city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒന്നും പറയാതെ നീ പോയല്ലോ പ്രഭാകരാ.....

സാലി കീഴൂര്‍

(www.kasargodvartha.com 28.06.2014) കീഴൂരിലും, തെരുവത്തും പൊതുപ്രശ്‌നങ്ങളിലും കായിക രംഗത്തും നിറഞ്ഞ് നിന്നിരുന്ന പ്രഭാകരന്റെ മരണം നാടിനും കായികംഗത്തിനും തീരാ നഷ്ടം. ആത്മ സുഹൃത്തുക്കള്‍ പ്രഭാകരന്റെ മരണ വിവരം അറിഞ്ഞത് നെട്ടലോടെയാണ്. ഏറെ പ്രയാസങ്ങള്‍ ഉണ്ടായിട്ട് പോലും ആരെയും അറിയിക്കാനോ, സുഹൃത്ത് ബന്ധങ്ങളില്‍പ്പെട്ടവരില്‍ നിന്ന് സഹായമഭ്യര്‍ത്ഥിക്കാനോ അഭിമാനിയായ പ്രഭാകരന്‍ തയ്യാറായിരുന്നില്ല.

സ്വസമര്‍പ്പണം ചെയ്യുന്ന കാര്യത്തില്‍ തന്റെ മനസ്സിന് ലഭ്യമാകുന്ന ആഹ്ലാദം, അതിനപ്പുറം ഒന്നും ആവശ്യമില്ലായിരുന്നു പ്രഭാകരന്. മാനവ ഐക്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ എല്ലായ്‌പ്പോഴും വാക്കുകള്‍ കൊണ്ടും, പ്രവൃത്തി കൊണ്ടും ഒരു സാധാരണക്കാരന് എന്താകാന്‍ കഴിയുമായിരുന്നോ അതിനുമപ്പുറമായിരുന്നു പ്രഭാകരന്റെ ജീവിത കാഴ്ചപ്പാടുകള്‍.

എന്നിട്ടും എന്തെ, പ്രഭാകരന് ഇങ്ങനെ ഒരു മരണം സംഭവിച്ചു. ഒന്നും പറയാതെ, ആരെയും കുറ്റപ്പെടുത്താതെ തന്റെ വിഷമങ്ങളും പരാതികളും ബാക്കി നിര്‍ത്തിയാണ് സമയം തെറ്റിവന്ന ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങി, എന്നെന്നേക്കുമായി വിടപറഞ്ഞ് പോയത്. ഒരു ദിവസം മുമ്പ് തെരുവത്ത് വെച്ച് കണ്ടപ്പോള്‍ എത്ര സൗമ്യനായാണ് സംസാരിച്ചത്. അടുത്തവര്‍ഷം ലക്കിസ്റ്റാര്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുമ്പോള്‍ സംസ്ഥാനതലത്തിലായിരിക്കണം മത്സരമാകേണ്ടതെന്നും, കുറഞ്ഞത് ഒരു മാസത്തെ കീഴൂരിന്റെ ഉത്സവമായി നമുക്കതിനെ കൊണ്ടാടണമെന്നും പറഞ്ഞ് വാക്കുകള്‍ അവസാനിപ്പിച്ച് പിന്തിരിഞ്ഞ് പോകുമ്പോള്‍ തന്റെ മുഖത്ത് കണ്ട ആഹ്ലാദത്തിന്റെ പ്രസരിപ്പിന് ഇത്ര പെട്ടെന്നൊരവസാനം.... മനസ്സിനെ ഞെരിച്ചുകളയുന്ന വേദനയായി നിലകൊള്ളുന്നു.

പ്രിയപ്പെട്ട പ്രഭാകരാ...,

ഭാര്യയെയും, മൂന്ന് പിഞ്ചു പൈതങ്ങളെയും സ്‌നേഹിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളെയും തനിച്ചാക്കി ആരുമറിയാത്ത ലോകത്തേക്ക് പോയതെന്തിനാണ്? വിധി, അവസാനം താങ്കള്‍ക്ക് ദൈവം നിശ്ചയിച്ചു നല്‍കിയ ദിനത്തിന്റെ അവസാന നാളില്‍ ആരോടും ഒരു പരിഭവവും പറയാതെ, ആള്‍കൂട്ടങ്ങളില്‍ നിന്നും തന്റെ ഏകാന്തമായ ലോകത്തേക്കുള്ള തിരിച്ചു പോക്ക് ഞങ്ങള്‍ താങ്കളുടെ പാരത്രിക ലോകം സ്വര്‍ഗ്ഗീയമാകാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്ന താങ്കളുടെ കുടുംബത്തിന് തളര്‍ന്നുപോകാതെ പതറാതെ മുന്നോട്ട് പോകാന്‍ ദൈവം തമ്പുരാന്‍ സര്‍വ്വ ശക്തി നല്‍കുമാറാകട്ടെ.

ഒന്നും പറയാതെ നീ പോയല്ലോ പ്രഭാകരാ.....


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
കീഴൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Also Read:
ഇന്ത്യന്‍ യുദ്ധകപ്പല്‍ ഇറാഖിലേയ്ക്ക് പുറപ്പെട്ടു
Keywords: Kasaragod, Died, Sports, Theruvath, Kizhur, Train, Football Tournament, Housewife,  Prabhakaran.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia