city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kathakali | കഥകളിക്ക് വേണം ടൂറിസത്തിന്റെ കൈത്താങ്ങ്; 'നരസിംഹമൂര്‍ത്തി'ക്ക് ജീവന്‍ നല്‍കി ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍

എഴുത്തുപുര 

-പ്രതിഭാരാജന്‍

(www.kasargodvartha.com) നാട്യരത്നം ശ്രീ കണ്ണന്‍ പാട്ടാളിയാശാന്റെ പത്താമത് അനുസ്മരണ പരിപാടി തച്ചങ്ങാട്ടു വെച്ചു നടന്നു. നാട്യാചാര്യ പദവിയുടെ സമര്‍പ്പണം നടന്നു. പ്രഹ്ളാദ ചരിതം കഥകളി അരങ്ങിലെത്തി. ദീര്‍ഘ കാലത്തെ പരിശീലനം, തപസ്സ്, കഥകളി പഠിക്കാന്‍ അതുവേണം. ഒരു ജില്ലയുടെ മൊത്തം നിരീക്ഷണ പരീക്ഷണങ്ങളുടെ ചുമതലയുള്ളപ്പോള്‍ തീര്‍ച്ചയായും ഏറെ ദുഷ്‌കരം തന്നെയാണിത്. അനുഷ്ഠാന കലകളിലെ പല അംശങ്ങളും സമന്വയിപ്പിച്ച് കൊട്ടാരക്കരത്തമ്പുരാന്‍ തുടങ്ങിവച്ച രാമനാട്ടം. അനേക തവണത്തെ പരിഷ്‌ക്കാര പരീക്ഷണങ്ങളിലൂടെ കഥകളിയായി. ഇപ്പോഴും അതാവര്‍ത്തിക്കുന്നു. നാട്ടിലെ പൊട്ടന്‍ തെയ്യം പോലുള്ള മിത്തുകള്‍ക്ക് കഥകളിയില്‍ സ്ഥാനം ലഭിക്കുന്നു.
                 
Kathakali | കഥകളിക്ക് വേണം ടൂറിസത്തിന്റെ കൈത്താങ്ങ്; 'നരസിംഹമൂര്‍ത്തി'ക്ക് ജീവന്‍ നല്‍കി ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍

വിജിലന്‍സ് വിഭാഗത്തിലെ ഡിവൈഎസ്പിയായി തുടരുന്നതിനിടയില്‍ മറ്റൊരു ശാസ്ത്രീയ പഠനത്തിന് ഡോ. വി ബാലകൃഷ്ണന് സാധിച്ചു. കഥകളി ആസ്വാദനം പെട്ടെന്ന് വഴങ്ങില്ല. ഹസ്ത മുദ്രകള്‍ക്ക് തീരേ വഴങ്ങില്ല. നടന് സംസാരിക്കാന്‍ അധികാരമില്ല. മുദ്രകളാണ് സംസാരിക്കുക. കല മാത്രമല്ല, സാഹിത്യം കൂടിയാണ് കഥകളി. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവയുടെ കൊഴുപ്പ് ചേരുമ്പോള്‍ മുദ്രകള്‍ കഥാപാത്രങ്ങളാകുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രം കലാശാസ്ത്രമായി മാറുന്നു. ഭീതിദായകമായ സിംഹഗര്‍ജനം സാധ്യമാക്കാനായത് പൊതുവേ ശാന്തപ്രിയനായ ഉദ്യോഗസ്ഥന്, അഥവാ കലാകാരന് സാധിക്കുന്നത് കലയുടെ മികവ് കൊണ്ടാണ്.

അവതരണത്തിലെ പ്രത്യേകതകള്‍ കൊണ്ടാണ് 'പ്രഹ്ലാദചരിതം' അതിന്റെ അവസാന ഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയത്. കണ്ണീരു വറ്റാത്ത കല, അതാണ് കഥകളി. കോവിലകങ്ങള്‍ സുഭിക്ഷമായിരുന്ന കാലത്തും, ഉച്ചയൂണിന് കടം പറയേണ്ടി വന്നിരുന്നു, കലാകാരന്. സര്‍ക്കാര്‍ കനിയണം. ഇല്ലെങ്കില്‍ ഉടനെ മണ്ണായിപ്പോകും ഈ കല. സഹായമില്ലാതെ ആര്‍ക്കും കൊണ്ടുപോകാനാവില്ല, ഈ ഭ്രാന്തിനെ. ഒരു കലാകാരന്റെ ഭക്ഷണമാണ് അംഗീകാരം. അതു കിട്ടുമ്പോള്‍ വയറു നിറയും. മനം നിറയും നമുക്ക് ചെയ്യാനുള്ളതും ട്രസ്റ്റ് ചെയ്യുന്നതും അതാണ്. വേണ്ടുവോളം പട്ടിണി കിടന്നിട്ടും വയറു കാഞ്ഞിട്ടും 'കലയെ കൈവിടാത്തവര്‍ക്ക് മൂന്നു നേരത്തെ അന്നത്തിനുള്ള വകയെങ്കിലും സര്‍ക്കാര്‍ നല്‍കണം
             
Kathakali | കഥകളിക്ക് വേണം ടൂറിസത്തിന്റെ കൈത്താങ്ങ്; 'നരസിംഹമൂര്‍ത്തി'ക്ക് ജീവന്‍ നല്‍കി ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍

പ്രഹ്ലാദ ചരിതത്തിലെ പ്രധാന വേഷമായ നരസിംഹമൂര്‍ത്തിയുടെ പദചലനങ്ങള്‍ക്ക് ജീവന്‍ നല്‍കിയത് അച്ഛന്റെ ശിക്ഷണത്തില്‍ തന്നെയെന്ന് പറയുന്നു ഡോ. ബാലകൃഷ്ണന്‍. ശബ്ദസൗകുമാര്യത്തിലല്ല, ഗര്‍ജനത്തിലൂടെ നാടു വിറപ്പിക്കണം. സാദാ മനുഷ്യന്‍ നരസിഹമാവണം. തൂണു പിളര്‍ന്നു വരണം.
കുടല്‍മാല മാന്തിയെടുക്കണം. ഭരതമുനി വിവരിച്ചു തന്ന നവരസങ്ങള്‍ പുറത്തെടുക്കണം. അത് അച്ഛന്റെ -നാട്യരത്നം കണ്ണന്‍ പാട്ടാളിയുടെ - വരദാനം.

കല്ലടക്കോടന്‍ വിഭാഗത്തിലെ കുലപതിക്ക് നാടു നല്‍കിയ ആദരവാണ് തച്ചങ്ങാട്ടില്‍ നടന്നത്. സദനം രാമന്‍ ആശാനാണ് ഇത്തവണത്തെ പുരസ്‌കാരം. തന്നില്‍ നിന്നും ഒരിക്കലും വേര്‍പെടുത്താന്‍ കഴിയാത്ത മുദ്രയുടെ ഭാരവും പേറി നടക്കുന്ന കലാകാരന്മാര്‍ക്ക് ആശയായി, ആവേശമായി. അംഗീകാരമായി വളരുകയാണ് ട്രസ്റ്റ്. ധാരാളം ക്ഷേത്രങ്ങള്‍ നമുക്കുണ്ട്. കോടിക്കണക്കിനു ചിലവഴിച്ച് ടൂറിസം വികസിപ്പിക്കുന്നു. പണം വ്യയം ചെയ്യുന്നു. നമ്മുടെ, നമ്മുടേതു മാത്രമാണെന്ന് അവകാശപ്പെടാവുന്ന കലകളെ പ്രോല്‍സാഹിപ്പിക്കാന്‍ ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം വഴിയെങ്കിലും പദ്ധതികളുണ്ടാകണം.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റിസോര്‍ട്ടുള്ളത് നമുക്കാണ്. ആഴ്ചയില്‍ ഒന്നു വീതവും, പലപ്പോഴും എല്ലാ ദിവസങ്ങളിലും അതിഥികള്‍ക്കു മുമ്പ് നമ്മുടെ കൊച്ചു കലാകാരന്മാര്‍ ആടിത്തിമിര്‍ക്കാറുണ്ട്. സമ്മാനങ്ങള്‍ വാങ്ങാറുണ്ട്. കുറത്തിയാട്ടം, കരഗാട്ടം, കാവടിയാട്ടം. എല്ലാം അന്യദേശത്തെ കല. കഥകളിയെ, മോഹിനിയാട്ടത്തെ, നമ്മുടെ സ്വന്തം കലയെ കുപ്പയിലെറിഞ്ഞ് അമ്മംകുടവും, ഗരുഡ നൃത്തവും, കുറവനും കുറത്തിയുമാണ് ആസ്വദിക്കപ്പെടാറ്. ഉത്സവ കമ്മറ്റികള്‍, അമ്പലക്കമ്മറ്റികള്‍. വിദ്യാലയങ്ങള്‍ നമ്മുടെ സ്വന്തം കലയെ പരിചരിക്കാന്‍ അവര്‍ തയ്യാറാകണം. ആധുനിക-ഉത്തരാധുനിക-അത്യന്താധുനികതയുടെ ശബ്ദ കോലാഹലങ്ങളില്‍ മാത്രമല്ല, സംഗീതവും കലയും താളവും, ലയവും ഒത്തു ചേര്‍ന്ന നളചരിതം, ദുര്യോധന വധം, പ്രഹ്ലാദ ചരിതവുമെല്ലാം പുതിയ പരീക്ഷണ ശാലകളിലൂടെ പരിഷ്‌ക്കരിച്ചെത്തേണ്ടതുണ്ട്. അതിന് സര്‍ക്കാറിന്റെ, ടൂറിസത്തിന്റെ സഹായം.

Keywords:  Article, Tourism, Travel&Tourism, Police-officer, Kathakali needs support of tourism.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia