city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരാറുകാരെ കുറ്റപ്പെടുത്തുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

ജാസിര്‍ ചെങ്കള

നാടിന്റെ പുരോഗതിക്കുവേണ്ടി ആത്മാര്‍ത്ഥമായ സേവനം നല്‍കുന്നവരാണ് പൊതുമരാമത്ത് കരാറുകാര്‍. ഒരു നാടിന്റെ വികസനം അടയാളപ്പെടുത്തുന്ന റോഡും പാലവും കെട്ടിടങ്ങളുമെല്ലാം ഏതെങ്കിലുമൊരു കരാറുകാരന്റെ സമര്‍പ്പണത്തിന്റെ കൂടി ഫലമാണ്. പണം കിട്ടുമെന്നതിനുമപ്പുറം വലിയ ത്യാഗത്തിന്റെയും ക്ഷമയുടെയും മറ്റൊരു കഥകൂടിയുണ്ട് അതിന്റെ പിന്നില്‍. പണി തീന്നാലും കുറെ കാത്തിരുന്നാലും കിട്ടാത്ത ബില്ലും എത്ര നന്നായി പണി പൂര്‍ത്തിയാക്കി നല്‍കിയാലും മറ്റുള്ളവരില്‍ നിന്നും കേള്‍ക്കേണ്ടിവരുന്ന കുറ്റവും കുറവുമെല്ലാം സഹിച്ചാണ് ഓരോ കരാറുകാരനും തങ്ങളുടെ മേഖലയില്‍ പിടിച്ചുനില്‍ക്കുന്നത് എന്നോര്‍ക്കണം.

എന്നാല്‍ അടുത്തകാലത്തായി ഗവണ്‍മെന്റ് കരാറുകാരെ പറ്റി ചില കേന്ദ്രങ്ങളില്‍ നിന്ന് തെറ്റായ ചില പരാമര്‍ശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയാത്തവര്‍ നവമാധ്യമങ്ങളിലൂടെ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇന്ന് ഒരുപാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന് മുമ്പും നടന്നിട്ടുണ്ട്. ഇതെല്ലാം അഴിമതി എന്ന രീതിയിലാണ് പ്രചരണം നടക്കുന്നുള്ളത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരുപാട് കെട്ടിടങ്ങളും പാലങ്ങളും റോഡുകളും ഇന്ന് നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാരിന്റേതായി തലയുയര്‍ത്തി നല്‍ക്കുന്നില്ലേ... ഇതിലൂടെ നാം നിര്‍ഭയം സഞ്ചരിക്കുന്നില്ലേ... കെട്ടിടങ്ങളില്‍ പാര്‍ക്കാറില്ലെ. ഇതെല്ലാം ഒറ്റ രാത്രി കൊണ്ട് പൊട്ടിമുളച്ചതൊന്നുമല്ലല്ലോ. ഏതാനും ചില പ്രവൃര്‍ത്തികളില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടാവാം. എന്ന് കരുതി എല്ലാം അങ്ങനെയാണെന്ന് പറയാന്‍ സാധിക്കുമോ, രാഷ്ട്രീയക്കാരില്‍ അഴിമതി ഇല്ലെ? എല്ലാ രാഷ്ട്രീയക്കാരെയും അഴിമതിക്കാരാണെന്ന് പറയാന്‍ പറ്റമോ?

കരാറുകാരുടെ അവസ്ഥയെന്താണെന്ന് മനസിലാക്കുന്നത് നന്നായിരിക്കും. ഒരു കരാര്‍ ജോലി കിട്ടണമെങ്കില്‍ അതിന്റെ നൂലാമാലകള്‍, കരാറ് കിട്ടിക്കഴിഞ്ഞാല്‍ അതിന്റെ അഞ്ച് ശതമാനം ട്രഷറിയില്‍ കെട്ടിവെച്ച് അതിന് ശേഷം എഗ്രിമെന്റ് വെച്ച് വര്‍ക്ക് ഓര്‍ഡര്‍ കിട്ടി ജോലി തുടങ്ങാന്‍ പോകുമ്പോള്‍ ജോലി സ്ഥലത്ത് ഉണ്ടാകുന്ന രാഷ്ട്രീയക്കാരെയും ക്ലബ്ബ് പ്രവര്‍ത്തകരെയും സ്ഥല ഉടമകളെയും മുമ്പില്‍, നാടിന്റെ വികസനത്തിന്റെ കരാറുകാരെന്ന ബഹുമാനം പോലും നല്‍കാതെ ഓരോ രാഷ്ട്രീക്കാരുടെ ശതമാനവും ക്ലബ്ബുകളുടെ പിരിവും സ്ഥല ഉടമകളുടെ വിലപേശലും കാണണം (എല്ലാവരും ഇത്തരക്കാരല്ല). അത് കഴിഞ്ഞ് കരാര്‍ ജോലി തീര്‍ത്ത് കഴിഞ്ഞാല്‍ പിന്നീട് അതിന്റെ ഫണ്ടിനായി വര്‍ഷങ്ങളോളം കാത്ത് നില്‍ക്കേണ്ട അവസ്ഥ പൊതുജനത്തിന് അറിയേണ്ട ബാധ്യത ഇല്ല. ഇത്തരം കേസുകളില്‍ പെട്ട് കുടുംബം വഴിയാധാരമായ എത്രയോ കരാറുകാര്‍ ജീവിക്കുന്ന തെളിവായി നമ്മുടെ മുമ്പില്‍ ഇന്നുമുണ്ട്.

കാരാറുകാരുടെ ഇടയില്‍ വരുന്ന ചെറിയ കുറവുകളെ മാത്രം കണ്ടെത്തി സമൂഹത്തിന് മുമ്പില്‍ ഒറ്റപ്പെടുത്താന്‍ പലരും മത്സരിക്കും. എന്നാല്‍ പണത്തിന്റെ കാര്യമെത്തുമ്പോള്‍ എല്ലാവര്‍ക്കും അവരെ വേണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഥയോ മറ്റു സമ്മേളനങ്ങളോ നടത്തുമ്പോള്‍ ആദ്യം അവരുടെ വിളിപോവുന്നത് കരാറുകരുടെ ഫോണിലേക്കാണ്, കരാറുകാര്‍ക്ക് ഗുണത്തിനേക്കാളും അധികം ദോഷം ചെയ്യാന്‍ സാധിക്കുമെന്നതിലാണ് പലപ്പോഴും അവര്‍ക്ക് വഴങ്ങികൊടുക്കുന്നത്. കരാറുകാരാണ് ശരിക്കും സമൂഹത്തോട് സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്ത് നടത്തുന്നുള്ളത്. ഗവര്‍ണറുടെ പേരില്‍ ഒരു വര്‍ക്കിന് അഗ്രിമെന്റ് വെച്ചാല്‍ അതിന്റെ പെയ്‌മെന്റ് എന്ന് കിട്ടുമെന്ന് പോലും അറിയാതെ അതിന്റെ വര്‍ക്കുകള്‍ തീര്‍ക്കുകയും അതിന്റെ ടാക്‌സ് മുന്‍കൂറായി പിടിച്ചതിന് ശേഷം ബാക്കി കിട്ടുന്ന തുക വാങ്ങുമ്പോള്‍ രണ്ട് വര്‍ഷത്തെ പലിശ കൂട്ടിയാല്‍ മുതലോളം വരാത്ത അവസ്ഥയാണ് ഇന്നുള്ളത്.

അതിനിടയില്‍ ഭീഷണിപ്പെടുത്തുന്ന കടലാസ് സംഘടനകളെയും പേടിക്കണം. ഇത്തരം സംഘടനകളുടെ മുമ്പില്‍ പലപ്പോഴും കൈതൊഴുത് നില്‍ക്കേണ്ടിവരുന്നത്, വര്‍ക്കുകള്‍ കഴിഞ്ഞാലും ഒരു പരാതി പോയിക്കഴിഞ്ഞാല്‍ ബില്‍ കിട്ടാനുള്ള താമസങ്ങളെ ഭയക്കുന്നതു കൊണ്ട് മാത്രമാണ്. സര്‍ക്കാര്‍ വന്‍കിട കമ്പനികള്‍ക്ക് കൊടുക്കുന്നത് പരിധികളില്ലാത്ത എസ്റ്റിമേറ്റും അഡ്വാന്‍സ് തുകയുമാണ്.  ഇതുപോലെ ചെറുകിട കരാറുകാര്‍ക്കും യഥാസമയത്ത് ബില്ലുകള്‍ നല്‍കുകയാണെങ്കില്‍ മാത്രമേ ചെറുകിട കരാറുകാര്‍ക്ക് നിലനില്‍പ്പുള്ളൂ. നാടിന്റെ വികസനത്തിന് ജനപ്രതിനിധികളെപ്പോലെ തന്നെ കരാറുകാരും ബാധ്യസ്ഥരാണ്. മുഴുവന്‍ കരാറുകാരെയും പൊതുസമൂഹത്തിന്റെ മുമ്പില്‍ നിരന്തരം അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ എല്ലാവുരുടെയും കൂടെ കരാറുകാരുമുണ്ടാകുമെന്നുമാണ് കരാറുകാര്‍ക്ക് വ്യക്തമാക്കാനുള്ളത്. ഈ വിഷയത്തെ ആസ്പദമാക്കി 'കരാറുകാരും സാമൂഹ്യ പ്രതിബദ്ധതയും' എന്ന പ്രമേയത്തില്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രഥമ സമ്മേളനം സെപ്തംബര്‍ 10ന് കാസര്‍കോട് മുന്‍സിപ്പല്‍ വനിതാ ഹാളില്‍ വെച്ച് നടത്തുകയാണ്. ഈ വിഷയം സമ്മേളനത്തില്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്യും.

(കേരള ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയാണ് ലേഖകന്)
കരാറുകാരെ കുറ്റപ്പെടുത്തുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

Keywords:  Contractors, Article, Development project, Political party, Building, Jasir Chengala, Kerala Government contractors Youth Wing.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia