Kallatra Family | സാമൂഹ്യനന്മയും ആത്മീയചൈതന്യവും നാടിന് സമ്മാനിച്ച കല്ലട്ര കുടുംബം
May 5, 2022, 21:52 IST
ഇബ്രാഹിം ചെർക്കള
(www.kasargodvartha.com) സമ്പത്തും ആരോഗ്യവും നാടിന്റെ ജനങ്ങളുടെ ഉന്നതിക്ക് നല്കുന്നതില് ഒരു മടിയും കാണിക്കാതെ പൊതുസേവനരംഗത്ത് എന്നും നിറഞ്ഞുനില്ക്കുന്ന കല്ലട്ര കുടുംബത്തിന്റെ നാമം എന്നെന്നും സ്മരിക്കാന്‍ സഅദിയ്യ എന്ന ആത്മീയ കേന്ദ്രം മാത്രം മതി. സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ, സാമുദായിക പുരോഗതിയുടെ എല്ലാ രംഗങ്ങളിലും കൈയ്യൊപ്പ് ചാര്‍ത്തിയ ജീവിതമാണ് കല്ലട്ര കുടുംബത്തിന്റേത്. മലബാര്‍ മേഖലയിലെ മുസ്ലിം ലീഗ് നേതാവും ചന്ദ്രിക ദിനപത്രത്തിന്റെ ഡയരക്ടറുമായിരുന്ന കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജിയുടെ ആദ്യകാല ബിസിനസ്സ് ലോകം ബോംബെയിലായിരുന്നു. ഗള്‍ഫ് കുടിയേറ്റം വ്യാപകമായതോടെ അത് വിദേശങ്ങളിലും പടര്‍ന്നു.
കല്ലട്ര മാഹിന്കുട്ടിയുടെയും ആയിശയുടെയും മകനായി 1920-ലാണ് ജനനം. പഴയകാല കാസര്‍കോട്ടെ സമ്പന്ന കുടുംബമാണ് കല്ലട്ര. ഈ പ്രദേശത്ത് അന്ന് ഓലയും പുല്ലും മേഞ്ഞ വീടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആദ്യമായി കല്ല് കൊണ്ട് നിര്‍മ്മിക്കപ്പെട്ട വീട് കല്ലട്ര കുടുംബത്തിന്റേത് മാത്രമായിരുന്നു. അതുകൊണ്ടാണത്രെ ആ കുടുംബം കല്ലട്ര എന്ന നാമത്തില്‍ അറിയപ്പെട്ടത്. ബാല്യകാലത്ത് തന്നെ ധൈര്യശാലിയും ജീവിതവഴിയില്‍ എന്തിനെയും നേരിട്ടു നീങ്ങുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. നാട്ടിലെ സാമൂഹ്യ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും നീതിയുടെ ഭാഗത്ത് നിലയുറപ്പിക്കുകയും ചെയ്തിരുന്നു. സാമുദായികമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ എന്നും മുന്നില്‍ നിന്ന് എല്ലാ സമുദായങ്ങളുടെയും ഇഷ്ടപ്പെട്ടവനായി.
ഇന്ന് വിദേശങ്ങളില്‍ തൊഴില്‍ തേടിപോകുന്നത് പോലെ പഴയകാലത്ത് മഹാനഗരമായ ബോംബെയായിരുന്നു തൊഴില്‍ അന്വേഷകരുടെ പറുദീസ. ഇവിടെ എത്തപ്പെട്ട അബ്ദുല്‍ഖാദര്‍ ചെറിയ ജോലികളും വ്യാപാരങ്ങളുമായി നീങ്ങി. അതിനിടയില്‍ കപ്പലില്‍ ജോലി ലഭിച്ചു. യമന്‍ തീരത്തുള്ള 'ഏഡന്‍' അക്കാലത്ത് വലിയ തുറമുഖപട്ടണമായിരുന്നു. വിദേശ യാത്രകള്‍ക്ക് പ്രധാനമായും കപ്പലുകളെ ആശ്രയിച്ചിരുന്ന അക്കാലത്ത് ലോകത്തെ ശ്രദ്ധേയമായ വ്യാപാര കേന്ദ്രം കൂടിയായിരുന്നു 'ഏഡന്‍'. കപ്പല്‍ ജോലിക്കൊപ്പം ബോംബെയില്‍ വ്യാപാരത്തിലും കൂട്ടു ചേര്‍ന്ന് പ്രവര്‍ത്തിച്ചു. പടിപടിയായി ഉയര്‍ന്ന ബിസിനസ്സ് സാമ്രാജ്യം ബോംബെയില്‍ നിന്നും പതുക്കെ വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു.
സ്വന്തമായി ഉരുവും കപ്പലും അബ്ദുല്‍ഖാദറിന് ഉണ്ടായി. ബിസിനസ്സോടൊപ്പം സാമൂഹ്യ സാംസ്കാരിക പൊതുജന സേവന രംഗത്തും ശ്രദ്ധ പതിപ്പിച്ചു. കൂടാതെ നാട്ടിലെ ഒട്ടനവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുകയും അത് പോലെ മറ്റു നിര്‍ദ്ധനരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ബോംബെയിലും നാട്ടിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തി. മുസ്ലിം ലീഗും ചന്ദ്രിക ദിനപത്രവും കല്ലട്രയുടെ പ്രത്യേക പരിഗണന ലഭിച്ച രണ്ട് പ്രസ്ഥാനങ്ങളാണ്. സാമ്പത്തികമായ ആവശ്യങ്ങള്‍ വരുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ പാര്‍ട്ടിയെയും പത്രത്തെയും എന്നും സഹായിച്ചു. ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, സി എച്ച് മുഹമ്മദ് കോയ തുടങ്ങിയ നേതാക്കളുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.
രാഷ്ട്രീയ രംഗത്ത് എന്നതിലുപരി സാമുദായിക കാര്യങ്ങളിലും അതീവ തല്പരനായിരുന്നു കല്ലട്ര. ഉത്തരകേരളത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നില്ക്കുന്ന ജാമിഅ: സഅദിയ്യ: സ്ഥാപനങ്ങളുടെ തുടക്കക്കാരന് അബ്ദുല്‍ ഖാദര്‍ ഹാജിയാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന കീഴൂര്‍ സഈദ് മുസ്ലിയാരുടെ സ്മരണയ്ക്ക് ഒരു മതവിജ്ഞാനകേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നപ്പോള്‍
കല്ലട്രയുടെ തറവാട് വീടായ കീഴൂരിലെ മഠത്തില്‍ 1971-ല്‍ സഅദിയ്യ അറബി കോളേജിന് തുടക്കം കുറിച്ചു.
വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവും പഠന സൗകര്യങ്ങളും പ്രശ്നങ്ങളും വന്നപ്പോള്‍ ദേളിയില്‍ ആറേക്കറോളം വരുന്ന സ്ഥലം വാങ്ങി കല്ലട്ര സഅദിയ്യ കോളേജിന് കൈമാറി. കാഞ്ഞങ്ങാട് റെയില്‍വേക്ക് സമീപമുള്ള മുബാറക് ജുമാമസ്ജിദിന്റെയും കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയുടെയും അടുത്തു തന്നെ ലീഗ് ഓഫീസിന് സ്ഥലം വാങ്ങിക്കൊടുത്തു പിന്നിട് ഈ സ്ഥലം വിറ്റ് കിട്ടിയ പണം കൊണ്ടാണ് കാഞ്ഞങ്ങാട് പുതിയ ലീഗ് ഹൗസ് പണിത്. കീഴൂര്‍ ജമാഅത്തിന്റെയും മേല്‍പ്പറമ്പ് ജമാഅത്തിന്റെയും ആജീവനാന്ത പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. പൊതുവിദ്യാഭ്യാസ രംഗത്തും സജീവമായ ഇടപെടല്‍ നടത്താന്‍ കല്ലട്രയ്ക്ക് കഴിഞ്ഞു. ചന്ദ്രഗിരിപ്പാലം വരുന്നതിന് മുമ്പ് ഈ ഭാഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കാസര്കോട്ടെത്തണമെങ്കില് ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവന്നിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇതു വലിയ തടസ്സങ്ങള്‍ സൃഷ്ടിച്ചിരുന്നു. അത് അധികാര കേന്ദ്രങ്ങളില്‍ അറിയിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ്കോയയുടെ സ്പെഷ്യല്‍ ഓര്‍ഡറിലൂടെ ചന്ദ്രഗിരി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി തുടര്‍ പഠനത്തിന് സൗകര്യങ്ങള്‍ ഒരുക്കി.
പാര്‍ട്ടിയോടും ചന്ദ്രികയോടും എന്നും ആത്മാര്‍ത്ഥത കാണിച്ചിരുന്ന കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജിയുടെ സംഭാവനയാണ് കാസര്‍കോട് സഅദിയ്യ ലോഡ്ജ് കോമ്പൗണ്ടില്‍ ഉള്ള താലൂക്ക് മുസ്ലിം ലീഗ് ഓഫീസും ചന്ദ്രിക സബ് ഓഫീസും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം. രാഷ്ട്രീയ-വിദ്യാഭ്യാസ പ്രവര്‍ത്തനം പോലെ തന്നെ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും എന്നും നിറഞ്ഞ മനസ്സോടെ പ്രവര്‍ത്തിച്ചു. ജാതി മതങ്ങള്‍ക്കതീതമായി മനുഷ്യരുടെ വേദനകള്‍ കണ്ടറിഞ്ഞു സഹായങ്ങള്‍ ചെയ്തു. നാട്ടിലെ ഏത് പ്രശ്നങ്ങളും തീര്‍ക്കുന്ന കോടതിയായി വര്‍ത്തിക്കാന്‍ അബ്ദുല്‍ഖാദര്‍ ഹാജിക്ക് കഴിഞ്ഞു. സാമുദായിക പ്രശ്നങ്ങളില്‍ തര്‍ക്കം ഉണ്ടാകുമ്പോള്‍ പക്ഷം ചേരാതെ അത് പരിഹരിക്കാന്‍ കല്ലട്രക്ക് കഴിഞ്ഞത് പൊതുജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിശ്വാസവും സ്നേഹവും തന്നെയാണ്. 1983-ഫെബ്രുവരി 28ന് ലോകത്തോട് വിടപറയുന്നത് വരെ നാടിനും ജനങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു.
കാസർകോട് ജില്ലയുടെ വികസന കുതിപ്പിന് മുന്നിൽ നിന്ന ശക്തനായ നേതാവായിരുന്നു കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ സഹോദരൻ കല്ലട്ര അബ്ബാസ് ഹാജിയും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ മാത്രമല്ല, സാധാരണ മനുഷ്യ കൂട്ടായ്മകളിലും നാട്ടുകാരുടെ പ്രിയസുഹൃത്തായി, സഹോദരനായി മകനായി നിന്നുകൊണ്ട് പലവിധ സഹായങ്ങളും അദ്ദേഹം ചെയ്തു. പാവങ്ങള്‍ക്കുള്ള വീടുപണിയുന്ന കാര്യമായാലും നാട്ടിലെ കല്യാണമായാലും മരണമായാലും അതുപോലെ തമ്മിലുള്ള കലഹമായാലും എല്ലാവരും എത്തിച്ചേരുക അബ്ബാസ് ഹാജിയുടെ അടുത്തേക്കാണ്. നന്നേ ചെറുപ്പത്തില്‍ തന്നെ കല്ലട്ര അബ്ബാസ് ഹാജി പൊതുജീവിതം ആരംഭിച്ചിരുന്നു. മാഹിന്‍ ഷംനാടിന്റെ നേതൃത്വത്തില്‍ ചെമ്മനാട് വെച്ച് നടന്ന സൗത്ത് കാനറാ മുസ്ലിം ലീഗ് സമ്മേളനത്തില്‍ തുടങ്ങി രാഷ്ട്രീയ ആവേശം വളര്‍ന്നു മുന്നോട്ട് കുതിച്ചു. കണ്ണൂര്‍ ജില്ലയിലെ മുസ്ലിം ലീഗിന്റെ ഉയര്‍ന്ന നേതാക്കളുടെ നിരയിലായിരുന്നു സ്ഥാനം. കാസര്‍കോട് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡന്റും, ജില്ലാ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. എല്‍ പി സ്കൂളായ കളനാട് മാപ്പിള എലിമെന്ററി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1942-ല്‍ തളങ്കര മുഇസ്സുല്‍ ഇസ്ലാം ഹയര്‍ എലമെന്ററി സ്കൂളിലെത്തി. അവിടെ ആറാംക്ലാസ് പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യസമരത്തിന്റെ വഴികളിലെത്തിയത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും അബ്ബാസ് ഹാജിയും ഏറ്റുവാങ്ങി.
വിദ്യാഭ്യാസത്തിന് ശേഷം ഉരു വ്യവസായത്തില്‍ ഏര്‍പ്പെട്ടു. 1947ല്‍ മഹാരാഷ്ട്രയിലെ കല്നഗരിയില് ഉരു തകര്‍ന്നു. രണ്ട് വര്‍ഷത്തോളം സിലോണിലായിരുന്നു. ബോംബെയില്‍ ബിസിനസ്സുകള്‍ക്കിടയില്‍ നിന്നും ഇടവേളകളില്‍ നാട്ടിലെ രാഷ്ട്രീയ പൊതുപ്രവര്ത്തനങ്ങളില് സജീവമായിരുന്നു. അവിടുന്ന് ചെമ്മനാട് പഞ്ചായത്തിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് നടന്ന പല തെരഞ്ഞെടുപ്പിലും പഞ്ചായത്ത് അംഗമായി. 1988-ല്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റായി ഏഴുവര്‍ഷം ഭരണം തുടര്‍ന്നു. 1995-ല്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് കളനാട് വാര്‍ഡില്‍ നിന്നും ജയിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 1984 മുതല്‍ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റായിരുന്നു. ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ ലീഗില്‍ നിലയുറപ്പിച്ച അബ്ബാസ് ഹാജി ലീഗിന്റെ ലയന സമയത്ത് കാസര്‍കോട് താലൂക്ക് പ്രസിഡന്റായിരുന്നു. സ്റ്റേറ്റ് കൗണ്‍സിലറായി മരണം വരെ തുടര്‍ന്നു. കാസര്‍കോട് ജില്ല നിലവില്‍ വന്നതു മുതല്‍ മരണം വരെ മുസ്ലിം ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു.
നാടിന്റെ വികസനം എന്നും വലിയ സ്വപ്നമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ എത്തിച്ചു. ജാതി-മത പരിഗണന കൂടാതെ എല്ലാ രംഗത്തും ഇടപെടാന്‍ ശ്രമിച്ചു. സി എച്ച് മുഹമ്മദ് കോയയുമായി ഉറ്റബന്ധവും സൗഹൃദവും സൂക്ഷിച്ചിരുന്ന അബ്ബാസ് ഹാജി ചന്ദ്രഗിരി ഗവ. ഹൈസ്കൂള്‍ സ്ഥാപിച്ചുകിട്ടുന്നതില് ശക്തമായി പ്രവര്ത്തനനിരയില് ഉണ്ടായിരുന്നു. സ്കൂളിന് ആവശ്യമായ കെട്ടിടം ജ്യേഷ്ഠന് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയും അബ്ബാസ് ഹാജിയും സ്വന്തം പണം നല്കി നിര്‍മ്മിച്ചു. മുസ്ലിം ലീഗ് നേതാവെന്ന നിലയില്‍ ചന്ദ്രിക പത്രത്തിന് വേണ്ടി ഷെയര്‍ വിറ്റ് പണം കണ്ടെത്തി. സ്റ്റേറ്റ് ലീഗിന്റെ പ്രമുഖരായ എല്ലാ നേതാക്കളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. റെയില്‍വേ ലൈന്‍ കടന്നുപോകുന്നതു കൊണ്ട് ഒറ്റപ്പെട്ടുകിടന്നിരുന്ന കീഴൂര്‍, ചെമ്പരിക്ക, ചാത്തങ്കൈ പ്രദേശങ്ങളെ ഗതാഗതയോഗ്യമാക്കുന്നതിന് പ്രവര്‍ത്തിച്ചു. അവുക്കാദര്‍ക്കുട്ടി നഹ ഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത് ചട്ടഞ്ചാല്‍ കീഴൂര്‍ ഫിഷറീസ് റോഡ് നിലവില്‍ വന്നു. റെയില്‍വേക്ക് നല്ലൊരു തുക കെട്ടിവെച്ചുകൊണ്ടാണ് അത് സാധിച്ചത്. സര്‍ക്കാരില്‍ നിന്നും പണം അനുവദിക്കാന്‍ അബ്ബാസ് ഹാജിയുടെ സ്വാധീനം കൊണ്ട് സാധിച്ചു. ഏത് പ്രസിസന്ധി ഘട്ടത്തിലും ആരെയും പിണക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയെടുത്തു. മനുഷ്യ നന്മയുടെ ഓരം ചേര്‍ന്നു ജനസേവനം നടത്തി, നാടിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച അബ്ബാസ് ഹാജിയുടെ ജീവിതം തലമുറകള്‍ക്ക് വലിയ പാഠങ്ങള്‍ ബാക്കിവെക്കുന്നു.
കല്ലട്ര കുടുംബം എന്നും നാടിന്റെ വികസനത്തിനും അതുപോലെ സമുദായത്തിന്റെ ഉന്നതിക്കും വേണ്ടി നിലകൊണ്ടു. കുടുംബപാരമ്പര്യമായ ബിസിനസ്സ് ലോകത്ത് സ്വന്തം തട്ടകത്തില്‍ ഒതുങ്ങിക്കൂടി അവ വികസിപ്പിക്കാന്‍ കഴിയുമായിരുന്നുവെങ്കിലും അതിന് കല്ലട്ര കുടുംബത്തിലെ പുതിയ തലമുറകളും തയ്യാറല്ല എന്നതിന്റെ തെളിവാണ് കല്ലട്ര മാഹിന്‍ ഹാജിയുടെ ജീവിതം. ബാപ്പ അബ്ദുല്‍ഖാദര്‍ ഹാജിയുടെ രാഷ്ട്രീയ സാമൂഹ്യ ഇടപെടലുകള്‍ കണ്ടുവളര്‍ന്ന മാഹിന്‍ ഹാജിയും ഹരിത രാഷ്ട്രീയത്തിന്റെ വഴിയില്‍ നേതൃനിരയില്‍ തന്നെയാണ്. നാട്ടിലെ സാമൂഹ്യ പ്രശ്നങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ വീട്ടിലെത്തുന്ന നേതാക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും സാധാരണക്കാരുടെ വിഷമങ്ങള്‍ കേട്ടുപഠിക്കുകയും ചെയ്യും. പഴയകാലത്തെ നേതാക്കളായ സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സി എച്ച് മുഹമ്മദ് കോയ, കെ പി ചെറിയ മമ്മുക്കോയി തുടങ്ങിവരില്‍ നിന്നു രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു.
വിദ്യാഭ്യാസ കാലത്ത് എം.എസ്.എഫിലൂടെ സംഘടനാ പ്രവര്‍ത്തനരംഗത്ത് എത്തി. ചന്ദ്രഗിരി സ്കൂള്‍, ഫറൂഖ് രാജാസ് ഹൈസ്കൂള്‍, സര് സയ്യിദ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക-രാഷ്ട്രീയ രംഗത്തും നിറഞ്ഞു നിന്നു. ബിസിനസ്സ് രംഗത്ത് തന്നെ നിലയുറപ്പിച്ചെങ്കിലും വ്യക്തമായ കാഴ്ചപ്പാടും നിരീക്ഷണങ്ങളും ഉറച്ച നിലപാടുകളും കൊണ്ട് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായി. മത സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ ഉത്തരവാദിത്വപ്പെട്ട സാരഥിയായി എല്ലാ രംഗത്തും ഉയര്‍ന്നു വന്നു. ഫാറൂഖ് കോളേജ് കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പര്‍, ജാമിഅ സഅദിയ്യ അറബി കോളേജ് ട്രഷറര്‍, സര്‍സയ്യിദ് കോളേജ് എക്സിക്യൂട്ടീവ് മെമ്പര്‍, മേല്‍പ്പറമ്പ് ജുമാമസ്ജിദ് വര്‍ക്കിംഗ് പ്രസിഡന്റ്, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ട്രഷറര്‍ തുടങ്ങി പൊതുരംഗത്ത് ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു വരുന്നു. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി സമൂഹത്തിലെ പ്രശ്നങ്ങളില്‍ നേതൃത്വം വഹിക്കുന്നത് കൊണ്ട് തന്നെ എല്ലാവരുടെയും ഇഷ്ടപ്പെട്ട നേതാവാണ് കല്ലട്ര മാഹിന്‍ ഹാജി.

Keywords: News, Kerala, Kasaragod, Article, Ibrahim Cherkala, Family, People, Education, Health, District, Kallatra family, About Kallatra family.
< !- START disable copy paste -->