city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പരിഹാസം നിർത്താം, സഹകരിച്ച് ജാഗ്രത പാലിച്ച് ജീവൻ സംരക്ഷിക്കാം

സി എ സുബൈർ കുമ്പള

(www.kasargodvartha.com 20.04.2021) ആശങ്കയോടെയും പരിഭ്രമിച്ചിരിന്നിട്ടും കാര്യമില്ല മുൻകരുതലുകളാണ് വേണ്ടത്, കോവിഡ് കേരളത്തിലും രാജ്യത്തും നിർണായക ഘട്ടത്തിലൂടെ കടന്നു പോകുന്ന പുതിയ സാഹചര്യത്തിൽ. ഒരു മനുഷ്യൻറെ വിവേകമില്ലാത്ത വികാര പ്രവർത്തനങ്ങൾ മതി ഈ പ്രതിരോധത്തിൻ്റെയും കരുതൽ നശിപ്പിക്കാൻ.

ആ മനുഷ്യൻ നമ്മൾ ആവരുത് എന്ന് നമുക്ക് ഓരോരുത്തർക്കും ഉറപ്പു വരുത്താൻ കഴിയണം. മറ്റു മനുഷ്യരെ അപായത്തിലാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ സ്വയം സുരക്ഷിതരാവുക എന്നതാണ് കോവിഡ് കാലത്തെ ഏറ്റവും വലിയ മനുഷ്യത്വം. ജില്ലാ ഭരണകൂടത്തെയും കേരളത്തിലെ ഭരണസംവിധാനത്തെയും വിമർശിക്കാനുള്ള ജനാധിപത്യ അവകാശം ഇവിടെ നിലവിലുണ്ട്. എന്നാൽ അതിനെല്ലാം ഇവിടെ മനുഷ്യൻ ജീവനോടെ ബാക്കി ഉണ്ടാവണം എന്ന കാര്യം നാം മറന്നുപോകരുത്.

പരിഹാസം നിർത്താം, സഹകരിച്ച് ജാഗ്രത പാലിച്ച് ജീവൻ സംരക്ഷിക്കാം

ആൾക്കൂട്ടങ്ങളിൽ ആളാവാനുള്ള കളികൾ നിർത്തി പ്രായോഗിക പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ അഭിപ്രായം പറയുന്നതായിരിക്കും നാടിന് ഇപ്പോൾ നല്ലത്. കോവിഡിനെ നേരിടുന്നതിൽ ഒരു സർക്കാറിനും ലോകത്ത് പൂർണമായും വിജയിക്കാൻ ആയിട്ടില്ല എന്ന കാര്യം നാം മറന്നുപോകരുത്. കോവിഡിനെ നേരിടുന്നത് സർക്കാറിൻ്റേ മാത്രം ഉത്തരവാദിത്വമല്ല, നമ്മുടെ കൂടി ഉത്തരവാദിത്വമാണെന്ന് നാം മറന്നുപോകരുത്.

നാം കേൾക്കാൻ കൂട്ടാക്കാത്ത ഓരോ നിർദ്ദേശങ്ങളും പിന്നീട് തിരുത്താനാവാത്ത ദുഃഖത്തിലേകാണ് നമ്മളെ നയിച്ചിട്ടുള്ളതെന്ന് നാം മറക്കാതിരിക്കുക. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സർക്കാരിൻറെ പ്രതിരോധ പ്രവർത്തനത്തിൻ്റെ നിയന്ത്രണം കൈവിട്ടു പോകും എന്നുള്ള കാര്യം കൂടി നാം മനസ്സിലാക്കണം. ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശങ്ങളെ മതത്തിനെയും ജാതിയുടെയും പ്രദേശത്തിൻ്റെയും നിറം ചാർത്തി പരിഹസിക്കുന്നവരോട് മുൻകാല വിരോധങ്ങൾ വൈരനിര്യാതന ബുദ്ധിയോടെ ദുരന്തമുഖത്ത് അണിഞ്ഞ് ഇറങ്ങുന്ന അവരോടും ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ഈ പ്രതിരോധ പ്രവർത്തനത്തിൽ ചേർന്നു നിൽക്കാൻ മടി കാണിക്കുന്നവർ ആരാണെങ്കിലും അവർ സാമൂഹ്യ വിരുദ്ധരാണ്. മരണത്തിൻ്റെ വ്യാപാരികളാണ്.

ആൾക്കൂട്ട അഭിപ്രായങ്ങൾക്ക് അനുസരിച്ച് നീങ്ങുന്നവരല്ല നേതാക്കൾ. ശരിയായ അഭിപ്രായത്തോടൊപ്പം നിലപാടിനൊടൊപ്പം ആൾക്കൂട്ടത്തെ നയിക്കുന്നവരാവണം നേതാക്കൾ. മൂന്നരകോടി ജനങ്ങളുള്ള കൊച്ചു കേരളവും 133 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യവും രോഗവ്യാപനം അതിരൂക്ഷമായാൽ നിസ്സഹായമാകും എന്നതും നാം കാണേണ്ട ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ കോവിഡ് പതിനായിരങ്ങളിലേക്ക് സാമൂഹ്യമായി വ്യാപിക്കുന്നത് തടയേണ്ടത് നമ്മളോരോരുത്തരും തീരുമാനിച്ചു നമ്മുടെ കൂടി ഉത്തരവാദിത്വമായി എടുത്താൽ മാത്രമേ തടയാനാകൂ. നാടിനെ മരണക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയൂ.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങളിൽ നിന്ന് നാം പാഠം ഉൾക്കൊള്ളാതെ സമയം കളഞ്ഞാൽ ഇനിയൊരു പാഠം പഠിക്കാൻ നമുക്ക് മുന്നിൽ സമയം ബാക്കി ഉണ്ടാകുമോ എന്ന് നാം സ്വയം വിലയിരുത്തണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുമ്പോൾ അതിനോടു ചേർന്നു നിൽക്കാൻ നമുക്ക് കഴിയണം. പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കുന്ന ചെറിയ ഒരു പ്രവർത്തനം പോലും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് ഉറപ്പു വരുത്തണം. ഇനിയും നമുക്ക് തെറ്റുപറ്റിയാൽ തിരുത്താൻ നമുക്ക് ചിലപ്പോൾ അവസരം ഉണ്ടായെന്നു വരില്ല അതു കൊണ്ടുതന്നെ ജില്ലാ ഭരണകൂടത്തിൻ്റേ നിർദ്ദേശങ്ങളനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ നമുക്ക് പങ്കെടുത്ത് നാടിനെ സംരക്ഷിക്കാൻ കഴിയണം. അതിന് എല്ലാവരും മുൻപോട്ടു വരണം.

Keywords:  Kerala, Kasaragod, Article, COVID-19, Corona, Mask, Vaccinations, Treatment, Hospital, C A Zubair Kumbala, Let's stop mocking, be vigilant and save lives.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia