കൊലപാതകം ക്രൂരം; ഹര്‍ത്താല്‍ അതിന് പരിഹാരമോ ?
Sep 17, 2013, 09:00 IST
സമീര്‍ ഹസന്‍
വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും കൊണ്ട് കുപ്രസിദ്ധമായ കാസര്‍കോട്ട് ഒരു രാഷ്ട്രീയ കൊലപാതകം കൂടി നടന്നിരിക്കുന്നു. അതും തിരുവോണ നാളില്‍. അതിന്റെ പ്രതിഷേധമെന്നോണം ഓണപ്പിറ്റേന്നായ ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താലും അരങ്ങേറി.
രണ്ടും നടന്നുകൂടാത്ത സംഭവങ്ങളാണ്. സി.പി.എം പ്രവര്‍ത്തകനായ മാങ്ങാട് ആര്യടുക്കത്തെ എം.ബി ബാലകൃഷ്ണനാണ് തിരുവോണ ദിവസം രാത്രി എട്ടരയോടെ വീട്ടിലേക്കുള്ള വഴിയില്‍ കൊല്ലപ്പെട്ടത്. ഒരു മരണ വീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു കൊലപാതകം. കുത്തേറ്റ് വഴിയില്‍ ചോരയില്‍ കുളിച്ച് വീണുകിടക്കുകയായിരുന്ന ബാലകൃഷ്ണനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
മനുഷ്യ മനസാക്ഷിക്ക് ഞെട്ടലുണ്ടാക്കിയ സംഭവമാണ് നിരപരാധിയായ ഒരു യുവാവിന്റെ കൊലപാതകം. അത് തികച്ചും ദുഃഖകരവും അപലപനീയവുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധവും ദുഃഖവും ഉയരുക എന്നതും സ്വാഭാവികമാണ്. അപ്പോഴും ഒരു ചോദ്യം ഉയരുന്നു. പ്രതിഷേധം അറിയിക്കാന്‍ ഹര്‍ത്താല്‍ തന്നെ വേണമായിരുന്നോ ?
ജനജീവിതം സ്തംഭിപ്പിച്ചും കടകമ്പോളങ്ങള്‍ അടച്ചിട്ടും വാഹനങ്ങള്‍ ഓടിക്കാതെയും ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് എന്താണ് ഉണ്ടായത് ? ഓണപ്പിറ്റേന്ന് സജീവമാകേണ്ട വിപണിയില്‍ മ്ലാനത ഉണ്ടാവുകയും വാഹന ഗതാഗതം മുടങ്ങുകയും കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് വഴി കേരളത്തിലേക്കും തമിഴ്‌നാട് ഉള്‍പെടെയുള്ള പ്രദേശങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകേണ്ട ചരക്ക് ഗതാഗതം ഹര്‍ത്താലിനെ തുടര്‍ന്ന് നിലച്ചു. വിമാനത്താവളത്തിലേക്കടക്കം പോകേണ്ട യാത്രക്കാരും വലഞ്ഞു. നഷ്ടവും തുല്യതയില്ലാത്ത വലച്ചിലും സമ്മാനിച്ചാണ് ഏതൊരു ഹര്‍ത്താലും പോലെ ഈ ഹര്‍ത്താല്‍ കടന്നുവന്നത്.
ഹര്‍ത്താല്‍ ദിനം ഗതാഗത തടസമുണ്ടാക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ കൊണ്ടിടുന്ന ഇലക്ട്രിക് പോസ്റ്റുകളും മറ്റും നീക്കുന്നത് പോലീസുകാരാണ്. മറ്റനേകം ജോലികള്‍ക്കിടയില്‍ റോഡ് തടസം നീക്കുന്ന ജോലിയും പോലീസിന് തന്നെ. നാട്ടില്‍ തലങ്ങും വിലങ്ങും അനുമതിയോടെയും അല്ലാതെയും സ്ഥാപിക്കുന്ന വിവിധ ബോര്‍ഡുകള്‍ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി എടുത്ത് നീക്കുന്ന ജോലിയും പോലീസുകാര്‍ക്ക് തന്നെ.
എന്തെങ്കിലും സംഭവ വികാസങ്ങള്‍ ഉണ്ടായാല്‍, ഒരു പ്രതിഷേധ പ്രകടനം നടത്തിയാല്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന്റെ പേരില്‍ കേസെടുക്കുന്ന പോലീസ് ഹര്‍ത്താല്‍ ദിവസം മാര്‍ഗ തടസം സൃഷ്ടിക്കുന്നതിനെയോ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെയോ വേണ്ടത്ര ഗൗരവത്തോടെയല്ല കാണുന്നതെന്നത് നിസ്തര്‍ക്കമാണ്.
ഏതാനും സാമൂഹ്യ ദ്രോഹികളുടെ പ്രവര്‍ത്തി കാരണമുണ്ടായ സംഭവത്തിന്റെ പേരില്‍ പ്രതിഷേധിക്കുക സ്വാഭാവികമാണെങ്കിലും ആ പ്രതിഷേധത്തിന്റെ പേരില്‍ അന്യന്റെ സഞ്ചാര - തൊഴില്‍ സാതന്ത്യം നിഷേധിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പൊതുജനങ്ങള്‍ ചോദിക്കുന്നത്.
ബാലകൃഷ്ണന്റെ ഘാതകര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞതായും മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ ആരാണെന്നോ, കൊലപാതകം എന്തിനാണെന്നോ തിരിച്ചറിയുന്നതിന് മുമ്പ് തന്നെ കൊലയ്ക്ക് പിന്നില്‍ വര്‍ഗീയതയാണെന്ന് പ്രചരിപ്പിച്ച് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢ ശ്രമവും ചില കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായി എന്നതും ദൗര്‍ഭാഗ്യകരമാണ്. അതിനിടെ മാങ്ങാട്ടെയും പരിസരത്തെയും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. അക്രമത്തെ അക്രമം കൊണ്ട്തന്നെ നേരിടുന്നതും നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെയോ നേതാക്കളെയോ വേട്ടയാടുന്നതും നീതീകരിക്കാനാവില്ല. പോലീസിന്റെ സന്ദര്‍ഭോചിതമായ നീക്കങ്ങളിലൂടെയാണ് മാങ്ങാട്ട് അക്രമം പടരുന്നത് ഒഴിവായത്.
സി.പി.എം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഒരു ശക്തിയാണ്. കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കിയതില്‍ സി.പി.എമ്മിനുള്ള പ്രാധാന്യം വളരെ വലുതാണ്. അവകാശ പോരാട്ടങ്ങള്‍ക്കും അനീതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതികരണങ്ങളിലും സി.പി.എം എന്നും മുന്നില്‍ തന്നെയാണ്. ഹര്‍ത്താലിനെതിരെ ജനമനസാക്ഷി അനുദിനം ഉയര്‍ന്നു കൊണ്ടിരിക്കുകയും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തുന്നതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന സി.പി.എം തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് സി.പി.എമ്മിനെ സംബന്ധിച്ച് നല്ല നടപടിയായില്ലെന്നാണ് പൊതുജനങ്ങള്‍ വിലയിരുത്തുന്നത്.
പ്രതികരണം കരിദിനാചരണം നടത്തിയും പ്രകടനം നടത്തിയും മറ്റും പ്രകടിപ്പിക്കാവുന്നതാണ്. മറ്റ് രീതിയിലുള്ള പ്രതിഷേധ മുറകളും സ്വീകരിക്കാമായിരുന്നു. അതൊന്നും ചെയ്യാതെ ഒറ്റയടിക്ക് ജില്ലാ ഹര്‍ത്താലിന് തന്നെ ആഹ്വാനം ചെയ്ത് സി.പി.എം ജനങ്ങളെ ഓണപ്പിറ്റേന്ന് തന്നെ വീട്ടിലിരിക്കാനുള്ള നിര്‍ബന്ധ സാഹചര്യം ഉണ്ടാക്കുകയായിരുന്നു.
2012 ഓഗസ്റ്റ് രണ്ടിനും മൂന്നിനും കാസര്‍കോട്ട് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ല നിശ്ചലമായിരുന്നു. ആദ്യ ദിവസം പി. ജയരാനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിനോടനുബന്ധിച്ച് തച്ചങ്ങാട് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം മൗവ്വലിലെത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയും തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മനോജ് മരണപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് തൊട്ടടുത്ത ദിവസം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ലീഗ് പ്രവര്‍ത്തകര്‍ മനോജിനെ ചവിട്ടിക്കൊന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പിന്നീട് പരിയാരത്ത് നടത്തിയ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മനോജിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമായിരുന്നു. അന്നും അക്രമത്തെ മറ്റു നിരവധി അക്രമം കൊണ്ടാണ് സി.പി.എം നേരിട്ടത്. അക്രമം കാട്ടുന്ന കാര്യത്തില്‍ അവരവരുടെ സ്വാധീന കേന്ദ്രങ്ങളില്‍ സി.പി.എമ്മിനോട് തുല്യമല്ലെങ്കിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും 'മികവ്' തെളിയിക്കാറുണ്ട്.
നാളിതുവരെ നടന്ന ഹര്‍ത്താല്‍ കൊണ്ടൊന്നും ജനങ്ങള്‍ക്കോ സംവിധാനങ്ങള്‍ക്കോ യാതൊരു മാറ്റവുമുണ്ടാകുന്നില്ലെന്നതിന്റെ തെളിവാണ് പുതിയ അക്രമങ്ങളും അനുബന്ധ സംഭവ വികാസങ്ങളും. ഹര്‍ത്താല്‍ ഒരു പരിഹാരമല്ലെന്ന് തറപ്പിച്ചു പറയാനാണ് ഇത്രയും സൂചിപ്പിക്കേണ്ടി വരുന്നത്.
മുമ്പ് തൊട്ടതിനും വെച്ചതിനും ബന്ദ് പതിവായപ്പോള്‍ അതിനെ കോടതി നിരോധിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍ ബന്ദിന്റെ വേഷത്തിലെത്തിയത്. ഈ ഹര്‍ത്താലിനെ അടുത്ത് തന്നെ കോടതി നിരോധിക്കുമെന്ന് പ്രതീക്ഷിക്കാം. സി.പി.എം എന്നല്ല ഏത് രാഷ്ട്രീയ പാര്‍ട്ടി എന്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയാലും അത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ല. അപരിഷ്‌കൃതമായ ഒരു പ്രതിഷേധ മുറയായി ഹര്‍ത്താല്‍ മാറിക്കഴിഞ്ഞിരിക്കുകയാണ്.
റോഡ് തടഞ്ഞും കടകള്‍ അടപ്പിച്ചും ജനജീവിതം പാടേ സ്തംഭിപ്പിച്ചും നടത്തുന്ന ഹര്‍ത്താല്‍ പലതുകൊണ്ടും ലോകത്തിന് മാതൃക കാട്ടിയ കേരളത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ സി.പി.എം മുന്നിട്ടിറങ്ങണമെന്നും അതിന് അവര്‍ മാതൃക കാട്ടണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റു വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്യുന്നതിന് പകരം സ്വന്തം വാഹനങ്ങള്‍ ഓടിക്കാതെയും കടകള്‍ തുറക്കാതെയും ചെയ്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം അറിയിക്കാവുന്നതുമാണ്. മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധം എന്തിന്റെ പേരിലായാലും അത് പരിഷ്‌കൃത ലോകത്ത് അപലപനീയം തന്നെയാണ്.
നേരത്തെ ആഘോഷ വേളകളില്‍ ഹര്‍ത്താല്‍ സമ്മാനിച്ചവരാണ് സമര സഖാക്കള്‍. തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.എം നടത്തിയ പ്രതിഷേധത്തിനിടെ വി.എസ് അച്യുതാനന്ദന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ക്കെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് റംസാന്‍ ഒന്നിന് ഹര്‍ത്താല്‍ സമ്മാനിച്ച ചരിത്രവും സി.പി.എമ്മിനുണ്ട്. ഇപ്പോഴിതാ കാസര്‍കോട്ടുകാര്‍ക്ക് ഓണം സ്‌പെഷ്യലായി ഹര്‍ത്താല്‍ സമ്മാനിച്ചിരിക്കുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ അരങ്ങേറാതിരിക്കട്ടെയെന്ന് നമുക്ക് ആശിക്കാം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതിന് മുമ്പ് രണ്ടു വട്ടമെങ്കിലും ചിന്തിക്കാനും കഴിവതും അത് ഒഴിവാക്കാനും എല്ലാ പാര്‍ട്ടികളും ശ്രമിക്കണമെന്നാണ് പൊതുജന താല്‍പര്യം.
Also Read:
ആ സമരമുറ എങ്ങനെയായിരിക്കണം?
Related News:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
മനോജിന്റെ മരണം കൊലയെന്ന് സി.പി.എം.; അല്ലെന്ന് മുസ്ലിം ലീഗ്
Keywords : Kasaragod, CPM Worker, Murder, Harthal, Article, Police, MB Balakrishnan, Manoj, Congress, Muslim League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും കൊണ്ട് കുപ്രസിദ്ധമായ കാസര്‍കോട്ട് ഒരു രാഷ്ട്രീയ കൊലപാതകം കൂടി നടന്നിരിക്കുന്നു. അതും തിരുവോണ നാളില്‍. അതിന്റെ പ്രതിഷേധമെന്നോണം ഓണപ്പിറ്റേന്നായ ചൊവ്വാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താലും അരങ്ങേറി.
രണ്ടും നടന്നുകൂടാത്ത സംഭവങ്ങളാണ്. സി.പി.എം പ്രവര്‍ത്തകനായ മാങ്ങാട് ആര്യടുക്കത്തെ എം.ബി ബാലകൃഷ്ണനാണ് തിരുവോണ ദിവസം രാത്രി എട്ടരയോടെ വീട്ടിലേക്കുള്ള വഴിയില്‍ കൊല്ലപ്പെട്ടത്. ഒരു മരണ വീട് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു കൊലപാതകം. കുത്തേറ്റ് വഴിയില്‍ ചോരയില്‍ കുളിച്ച് വീണുകിടക്കുകയായിരുന്ന ബാലകൃഷ്ണനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
മനുഷ്യ മനസാക്ഷിക്ക് ഞെട്ടലുണ്ടാക്കിയ സംഭവമാണ് നിരപരാധിയായ ഒരു യുവാവിന്റെ കൊലപാതകം. അത് തികച്ചും ദുഃഖകരവും അപലപനീയവുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. കൊലപാതകത്തെ തുടര്‍ന്ന് പ്രതിഷേധവും ദുഃഖവും ഉയരുക എന്നതും സ്വാഭാവികമാണ്. അപ്പോഴും ഒരു ചോദ്യം ഉയരുന്നു. പ്രതിഷേധം അറിയിക്കാന്‍ ഹര്‍ത്താല്‍ തന്നെ വേണമായിരുന്നോ ?
ജനജീവിതം സ്തംഭിപ്പിച്ചും കടകമ്പോളങ്ങള്‍ അടച്ചിട്ടും വാഹനങ്ങള്‍ ഓടിക്കാതെയും ഹര്‍ത്താല്‍ നടത്തിയതുകൊണ്ട് എന്താണ് ഉണ്ടായത് ? ഓണപ്പിറ്റേന്ന് സജീവമാകേണ്ട വിപണിയില്‍ മ്ലാനത ഉണ്ടാവുകയും വാഹന ഗതാഗതം മുടങ്ങുകയും കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കാസര്‍കോട് വഴി കേരളത്തിലേക്കും തമിഴ്‌നാട് ഉള്‍പെടെയുള്ള പ്രദേശങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകേണ്ട ചരക്ക് ഗതാഗതം ഹര്‍ത്താലിനെ തുടര്‍ന്ന് നിലച്ചു. വിമാനത്താവളത്തിലേക്കടക്കം പോകേണ്ട യാത്രക്കാരും വലഞ്ഞു. നഷ്ടവും തുല്യതയില്ലാത്ത വലച്ചിലും സമ്മാനിച്ചാണ് ഏതൊരു ഹര്‍ത്താലും പോലെ ഈ ഹര്‍ത്താല്‍ കടന്നുവന്നത്.
വിദ്യാനഗര്‍ ദേശീയ പാതയില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ റോഡ് തടസമുണ്ടാക്കാനായി കൊണ്ടിട്ട ഇലക്ട്രിക് പോസ്റ്റ് പോലീസ് നീക്കുന്നു |