പാര്‍ട്ടി സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗങ്ങള്‍ പ്രചരണങ്ങള്‍ മാത്രമായി മാറുന്നു; കേട്ട് പഴകിയ വിപ്ലവ പ്രസംഗം കേട്ട് എഴുന്നേറ്റ് നില്‍ക്കുന്ന സ്ഥിതി അസ്തമിച്ചു
Sep 22, 2017, 15:35 IST
നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍
(www.kasargodvartha.com 22.09.2017) സി പി എം ബ്രാഞ്ച് സമ്മേളനങ്ങളുടെ ഉദ്ഘാടനത്തിലേക്കായി ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ മുതിലിങ്ങോട്ടുള്ളവര്‍ എത്തിച്ചേരുന്നുണ്ട്. ബ്രാഞ്ചിന്റെ വീര്യം കണക്കിലെടുത്തായിരിക്കണം തരംതിരിവ്. ആരെത്തിയാലും ശരി, പാര്‍ട്ടി പഠിപ്പിച്ചു വിട്ട സ്ഥിരം പല്ലവികളാണ് പ്രസംഗങ്ങളില്‍. വിപ്ലവ ബോധം എഴുന്നേറ്റ് നിന്ന,് വേണ്ടി വന്നാല്‍ ജീവന്‍ നല്‍കാന്‍ പോലും തയ്യാറാകുന്നവരെ വാര്‍ത്തെടുക്കുന്ന പ്രസംഗങ്ങള്‍ അസ്തമിച്ചു പോയിരിക്കുന്നു. കേട്ടു പഴകിയ പ്രചരണങ്ങള്‍ മാത്രമാണ് ഇന്ന് പ്രസംഗങ്ങള്‍. പ്രത്യയശാസ്ത്ര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതൃത്വം ഭയപ്പെടുന്നതാണ് ഇതിനുള്ള കാരണം. ഒരു സഖാവ് എങ്ങനെയുള്ളവനായിരിക്കണം എന്ന് ഏറ്റവും അവസാനമായി പാലക്കാട്ട് നടത്തിയ പ്ലീനത്തില്‍ അംഗീകരിച്ചവ നടപ്പിലാക്കിയോ എന്നു ചോദിക്കാന്‍ വരെ ഉദ്ഘാടകന് ധൈര്യം വരുന്നില്ല. സ്വന്തം അനുയായികളോടു വരെയുള്ള ഈ തോല്‍വി കണ്ട് കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ വേദനിക്കുകയാണ്. സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടും, വിപ്ലവബോധവും തരിമ്പും ബാക്കിയില്ല മിക്ക പ്രസംഗങ്ങളിലും. പാര്‍ട്ടി പരിപാടികളിലെ സത്യാത്മകത നഷ്ടപ്പെട്ടു പോകുന്നതാണ് ഇതിനു കാരണം. ഇന്ന് പ്രസംഗങ്ങളല്ല, നിലവില്‍ പ്രചരണവും, പ്രചണ്ഡവും മാത്രമാണ്.
പൂര്‍വ്വ യൂറോപ്പില്‍ സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ ഒന്നൊന്നായി തകര്‍ന്നശേഷം വിപ്ലവത്തിന്റെ ഭാവി എന്ത്, എന്ന വിഷയത്തില്‍ ഒരു മാധ്യമ സെമിനാര്‍ നടന്നിരുന്നു. 'സോഷ്യലിസ്റ്റ് ഭരണത്തിന്റെ തകര്‍ച്ച മാധ്യമങ്ങളുടെ വിലയിരുത്തല്‍' എന്നതായിരുന്നു വിഷയം. മാധ്യമ സിന്തിക്കറ്റ് എന്ന പേരില്‍ കേരളത്തിലും ഇതൊക്കെ വിവാദപരങ്ങളായ ചര്‍ച്ചക്കു അന്ന് വഴിവെച്ചിരുന്നു. ചെക്ക് റിപ്പബ്‌ളിക്കിന്റെ തലസ്ഥാനമായ പ്രാഗിലായിരുന്നു സെമിനാര്‍. ചെക്ക് പ്രസിഡന്റായിരുന്ന വക്ലാവ് ഘാവല ഉയര്‍ത്തി വിടുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടിനെ ചെറുക്കുകയായിരുന്നു ലക്ഷ്യം. വിപ്ലവ പാര്‍ട്ടികള്‍ അവശ്യം അവരുടെ നയത്തിലും പരിപാടികളിലും അമിതമായ തോതില്‍ രഹസ്യ സ്വഭാവം വെച്ചു പുലര്‍ത്തുന്നുവെന്നും, ഇത്തരം രഹസ്യം സ്ഥായിയായി നിലനിര്‍ത്താന്‍ അതിരു കവിഞ്ഞ ഒളിച്ചു വെക്കലുകള്‍ വേണ്ടി വരുന്നു എന്നുമായിരുന്നു വക്ലാവിന്റെ പഴി. അത് വ്യാപകമായതാണ് സാര്‍വ്വദേശീയ കമ്മ്യൂണിസത്തിനുള്ള അപചയത്തിനു ഒരു പ്രധാന കാരണമെന്ന വിലയിരുത്തല്‍ അവിടെ ചര്‍ച്ച ചെയ്തു. അതിന്റെ സാരാംശം നുകര്‍ന്നു കൊണ്ടും തെറ്റു തിരുത്തല്‍ പ്രക്രിയ കമ്മ്യൂണിസത്തിന്റെ സിരകളിലൊന്നാണെന്ന് വിലയിരുത്തിക്കൊണ്ടായിരുന്നു അന്ന് ആ സെമിനാര്‍ അവസാനിച്ചിരുന്നത്.
ലോക രാഷ്ട്രങ്ങളിലെന്ന പോലെ ഇന്ത്യയിലെ കമ്മ്യൂണിസവും ചില മൂല്യച്യുതിയില്‍ പെട്ടുപോയിട്ടുണ്ട്. സത്യമെന്തായാലും ശരി, പാര്‍ട്ടി പറയാന്‍ അനുവദിച്ചവ മാത്രമേ പുറത്തു പ്രചരിക്കാവു എന്ന തത്വം ഇന്ത്യയില്‍ അടക്കം നിലനില്‍ക്കുന്നുണ്ട്. അടവു നയത്തില്‍ സത്യാത്മകതക്ക് കണക്കിലധികം സ്ഥാനം നല്‍കാനാവില്ലെന്ന് നേതാക്കള്‍ സ്വയം നിശ്ചയിക്കുകയാണ്. സത്യം വെട്ടിത്തുറന്നു പറഞ്ഞപ്പോഴെല്ലാം പാര്‍ട്ടി കുഴിയില്‍ ചാടിയ കാര്യം നേതാക്കള്‍ ഉദാഹരിക്കുന്നു. പാര്‍ട്ടി സ്വീകരിക്കുന്ന നയവും പരിപാടികളിലുമുള്ള മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ ഇ.എം.എസുമില്ലാതെ വന്നതോടെ പാര്‍ട്ടി പരിപാടികളില്‍ നിന്നും സത്യാത്മകത നല്ലൊരു അളവില്‍ അസ്തമിച്ച് പകരം അവിടെ ആശയങ്ങള്‍ കേവലം പ്രചരണം മാത്രം ബാക്കി നിന്നു. അതിന്റെ തനിയാവര്‍ത്തനങ്ങളാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഉദ്ഘാടന പ്രസംഗങ്ങള്‍.
വിപ്ലവ ബോധം മുറ്റി നില്‍ക്കുന്ന പ്രസംഗങ്ങള്‍ ഇന്നില്ല. പണ്ടത്തെപ്പോലെ കേട്ടാല്‍ രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുന്നില്ല. പ്രചരണത്തിന്റെ ഭാഷയില്‍ നിന്ന് സത്യത്തിന്റെ ഭാഷയിലേക്ക് പ്രാസംഗകര്‍ മാറേണ്ടിയിരിക്കുന്നു. അണികള്‍ അതാഗ്രഹിക്കുന്നു. സോഷ്യലിസത്തിന്റെ തകര്‍ച്ച ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന മുതലാളിത്തത്തിനു ശക്തി പകരുവാന്‍ മാത്രമേ പാര്‍ട്ടിക്കകത്ത് ഇന്നു നിലവിലുള്ള പ്രസംഗ ശക്തികള്‍ക്കു സാധിക്കുന്നുള്ളു. പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന അടവു നയങ്ങളേയും, സര്‍വ്വ പ്രവൃത്തികളെയും അടച്ച് സാധൂകരിക്കുന്നതാണ് സമ്മേളനങ്ങളില്‍ കേട്ട പ്രസംഗങ്ങള്‍. ഇവക്ക് പ്രചരണത്തിന്റെ ഭാഷയാണ്. സൈദ്ധാന്തിക പരിവേഷം മുതല്‍ മേധാവിത്വത്തിന്റെ ധാര്‍ഷ്ട്യം വരെ പ്രചരണത്തിന്റെ ഭാഷയിലുണ്ടാകുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് ഈഗോ പാടില്ലെന്ന പാര്‍ട്ടി തത്വം മരിച്ചു കഴിഞ്ഞിരിക്കുന്നു. പാര്‍ട്ടിക്കുള്ളിലും, പുറത്തും പൂര്‍ണമായും ഈഗോയുടെ പുളിച്ചു തേട്ടല്‍ അനുഭവപ്പെടുകയാണ്.
പ്രചരണ പ്രസംഗങ്ങള്‍ സത്യവുമായി ഏറെ അകന്നു നില്‍ക്കുമെന്ന മാര്‍ക്‌സിയന്‍ സത്യം മറന്നു വെച്ചാണ് നേതാക്കള്‍ സമ്മേളനങ്ങളിലേക്ക് എത്തിച്ചേരുന്നത്. അതിനാല്‍ തന്നെ പറയുന്നവ പലതും സത്യവിരുദ്ധം മാത്രമല്ല, പരസ്പരവിരുദ്ധവുമായി തീരുന്നു. പരസ്യ പ്രസംഗങ്ങളുടെ ഭാഷക്ക് വര്‍ത്തമാന കാലം മാത്രമേയുള്ളു. ഭാവിയും ഭൂതവും ഉണ്ടാകുന്നില്ല. ഇന്ന് പ്രസംഗിച്ചവര്‍ നാളെ അര്‍ത്ഥം മാറ്റിയാണ് അവര്‍ തന്നെ നടപ്പിലാകുന്നത്. നേരത്തെ പാര്‍ട്ടി നടത്തിയ പ്രസംഗങ്ങള്‍ ഇന്ന് എടുത്ത് പരിശോധിക്കുമ്പോള്‍ സൂക്ഷിച്ചു നോക്കിയാല്‍ ആ ഭാഷയില്‍ സത്യത്തെ ബലി കഴിച്ചതിന്റെ ചോരപ്പാടുകള്‍ കാണാനാകും. കാലം മാറിയിട്ടും പ്രചരണത്തിന്റെ ഭാഷ ഉപേക്ഷിക്കാന്‍ കഴിയാത്തതാണ് കമ്മ്യൂണിസ്റ്റ് പ്രസംഗങ്ങളുടെ ദൗര്‍ബല്യം. കേള്‍ക്കുന്നവര്‍ വിഡ്ഢികളാണെന്ന വിശ്വാസത്തോടെ അവര്‍ പ്രചരണത്തിന്റെ ഭാഷ ഉപയോഗിച്ചു കൊണ്ടേയിരിക്കുന്നു.
ഇതു കേവലം പ്രസംഗങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നതല്ല. പി.ബി.യില്‍ വരെ എടുത്ത തീരുമാനങ്ങള്‍ മറച്ചു വെക്കപ്പെടുന്നത് നമുക്ക് ബോദ്ധ്യപ്പെട്ടതാണല്ലോ. സത്യം എന്നൊന്ന് ഒളിച്ചു കളിക്കുകയാണ്. ജനങ്ങളോട് സത്യം വിളിച്ചു പറയാന്‍ സാധിക്കാത്ത വിധം കുഴഞ്ഞു മറയുകയാണ്. അടവു നയങ്ങള്‍ സത്യത്തിനു വിലങ്ങുതടിയാകുന്നു. പത്രത്തില്‍ വന്ന പല വാര്‍ത്തകളും പാര്‍ട്ടി നിഷേധിക്കുന്നു. മാധ്യമങ്ങളെ പഴി പറയുന്നു. ഒന്നോ രണ്ടോ ആഴ്ച്ചകള്‍ കഴിഞ്ഞാല്‍ അവ സാധൂകരിക്കുന്നു. ജനങ്ങള്‍ ഇതു കണ്ട് ചിരിക്കുന്നു. ഘട്ടം ഘട്ടമായി അണികളും സത്യത്തില്‍ നിന്നും വ്യതിചലിച്ചു വരുന്നതിനിടയിലാണ് പുതിയ പാര്‍ട്ടികള്‍ കരുത്തരായി വിപ്ലവ പ്രസ്ഥാനങ്ങളുടെ കാലനായി തീരുന്നത്. അതിന്റെ ആവര്‍ത്തനങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നടന്നു വരുന്ന ബ്രാഞ്ച് സമ്മേളനങ്ങളിലും നടക്കുന്നത്. സത്യാത്മകത ഇനിയും എത്രയോ അകലെ.
എല്ലാം നുണയാണെന്ന വാദഗതിയിലൂടെ യഥാര്‍ത്ഥത്തില്‍ നുണ പ്രചരിപ്പിക്കാനുള്ള സാദ്ധ്യതയാണ് സൃഷ്ടിക്കപ്പെടുന്നത്. എന്താണ് യഥാര്‍ത്ഥ സ്ഥിതിയെന്ന് തുറന്നുപറഞ്ഞാല്‍ നുണ പ്രചരിക്കാനുള്ള സാദ്ധ്യത കുറയും. അതുണ്ടാകുന്നില്ല. കലാപം നടക്കുമ്പോള്‍ വിവരങ്ങള്‍ മൂടിവയ്ക്കുന്നത് കൂടുതല്‍ അത്യാഹിതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പറയാറുള്ളതു പോലെ സത്യസന്ധമായ വിവരങ്ങളുടെ അഭാവത്തില്‍ കെട്ടിച്ചമയ്ക്കുന്ന അഭ്യൂഹങ്ങള്‍ക്കായിരിക്കും ജനം കാതോര്‍ക്കുക. അത് ഇവിടെ അവിരാമം തുടരുകയാണ്. .
സംഭവം നടന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞശേഷം വിവരം പുറത്തുവിടുന്നത് പ്രചരണ ഭാഷയുടെ ഒരു തരം ശീലമാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ പരമോന്നത നേതാവ് മരിച്ചാല്‍ രണ്ടോ മൂന്നോ ദിവസം കഴിയാതെ ആ വിവരം പുറത്തുവിടാറില്ല. പുതിയ നേതാവിനെ തിരഞ്ഞെടുത്ത ശേഷമേ മരിച്ച വാര്‍ത്ത പുറത്തുവരൂ. അതൊരു പാര്‍ട്ടി രീതിയാണ്. കാലം മാറി. വിവര വിപ്ലവത്തിന്റെ വര്‍ത്തമാന കാലത്ത് ഒരു സത്യം 'എംബാം' ചെയ്ത് വെച്ച് ആവശ്യാനുസരണം മാത്രം തുറന്നു വിടേണ്ടുന്ന അടവു നയം കെട്ടു തുടങ്ങിയിരിക്കുന്നു. പാര്‍ട്ടി സത്യാത്മകതയിലേക്ക് തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവരാണ് മേല്‍ക്കമ്മറ്റിയില്‍ നിന്നും വന്ന് പ്രചരണ പ്രസംഗം നടത്തുന്നവരെ എതിര്‍ക്കുന്നത്.
പ്രതിഭാരാജന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Prathibha-Rajan, Seminar, Party, Inauguration speech, Inaugural speeches in CPM party conferences.