സാക്ഷരതാനന്തര തുടര്‍വിദ്യഭ്യാസം-ഒരു തിരിഞ്ഞുനോട്ടം
Dec 17, 2019, 18:08 IST
കൂക്കാനം റഹ് മാന്‍
(www.kasaragodvartha.com 17.12.2019)
1992 മാര്‍ച്ച് മാസം 15ന് രാവിലെ വി എന്‍ ജിതേന്ദ്രന്‍ സാറും അന്നത്തെ അസി. ഡവ. കമ്മീഷണര്‍, വിദ്യഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ പി രവീന്ദ്രന്‍ സാറും വീട്ടിലേക്ക് കയറിവന്നു. ഈ ഉന്നത ഉദ്യോഗസ്ഥരുടെ വരവില്‍ എന്തോ കാര്യമുണ്ടെന്ന്‌തോന്നി. വീട്ടു വിശേഷങ്ങളൊക്കെയാണ് അവര്‍ ചോദിച്ചുകൊണ്ടിരുന്നത്. അതിഥികളല്ലേ ഓരോ ചായ കൊടുത്തു. അടുത്ത ചോദ്യം അവരുടെ ഭാഗത്തു നിന്നു വന്നു. റഹ് മാന്‍ മാഷിന് ഇപ്പോള്‍ തുടങ്ങാന്‍ പോകുന്ന പോസ്റ്റ് ലിറ്ററസി പ്രോഗ്രമിന്റെ പ്രോജക്റ്റ് ഓഫീസറായി നില്‍ക്കാന്‍ താല്‍പര്യമുണ്ടോ? ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുളള വ്യക്തി ആയതിനാല്‍ തയ്യാറാണ് സാര്‍ എന്ന് വാക്കു കൊടുത്തു. ഇതിനു മുമ്പ് നടന്ന സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തില്‍ ഞാനും ജിതേന്ദ്രന്‍ സാറും ജില്ലാ കോര്‍ഡിനേറ്റര്‍മാരായിരുന്നു. ആ അനുഭവം വെച്ചാവണം എന്നെ സാക്ഷരതാനന്തര പ്രവര്‍ത്തന പദ്ധതിക്ക് ക്ഷണിച്ചത്.
നാല് പ്രൊജക്ടുകളുണ്ട്. നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട്, മഞ്ചേശ്വരം.. ഇതില്‍ ഏതു വേണമെങ്കിലും റഹ് മാന്‍ മാഷിന് തെരഞ്ഞെടുക്കാം എന്ന് നിര്‍ദേശിച്ചു. നീലേശ്വരം പ്രൊജക്ട് എടുക്കാമെന്ന് ഞാന്‍ അറിയിച്ചു.
അന്നത്തെ ജില്ലാ കലക്ടര്‍ പി കമാല്‍കുട്ടി സാറായിരുന്നു. പദ്ധതി വിജയിപ്പിക്കാനുളള എല്ലാ സഹായങ്ങളും ചെയ്തുതരാമെന്ന് കലക്ടറും സമ്മതിച്ചു. സമ്പൂര്‍ണ സാക്ഷരതാ പരിപാടിയുമായി സഹകരിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത്കാരൊന്നും രണ്ടാം ഘട്ട സാക്ഷരതാ പരിപാടിയില്‍ വേണ്ടപോലെ സഹകരിച്ചില്ല. എല്‍ഡിഎഫ് ഭരണം മാറിയ സാഹചര്യത്തിലാവാം അങ്ങിനെ ഒരു നിലപാട് അവര്‍ സ്വീകരിച്ചത്. പക്ഷേ എന്നെ പോലുള്ള പ്രവര്‍ത്തകര്‍ ആരു ചെയ്യുന്നു എന്ന് ശ്രദ്ധിക്കാതെ എന്തു ചെയ്യുന്നു എന്നു നോക്കിയാണ് സഹകരിച്ചത്.
നീലേശ്വരം കല്യാണ മണ്ഡപം ഹാളാണ് പ്രൊജക്ട് ഓഫീസിന്റെ പ്രവര്‍ത്തനത്തിന് അനുവദിച്ചുതന്നത്. നീലേശ്വരം ബ്ലോക്കിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ നിന്നും ഓരോ അസി. പ്രൊജക്ട് ഓഫീസര്‍മാരെ കണ്ടെത്തണം. അതിനായി അടുത്ത ശ്രമം. വലിയപറമ്പ പഞ്ചായത്തില്‍ നിന്നും അബ്ദുല്‍ ഖാദര്‍ മാഷെ കിട്ടി, പടന്ന പഞ്ചായത്തില്‍ നിന്ന് കെ ശശിധരന്‍ അടിയോടി മാസ്റ്റര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ നിന്ന് ബാല ഭസ്‌കരന്‍ മാസ്റ്റര്‍, പിലിക്കേട് പഞ്ചായത്തില്‍ രവീന്ദ്രന്‍ മാസ്റ്റര്‍, നീലേശ്വരം പഞ്ചായത്തില്‍ ബി കണ്ണന്‍ മാസ്റ്റര്‍, ചീമേനി പഞ്ചായത്തില്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ചെറുവത്തൂര്‍ പഞ്ചായത്തില്‍ ജനാര്‍ദ്ദനന്‍ മാഷ്, കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ സി സുകുമാരന്‍ മാസ്റ്റര്‍, വെസ്റ്റ് എളേരി പഞ്ചായത്തില്‍ ചിങ്ങാനാപുരം മോഹനന്‍, ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ദേവസ്യ മുല്ലക്കര, മടിക്കൈ പഞ്ചായത്തില്‍ കുഞ്ഞിക്കണ്ണന്‍ അടക്കം പതിനൊന്ന് അസി. പ്രൊജക്ട് ഓഫീസര്‍മാരാണുണ്ടായത്. ഇടയ്ക്ക് ചിലര്‍ മാറിപ്പോയിട്ടുണ്ട്. നീലേശ്വരം പഞ്ചായത്തില്‍ പി യു ദിനചന്ദ്രന്‍, അതിനുശേഷം വി കണ്ണന്‍ മാഷ് എന്നിവര്‍ മാറിപ്പോയവരില്‍ ചിലരാണ്.
ഓഫീസിലെ എപിഒ ആയി വിദ്യഭ്യാസ വകുപ്പില്‍ നിന്ന് വന്ന ക്ലാര്‍ക്ക് വി വി സുരേന്ദ്രനും ഓഫീസ് അസിസ്റ്റന്റായി കലക്ടറേറ്റില്‍ നിന്ന് വന്ന നാരായണനും സേവനത്തിനു തയ്യാറായവരില്‍ പെടും. കാലം പിന്നിട്ടപ്പോള്‍ മിക്കവരും ഉയര്‍ന്ന തസ്തികകളിലെത്തുകയും ഇപ്പോള്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരുമാണ്. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ എ പി ഒ ആയിരുന്ന ബാലഭാസ്‌ക്കരന്‍ മാഷ് നമ്മെ വിട്ടു പിരിഞ്ഞു. പടന്ന എ പി ഒ ആയി ആദ്യം ചാര്‍ജെടുത്ത മോഹനന്‍ ആക്‌സിഡന്റില്‍പ്പെട്ടു മരിച്ചു.
ഓഫീസ് എപിഒ ആയി പ്രവര്‍ത്തിച്ച വി വി സുരേന്ദ്രന്‍ എക്‌സൈസ് വകുപ്പില്‍ എസ്‌ഐ ആയും സിഐ ആയും ജില്ലാ ഓഫീസറായും സേവനമനുഷ്ഠിച്ചു പെന്‍ഷന്‍ പറ്റിയിരിക്കുകയാണ്. ദേവസ്സ്യ മുല്ലക്കര മാഷ് ക്രിസ്ത്യന്‍ മിഷനറിയുമായി ബന്ധപ്പെട്ട് ലോകമാകേ അറിയപ്പെടുന്ന പ്രഭാഷകനായി മാറി. രവീന്ദ്രന്‍ മാഷ് ഇപ്പോള്‍ ഉദിനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്ററാണ്. ഇങ്ങിനെ ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയവരാണ് സാക്ഷരതാ രംഗത്ത് സജീവമായി നിലകൊണ്ടവര്‍.
ഈ കാലത്താണ് ജന വിദ്യാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു നടത്തിത്തുടങ്ങിയത്. ചെമ്പേനയില്‍ ജന വിദ്യാകേന്ദ്രത്തിനായി സ്വന്തം കെട്ടിടം പണി കഴിപ്പിച്ചതു കേരളത്തില്‍ ആദ്യമായാണ്. അതിനുവേണ്ടി സേവനം ചെയ്ത സുകുമാരനെ പോലുളള നിരവധി സന്നദ്ധപ്രവര്‍ത്തകരെ സമൂഹം ഓര്‍മിച്ചേ പറ്റൂ. ജനവിദ്യാകേന്ദ്രങ്ങള്‍ തുടര്‍ സാക്ഷരതാ കേന്ദ്രങ്ങളായിരുന്നു. നവ സാക്ഷരര്‍ക്ക് വായിക്കാന്‍ പറ്റുന്ന പുസ്തകങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യല്‍, ലൈബ്രറിയുമായി ബന്ധപ്പെടുത്തി നവ സാക്ഷരതാ പുസ്തകങ്ങള്‍ എടുത്ത് വായിക്കുവാന്‍ പ്രാപ്തരാക്കല്‍, ഏതെങ്കിലും തരത്തിലുളള തൊഴില്‍ പരീശീലനം സംഘടിപ്പിക്കല്‍, നിരക്ഷരരെ കണ്ടെത്തി സാക്ഷരതാ ക്ലാസില്‍ എത്തിക്കല്‍ ഇതൊക്കെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇതിനായി ഓരോ ജനവിദ്യാ കേന്ദ്രത്തിനും ജനകീയ കമ്മിറ്റികളേയും അതിനൊരു കണ്‍വീനറേയും നിശ്ചയിച്ചിരുന്നു. ഇവരൊക്കെ ഒരു പൈസ പോലും പ്രതിഫലം പറ്റാതെ പ്രവര്‍ത്തിച്ചവരായിരുന്നു എന്നുകൂടി നമ്മള്‍ ഓര്‍ക്കണം.
രാത്രികാലങ്ങളിലാണ് മിക്ക ജനവിദ്യാകേന്ദ്രങ്ങളും സജീവമാകല്‍. പണി കഴിഞ്ഞ് വീട്ടിലെത്തിയശേഷമാണ് പഠിതാക്കള്‍ വിദ്യാകേന്ദ്രങ്ങളിലെത്തുക. എന്തൊരു ആവേശമായിരുന്നു പഠിതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്ന്. എ പി ഒമാര്‍ രാത്രിയിലാണ് ഇത്തരം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടത്. ത്യാഗപൂര്‍ണമായ പ്രവര്‍ത്തനമായിരുന്നു അന്ന് അവര്‍ ചെയ്തിരുന്നത്.
അത്തരത്തില്‍ ഒരു സംഭവം എന്നും മനസില്‍ തറച്ചു നില്‍പ്പുണ്ട്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ വായിക്കാനം കോളനിയില്‍ നടക്കുന്ന കേന്ദ്രം സന്ദര്‍ശിക്കുന്നതിന് ഞാനും എഡിസി ജിതേന്ദ്രന്‍ സാറും, എപിഒ ദേവസ്സ്യ മുല്ലക്കരയും അവിടുത്തെ പ്രവര്‍ത്തകരായ കുഞ്ഞിരാമന്‍, നാരായണി എന്നിവര്‍ക്കൊപ്പം അവിടെ ചെന്നു. മല ചവിട്ടി അവിടെയെത്തി. പഠിതാക്കള്‍ പരിഭവം പറയാനാണ് തുടങ്ങിയത്. തലേ ദിവസം രാത്രി കാട്ടാനകള്‍ ഇറങ്ങി അവരുടെ കാര്‍ഷിക വിളകളൊക്കെ നശിപ്പിച്ചിരുന്നു. അത് കാട്ടി തന്ന് അവര്‍ പറഞ്ഞത് ഇന്നും ഓര്‍മ്മയുണ്ട്. പട്ടിണി മാറിയിട്ടല്ലേ സാറേ പഠനം. കളക്ടറെ കണ്ട് കാര്യം ബോധ്യപ്പെടുത്തി നടപടി കൈകൊള്ളാമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമായി. തുടര്‍ന്ന് പഠനകേന്ദ്രത്തില്‍ അവര്‍ ഒത്തുകൂടി.
അവിടുന്ന് തിരിച്ചുവരാന്‍ രാത്രി ഏറേ വൈകി. ചാറ്റല്‍ മഴയുമുണ്ടായിരുന്നു. ഉരുളന്‍ കല്ലിലൂടെ ചവിട്ടി വേണം മലയിറങ്ങാന്‍. എനിക്കും എഡിസി സാറിനും ഓരോ വലിയ ചൂരല്‍വടി അവര്‍ സംഘടിപ്പിച്ചുതന്നു. അത് കുത്തിപ്പിടിച്ചാണ് വളരെ മെല്ലെ മലയിറങ്ങി താഴേ എത്തിയത്.
ജീപ്പില്‍ നീലേശ്വരത്തെത്തി. ജിതേന്ദ്രന്‍ സാറിനെ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറക്കി. അടുത്ത ദിവസം രാവിലെ ഓഫീസ് തുറക്കനെത്തിയ നാരായണേട്ടന്‍ വിളിച്ചു പറഞ്ഞു. രാത്രി കള്ളന്‍ കയറി എല്ലാം വാരി വലിച്ചിട്ടുണ്ട് എന്ന്. കള്ളന്‍ നിരാശനായി പോകേണ്ടിവന്നിട്ടുണ്ടാവും. സാക്ഷരതാ ഓഫീസില്‍ അക്ഷരങ്ങളല്ലാതെ മറ്റെന്ത് കിട്ടാന്‍. ജിതേന്ദ്രന്‍ സാറിന് കണ്ണൂരിലെത്താന്‍ പുലര്‍ച്ചെ രണ്ടുമണിക്കുളള ട്രെയിനാണ് കിട്ടിയത്. രാത്രി കനത്ത മഴയായിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍ പുസ്തകങ്ങളുണ്ടാകും. ദിനേശ് ബീഡി വലിയും, വായനയും അദ്ദേഹത്തിനു ഹരമായിരുന്നു. അദ്ദേഹം രാവിലെ കള്ളന്‍ കയറിയ വിവരം അറിയാന്‍ നീലേശ്വരം ഓഫീസിലെത്തിയപ്പോഴാണ് തലേന്ന് രാത്രി അനുഭവിച്ച പ്രയാസത്തെകുറിച്ച് പറഞ്ഞത്.
ആഴ്ച തോറും സ്റ്റാഫ് മീറ്റിംഗ് ചേരും. ഓരോ എപിഒമാരുടെയും വീട്ടിലായിരുന്നു മീറ്റിംഗ്. കുടുബാംഗങ്ങളെ പരിചയപ്പെടലും പ്രവര്‍ത്തനത്തിനുള്ള ഊര്‍ജ്ജം പകരലുമായിരുന്നു ലക്ഷ്യം. ആ കാലത്ത് കുടുംബസദസുകള്‍ കൂടാറുണ്ട്. സാക്ഷരതര്‍, അര്‍ദ്ധസാക്ഷരതര്‍, നവസാക്ഷരതര്‍, കുടുബാംഗങ്ങള്‍ എല്ലാം ഒത്തുകൂടും. അവിടെ വിദ്യഭ്യാസം തൊഴില്‍, കുടുംബപ്രശ്‌നങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യപ്പെടും. നാടുണരുന്ന കാഴ്ച അവിടെ കാണാന്‍ കഴിയുമായിരുന്നു. ജാതി-മത-രാഷ്ട്രീയ വേര്‍തിരിവില്ലാതെ മനുഷ്യര്‍ ഒന്നായി നില്‍ക്കുന്ന അവസ്ഥ. അതിന്നും തുടരുമായിരുന്നെങ്കില്‍ മെച്ചപ്പെട്ട ഒരു സമൂഹസൃഷ്ടി നടക്കുമായിരുന്നു.
പഠിതാക്കളായാലും ഗൃഹസദസ്സിലെ പങ്കാളികളായാലും സ്ത്രീകളായിരുന്നു മുന്‍പന്തിയില്‍. അവരിലൂടെ കുടുംബാന്തരീക്ഷം സൗഹൃദപൂര്‍ണമാക്കാനുളള വഴികളെ കുറിച്ച് ചര്‍ച്ചയും പഠനവും അനുഭവ വിവരമവും നടക്കുമായിരുന്നു.
സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിനുശേഷം നടന്ന മഹത്തായ സാക്ഷരാന്തര -പഠനം എന്തുകൊണ്ടും നന്മയുടെ പൂനിലാവെട്ടം വിതറുന്നതായിരുന്നു. അത് നിലനിര്‍ത്തിയില്ല. ഇപ്പോള്‍ നടക്കുന്നത് പരീക്ഷയില്‍ വിജയിക്കുക എന്ന സ്വാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തനമാണ്. അതില്‍ മനുഷ്യത്വത്തിന് പ്രാധാന്യമില്ല. കേവലം പരീക്ഷാകേന്ദ്രിതമായ പഠനരീതി മാത്രം. ഇതിന് സാക്ഷരതാപ്രവര്‍ത്തനവുമായി ബന്ധമില്ല. ചില്ലറ അലവന്‍സ് കിട്ടുന്ന പ്രവര്‍ത്തനമായി പ്രേരക്മാര്‍ ഇതിനെ കാണുന്നു. ജനകീയത ഒട്ടും ഇല്ല താനും...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Article, Kookanam-Rahman, Education, Literacy and Continuing Education < !- START disable copy paste -->