പണീഷ്മെന്റ് ട്രാന്‍സ്ഫറായാലും വേണ്ടില്ല, കാസര്‍കോട്ടെ ജനതയ്ക്ക് തോംസണ്‍ ജോസിനെ ആവശ്യമുണ്ട്
Jan 6, 2017, 16:00 IST
പ്രതിഭാ രാജന്
(www.kasargodvartha.com 06/01/2017) ഏഴു മാസം മുമ്പ് ഒരു അഞ്ചാം തീയ്യതിയാണ് നിയമലംഘരുടെ പേടി സ്വപ്നമായിരുന്ന തോംസണ്‍ ജോസ് വീണ്ടും കാസര്‍കോട്ടെത്തിയത്. വന്നെത്തിയപാടേ ആദ്യം പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കും. പോലീസിനെ ജനോപകാരപ്രദമായി പ്രവര്‍ത്തിപ്പിക്കും. തിരിച്ചു പോകുമ്പോള്‍, വരുമ്പോള്‍ വാക്കു പാലിച്ചതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട് ആ മുഖത്ത്.
വര്‍ഗീയതയും സമൂഹത്തോടുള്ള നീരസവും ലഹരി പിടിപ്പിച്ച യുവത്വം ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കി തന്റെ വിദ്വേഷം പ്രകടിപ്പിക്കാന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരെ തെരെഞ്ഞുപിടിച്ച് നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരാന്‍ ശ്രമിച്ചതിന്റെ ഉദാഹരണമാണ് പാറക്കാട്ട് സ്വദേശി സിദ്ദീഖ്. ആറുമാസം മുമ്പ് ചെട്ടുംകുഴിയിലും സമാന സംഭവമുണ്ടായിരുന്നു. മലിനമായി കിടന്നിരുന്ന ജനറല്‍ ആശുപത്രി പരിസരം തന്റെ പോലീസ് സേനയെയും കൂട്ടിയെത്തി വൃത്തിയാക്കി മാലിന്യത്തോട് വിടപറയാനുള്ള സര്‍ക്കാര്‍ ആഹ്വാനം യുവ പോലീസ് മേധാവി ഹൃദയം കൊണ്ടാണ് ഏറ്റെടുത്തത്. പോലീസ് സേനയിലെ മാനവികതയുടെ ചിഹ്നമായി മാറുകയായിരുന്നു തോംസണ്‍ ജോസ്. ജില്ലയില്‍ ചാര്ജ്ജെടുത്തതിനു ശേഷം ചന്ദ്രഗിരി ഹൈസ്കുളില് അടക്കം സ്റ്റൂഡന്‍സ് പോലീസിന് രൂപം നല്‍കാനും, കാര്യങ്കോട് ജലോല്‍സവത്തിനു വീര്യം കൂട്ടാനും, വാഹനാപകങ്ങള്‍ കുറക്കാന്‍ കെ.എസ്.ടി.പി റോഡില്‍ നടപടി സ്വീകരിച്ചും, ജില്ലയില്‍ ആദ്യമായി ഗ്രാമീണ കോടതി വന്നെത്തിയപ്പോള്‍ അതിന്റെ ഭാഗമാകാനും, ഈ സഹൃദയന് ഉറക്കമൊഴിച്ചു.
കള്ളപ്പണ വേട്ട സജീവമാണെന്ന് ബോധ്യപ്പെട്ടതോടെ രാവും പകലും റോഡില്‍ കാവല്‍ നിന്നു. ലോക എയ്ഡ്സ് ദിനം അടക്കം എല്ലാവിധ മാനുഷിക, സാമൂഹിക സാംസ്കാരിക മേഖലകളിലും എസ്പിയുടെ സാന്നിധ്യമുണ്ടായതു പോലെ അവിസ്മരണീയമാണ് ലോക്കപ്പ് മര്‍ദനത്തിനിരയാവന്റെ മനം നൊന്തത് അറിഞ്ഞപ്പോള്‍ മുന്നു സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ അതേസമയം തന്നെ സസ്പെന്റ് ചെയ്യാനുള്ള ആര്‍ജ്ജവം കാണിച്ചത്. സംസ്ഥാനം ആകമാനം ഹരിതകേരളം ആഘോഷിക്കുമ്പോള്‍ പോലീസിനെ അതിന്റെ ഭാഗമാക്കി പ്രകൃതിയെ സംരക്ഷിക്കുക എന്നത് ജില്ലാ പോലീസ് സേനയുടെ ലക്ഷ്യത്തിന്റെ കൂടി ഭാഗമാക്കാന്‍ യത്നിച്ചു. പ്രായപൂര്‍ത്തിയാകും മുമ്പെ വിവാഹം സ്വാഭാവികമായി മാത്രം കാണുന്ന കാസര്‍കോടന്‍ വിവാഹ സംസ്കാരത്തിനു തടയിടാന്‍ അദ്ദേഹം മതനേതാക്കളുടേയും പുരോഹിതന്മാരുടേയും സഹായം തേടി. ജില്ല വിട്ടു പിരിയുന്നതിനു തൊട്ടു മുമ്പാണ് പോലീസിനെ ഏറെ വേദനിപ്പിച്ച എഎസ്ഐയുടെ പെരിയട്ടടുക്കത്തില്‍ വെച്ചുള്ള അപകടമരണം. അന്ന് എസ്.പിയുടെ സാമീപ്യം നാട്ടുകാരില്‍ ആകെ ആര്‍ദ്രത നിറച്ചു.
അദ്ദേഹത്തെ ജില്ലയില്‍ നിന്നും നീക്കാന്‍ രാപകല്‍ കഷ്ടപ്പെട്ടവരുണ്ടെന്ന് മാധ്യമ ലോകം മനസിലാക്കിയിരുന്നു. മണല്‍ മാഫിയ അടക്കം പെടുമതില്‍. ഒരു തരത്തിലും പിടി കൊടുക്കാതെ, അനീതിയോട് സമരസപ്പെടാതെ മൗനം കൊണ്ടു പോലും വാചാലനാകുകയാണ് ഈ ഉദ്യോഗസ്ഥന്. എവിടെ ചെന്നാലും തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തുന്ന സമാധാന പ്രേമിയായ നീതിനിര്‍വ്വാഹകന്‍.
ജില്ലയില്‍ നിന്നും തിരിച്ചു പോകാന്‍ ഒരുങ്ങുന്നതിനിടയില്‍ അദ്ദേഹത്തെ ചെന്നു കണ്ടു. മനസില്‍ പലതുണ്ട് പറയാനെന്നറിയാം എല്ലാം പുഞ്ചിരിയില്‍ ഒതുക്കി. ഒന്നു മാത്രം പറഞ്ഞു. കുടുംബം അങ്ങ് നാട്ടില്‍ തൃശൂരാണ്. പിന്നെ സര്‍ക്കാര്‍ പറയുന്നിടത്ത് ജോലി ചെയ്യും. അത് ഒരു ഉദ്യോഗസ്ഥന്റെ കടമ. എന്നാല്‍ സ്വന്തം ജില്ലയിലേക്കല്ല, പോകൂന്നത് വിജിലന്‍സ് ഡയറക്ടറുടെ ആവശ്യം പരിഗണിച്ചാണെന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം അറിഞ്ഞ ഭാവം നടിച്ചില്ല. ആദ്യം കാസര്‍കോട്ടേക്കു വന്നത് പണീഷ്മെന്റ് ട്രാന്‍സ്ഫറായാണെന്നറിയാം. തുടര്‍ന്നും അങ്ങനെയായാലും വേണ്ടില്ല, എത്രയും വേഗം കാസര്‍കോട്ടേക്ക് തിരിച്ചെത്തണമെന്നാണ് കാസര്‍കോട്ടെ ജനങ്ങളുടെ ആവശ്യം.

Keywords: Prathibha-Rajan, Article, Police, Police-officer, Kasaragod, Kerala, Kasaragodans need service of Thomson Jose IPS.