city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പോല്‍ മാനവികതയുടെ ഉദ്യാനം

ഹാഫിസ് എന്‍ കെ എം ബെളിഞ്ച

(www.kasargodvartha.com 29/01/2016) നല്ലോണം പഠിക്കണം, പഠിച്ച് വലിയ ആലിമാകണം, സമൂഹത്തിന് നേതൃത്വം നല്‍കണം. കുമ്പോല്‍ ഫസല്‍ പൂക്കോയ തങ്ങളുടെ വാക്കുകളാണിത്. ഷിറിയ അലിക്കുഞ്ഞി ഉസ്താദ് കുമ്പോലില്‍ ദര്‍സ് നടത്തുന്ന കാലത്ത് അവിടെ വിദ്യാര്‍ത്ഥിയായിരുന്ന ഇബ്രാഹിം മുസ്ലിയാരോട് തങ്ങളുടെ വീട്ടില്‍ കഞ്ഞികുടിക്കുന്ന വേളയില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞ സാരോപദേശം. പൂക്കോയ തങ്ങള്‍ മണ്‍മറഞ്ഞ് കാലങ്ങള്‍ പിന്നിടുന്ന ഈ അവസരത്തില്‍ നിലാവെളിച്ചം പോലെ പ്രഭപരത്തുകയാണ് ആ തിരുമൊഴികള്‍.

നിരവധി മഹല്ലുകളുടെ ഖാസിയും ബഹുഭാഷാ പണ്ഡിതനും ഗോള ശാസ്ത്ര നിപുണനുമായ കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരെന്ന ബേക്കല്‍ ഉസ്താദിനോടായിരുന്നു തങ്ങളുടെ ഈ സാരോപദേശം. ആരെയും അത്ഭുതപ്പെടുത്തുന്ന വാക്കുകള്‍. അതായിരുന്നു സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍. കുമ്പോല്‍ സാദാത്തീങ്ങളുടെ പൊലിമക്കും പോരിശക്കും പാരമ്പര്യത്തിന്റെ തിളക്കമുണ്ടെന്ന് ചുരുക്കം.

കേരള-കര്‍ണ്ണാടക ഗ്രാമാന്തരങ്ങളിലും അറബ് നാടുകളിലും ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വങ്ങളാണ് കുമ്പോല്‍ സാദാത്തീങ്ങള്‍. കാസര്‍കോട്ടുകാരനെന്നറിഞ്ഞാല്‍ കുമ്പോല്‍ അറിയുമോയെന്നായിരിക്കും പലയിടങ്ങളില്‍ നിന്നുമുള്ള മറുചോദ്യം. കുമ്പോല്‍ തങ്ങന്മാരുടെ സാന്നിധ്യവും സ്‌നേഹവും ആശീര്‍വാദവും പ്രാര്‍ത്ഥനയും ആഗ്രഹിച്ചെത്തുന്ന പരശതങ്ങള്‍ക്ക് സൗമ്യതയോടെ സാന്ത്വനം പകരുന്ന കാഴ്ച കണ്‍കുളിര്‍മയേകുന്നു. മാനവികതയുടെ ഉദ്യാനമെന്ന് വിശേഷിപ്പിക്കാന്‍ മാത്രം അനുഭവങ്ങളുടെ നേര്‍ചിത്രങ്ങളാണ് കുമ്പോലിലെ മുഖച്ഛായയില്‍ തെളിഞ്ഞുവരുന്നത്. ജാതി-മത-വര്‍ഗ, വര്‍ണ്ണ, ദേശ-ഭാഷ, കക്ഷി രാഷ്ട്രീയ വൈജാത്യമന്യേ ദിനംപ്രതി കുമ്പോലിലെ പരിമളം ആസ്വദിക്കാന്‍ തങ്ങളുടെ ദര്‍ബാറിലെത്തുന്നവരുടെ നീണ്ട നിര ആര്‍ക്കും കാണാവുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.

കുമ്പോലെന്ന ആത്മീയാരാമം ജന നിബിഡമാണെപ്പോഴും. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടന്നു വരുന്ന ഉറൂസും അനാചാരങ്ങളോ ആര്‍ഭാടങ്ങളോയില്ലാതെ ശ്രദ്ധേയമാവുകയാണിവിടെ. എല്ലാം കുമ്പോല്‍ സാദാത്തീങ്ങളുടെ കരങ്ങളില്‍ സുരക്ഷിതം. ഉറൂസിനെത്തുന്നവര്‍ ആത്മ നിര്‍വൃതിയണയുകയാണീ സാദാത്തീങ്ങളെകൊണ്ട്. ആതിഥ്യ മര്യാദ കൊണ്ട് മനം കവര്‍ന്നിരിക്കുകയാണ് കുമ്പോലും പരിസരവും. ഉറൂസിനെത്തുന്നവര്‍ക്ക് മന പ്രയാസമാകുന്നതൊന്നും സംഭവിക്കരുതെന്ന സാദാത്തീങ്ങളുടെ നിര്‍ബന്ധ ബുദ്ധി മാതൃകാപരമാണ്.

അന്നും ഇന്നും കുമ്പോലിലെ ഉമ്മറപ്പടി തുറന്നിട്ടതാണ്. പണ്ഡിതരും പാമരരും ജന പ്രതിനിധികളും രാഷ്ട്രീയ സാംസ്‌കാരിക നായകരും കുമ്പോലില്‍ നിത്യ അതിഥികളാണ്. കുമ്പോല്‍ തങ്ങളുടെ അരുണയുടെ കരുണ സ്പര്‍ശം ആരും കൊതിച്ചു പോകുന്നു. ഉറൂസ് വേളകളില്‍ മഖാമിന്റെ മഹനീയ മണിമുറ്റത്ത് തങ്ങന്മാരുടെ നിറ സാന്നിധ്യമാണ് അനുവാചകരെ അത്ഭുതപ്പെടുത്തുന്നത്. കുമ്പോല്‍ ഉറൂസ് ജനകീയമായതിനു പിന്നില്‍ അവിടത്തെ സാദാത്തീങ്ങളുടെ പങ്ക് നിസീമമാണ്. അത് കൊണ്ടായിരിക്കാം കുമ്പോല്‍ ഉറൂസ് ഒരു മൂന്നാം പെരുന്നാള്‍ പോലെ അനുഭവപ്പെടുന്നത്. ഫസല്‍ പൂക്കോയ തങ്ങളുടെ ദര്‍ബാറിലെത്തുന്നവരെ നിഷ്‌കളങ്ക കരങ്ങളാല്‍ മക്കളും പേരമക്കളും ഹൃദ്യമായി വരവേല്‍ക്കുന്നു. കുമ്പോലിലെ സൗഗന്ധിക വര്‍ഷം മാലോകര്‍ക്ക് ആത്മീയപരിമളം നല്‍കുകയാണ്. ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ചെന്ന് അവരുടെ സഹതാപത്തിലും സന്തോഷത്തിലും പങ്ക് ചേരുന്ന അനിര്‍വചനീയ സ്വഭാവ ഗുണത്തിന്റെ സവിശേഷതയാണ് കുമ്പോല്‍ സാദാത്തിങ്ങളെ വേറിട്ടു നിര്‍ത്തുന്ന ഘടകം.

പണത്തിനും പത്രാസിനും ഇവിടെ സ്ഥാനമില്ല. മാനുഷിക മൂല്യങ്ങള്‍ക്കാണ് മുണ്‍ഗണന. സഹ ജീവി സ്‌നേഹമാണ് ഇവിടുത്തെ മുഖമുദ്ര. മനഃപൊരുത്തത്തിന്റെ നിലക്കാത്ത സൗഹൃദം. അതാണ് കുമ്പോല്‍ തറവാട്ടിലെ പരിശുദ്ധി. സ്‌നേഹിച്ചാല്‍ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ വാതായനം തുറക്കപ്പെടുന്ന മാനുഷിക പ്രകൃതിയുടെ ഉടമകള്‍. നെറ്റിത്തടത്തില്‍ പൊട്ടിട്ട ഹൈന്ദവനും കഴുത്തില്‍ കുരിശ് മാലയണിഞ്ഞ ക്രിസ്തീയനും കുമ്പോല്‍ സാദാത്തീങ്ങള്‍ക്ക് സേവനം ചെയ്യാന്‍ മല്‍സരിക്കുന്നു.ജനസേവനം ദിനചര്യയാക്കിയ കുമ്പോല്‍ സാദാത്തീങ്ങളുടെ പ്രവര്‍ത്തന പരിശുദ്ധിക്ക് ബഹുമതിയേക്കാള്‍ വലിയ അംഗീകാരമാണ് ജനം നല്‍കുന്നത്.

വിഷമിക്കുന്നവര്‍ക്ക് അന്നം നല്‍കിയും ജീവച്ഛവമായവര്‍ക്ക് സാന്ത്വനമേകിയും തലചായ്ക്കാന്‍ ഇടമില്ലാതെ ഉഴറുന്നവര്‍ക്ക് കുടില്‍ വെക്കാനുള്ള സഹായഹസ്തങ്ങളും നിരാശ്രയരുടെ പരാശ്രയമായും അനാഥകളുടെ അത്താണിയുമാണ് കുമ്പോല്‍ സാദാത്തീങ്ങള്‍. പരാജയത്തിന്റെ കൈപ്പുനീര്‍ കുടിച്ച് വേദന കടിച്ചിറക്കിയ ആയിരങ്ങള്‍ക്ക് ആശ്വാസത്തിന്റെ പച്ചത്തുരുത്ത് കാണിച്ചതും മറക്കാത്ത ഓര്‍മകളാണ്...
കുമ്പോല്‍ മാനവികതയുടെ ഉദ്യാനം

Keywords:  Article, Kumbol-Thangal, Kumbol the Paradise of humanity.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia