city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുറച്ചു നീന്തോളജിയൊക്കെ വേണ്ടേ...?

നിരീക്ഷണം /  അസ്‌ലം മാവില

(www.kasargodvartha.com 25/08/2015) പാവം അയാള്‍ തുഴയുകയാണ്. അടുത്ത ചോദ്യം ന്ന്ച്ചാല്‍ മൂന്നാമത്തെ. ''നിങ്ങക്ക് എംബ്രിയൊലൊജി അറിയോ ഇച്ചാ... ? ''ഇല്ല... മാഷ്ട്രെ...''. ''എന്നാല്‍ നിങ്ങളെ ജീവിതത്തിന്റെ മുക്കാലംസും പൊയീന്ന് കൂട്ടിക്കോ !'' പുള്ളമ്മാരും അവരെ കോളജിലെ മാഷും ചിരിച്ചു ഒരു ലെവലായി.

പുഴയുടെ പകുതിയൊക്കെ പിന്നിട്ടപ്പോള്‍ തന്നെ തോണി, ആടാന്‍ തുടങ്ങി. അത്ര പന്തിയില്ലാത്ത ഒരു കാലാവസ്ഥ. തോണിക്കാരന്‍, ''കൌക്കോല്‍'' ഒരു സൈഡിലെക്കെറിഞ്ഞു, മാടിക്കുത്തി, തിരിഞ്ഞു നോക്കി, പുഴയിലേക്ക് ചാടുന്നതിനു മുമ്പ് ആ എരണം കെട്ട മാഷോടും പുള്ളമ്മാരോടും ചോദിച്ചു: നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നീന്തോളോജീ അറിയോ?
അവര്‍ മെപ്പട്ട് നോക്കി.  ''എന്ത്..ച്ചാ ..''
''നീന്തല്‍...നീന്തല്‍....മോനേ ...'' വഞ്ചിക്കാരന്‍.

 മാഷാണെങ്കില്‍ കാര്യം മനസ്സിലായി ആകെയൊന്നു പീല്‍ച്ചി, ബെള്ളായ്ച്ചി.
''അറീന്നോന്  തുള്ള്‌റോ....മാഷ്ട്രെ മൂട് നോക്കീറ്റ് കൊണോ ഇല്ലാാ .തോണി മുങ്ങ്ന്ന്...''  
ഇങ്ങനെയൊരു കഥ കുറച്ചു വരി മാറ്റി കേട്ടിരിക്കും നിങ്ങള്‍.

***********************************************
നീന്തല്‍ അറിയുക എന്നത്  ഒരത്യാവശ്യ ഘടകമാണ്. ആണും പെണ്ണും അറിഞ്ഞിരിക്കണം. നമ്മുടെ ഒരു നാട്ടുകാരി ഈയ്യിടെ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി നമ്മുടെ നാടിന്റെ കണ്ണിലുണ്ണിയായ  വാര്‍ത്ത ഏതാനും ദിവസങ്ങള്‍ മുമ്പാണ് നാം വായിച്ചത്. എത്ര പേര്‍ അവരെ  കുറിച്ച് അഭിമാനത്തോടെ പറഞ്ഞിരിക്കും. അതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത എപ്പക്കണ്ടാലും നമ്മള്‍ ഒന്ന് ഉറക്കെ വായിക്കും; പിന്നെ പത്രം മടക്കി, ആബിദയുടെ ധീരകൃത്യം പറഞ്ഞു തുടങ്ങും. തലമുറകളില്‍ കൂടി അത് ഒരു ''അമാനത്'' പോലെ കൈമാറിയേക്കാം. ധീരതയും  ധീരരും നമ്മുടെ മനസ്സില്‍ അങ്ങിനെയാണ് ഇടം നേടുന്നത്.

**********************************
നമ്മുടെ കുട്ടികളില്‍ എത്ര പേര്‍ക്ക് നീന്തല്‍ അറിയാം ? മാതാപിതാക്കളുടെ അറിവോടെ എത്ര പേര്‍ നീന്തല്‍ പഠിക്കാന്‍ പോയിട്ടുണ്ട് ? വളരെ തുച്ഛം.  ചിലരുടെ വിചാരം നീന്തല്‍ ഇങ്ങനെ ഒള്ളക്കുഞ്ഞി മൊതളെക്കുഞ്ഞിനെ പോലെ ജന്മനാ അറിയുന്ന ഒരേര്‍പ്പാട് എന്നാണ്. ഈ മഹാനാണ് പിള്ളേര്‍ വന്ന് ''ഉപ്പാ.. നീന്താന്‍ പഠിക്കാന്‍ പോട്ടാ...''ന്നു ചോദിക്കുമ്പോള്‍ നിരുത്സാഹപ്പെടുത്തുന്നത്. ''പോന്നാ....ഏട്ക്ക് പോന്നേ ..കൊന്ന്‌റൂ ...'' കൊലവിളി തുടങ്ങുന്നതോടെ പിള്ളേര്‍ ആ  ശ്രമം ഉപേക്ഷിക്കും.

പൊസ്തകം വായിച്ചു കിട്ടുന്ന പരിശീലന ഐറ്റമല്ലല്ലോ നീന്തല്‍. മൊയ്‌ലാളി മക്കള്‍ ഇതില്‍ നിന്ന് ഒഴിവുമല്ല.  നീന്തല്‍ പരിശീലിച്ചെടുക്കേണ്ട ഒന്നാണ്. ഒരു വട്ടം പഠിച്ചാല്‍ മതി. പിന്നെ എങ്ങനെ വെള്ളത്തില്‍ വീണാലും ''ഉസ്ര്'' ഉണ്ടെങ്കില്‍ പൊങ്ങിക്കോളും.

അറിഞ്ഞിടത്തോളം നമ്മുടെ പുഴയില്‍ ഉടനെ ചിറ കെട്ടും. വെള്ളം തളം കെട്ടും. നീന്തല്‍ പരിശീലനത്തിന് ഒരു നല്ല ഇടം അങ്ങിനെ കൈവരും. നാട്ടില്‍ നീന്തല്‍ പഠിച്ച മുതിര്‍ന്നവര്‍ ഉണ്ടാകുമല്ലോ. അവര്‍ കുറച്ചു പേര്‍ ഇതിനായി വൈകിട്ട് ഒന്നു രണ്ടു മണിക്കൂര്‍ ഉത്തരവാദിത്വത്തോടെ ഇറങ്ങി തിരിക്കണം. പരോപകാരം. കൂട്ടത്തില്‍ വ്യായാമം. ഇവിടെ അറബികളൊക്കെ പറയും ഏറ്റവും നല്ല വ്യായാമം നീന്തല്‍ പോലും. (അവിടെയും ഇങ്ങനെത്തന്നെ പറയുമായിരിക്കും അല്ലേ ..?).

ഇതൊരു ചെലവുള്ള പരിപാടിയേ അല്ല. കവലയില്‍ ഒരു നോട്ടീസ്. ഒരു രെജിസ്‌റ്റ്രെഷന്‍ ബുക്ക്. ചെറിയ ഒരു ഫീസ്...; വെള്ളിയാഴ്ച പള്ളീലൊന്നു സൂചിപ്പിച്ചാല്‍ ഭേഷായി.  ഇന്നിപ്പോള്‍ അനങ്ങിയാല്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പല്ലേ. അതിലും പരസ്യപ്പെടുത്താം. എത്ര ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍..നമ്മുടെ നാട്ടില്‍ ഉണ്ട്.  ഒന്ന് ആ വഴിക്ക് ആലോചിക്കൂ? മൊഗ്രാല്‍ പുത്തൂരൊക്കെ ഇതിനായി കമിറ്റഡ് ആള്‍ക്കാര്‍ ഉണ്ട്.

പെണ്ണുങ്ങള്‍ വെള്ളത്തില്‍ വീണാല്‍  താഴില്ല എന്നൊരു അന്ധവിശ്വാസം ഉണ്ട്. ശരിയല്ല. അത് കൊണ്ട് അവരും പഠിക്കണം, ലേഡീസ് ട്രൈനെര്‌സോ, ഉപ്പയോ സഹോദരനോ....ആരായാലും, അവര്‍ക്കൊക്കെ  പെണ്‍കുട്ടികളെയും പരിശീലിപ്പിക്കാമല്ലൊ.
സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന എല്ലാ വാട്ട്‌സ് ആപ്പ് ഗ്രൂപുകള്‍ക്കും ഇന്നത്തെ ''നിരീക്ഷണം'' സമര്‍പ്പിക്കുന്നു.

കുറച്ചു നീന്തോളജിയൊക്കെ വേണ്ടേ...?

Keywords : Article, Swimming, Students, Women, Parents, Teacher, River, Aslam Mavila. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia