city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കബഡിയിലെ 'കന്തല്‍ സഹോദരങ്ങള്‍'

എന്‍ എ ബക്കര്‍ അംഗഡിമുഗര്‍

(www.kasargodvartha.com 08.03.2020) ജന്മിത്വത്തിനെതിരെയുള്ള വിപ്ലവങ്ങളിലും മാനവസൗഹാര്‍ദത്തിലും പുതുചരിതങ്ങള്‍ക്ക് തുടക്കം കുറിച്ച പുത്തിഗെ പഞ്ചായത്തിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കായികവിനോദമാണ് കബഡി. ഇന്ന് ദേശീയരംഗത്തും കബഡിയില്‍ പുത്തിഗെയുടെ സാന്നിധ്യം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ഈ നേട്ടത്തിന് പിന്നില്‍ ബാഡൂര്‍ വില്ലേജില്‍ കന്തല്‍ എന്ന പ്രദേശത്തെ ബ്രദേര്‍സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിലെ കളിക്കാരായ  മന്‍സൂറും (മന്‍ച്ചു) അസീസും (അജ്ജി) ആണ്. സീനിയര്‍ സ്പോര്‍ട്സ് കബഡിയില്‍ കാസര്‍കോട് ജില്ലാ ടീമിനെ നയിച്ച മന്‍സൂര്‍ ജില്ലയ്ക്ക് കബഡി കപ്പ് 2020 നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. കളിക്കൂട്ടുകാരനായ അജ്ജിയും ടീമംഗമായിരുന്നു. രാജസ്ഥാനില്‍ നടക്കുന്ന അഖിലേന്ത്യാ ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി ജേഴ്സി അണിയുകയാണ് ഇരുവരുമിപ്പോള്‍. കൂടാതെ ടീം മാനേജര്‍ ആയി ഷാഫി കന്തലും.
കബഡിയിലെ 'കന്തല്‍ സഹോദരങ്ങള്‍'

1966ല്‍ മദക്കം മൂല ഹസൈനാര്‍, എ എം യൂസഫ്, അബ്ദുര്‍ റഹ് മാന്‍ മാക്കൂറാമൂല, കുഞ്ഞാലി എം പി എന്നീ വോളിബോള്‍ കളിക്കാരുടെ നേതൃത്വത്തിലാണ് ബ്രദേഴ്‌സ് കന്തല്‍ പിറവിയെടുക്കുന്നത്. അക്കാലത്ത് ജില്ലയിലെ വോളിബോള്‍ മത്സര വേദികളിലെ നിറസാന്നിധ്യമായിരുന്നു ഈ ക്ലബ്. അടുത്ത കാലത്താണ് കബഡിയിലേക്ക് മാറുന്നത്. ക്ലബിന്റെ മുന്‍ കളിക്കാരായ അസീസ് എസ് ടി ഡി, മുഹമ്മദ് കുഞ്ഞി എ എം, കബീര്‍ എം എം, അസീസ് എച്ച്, സിദ്ദീഖ് ടി എച്ച്, അബ്ദുല്ല പി സി, സഹീര്‍ എം എം എന്നിവരുടെ കഠിനമായ പരിശ്രമമാണ് ഇന്നത്തെ നേട്ടത്തിന്റെ അടിത്തറ. പത്ത് വര്‍ഷത്തിനിപ്പുറം കാസര്‍കോട് മിക്ക കബഡി മത്സരങ്ങളിലും ചാമ്പ്യന്മാരോ റണ്ണേഴ്‌സ് അപ്പോ ആയിട്ടായിരുന്നു മടങ്ങിവരവ്.
കബഡിയിലെ 'കന്തല്‍ സഹോദരങ്ങള്‍'

കബഡിയിലെ 'കന്തല്‍ സഹോദരങ്ങള്‍'
 കാസര്‍കോട് ജില്ലയിലെ മികച്ച ടീമുകളില്‍ ഒന്നായ കന്തല്‍ ബ്രദേര്‍സ് ക്യാപ്റ്റന്‍ മന്‍സൂറിനൊപ്പം, അസീസ്, ഷമ്മു, സാബിര്‍, അമ്മി, ഷാനി, സാബിത്ത്, റാഷിദ്, വിനു എന്നിവരാണ് കളത്തിലിറങ്ങുന്നത്. ക്രിക്കറ്റില്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയ അനില്‍ കുമ്പളക്കും, ലോക കബഡി ചാമ്പ്യന്‍ ഷിപ്പിലും, ഒളിമ്പിക്സിലും, ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയ ജഗദീഷ് കുമ്പളക്ക് ശേഷം കന്തലില്‍ നിന്ന് രാജ്യം ശ്രദ്ധിക്കുന്ന ഒരു കബഡി താരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ് സാരഥികളായ കബീര്‍ എം എം, മുസ്തഫ പി എ, മാമു കെ പി എന്നിവരും നാട്ടുകാരും. ബ്രദേര്‍സ് കന്തലിന്റെ പഴയ കളിക്കാരുടെ നേതൃത്വത്തില്‍ യു എ ഇ കബഡി ടീം അംഗങ്ങളായ റംഷാദ് ഡി കെ ക്യാപ്റ്റന്‍, അഷ്‌റഫ് എ എം
ഷാക്കിര്‍ എ, ഹാരിസ് എം എച്ച്, സലാം പി എം, റാഷി കട്ടത്തടുക്ക, യൂസുഫ് എന്നിവരും അറിയപ്പെടുന്ന താരങ്ങളാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അദ്രു കന്തലിന്റെ നേതൃത്വത്തില്‍ നല്ലൊരു കൂട്ടായ്മ യു എ ഇ യില്‍ സജീവമാണ്.
കബഡിയിലെ 'കന്തല്‍ സഹോദരങ്ങള്‍'


കബഡിയിലെ 'കന്തല്‍ സഹോദരങ്ങള്‍'
Keywords:  Article, Sports, Kabaddi-Team, puthige, Club, Kanthal Brothers of Kabaddi; Story by NA Bakkar Angadimugar

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia