സ്‌നേഹസൗഹൃദത്തിന്റെ നീലപ്പരപ്പ്
Jan 16, 2014, 07:00 IST
ടി.എ ഖാലിദ്
സ്‌നേഹം നിറഞ്ഞൊഴുകുമ്പോള്‍ വീര്‍പ്പുമുട്ടിപ്പോവുക സ്വാഭാവികം. അത് പിന്നീട് വാക്കുകള്‍ കുരുങ്ങിപ്പോകുന്ന ഈറനുകളായി മാറിയേക്കാം. നിര്‍ലോഭം ചൊരിയുന്ന സ്‌നേഹത്തിന് ചിലപ്പോള്‍ കടല്‍തിരമാലകളുടെ കരുത്താണ്. ബംഗളൂരുവിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരി 12ന് ഞായറാഴ്ച രാത്രി കണ്ടതും അത്തരമൊരു സ്‌നേഹത്തിന്റെ നീലപ്പരപ്പാണ്.
ലോകമാകെ വ്യാപിച്ചു കിടക്കുന്ന സൗഹൃദങ്ങളുള്ള ഒരാള്‍ക്ക് തന്റെ നാട്ടുകാരുടെയും കൂട്ടുകാരുടെയും മുമ്പില്‍ വെച്ച് ആ സ്‌നേഹ കൂട്ടായ്മയിലെ ഏറ്റവും കരുത്തുറ്റ ചില കണ്ണികളെയെങ്കിലും തന്റെ സ്വന്തം രാജ്യത്ത് വെച്ച് സ്‌നേഹ നീലിമയില്‍ വിരുന്നൂട്ടുക എന്നത് വലിയൊരു ജീവിതാഭിലാഷമായിരിക്കാം.
പ്രമുഖ വ്യവസായിയും എക്‌സ്പ്രസ് പ്രിന്റിങ്ങ് ഗ്രൂപ്പ് ചെയര്‍മാനുമായ തളങ്കര തെരുവത്ത് സ്വദേശി അബ്ദുല്‍ ഖാദര്‍ മുഹമ്മദ് എന്ന ഖാദര്‍ തെരുവത്ത് ഒരുക്കിയത് അത്തരമൊരു സ്‌നേഹവിരുന്നാണ്. ലോകത്തെമ്പാടുമുള്ള തന്റെ സുഹൃദ് വലയത്തിലെ ഏതാനും മെഗാ താരങ്ങള്‍ പങ്കെടുത്ത ചടങ്ങിലേക്ക് അടുത്ത കുടുംബാംഗങ്ങള്‍ക്ക് ഒപ്പം തന്നെ മനസ്സറിഞ്ഞ് സ്‌നേഹിക്കുന്ന ഏതാനും ആത്മമിത്രങ്ങളെയും ക്ഷണിക്കാന്‍ ഖാദര്‍ തെരുവത്ത് മറന്നില്ല.
കേന്ദ്രമന്ത്രി ഇ. അഹ്മദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കേരള സംസ്ഥാന വ്യവസായ വകുപ്പ്മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ്മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, നടന്മാരായ മമ്മൂട്ടി, സിദ്ദീഖ്, വിജയ്കുമാര്‍, പൂജാബേദി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ, കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍, എം.എല്‍.എ മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, എന്‍.എ ഹാരിസ്, പ്രമുഖ വ്യവസായികളായ പത്മശ്രീ എം.എ. യൂസഫലി, പത്മശ്രീ ഡോ. ബി.ആര്‍. ഷെട്ടി, ജോയ് ആലുക്കാസ്, അമിത് ദമാനി, യൂസഫ് ഖൂരി, ഷംസുദ്ദീന്‍ മുഹ്‌യുദ്ദീന്‍, മുഹമ്മദ് അല്‍ ഹാഷിമി, പി.എന്‍.സി. മേനോന്‍, അബ്രഹാം വര്‍ക്കി, ഡോ: ആസാദ് മൂപ്പന്‍, പി.എന്‍.സി രവി മേനോന്‍ (ശോഭ ഗ്രൂപ്) , പി.വി. അബ്ദുല്‍ വഹാബ്, റാഫി മദ്രാസ്, ലൈറ്റ് ട്രോഫിങ്ങ് ചെയര്‍മാന്‍ അന്‍സാരി മദ്രാസ്, ഫസല്‍ മദ്രാസ്, ഡബ്ല്യു.ഡബ്ല്യു. ഇന്ത്യ ചെയര്‍മാന്‍ വില്‍സ് മറൂന്നി, മൂവിസ് ഇന്റര്‍ നാഷണല്‍ ചെയര്‍മാന്‍ നിര്‍മ്മല്‍ സൂരി ലണ്ടന്‍, ഡോ: അമാനുല്ല അമേരിക്ക, ഇന്‍കം ടാക്‌സ് കമ്മീഷണര്‍ അഡൂര്‍ ഷംസു, ജസ്റ്റീസ് സോന അബ്ദുല്ല, ജോയ് ആലിക്കാസ്, വൈത്തിരി റിസോര്‍ട്ട് ചെയര്‍മാന്‍, എന്‍.കെ. മുഹമ്മദ്, പ്രസിഡന്‍സി സ്‌കൂള്‍ ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്, ന്യൂ ജനറേഷന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സയ്യിദ് മുനവ്വര്‍, തിരുവനന്തപുരം കിംസ് ചെയര്‍മാന്‍ ഡോ: സഹദുല്ല, ഡോ: അബ്ബാസ്, ഡോ: മര്‍ള, ഡോ: ബല്ലാള്‍, ഡോ: മൂസ, ഡോ: മഹേഷ്, ഡോ: ഇബ്രാഹിം ദുബായ്, ഡോ: അഹമ്മദ്, ഷാറോണ്‍, ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ജോര്‍ജ്ജ്, അബ്രഹാം ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ പ്രതാപ്, ജോണ്‍ സ്റ്റെന്‍സ് ജര്‍മ്മനി, പി.ജി.ആര്‍. നായര്‍, പണിക്കര്‍ മോഹന്‍ കുറുപ്പ്, ട്രവോര്‍ ഡമോണ്‍ഡെ ആസ്‌ത്രേലിയ, സഭാപതി സിംഗപ്പൂര്‍, അലി അസ്‌കര്‍ മിര്‍ ദുബായ്, അബ്ബാസ് അലി മിര്‍സ ദുബായ്, രംഗനാഥന്‍, സഞ്ജയ്ഖാന്റെ സഹോദരന്‍ സമീര്‍ഖാന്‍, ശോഭാ ബംഗളൂര്‍ എം.ഡി. ജെ.സി. ഷര്‍മ്മ, ബ്രിജ് ഷര്‍മ്മ, സുജാത ഒര്‍ലാന്റോ, ഗന്ധര്‍വ് ഷര്‍മ്മ, സ്‌നജോക്ത ഷര്‍മ്മ അമേരിക്ക, അബ്രാഹാം വര്‍ക്കി, സൂസണ്‍ ന്യയോര്‍ക്ക്, നസീര്‍ അമേരിക്ക, വിജയ രാഘവന്‍, യൂസഫലിയുടെ സഹോദരന്‍ എം.കെ. ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫലി,
ജസ്റ്റിസ് ചുദാ, ജസ്റ്റിസ് ഫാറൂഖ്, സിറാജ് സേട്ട്, സി.ടി. അഹമ്മദലി, ഡോ: എം.പി. ഷാഫി ഹാജി, എം.സി. ഖമറുദ്ദീന്‍, ഫക്രുദ്ദീന്‍ കുനില്‍, എ. അബ്ദുല്‍ റഹ്മാന്‍, കെ. മൊയ്തീന്‍ കുട്ടി ഹാജി, എന്‍.എ. അബൂബക്കര്‍, ലത്തീഫ് ഉപ്പള ഗേറ്റ്, അബ്ദുല്‍ കരീം കോളിയാട്, ഡോ: ടി.പി. അഹമ്മദലി, ലണ്ടന്‍ മുഹമ്മദ്, എം.എ. അഷ്‌റഫലി, ടെക്‌നോപാര്‍ക്ക് സ്ഥാപക സി.ഇ.ഒ. ജി. വിജയരാഘവന്‍, റഹ്മാന്‍ പൈക്ക, ശ്യാം ഭാട്ട്യ, ടി.എ ഷാഹിദ്, റിട്ട. ഡി.വൈ.എസ്.പി. പി. ഹബീബ് റഹ്മാന്‍, ടി.എ. ഖാലിദ്, ടി.എ. ഷാഫി, മുജീബ് അഹ്മദ്, കെ.എം. അബ്ദുല്‍ റഹ്മാന്‍, കെ.എം. ബഷീര്‍, അഡ്വ: ഷക്കീല്‍, ആസിഫ്, മുഹമ്മദ് അബ്ദുല്ല (ഉമ്പു) പള്ളിക്കാല്‍ അല്‍ത്താഫ് ഹുസൈന്‍, റാഫി ഫില്ലി, അഷ്‌റഫ് ബ്രിട്ടീഷ്, ഷരീഫ് മദീന, എ. മുഷ്താഖ് തെരുവത്ത്, എ. അബ്ദുല്ല ഹാജി, മാഹിന്‍ അബ്ദുല്‍ റഹ്മാന്‍, ഇഫ്തിയാക് ഹുസൈന്‍, അബ്ദുല്‍ കുനില്‍, അഷ്‌റഫ്, ഇഖ്ബാല്‍, ഷഹ്‌സമാന്‍ തൊട്ടാന്‍, അബ്ദുല്‍ റഹ്മാന്‍ പുത്തൂര്‍, ബഷീര്‍, അസ്‌കര്‍ പള്ളിക്കാല്‍ തുടങ്ങിയ 300ഓളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭാര്യ സഫിയ, മക്കളായ അബ്ദുല്‍ വഹാബ്, നസീമ, റസീന, ഷാഹിദ, ഷഹനാസ്, മരുമക്കളായ നജീബ്, മൂസ, സാറ എന്നിവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു. മറ്റൊരു മകനായ നൗഷാദ് സജീവ സാന്നിധ്യമായി സദസിലുണ്ടായിരുന്നു. നാലുപതിറ്റാണ്ടിലധികമായി തന്റെ നിഴല്‍പോലെ ജീവിച്ച മജീദ് തളങ്കരക്ക് ബാഷ്പാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ടാണ് ചടങ്ങ് തുടങ്ങിയത്. ഖാദര്‍ തെരുവത്തിന്റെ മകള്‍ ഷാഹിദ നടത്തിയ, സ്വാഗത പ്രസംഗമെന്ന് തോന്നിപ്പിച്ച കൊച്ചു പ്രസംഗത്തില്‍ മജീദങ്കിളിനെ സ്പര്‍ശിച്ചുകൊണ്ടാണ് തുടങ്ങിയത്. ഖാദര്‍ തെരുവത്തും മജീദ് തളങ്കരയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ മാധുര്യം ഷാഹിദ ഇളം വാക്കുകളില്‍ സദസിനു മുന്നിലിട്ടു. മജീദ് തളങ്കരക്ക് ആദാരാഞ്ജലികള്‍ അര്‍പിച്ച് എല്ലാവരും ഒരു മിനിട്ടു എഴുന്നേറ്റുനിന്നു.
ചടങ്ങിന് ആശംസ നേര്‍ന്ന് സംസാരിക്കാനുള്ള ആദ്യ ഊഴം വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കായിരുന്നു. മൂന്ന് പതിറ്റാണ്ടപ്പുറത്ത് ആരംഭിച്ച ഖാദര്‍ തെരുവത്തുമായുള്ള സ്‌നേഹ ബന്ധത്തിന്റെ ചിത്രങ്ങള്‍ കുഞ്ഞാലിക്കുട്ടി വാക്കുകളില്‍ കോറിയിട്ടു.
പിന്നീട് സംസാരിച്ചത് പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലിയാണ്. ഖലീഫാ ഉമറി(റ)ന്റെ വാക്കുകളുദ്ധരിച്ചാണ് യൂസഫലി സംസാരിച്ചത്. യഥാര്‍ത്ഥ സുഹൃത്തിനെ തിരിച്ചറിയണമെങ്കില്‍ മൂന്ന് കാര്യങ്ങള്‍ അനുഭവിച്ചറിയണമെന്നായിരുന്നു ഉമറി(റ)ന്റെ ഉപദേശം. 1. അയാളൊടൊപ്പം യാത്ര ചെയ്യുക. 2. അയാളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുക. 3. അയാളുമായി ഒന്നിച്ച് താമസിക്കുക. ഈ മൂന്ന് അനുഭവങ്ങളില്‍ നിന്ന് തന്റെ സുഹൃത്ത് എത്തരക്കാരനാണെന്ന് വ്യക്തമായി തിരിച്ചറിയാമെന്ന് ഖലീഫാ ഉമര്‍(റ) നമ്മെ പഠിപ്പിച്ചു. ഈ അനുഭവങ്ങളില്‍ നിന്ന് തനിക്കു കിട്ടിയ നല്ലൊരു സുഹൃത്താണ് ഖാദര്‍ തെരുവത്തെന്ന് യൂസഫലി വിവരിച്ചു. വിശുദ്ധ ഖുര്‍ആനിലെ 'ആയത്തുല്‍ കുര്‍സി' ആലേഖനം ചെയ്ത ഉപഹാരവും യൂസഫലി ഖാദര്‍ തെരുവത്തിന് സമ്മാനിച്ചു. പിന്നീട് സംസാരിക്കാന്‍ ക്ഷണിക്കപ്പെട്ടത് ലോക റെക്കാര്‍ഡിന് ഉടമയായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയാണ്.
ആദ്യമായി ഷാര്‍ജയില്‍ കളിക്കാന്‍ പോയപ്പോള്‍ ഖാദര്‍ തെരുവത്തുമായി മൊട്ടിട്ട ആത്മബന്ധത്തിന്റെ ആഴം സദസിനു മുന്നില്‍ അളന്നു കാണിക്കുകയായിരുന്നു അനില്‍ കുംബ്ലെ തന്റെ വാക്കുകളില്‍.
'ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ അടുത്തു. ഒടുവില്‍ കാസര്‍കോട് ജില്ലയിലെ എന്റെ വല്യച്ഛന്റെ നാടായ കുമ്പളയില്‍ എന്റെ പേരില്‍ ഒരു റോഡ് കൂടിയുണ്ടാക്കിയാണ് ഖാദര്‍ ഭായി എന്നോടുള്ള അടങ്ങാത്ത സ്‌നേഹം വെളിപ്പെടുത്തിയത്...'-അനില്‍ കുംബ്ലെ പറഞ്ഞു നിര്‍ത്തി. എല്ലാവരും കേള്‍ക്കാന്‍ കാത്തുനിന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഊഴം ഏറ്റവുമൊടുവിലായിരുന്നു. ആ നോട്ടവും ചലനവും സദസ് നന്നായി ആസ്വദിച്ചു. പ്രസംഗപീഠത്തില്‍ അല്‍പം കുനിഞ്ഞ് നിന്ന് മമ്മൂട്ടി തന്റെ വാക്കുകള്‍ വിതറി.
'പ്രസംഗം ഒട്ടും പ്രതീക്ഷിച്ചതല്ല. ഞാനൊരു പ്രാസംഗികനല്ല, നടനാണ്....' എന്ന് പറഞ്ഞു തുടങ്ങിയ പ്രസംഗം പിന്നെപ്പിന്നെ കത്തിക്കയറിയപ്പോള്‍ മമ്മൂട്ടി സദസിന് മുന്നില്‍ പരിപൂര്‍ണനായ ഒരു താരമായി മാറുകയായിരുന്നു. തന്റെ ആദ്യ സിനിമ നിര്‍മിച്ചത് കാസര്‍കോടിന്റെ സ്വന്തം ഖാദര്‍ച്ചയാണെന്നും അന്ന് തുടങ്ങിയ ബന്ധം ആഴമേറിയ സ്‌നേഹബന്ധമായി മാറുകയായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഖാദര്‍ച്ച നല്ലൊരു വ്യവസായിയാണ്, തത്വചിന്തകനാണ്, പാചകക്കാരനാണ്, ക്രിക്കറ്റ് പ്രേമിയാണ്, സഹൃദയനാണ്.... അങ്ങനെ ഒരുപാട് വേഷങ്ങള്‍ ഖാദര്‍ച്ച ചെയ്തു തീര്‍ത്തിട്ടുണ്ട്.
കാസര്‍കോട്ടുകാരെ പോലെ ഞാനും എപ്പോഴും ഖാദര്‍ച്ച എന്നാണ് വിളിക്കാറ്. എന്നെ ചിലപ്പോള്‍ മമ്മൂട്ടിച്ചാ എന്ന് തിരിച്ചു വിളിക്കും. കൂട്ടുകാരെ എങ്ങനെ സ്‌നേഹിക്കണമെന്നും അവരോട് എങ്ങനെ പെരുമാറണമെന്നും നന്നായി അറിയാവുന്ന ഒരാളാണ് അദ്ദേഹം. എന്റെയും ഖാദര്‍ച്ചയുടെയും കുടുംബങ്ങള്‍ ഒന്നിച്ച് ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. ഈ ചടങ്ങ് ഖാദര്‍ച്ചയുടെ ഭാര്യ സഫിയക്കുള്ളതാണ്. ആ സ്‌നേഹത്തിനുള്ള സമര്‍പ്പണമാണിത്. രക്തബന്ധത്തെക്കാള്‍ കരുത്താണ് ചിലപ്പോള്‍ വിവാഹ ബന്ധത്തിന്. രണ്ടു ജീവിതങ്ങളുടെ വിളക്കിച്ചേര്‍ക്കലാണ് വിവാഹം.... മമ്മൂട്ടിയുടെ വാക്കുകള്‍ തേന്‍തുള്ളി മധുരമായി എല്ലാ ഹൃദയങ്ങളിലും പതിഞ്ഞു.
വാക്കുകളിലെ കൃത്യതയും പദപ്രയോഗങ്ങളിലെ ലാളിത്യവും മെഗാ സ്റ്റാറിന്റെ വാക്കുകള്‍ക്ക് മാധുര്യമേറ്റി. മറുപടി പ്രസംഗമെന്നോണമുള്ള നന്ദി വാക്കുകള്‍ക്കെണീറ്റ ഖാദര്‍ തെരുവത്ത് തന്റെ മുന്നേറ്റത്തിനു പിന്നില്‍ കുടുംബങ്ങളുടെയും കൂട്ടുകാരുടെയും കലര്‍പില്ലാത്ത സ്‌നേഹത്തിന്റെ കരുത്ത് എടുത്ത് പറഞ്ഞാണ് തുടങ്ങിയത്. തന്റെ ജീവിത വഴിയിലും ജീവിത മുന്നേറ്റത്തിലും താങ്ങായി നിന്നവര്‍ ഏറെ. നിങ്ങളിലൂടെയായിരുന്നു എന്റെ ജീവിത വളര്‍ച്ച. എന്റെ വിജയത്തിനു വേണ്ടി നിങ്ങള്‍ ചവിട്ടു പടികളായി നിന്ന് എന്നെ ഉയര്‍ച്ചയിലേക്ക് വളര്‍ത്തി. പക്ഷെ, അവരില്‍ ചിലര്‍ ഇപ്പോള്‍ ഈ സദസ്സില്‍ എന്നോടൊപ്പമില്ല. മനോജ്ച്ച, മജീച്ച.... ഖാദറിന്റെ വാക്കുകള്‍ മുറിഞ്ഞു. ഏറെ നേരത്തെ നിശബ്ദതക്കൊടുവില്‍ ബാക്കി പറയാനുള്ളത് കൂടി പറഞ്ഞ് അദ്ദേഹം വേദി ഒഴിഞ്ഞു.
ചടങ്ങിനു അഴകേറ്റാന്‍ റഷ്യന്‍ നര്‍ത്തകികളുടെ നൃത്തവുമുണ്ടായിരുന്നു. ഭക്ഷണത്തിന് നീങ്ങുമ്പോള്‍ എല്ലാവരും പരസ്പരം സ്‌നേഹം കൊണ്ട് ആശ്ലേഷിച്ചു. ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ മത്സരിച്ചു. മമ്മൂട്ടിക്ക് മുന്നില്‍ തന്നെയായിരുന്നു വലിയ തിരക്ക്. നേര്‍ത്ത താടിരോമങ്ങളില്‍ തലോടി മമ്മൂട്ടി എല്ലാവര്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. നിരയായി നിന്ന ദിനേഷ് ഇന്‍സൈറ്റ് അടക്കം 20ഓളം ക്യാമറാമാന്മാര്‍ എല്ലാ മുഹൂര്‍ത്തങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്തു. മടങ്ങാന്‍ നേരത്ത് ഖാദര്‍ച്ചയുടെ കൈപിടിച്ച് ഒരഥിതി പറയുന്നത് കേട്ടു: ഹൃദയം നിറഞ്ഞു, കണ്ണുകള്‍ നനഞ്ഞു.....
ചിത്രങ്ങൾ: ദിനേഷ് ഇന്‍സൈറ്റ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ആം ആദ്മി മന്ത്രിമാര്‍ ഡല്‍ഹി പോലീസുമായി കൊമ്പുകോര്‍ക്കുന്നു
Keywords: Article, Thalangara, Theruvath, Hotel, Munavar Ali Shihab Thangal,TA Khalid, It was really a marvellous gathering, Mammootty, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.