കണ്ണൂര്‍ ചാലയിലെ ഗ്യാസ് ടാങ്കര്‍ ദുര­ന്തം ര­ണ്ട് ഡ­സ­നോ­ളം ജീവനുകള്‍ ഇതിനോടകം അപഹരിച്ചു കഴി­ഞ്ഞു. കേരളത്തിലെ വലിയ രണ്ടാമത്തെ ടാങ്കര്‍ ലോറി അപകടമാണിത്. ആ­ദ്യത്തെത് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ആയിരുന്നു. രണ്ടായിരത്തി ഒമ്പത് ഡിസംബര്‍ മുപ്പത്തി ഒന്നിന് നടന്ന ആ അപകടത്തില്‍ അന്ന് പതിനഞ്ചു ജീവനുകള്‍ പൊലിഞ്ഞു. അനേകം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

നമ്മുടെ നാഷണല്‍ ഹൈവേയിലൂടെ നിരന്തരമായി കാസര്‍കോട് കോഴിക്കോട് റൂട്ടില്‍ പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്ന ഒരാള്‍ എന്ന നിലയില്‍ പലപ്പോഴും തോന്നിയിട്ടുണ്ട് എന്തെ നമ്മുടെ സര്‍ക്കാരുകള്‍ ഈ ''ദജ്ജാലിന്റെ ഉറുക്കുകള്‍ക്കായി'' ഒരു സമാന്തര ഗതാ­ഗ­ത സംവിധാനത്തെക്കുറിച്ച്‌ ആലോചിക്കുന്നില്ല എന്ന്.

ഇരുന്നൂറ്റി അമ്പതു ടാങ്കറുകള്‍ ആണത്രേ പ്രതിദിനം മംഗലാപുരത്തെ ഫില്ലിംഗ് സ്‌റ്റേ­ഷ­നില്‍നിന്നും എല്‍.പി.ജി. ഗ്യാസ് നിറക്കുന്നത്. ഇ­ത്രയും ലോ­റികള്‍ നമ്മുടെ റോഡുകളി­ലൂ­ടെ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും പോകുന്നു.

ഈ പാ­ത­ക­ളിലൂടെ ഗ്യാസ് ടാങ്കറുകള്‍ എങ്ങി വലിച്ചു പോകുന്നത് കൊണ്ടുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയൊന്നുമല്ല. അവയില്‍ പ്രധാനപ്പെട്ട ചിലത് താഴെകൊടുക്കുന്നു.

ഒന്ന്. റോഡുകള്‍ക്ക് സംഭവിക്കുന്ന തെ­യ്­മാ­ന­ങ്ങളും നാശനഷ്ടങ്ങളും.

രണ്ട്. ഇടയ്ക്കിടയ്ക്ക് ദേശീയ പാതയില്‍ ഉടനീളം സംഭവിക്കുന്ന ഗതാഗതക്കുരുക്കുകള്‍.

മൂന്ന്. ഗ്യാസ് ടാങ്കര്‍ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന വാഹനാപകടങ്ങള്‍.

ഈ വാഹനങ്ങള്‍ ഒരു കാരണവശാലും ഓടിക്കൊണ്ടിരിക്കെ ടാര്‍ ചെയ്ത റോഡില്‍നിന്നും താഴെ ഇറക്കി സൈഡ് കൊടുക്കാന്‍ പാടില്ല­ത്രെ, നമ്മുടെ റോഡില്‍ അതിനു കഴിയുകയുമില്ല. ഇതിന്റെ ഫലമാ­യി കെട്ടിവലിച്ചു പോകുന്ന ഈ ടാങ്കര്‍ ലോറികള്‍ക്ക് പിന്നാലെ ഓരോ വാഹനജാഥകള്‍ കിലോമീറ്റരുകളോളം രൂപപ്പെടുന്നു. ഇവയെ മറികടന്നില്ലെങ്കില്‍ അത് പിന്നെ വലിയ ഗ­താഗതക്കുരുക്കായി മാറുകയും ചെയ്യുന്നു.

വാഹന ജാഥയെ മറികടക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അപകടങ്ങള്‍ ഓരോ വാഹനങ്ങളെയും തേടിയെത്തുന്നു.

എന്ത് കൊണ്ടാണ് നമ്മുടെ സര്‍ക്കാരുകളും ബന്ധപ്പെട്ട അധികാരികളും ഈ ഗ്യാസ് നീക്കം കടല്‍ മാര്‍ഗം ആക്കാത്തത്? കടലിലൂടെ ടാങ്കര്‍ കപ്പലുകളില്‍ കൊണ്ട് പോകാവുന്ന­താ­ണ്. കോഴിക്കോ­ടും, കൊച്ചിയിലും കൊല്ലത്തുമൊക്കെ ഗ്യാസ് സൂക്ഷിക്കാനുള്ള ഫില്ലിംഗ് സ്‌റ്റെഷനുകള്‍ ഉണ്ടാക്കി അവിടങ്ങളില്‍ നിന്നും വിതരണം ചെയ്യാവുന്ന സംവിധാനം ഉണ്ടാക്കിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവില്ലേ ?

അതല്ല എങ്കില്‍ റെയില്‍വേ ഗു­ഡ്‌സ് ട്രെയിന്‍ വഴി ഈ എല്‍.പി.ജി. വാതകം കൊണ്ട് പോകാന്‍ കഴിയില്ലേ? എന്തുകൊണ്ട് ഇത്തരം വാതകങ്ങള്‍ക്ക് വേണ്ടി ഇന്ത്യയില്‍ ഒ­ന്നാ­കെ ജ­നവാ­സ കേ­ന്ദ്രങ്ങ­ളെ ഒ­ഴി­വാ­ക്കി­യുള്ള വാതക പൈപ്പ് ലൈനിനെക്കുറിച്ച് ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നില്ല? ചുരുങ്ങിയ പക്ഷം തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോകുന്നത് മംഗലാപുരം ഹോസുര്‍ ബംഗളുരു റൂട്ടിലൂടെ ആക്കിയാല്‍ പകുതി തിരക്കെങ്കിലും കേരളത്തിലെ റോഡുകളില്‍ കുറ­യില്ലേ?

ദജ്ജാലിന്റെ ഉറുക്കുകളും റോഡ്­ അപകടങ്ങളുംദക്ഷിണേന്ത്യയിലെ എല്‍.പി.ജി. ടാങ്കര്‍ ലോറികളില്‍ തൊണ്ണൂറ്റി അഞ്ചു ശതമാനവും തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ നിന്നുള്ളവരുടെ­താ­ണെ­ന്ന് പ­റ­യുന്നു. അവരുടെ യൂണിയന്റെ പ്രസിഡന്റ് പൊന്നമ്പലവും, സെക്രട്ടറി കാര്‍ത്തിക്കും പറയുന്നത് IOC അധികൃതരോടും, കേരള സര്‍ക്കാരിനോടും കഴിഞ്ഞ ഏഴു വര്‍ഷമായി നിരന്തരം ആവശ്യപ്പെടുന്നതാണ് സു­രക്ഷി­തപാത യൊരുക്കിത്തരണം എന്ന്!!!

അല്ലെങ്കില്‍ ഇനി നാല് വരിയോ എട്ടുവരിയോ പാതകള്‍ ഉണ്ടാക്കിയാലും ദാജ്ജാലിന്റെ ഉറുക്കുകള്‍ റോഡുകളില്‍ നിറഞ്ഞിരിക്കുന്നിടത്തോളം ഒരു പ്രയോജനവും ഉണ്ടാവുകയില്ല. ഉണ്ടാക്കിയ റോഡുകളുടെയും പാലങ്ങളുടെയും നടുവൊടിഞ്ഞു പോവുകയേയുള്ളൂ.

ഉള്ള റോഡുകള്‍ പോലും മര്യാദയ്‌ക്ക് നന്നാക്കാന്‍ കഴിയാത്ത ഒരു സംവിധാനത്തില്‍ ലോറികള്‍ക്ക് പ്രത്യേക പാത എന്ന മന്ത്രി മു­നീറിന്റെ ആശയം കേള്‍ക്കാന്‍ എത്ര സുഖമുണ്ടെങ്കിലും പ്രായോഗികമല്ല. പണ്ടൊരിക്കല്‍ അദ്ദേഹത്തിന്റെ വന്ദ്യനായ പിതാവാണ് പറഞ്ഞത് 'സ്വര്‍ഗം പണിതു തരാം എന്ന് പറഞ്ഞാലും ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുക്കാത്തവരാണ് മലയാളി' എന്ന്. മലയാളിയുടെ ആ മാനസികാവസ്ഥ നില നില്‍ക്കുന്നിടത്തോളം ഇവിടെ അത്തരം റോഡുകള്‍ ഉണ്ടായി വരാന്‍ നൂറ്റാണ്ടുകള്‍ എടുക്കും എന്നേയു­ള്ളൂ.

-S.A.M. Basheer

Keywords:  Article, S.A.M. Basheer, Driving, LPG. Gas, Tanker, Lorry, Kannur, Kasargod, Dajjal, Blast.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia