പ്രസംഗ വേദികളില്‍ കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ ആഞ്ഞടിക്കുന്ന കൈപ്രത്ത് കോണ്‍ഗ്രസ് എസിലെത്തിയത് പാര്‍ട്ടിയുടെ തെറ്റായ നയങ്ങളില്‍ മനം മടുത്ത്
Feb 26, 2017, 10:37 IST
ടി കെ പ്രഭാകരന്‍
(www.kasargodvartha.com 26.02.2017) കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ എന്ന രാഷ്ട്രീയ നേതാവ് ഏവര്‍ക്കും സുപരിചിതനാണ്. എന്നാല്‍ അദ്ദേഹം രാഷ്ട്രീയ നേതാവ് മാത്രമല്ലെന്ന കാര്യം എത്ര പേര്‍ക്കറിയാം. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനുമുമ്പ് നാടകനടനും മിമിക്രി താരവുമായിരുന്ന കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാരാണെന്ന കാര്യം അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ അറിയുകയുള്ളൂ.
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിയായ ഈ എഴുപതുകാരന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ ഘടക കക്ഷിയായ കോണ്‍ഗ്രസ്(എസ്) എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ കാസര്‍കോട് ജില്ലാ പ്രസിഡന്റാണ്. മുമ്പ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. 1969 ല്‍ കെ എസ് യുവിലൂടെയാണ് കൈപ്രത്ത് രാഷ്ട്രീയപ്രവേശനം നടത്തിയത്.
യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട്, കോണ്‍ഗ്രസ് വാര്‍ഡ് സെക്രട്ടറി, എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളില്‍ മനം മടുത്ത് അദ്ദേഹം കോണ്‍ഗ്രസ് എസില്‍ ചേരുകയും ജില്ലയിലെ തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളായി മാറുകയും ചെയ്തു.
കാഞ്ഞങ്ങാട് വില്ലേജ് ഓഫീസിലെ അഡീഷണല്‍ വില്ലേജ് ഓഫീസറായും നീലേശ്വരം വില്ലേജ് ഓഫീസറായുമൊക്കെ സേവനമനുഷ്ഠിച്ച കൈപ്രത്ത് കോണ്‍ഗ്രസ് എസില്‍ എത്തിയ ശേഷം ആദര്‍ശരാഷ്ട്രീയത്തിന്റെ പ്രതീകമായി മാറുകയായിരുന്നു. പെന്‍ഷനേഴ്‌സ് യൂണിയന്‍, സീനിയര്‍ സിറ്റിസണ്‍ഫോറം തുടങ്ങിയ സംഘടനകളുടെ ഭാരവാഹി കൂടിയായ കൈപ്രത്ത് പടിഞ്ഞാറ്റം കൊഴുവല്‍ വായനശാലയുടെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉപഭോക്തൃഫോറം ജില്ലാസെക്രട്ടറി, സര്‍വോദയ മണ്ഡലം ജില്ലാപ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലും കൈപ്രത്ത് വ്യക്തി മുദ്ര പതിപ്പിച്ച ആളാണ്.
പതിനെട്ടോളം നാടകങ്ങളില്‍ അഭിനയിച്ച അതുല്യപ്രതിഭ കൂടിയാണ് കൈപ്രത്ത്. കേരളത്തിനകത്തും പുറത്തുമായി നൂറ്റമ്പതോളം വേദികളില്‍ മിമിക്രിയും അവതരിപ്പിച്ചിട്ടുണ്ട്. പഴയകാല നടന്‍മാരായ പ്രേംനസീര്‍, സത്യന്‍, മധു, കെ പി ഉമ്മര്‍ തുടങ്ങിയവരുടെ ശബ്ദങ്ങള്‍ അനുകരിച്ചുകൊണ്ട് കൈപ്രത്ത് നടത്തിയ പ്രകടനങ്ങള്‍ നിറഞ്ഞ കയ്യടി നേടിയിരുന്നു. രാഷ്ട്രീയത്തിലെ തിരക്കുകള്‍ മൂലം കലാരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പിന്നീട് അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജീവിച്ചിരിക്കുന്ന എണ്ണപ്പെട്ട നേതാക്കളില്‍ ഒരാളാണ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍. ടി വി അനന്തന്‍, ടി പി ഭാസ്‌കരപൊതുവാള്‍ എന്നിവര്‍ക്കൊപ്പം പത്തായക്കുന്ന്, മൊകേരി, കൂത്തുപറമ്പ്, തലശേരി, മാനന്തവാടി എന്നിവിടങ്ങളില്‍ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇന്ദിരയാണ് കൈപ്രത്തിന്റെ ഭാര്യ. ഇന്ദുകല, സുപ്രിയ, പ്രവീണ്‍ എന്നിവര്‍ മക്കളാണ്. സംസ്ഥാനത്തും ജില്ലയിലും നടക്കുന്ന രാഷ്ട്രീയ പരിപാടികളില്‍ മാത്രമല്ല സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലും കൈപ്രത്ത് സജീവസാന്നിധ്യമാണ്. സരസമായ പ്രസംഗശൈലിയിലൂടെ ആളുകളെ ആകര്‍ഷിക്കാന്‍ സവിശേഷമായ കഴിവുതന്നെ കൈപ്രത്തിനുണ്ട്. നിരവധി ജനകീയസമരങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവസമ്പത്തുകൂടിയുള്ള നേതാവാണ് അദ്ദേഹം.
രാഷ്ട്രീയ പ്രസംഗവേദികളില്‍ കോണ്‍ഗ്രസിന്റെ അഴിമതിക്കെതിരെ ആഞ്ഞടിക്കുകയെന്നത് കൈപ്രത്തിന്റെ ഒരു രീതിയാണ്. വര്‍ഗീയതക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച് മതനിരപേക്ഷതയുടെ ശക്തനായ വക്താവായി മാറാനും കൈപ്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും അടിപതറാതെ തന്റെ കര്‍മവീഥിയില്‍ അദ്ദേഹം മുന്നോട്ടുപോവുക തന്നെയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Leader, Neeleswaram, Political party, Congress, Kaiprath Krishnan Nambyar, Political Leader, Congress(S), NGO , KSU, Kaiprath Krishnan Nambyar The Legend