ഖാസിയുടെ മരണവും സി.ബി.ഐ റിപ്പോര്‍ട്ടും
Jan 27, 2012, 18:32 IST
2010 ഫെബ്രുവരി 15ന് പ്രഭാതത്തിലാണ് സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റും ചെമ്പരിക്ക, മംഗലാപുരം, ബേഡഡുക്ക തുടങ്ങി നിരവധി മഹല്ലുകളുടെ ഖാസിയും ചട്ടഞ്ചാല്‍ എം.ഐ.സി അടക്കമുള്ള ഒട്ടനവധി സ്ഥാപനങ്ങളുടേയും, മഹല്ലുകളുടേയും അമരക്കാരനുമായിരുന്ന ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മൃതശരീരം ചെമ്പരിക്ക കടപ്പുറത്ത് കടുക്കക്കല്ലിനടുത്ത വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്ന നിലയില്‍ നാട്ടുകാര്‍ കാണുന്നത്. സംഭവം കാട്ടുതീ പോലെ പുറംലോകം അറിയുന്നതും പെട്ടെന്നായിരുന്നു.
മൃതശരീരം കടലില്‍ പൊങ്ങി നില്‍ക്കുന്നതും കടുക്കക്കല്ലില്‍ വാറോടു ചേര്‍ത്തു വെച്ച രണ്ട് ചെരിപ്പും, ടോര്‍ച്ചും, വടിയും കണ്ടാല്‍ ഏതൊരാള്‍ക്കും കൊലപാതകമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതായിരുന്നു ആ കാഴ്ച. നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി വിളിക്കാന്‍ കാത്തിരുന്ന മട്ടില്‍ ചെമ്പരിക്ക കടപ്പുറത്തേക്ക് ഓടിയെത്തി. വളരെ ലാഘവത്തോടുകൂടിയായിരുന്നു ഇത്രയും വലിയ ഒരു പണ്ഡിതന്റെ മൃതശരീരവും ചെരുപ്പും ടോര്‍ച്ചും വടിയും വാരിയെടുത്ത് കൊണ്ടുപോയത്. വിരലടയാള വിദഗ്ദ്ധരേയോ ഡോഗ് സ്‌കോഡിനെയോ കൊണ്ട് വന്ന് പരിശോധന നടത്താന്‍ തയ്യാറാകാത്ത ലോക്കല്‍ പോലീസ് മയ്യത്ത് ഖബറടക്കാന്‍ ധൃതി കാണിച്ചെങ്കിലും കുടുംബക്കാരുടേയും നാട്ടുകാരുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പോസ്റ്റുമോര്‍ട്ടം ചെയ്യാനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
അതിനിടില്‍ ഖാസിയുടെ കുടുംബക്കാരും ബന്ധപ്പെട്ടവരും വിവരം അറിയുന്നതിനും എത്തുന്നതിനും മുമ്പേ ചില പ്രമുഖര്‍ അതിരാവിലെ തന്നെ ഖാസിയുടെ വീട്ടിലെത്തിയത് എങ്ങനെയെന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. പൂട്ടിയ നിലയില്‍ കാണപ്പെട്ട ഖാസിയുടെ റൂമിന്റെ വാതില്‍ വിരലടയാള വിദഗ്ദ്ധരെയോ ഡോഗ് സ്‌ക്വാഡിനേയോ കൊണ്ട് വന്ന് തുറക്കുന്നതിന് പകരം സ്വന്തമായി പൂട്ടു പൊളിച്ച് അകത്ത് കയറി നൂറ് കണക്കിന് കിത്താബുകളും പുസ്തകങ്ങളും തിരക്കിട്ട് തിരയുന്നത് പുറത്തു നിന്ന പത്രക്കാരും ജനങ്ങളും വീക്ഷിക്കുന്നുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ അകത്ത് കയറാന്‍ ശ്രമിച്ചുവെങ്കിലും ആരെയും അനുവദിക്കാതെ ഒരു സായാഹ്ന പത്രാധിപന്റെ പേര് വിളിച്ച് അകത്ത് കയറ്റി മാസങ്ങള്‍ക്ക് മുമ്പ് ഖാസി വിവര്‍ത്തനം ചെയ്ത ബുര്‍ധയുടെ വിവര്‍ത്തനക്കടലാസ് പൊക്കിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആത്മഹത്യാക്കുറിപ്പാക്കാന്‍ മെനക്കെട്ടത് എന്തിനാണെന്നും നിരവധി ഗ്രന്ഥങ്ങള്‍ക്കിടയില്‍ നിന്ന് ഈ ഒരു കടലാസ് മാത്രം വളരെപ്പെട്ടെന്ന് ലഭിച്ചത് എങ്ങനെയാണെന്ന ചോദ്യവും നില നില്‍ക്കുന്നു.
പിറ്റേ ദിവസം ഡി.വൈ.എസ്.പി അപകടമരണമാണെന്ന പ്രസ്താവനയുമായി വീണ്ടും രംഗത്ത് വരികയും ചെയ്തു. നിയമപരമായ ഒരു അന്വേഷണവും പ്രാഥമികമായി നടത്താതെ മലക്കം മറിയുന്ന ലോക്കല്‍ പോലീസിനേയും ചില സാഹചര്യ തെളിവുകളും കൊലപാതകമാണെന്നതിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ മയ്യത്ത് മറവ് ചെയ്ത ഉടനെ സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയായിരുന്ന നാസര്‍ ഫൈസി കൂടത്തായിയുടെ നേതൃത്വത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഞാനും അബൂബക്കര്‍ സാലൂദ് നിസാമിയും, റഷീദ് ബെളിഞ്ചവും, ഹാരിസ് ദാരിമിയും അടക്കമുള്ള ജില്ലാ നേതാക്കള്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കപ്പെടുന്നുവെന്നും നട്ടുച്ച സമയത്ത് പോലും പുറത്തിറങ്ങുമ്പോള്‍ ഖാസി ധരിക്കാറുണ്ടായിരുന്ന കണ്ണട പോലും (അദ്ദേഹത്തിന്നുണ്ടായിരുന്ന രണ്ട് കണ്ണടയില്‍ ഒന്ന് കാറിലും മറ്റേത് മുറിയിലുമായിരുന്നു) ധരിക്കാതെ അത്രയും ദൂരെയുള്ള കടപ്പുറത്ത് പോയി കടുക്കക്കല്ലില്‍ കയറാന്‍ പരസഹായം കൂടാതെ കയറാനുള്ള സാധ്യത തീരെ ഇല്ലെന്നും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി സത്യവസ്ഥ പുറത്തു കൊണ്ട് വരണമെന്നും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അന്വേഷണം ലോക്കല്‍ പോലീസിന്റെ പരിധിയിലായതിനാല്‍ ഖാസി മരണപ്പെട്ട മൂന്നാം ദിവസം ഞാനടക്കമുള്ള എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ ഡി.വൈ.എസ്.പി ഹബിബ് റഹ്മാനോട് സംസാരിക്കുവാന്‍ കാഞ്ഞങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പോയി. കൊലപാതകമാണെന്നതിനുള്ള സാഹചര്യത്തെളിവുകളും, പരസഹായം കൂടാതെ കടുക്കക്കല്ലില്‍ കയറാന്‍ ഖാസിക്ക് സാധ്യമല്ലെന്നാണ് ഉറച്ച് വിശ്വസിക്കുന്നതെന്നും ഞങ്ങള്‍ പറഞ്ഞതിനെ ഖണ്ഡിച്ചുകൊണ്ട് ഡി.വൈ.എസ്.പി പ്രതികരിച്ചത് കുറച്ച് ദിവസം മുമ്പ് എന്റെ അമ്മോശന്‍ മരണപ്പെട്ടപ്പോള്‍ വീട്ടിലേക്ക് ഖാസി വന്നത് സ്‌റ്റെപ്പുകള്‍ കയറിയിട്ടാണെന്നും അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നായിരുന്നു. പക്ഷെ ഖാസിയുടെ കൂടെ പോയവരോട് പിന്നീട് ചോദിച്ചപ്പോഴാണ് റോഡ് മാര്‍ഗ്ഗം കാറിലാണ് വീട്ടിനടുത്ത് പോയതെന്നും സ്‌റ്റെപ്പുകള്‍ കയറിയിട്ടില്ലെന്ന സത്യാവസ്ഥയും ഡി.വൈ.എസ്.പിയുടെ വളച്ചൊടിക്കലും ഞങ്ങള്‍ക്ക് മനസ്സിലായത്. കൊലപാതകമാണെന്ന് കുറേ സാഹചര്യത്തെളിവുകള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് ദുരൂഹത അകറ്റണമെന്ന് വികാരഭരിതരായി ഞങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ വളരെ തന്ത്രപൂര്‍വ്വം അദ്ദേഹം പറഞ്ഞു, രണ്ട് ദിവസം കഴിഞ്ഞ് നിങ്ങള്‍ വന്നാല്‍ മതിയെന്നും പ്രസ്തുത തെളിവുകള്‍ അന്വേഷിക്കട്ടെയെന്നും പറഞ്ഞ് രണ്ടാമത്തെ ദിവസം തന്നെ അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
തുടര്‍ന്നങ്ങോട്ട് നടന്ന അന്വേഷണങ്ങള്‍ ലോക്കല്‍ പോലീസ് എഴുതിത്തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ചായിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെ തെളിവുകള്‍ നശിപ്പിച്ച ലോക്കല്‍ പോലീസിനെയും പ്രതികളേയും സംശയിക്കുന്ന രീതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് ബോധ്യപ്പെട്ട എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അന്വേഷണം സി.ബി.ഐക്ക് വിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് സമരഗോദയിലേക്കിറങ്ങി. സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരള ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള മന്ത്രിമാരെ കണ്ട് ചര്‍ച്ചകള്‍ നടത്തി നിവേദനം നല്‍കി എന്നു മാത്രമല്ല കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുമ്പിലും ധര്‍ണ്ണ നടത്തുകയും ജില്ലയിലെ 300ഓളം യൂണിറ്റുകളില്‍ നിന്നായി ഒരു ലക്ഷത്തോളം കാര്‍ഡുകള്‍ മുഖ്യമന്ത്രിക്ക് അയക്കുകയും മേഖല പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധപ്രകടനങ്ങളും സംഗമങ്ങളും നടത്തി ജില്ലയിലെ എല്ലാ മഹല്ലുകളില്‍ നിന്നും ഒപ്പുകള്‍ ശേഖരിച്ച് പ്രധാനമന്ത്രിക്ക് അയക്കുകയും ചെയ്തിരുന്നു. അവസാനമായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ബഹുജന കലക്‌ട്രേറ്റ് മാര്‍ച്ചിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി സമരം കൊടുങ്കാറ്റായി മാറുകയും സമസ്ത കേന്ദ്രകമ്മിറ്റി ഇടപെടുകയും ചെയ്തപ്പോഴാണ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണങ്ങള്‍ ഖാസിയെ സ്‌നേഹിക്കുന്ന ജനങ്ങള്‍ക്കും കുടുംബക്കാര്‍ക്കും ആശ്വാസം നല്‍കിയെങ്കിലും താമസിയാതെ തന്നെ നേരത്തെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ പിടികൂടിയ പക്ഷപാതരോഗം സി.ബി.ഐയേയും പിടികൂടി.
വളരെ രഹസ്യമായി അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടു വരുന്നതിന് പകരം പലപ്പോഴായി റിപ്പോര്‍ട്ടുകള്‍ ചോര്‍ന്ന നിലയില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതും ഉദ്യോഗസ്ഥരുടെ സ്വന്തക്കാരായി ചിലര്‍ മാറിയതും നിരുത്തരവാദിത്വത്തേയും കാര്യക്ഷമതയേയും ചോദ്യം ചെയ്യുന്നുണ്ട്. അല്ലെങ്കിലും ആയിരത്തോളം ആളുകളെ ചോദ്യം ചെയ്തതില്‍ നിന്നും ഖാസിക്ക് ഒരു ശത്രുവിനെപോലും കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ് കൊലപാതകമല്ലായെന്ന് കണ്ടെത്തിയതെങ്കില്‍ അന്വേഷണത്തിന് വിധേയരായവരില്‍ എത്ര പേരാണ് ആത്മഹത്യയാണെന്ന് പറഞ്ഞതെന്ന് വെളിപ്പെടുത്താന്‍ സി.ബി.ഐ തയ്യാറാകണം. അതല്ല കൊലപാതകത്തിന് തെളിവില്ലാത്തത് കൊണ്ടാണ് അങ്ങിനെ പറഞ്ഞെതെങ്കില്‍ സി.ബി.ഐ പോലും കൈ ഒഴിഞ്ഞ കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട ബേവിഞ്ച അബ്ദുര്‍ റഹ്മാന്റെ കൊലപാതകം പോലെയുള്ള നിരവധി കൊലപാതകങ്ങള്‍ പ്രതികളെ അറിയപ്പെടാത്തത് കൊണ്ട് ആത്മഹത്യയാണെന്ന് പറയാന്‍ ഇവര്‍ തയ്യാറാകുമോ ?
എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി നേരത്തെ തന്നെ അന്വേഷണ സംഘത്തെ മാറ്റി പുതിയ ഒരു സ്‌പെഷ്യല്‍ ടീമിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തുകയും സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന് നിവേദനവും കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസിലേക്ക് ബഹുജനമാര്‍ച്ച് നടത്തുകയും മറ്റ് പ്രക്ഷോഭങ്ങളും നടത്തി വരുന്നതിനിടയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ ആരോപണം ശരി വെക്കും വിധം സി.ബി.ഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഒരു കാര്യം ഞങ്ങള്‍ തുറന്ന് പറയുന്നു. സി.ബി.ഐ അല്ല ആരു തന്നെ പറഞ്ഞാലും ഒരു പണ്ഡിതനും സൂഫീ വര്യനുമായ സി.എം. ഉസ്താദിന്റെ മരണം ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ ഭൂമുഖത്ത് ഒരാളെ പോലും സി.ബി.ഐക്ക് ലഭിക്കുകയില്ല. 15 വര്‍ഷത്തോളം അഭയാകേസ് ആത്മഹത്യയാണെന്ന രൂപത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുകയും പിന്നീട് കോടതി ഇടപെട്ട് മറ്റൊരു ടീമിനെ നിയമിക്കുകയും ചെയ്തതിലൂടെ കൊലപാതകമാണെന്ന് തെളിയുകയും പ്രതികളെ അറസ്റ്റും ചെയ്തിട്ടുണ്ടെങ്കില്‍ സി.എം ഉസ്താദിന്റെ കേസ് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാത്ത പ്രത്യേക ടീമിനെ ഏല്‍പ്പിക്കണമെന്ന എസ്.കെ.എസ്.എസ്.എഫിന്റേയും മറ്റു ഇതര സംഘടനകളുടേയും ആവശ്യങ്ങളും സമരങ്ങളും പരിഗണിക്കാതെ പോകുകയില്ലെന്ന് വിശ്വസിക്കുന്നു.
ജില്ലയില്‍ നടക്കുന്ന സമരം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതൃത്വം പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി ഉസ്താദ്, കോട്ടുമല ബാപ്പു മുസ്ലിയാര്‍ അടക്കമുള്ള നേതാക്കളെ കണ്ട് ചര്‍ച്ച നടത്തുകയും വേണ്ടത് ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. മന്ദമാരുതന്‍ അടിച്ചുവീശി കൊടുങ്കാറ്റായി മാറുന്നതിന് മുമ്പ് ബന്ധപ്പെട്ടവര്‍ കണ്ണുതുറക്കേണ്ടതുണ്ട്.

Keywords: Article, C.M Abdulla Maulavi, Death case, Ibrahim-Faizi-Jediyar