നവകാല മരീചികകള്‍
May 9, 2014, 07:03 IST
പി. വത്സല
(www.kasargodvartha.com 09.05.2014) ഇബ്രാഹിം ചെര്‍ക്കളയുടെ ഒരു ചെറു നോവലാണിത്. താരതമ്യേന നവാഗതനാണ്. കൈത്തഴക്കവും മനുഷ്യമനസ്സിന്റെ നവകാല ചോദനകളും തിരിച്ചറിയുന്ന ഒരു എഴുത്തുകാരന്‍. ഒരാള്‍ എങ്ങനെ ജീവിക്കുന്നു എന്നത് പ്രസക്തമാണ്. മനുഷ്യന്‍ ഇന്നും പ്രത്യേകിച്ചു ഏഷ്യന്‍ നാടുകളില്‍ ഒരു സമൂഹജീവിയായി തന്നെ നിലനില്‍ക്കുന്നു. മനസ്സില്‍ ഒരു വികാര ലോകം കാത്തുസൂക്ഷിക്കുന്നു. അക്ഷരന്‍, നിരക്ഷരന്‍ എന്ന വ്യത്യാസം കൂടാതെ ഭൗതികമായും വൈകാരികമായും ഏറ്റക്കുറച്ചിലുണ്ടാവാം. ജൈവമനുഷ്യന്റെ അവസ്ഥയാണത്. ഒന്നിലും ഏറ്റക്കുറച്ചിലുകള്‍ ഇല്ലാത്തൊരു സമൂഹം നമ്മുടെ സഫലീകരിക്കാനാവാത്ത ഒരു സമ്മോഹന സ്വപ്നം മാത്രമാണ്. സമവായമാണ് സാമൂഹിക ജീവിതത്തിന്റെ സത്ത. എന്നാല്‍ മനുഷ്യനു എന്നും അങ്ങനെ ജീവിക്കാന്‍ പറ്റില്ല. ഏതടുപ്പിലും വിറകെത്ര ഉണങ്ങിയതായാലും ചില പൊട്ടലും ചീറ്റലും തീപ്പൊരിയുടെ ചിന്നിത്തെറിയും കാണും. അത് മനുഷ്യജീവിതം യാന്ത്രികമല്ലാത്തതിനാലാണ്.
മനുഷ്യന്‍ മറ്റു ജന്തുക്കളില്‍ നിന്നു വ്യത്യസ്തനാവുന്നത്, ഇച്ഛയുടെ കാര്യത്തിലാണ്. ഭോഗലാലസതയാണ് നവകാലമനുഷ്യന്റെ ജീവിതലക്ഷ്യം. ഇത് ഏഷ്യനാഫ്രിക്കന്‍ ജനതകളുടെ ചൂടുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ടതും അനുകരണഭ്രമത്തില്‍ മുളച്ചു പൊന്തിയതുമായ ഒരു വീക്ഷണമാകാനാണിട. ഉദാഹരണത്തിന് കാര്യമായൊന്നും ഉല്പാദിപ്പിക്കാതെ മാര്‍ക്കറ്റ് ജീവിതത്തില്‍ ആണ്ടു മുങ്ങിയ സമൂഹങ്ങളെ കൂടുതല്‍ കൂടുതല്‍ ഭോഗികളും അകര്‍മ്മണ്യരും ആക്കിത്തീര്‍ക്കുന്നത് നാം കാണുന്നു.
സാമ്പത്തിക വികസനം നേടുന്ന രാജ്യങ്ങളിലെ സമൂഹത്തെ നിരീക്ഷിക്കുക. അവര്‍ ജോലി ചെയ്യുന്നതില്‍ അതീവ തല്പരരാണ്. കാരണം ജോലി ചെയ്തു ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ലഭ്യമായൊരു ജീവിതശൈലിയുണ്ട്. അത് ഏതാണ്ട് ആഗോളതലത്തിലേക്കുയരുന്നു. എന്നാല്‍ ജോലിയില്‍ അനാസ്ഥ കാണിക്കുന്നവരും, കഠിനാദ്ധ്വാനത്തിനു തയ്യാറല്ലാത്തവരും ഭോഗവസ്തുക്കളെ വിവേചന ബുദ്ധിയോടെ സ്വീകരിക്കാന്‍ തയ്യാറാകുന്നവരും ഇതേ ഏകീകൃതആഗോള വ്യവസ്ഥയ്ക്ക് അടിമയാകുമ്പോള്‍ അഴിമതി അക്രമ കാര്യസ്ഥതകളിലൂടെയാണ് പിന്നാക്ക രാജ്യങ്ങളുടെ ഭരണവിധാതാക്കള്‍, നവലോകത്തില്‍ പരിലസിക്കുന്നത്. ഇത് യുവാക്കളുടെ സമനില തെറ്റിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിനു മറുപടി കാണാനുള്ള ശ്രമത്തിന്റെ ഫലമാണ്, ഇബ്രാഹിം ചെര്‍ക്കളയുടെ മരീചികകള്‍ കയ്യെത്തുമ്പോള്‍ എന്ന നോവലിന്റെ അടിസ്ഥാന പ്രമേയം.
ഈ പ്രമേയം അതീവ സ്വാഭാവികമായി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിക്കുന്നു. പുതുകാലത്തെ പല നോവലുകളും ചിന്നിയ പ്രശ്‌നങ്ങളുടേയും ഉത്തരരങ്ങളുടെയും ഏകോപനമില്ലാത്ത വൈകാരികതയുടേയും ചെണ്ടുകളാണ്. അതും ഒരു രീതി, അഥവാ ടെക്‌നിക്ക് എന്നു ഗ്രന്ഥകര്‍ത്താക്കള്‍ വാദിക്കുമെങ്കിലും നിലവിലുള്ള മനുഷ്യാനുഭവങ്ങളുടെ ആഴങ്ങളില്‍ ചെയ്യുകയെന്നത് അവരരുടെ പരിമിതിയ്കകത്ത് ചെല്ലുന്നില്ല. നല്ല നോവല്‍ മികച്ച മനുഷ്യകഥ തന്നെയാണ്. പഴയ കാല്പനിക കാലത്ത് ധാരാളം പ്രണയകാവ്യങ്ങള്‍ നോവലായി അവതരിച്ചിട്ടുണ്ട്.
ഇന്ന് ലോകജീവിതം ഒരു തരം അവിയല്‍ പ്രായത്തിലാണ്. മനുഷ്യാനുഭവങ്ങളുടെ സത്ത ചോര്‍ന്നു പോയിരിക്കുന്നു. പ്രണയം ആദ്യം പടികടന്നു, കല്ല്യാണം കച്ചവടമായി. കച്ചവടക്കണ്ണിനു ഒരു സ്ഥായീഭാവത്തില്‍ ഊന്നലില്ല. കച്ചവടം ഏതുതരത്തിലും താല്ക്കാലിക കൊള്ളക്കൊടുക്കലുകള്‍ നടക്കുന്നതില്‍ അവസാനിക്കുന്നു. കച്ചവടത്തില്‍ ആദ്യത്തെ കണ്ണിപ്പോള്‍ കൗതുകമേറിയ പരസ്യത്തിലാണ്. കല്ല്യാണപ്പെ
ണ്ണ് പരസ്യസുന്ദരിമാരെ പോലെയാവണം എന്നു വിചാരിക്കുന്ന യുവാക്കളും അതൊരുലാഭക്കച്ചവടം തന്നെയാണെന്നു ഉറച്ചു വിശ്വസിക്കുന്ന വരന്റെ പാര്‍ട്ടിയും പെണ്ണിന്റെ പുറംതൊലിയിലെ സൗന്ദര്യത്തിലും സ്ത്രീധനത്തിന്റെ മുഴപ്പിലും ആകൃഷ്ടരാണ്. ഫ്യൂഡല്‍കാലത്തിനു, പാരമ്പര്യഗതമായ തറവാട്ടുമഹിമ പ്ലസ് ധനശേഷി എന്നിവയിലായിരുന്നു എന്നു മറക്കേണ്ട.
മറ്റൊരു പ്രധാന പ്രശ്‌നം വിവാഹമിന്ന് നില നില്‍ക്കുന്നത് ഏഷ്യന്‍ നാടുകളിലെ കുടുംബവ്യവസ്ഥയിലാണ്. പാശ്ചാത്യരാജ്യങ്ങളിലാവട്ടെ കുടുംബമേ വേണ്ട, ആണ്‍ -പെണ്‍ സഹജീവിതം മതി എന്നു സിദ്ധാന്തിക്കുന്ന ഒരു വ്യവസ്ഥ ഏതാണ്ട് നടപ്പിലായിക്കഴിഞ്ഞു. അവര്‍ക്കു പിറക്കുന്ന കുഞ്ഞവിടെ ഒരധികപ്പറ്റാണ്. അതിനാല്‍ ഭാവിയില്‍ ജനസംഖ്യാപ്രശ്‌നം വന്നേക്കുമെന്ന ഭയം, പൊളിറ്റീഷ്യന്മാരും ഭരണകൂടത്തിനുമുണ്ട്. മതങ്ങളുടെ ഭയം അങ്ങനെയൊരു പ്രസ്ഥാനം അന്യം നിന്നു, സമൂഹങ്ങള്‍ അരാജകത്വത്തിന്റെ ഏക ലോകത്തിന്റെ പടുകുഴിയില്‍ ചെന്നുചാടും എന്നതാണ്. യുവമിഥുനങ്ങള്‍ ഭയക്കുന്നത്, കുഞ്ഞുങ്ങള്‍ കഠിന സപര്യ ആവശ്യപ്പെടുന്ന കരിയര്‍ ജീവിതത്തിനു പ്രശ്‌നമുണ്ടാവും എന്നതാണ്.
ഏതായാലും നമ്മുടെ, ഏഷ്യന്‍ നാടുകളുടെ പ്രശ്‌നം, ഇന്നു വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ഉല്‍കൃഷ്ടമാണ് വൈവാഹിക ബന്ധത്തിലൂടെ മനുഷ്യ ലോകത്തിന്റെ നിലനില്‍പ്പെന്ന ചിന്ത. അതിനെ മറികടക്കാനാണ്, നവലോക സിദ്ധാന്തികളുടെ ഇന്നത്തെ ശ്രമം. ഇവിടെ കഥാനായികയുടെ പ്രശ്‌നം സൗന്ദര്യ കുറവാണ്. മാഹിന്‍ഹാജിയുടെ മകള്‍ സറീന, കറുത്തു മെലിഞ്ഞു, ഒരുകാലിനല്പം വൈകല്യമുള്ള പെണ്‍കുട്ടിയാണ്. മങ്ങുന്ന വിവാഹസാദ്ധ്യത. ആലോചനകളൊന്നും സഫലമാകുന്നില്ല. മാതാപിതാക്കളുടെ മനസ്സില്‍, ''പഴയ തീ''. പെണ്‍കുട്ടി വിവാഹിതയാവണമെന്നാണ് സമൂഹത്തിന്റെ കല്പന. അതിനാലാണ് ചിലത് ബഹു ഭാര്യത്വത്തില്‍ അന്വേഷണം മതിയാക്കുന്നത്.
അവസാനം നിസാം എന്ന ചെറുപ്പക്കാരന്‍ കല്ല്യാണത്തിന്റെ വലയില്‍ വീഴുന്നു. അവനു ചില സ്വപ്നങ്ങളുണ്ട്. ശുഭാപ്തി വിശ്വാസങ്ങളും. നിസാമിന്റെ സഹോദരിയ്ക്ക് സ്ത്രീധനബാക്കി കിടക്കുന്നു. നിസാം സുന്ദരന്‍. കാമിച്ച പെണ്ണിനെ വിട്ടു അവന്‍ വരണമാല്യത്തിനു കഴുത്തു കാണിക്കുന്നു. യുവമിഥുനം തുടക്കത്തില്‍ തന്നെ ഇണങ്ങി. അവരും കുടുംബവും സന്തുഷ്ടര്‍.
വില്ലന്‍ പുതുകാല മൂല്യത്തകര്‍ച്ചയാണ്. കാലം മുന്നോട്ടു ഗമിക്കുമ്പോള്‍ പഴയ മൂല്യങ്ങള്‍ നടപ്പില്ല. ഉപേക്ഷിച്ചേ കഴിയൂ എന്നു യുവപക്ഷം. വാസ്തവത്തില്‍ മാനുഷികമൂല്യം മാറുന്നില്ല. മനുഷ്യസമൂഹം നിലനില്ക്കുന്ന കാലത്തോളം മനുഷ്യനുവേണ്ടി ദീര്‍ഘഗതകാലം നിര്‍മ്മിച്ചെടുത്ത മൂല്യവിചാരം സഹസ്രാബ്ദങ്ങളുടെ മാറദുരയ്ക്ക് വിധേയമായിക്കഴിഞ്ഞതാണ്. പ്രണയം, കരുണ, സഹാനുഭൂതി, നന്മയിലുള്ള വിശ്വാസം എന്നിവ, പ്രപഞ്ചത്തില്‍ സൂര്യകണ ജ്യോതിസ്സുപോലെ നിലനില്ക്കുക തന്നെ ചെയ്യും. പ്രപഞ്ച നിര്‍മ്മിതി ഒരു സ്‌ഫോടനത്തിനു വിധേയമാകുമ്പോല്‍ സര്‍വ്വത്ര ശൂന്യത.
ഋതുപരിക്രമങ്ങളെ, അനേകകോടി വിപരീത ചുറ്റുപാടുകളെ, ജൈവലോകത്തിന്റെ അപ്രതിരോദ്ധ്യതയെ കണ്ടിട്ടുള്ള മനുഷ്യകുലത്തില്‍ അവശേഷിക്കുന്നത് സ്‌നേഹം, കാരുണ്യം, സഹായം എന്നിവ മാത്രമാണ്.
ഈയൊരു മൂല്യവിചാരത്തിലൂടെയാണ്, നിസാം എന്ന സ്‌നേഹവാനായ യുവാവും, റിയാസ് എന്ന ആര്‍ത്ഥികഭ്രമമുള്ള റിയാസും കടന്നു പോകുന്നത്, അവരുടെ ചങ്ങാത്തം എങ്ങനെ നിസാമിന്റെ സ്‌നേഹനിര്‍ഭരമായ കുടുംബത്തെ തകര്‍ക്കുന്നു, എങ്ങനെ വിപത്തിന്റെ മേല്‍മിതമായ വിജയം കൈവരുന്നു എന്നു പടിപടിയായി രചനയുടെ വഴിയിലൂടെ സഞ്ചരിച്ച് കഥാകൃത്ത് കൃതി അവസാനിപ്പിക്കുകയാണ്. വടിവിലുള്ള ഒരു രചന എന്നാണിതിനെ വിശേഷിപ്പിക്കേണ്ടത്. അത് ക്രാഫ്റ്റിന്റെ വിജയമാണ്. പുതുലോകത്തെ നേരിടുന്ന കലാകാരന്മാര്‍ക്ക്, ക്രാഫ്റ്റും ഭാവവും ഇണക്കി ചേര്‍ക്കുന്നതില്‍ നല്ല 'സാഹസം' ആവശ്യമുണ്ട്. അരുവി ഒരിക്കലും വരച്ച ചാലിലൂടെ പോകാന്‍ കൂട്ടാക്കുകയില്ല. നിന്മോന്നതങ്ങള്‍ മറി കടക്കാനുള്ള ജൈവ പാതയാണ്, സൃഷ്ടിയുടെ രഹസ്യം. ഇബ്രാഹിം ചെര്‍ക്കള നല്ല ബൃഹത് നോവലുകള്‍ എഴുതട്ടെ എന്നു ആശംസിക്കുന്നു. കാരണം നോവലെഴുത്തു എല്ലാ എഴുത്തുകാര്‍ക്കും എളുപ്പം വഴങ്ങുന്നതല്ല.
(www.kasargodvartha.com 09.05.2014) ഇബ്രാഹിം ചെര്‍ക്കളയുടെ ഒരു ചെറു നോവലാണിത്. താരതമ്യേന നവാഗതനാണ്. കൈത്തഴക്കവും മനുഷ്യമനസ്സിന്റെ നവകാല ചോദനകളും തിരിച്ചറിയുന്ന ഒരു എഴുത്തുകാരന്‍. ഒരാള്‍ എങ്ങനെ ജീവിക്കുന്നു എന്നത് പ്രസക്തമാണ്. മനുഷ്യന്‍ ഇന്നും പ്രത്യേകിച്ചു ഏഷ്യന്‍ നാടുകളില്‍ ഒരു സമൂഹജീവിയായി തന്നെ നിലനില്‍ക്കുന്നു. മനസ്സില്‍ ഒരു വികാര ലോകം കാത്തുസൂക്ഷിക്കുന്നു. അക്ഷരന്‍, നിരക്ഷരന്‍ എന്ന വ്യത്യാസം കൂടാതെ ഭൗതികമായും വൈകാരികമായും ഏറ്റക്കുറച്ചിലുണ്ടാവാം. ജൈവമനുഷ്യന്റെ അവസ്ഥയാണത്. ഒന്നിലും ഏറ്റക്കുറച്ചിലുകള്‍ ഇല്ലാത്തൊരു സമൂഹം നമ്മുടെ സഫലീകരിക്കാനാവാത്ത ഒരു സമ്മോഹന സ്വപ്നം മാത്രമാണ്. സമവായമാണ് സാമൂഹിക ജീവിതത്തിന്റെ സത്ത. എന്നാല്‍ മനുഷ്യനു എന്നും അങ്ങനെ ജീവിക്കാന്‍ പറ്റില്ല. ഏതടുപ്പിലും വിറകെത്ര ഉണങ്ങിയതായാലും ചില പൊട്ടലും ചീറ്റലും തീപ്പൊരിയുടെ ചിന്നിത്തെറിയും കാണും. അത് മനുഷ്യജീവിതം യാന്ത്രികമല്ലാത്തതിനാലാണ്.
മനുഷ്യന്‍ മറ്റു ജന്തുക്കളില്‍ നിന്നു വ്യത്യസ്തനാവുന്നത്, ഇച്ഛയുടെ കാര്യത്തിലാണ്. ഭോഗലാലസതയാണ് നവകാലമനുഷ്യന്റെ ജീവിതലക്ഷ്യം. ഇത് ഏഷ്യനാഫ്രിക്കന്‍ ജനതകളുടെ ചൂടുള്ള കാലാവസ്ഥയുമായി ബന്ധപ്പെട്ടതും അനുകരണഭ്രമത്തില്‍ മുളച്ചു പൊന്തിയതുമായ ഒരു വീക്ഷണമാകാനാണിട. ഉദാഹരണത്തിന് കാര്യമായൊന്നും ഉല്പാദിപ്പിക്കാതെ മാര്‍ക്കറ്റ് ജീവിതത്തില്‍ ആണ്ടു മുങ്ങിയ സമൂഹങ്ങളെ കൂടുതല്‍ കൂടുതല്‍ ഭോഗികളും അകര്‍മ്മണ്യരും ആക്കിത്തീര്‍ക്കുന്നത് നാം കാണുന്നു.
സാമ്പത്തിക വികസനം നേടുന്ന രാജ്യങ്ങളിലെ സമൂഹത്തെ നിരീക്ഷിക്കുക. അവര്‍ ജോലി ചെയ്യുന്നതില്‍ അതീവ തല്പരരാണ്. കാരണം ജോലി ചെയ്തു ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ലഭ്യമായൊരു ജീവിതശൈലിയുണ്ട്. അത് ഏതാണ്ട് ആഗോളതലത്തിലേക്കുയരുന്നു. എന്നാല്‍ ജോലിയില്‍ അനാസ്ഥ കാണിക്കുന്നവരും, കഠിനാദ്ധ്വാനത്തിനു തയ്യാറല്ലാത്തവരും ഭോഗവസ്തുക്കളെ വിവേചന ബുദ്ധിയോടെ സ്വീകരിക്കാന്‍ തയ്യാറാകുന്നവരും ഇതേ ഏകീകൃതആഗോള വ്യവസ്ഥയ്ക്ക് അടിമയാകുമ്പോള്‍ അഴിമതി അക്രമ കാര്യസ്ഥതകളിലൂടെയാണ് പിന്നാക്ക രാജ്യങ്ങളുടെ ഭരണവിധാതാക്കള്‍, നവലോകത്തില്‍ പരിലസിക്കുന്നത്. ഇത് യുവാക്കളുടെ സമനില തെറ്റിക്കുന്നതെങ്ങനെയെന്ന ചോദ്യത്തിനു മറുപടി കാണാനുള്ള ശ്രമത്തിന്റെ ഫലമാണ്, ഇബ്രാഹിം ചെര്‍ക്കളയുടെ മരീചികകള്‍ കയ്യെത്തുമ്പോള്‍ എന്ന നോവലിന്റെ അടിസ്ഥാന പ്രമേയം.
ഈ പ്രമേയം അതീവ സ്വാഭാവികമായി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഗ്രന്ഥകാരന്‍ വിജയിക്കുന്നു. പുതുകാലത്തെ പല നോവലുകളും ചിന്നിയ പ്രശ്‌നങ്ങളുടേയും ഉത്തരരങ്ങളുടെയും ഏകോപനമില്ലാത്ത വൈകാരികതയുടേയും ചെണ്ടുകളാണ്. അതും ഒരു രീതി, അഥവാ ടെക്‌നിക്ക് എന്നു ഗ്രന്ഥകര്‍ത്താക്കള്‍ വാദിക്കുമെങ്കിലും നിലവിലുള്ള മനുഷ്യാനുഭവങ്ങളുടെ ആഴങ്ങളില്‍ ചെയ്യുകയെന്നത് അവരരുടെ പരിമിതിയ്കകത്ത് ചെല്ലുന്നില്ല. നല്ല നോവല്‍ മികച്ച മനുഷ്യകഥ തന്നെയാണ്. പഴയ കാല്പനിക കാലത്ത് ധാരാളം പ്രണയകാവ്യങ്ങള്‍ നോവലായി അവതരിച്ചിട്ടുണ്ട്.
ഇന്ന് ലോകജീവിതം ഒരു തരം അവിയല്‍ പ്രായത്തിലാണ്. മനുഷ്യാനുഭവങ്ങളുടെ സത്ത ചോര്‍ന്നു പോയിരിക്കുന്നു. പ്രണയം ആദ്യം പടികടന്നു, കല്ല്യാണം കച്ചവടമായി. കച്ചവടക്കണ്ണിനു ഒരു സ്ഥായീഭാവത്തില്‍ ഊന്നലില്ല. കച്ചവടം ഏതുതരത്തിലും താല്ക്കാലിക കൊള്ളക്കൊടുക്കലുകള്‍ നടക്കുന്നതില്‍ അവസാനിക്കുന്നു. കച്ചവടത്തില്‍ ആദ്യത്തെ കണ്ണിപ്പോള്‍ കൗതുകമേറിയ പരസ്യത്തിലാണ്. കല്ല്യാണപ്പെ
ണ്ണ് പരസ്യസുന്ദരിമാരെ പോലെയാവണം എന്നു വിചാരിക്കുന്ന യുവാക്കളും അതൊരുലാഭക്കച്ചവടം തന്നെയാണെന്നു ഉറച്ചു വിശ്വസിക്കുന്ന വരന്റെ പാര്‍ട്ടിയും പെണ്ണിന്റെ പുറംതൊലിയിലെ സൗന്ദര്യത്തിലും സ്ത്രീധനത്തിന്റെ മുഴപ്പിലും ആകൃഷ്ടരാണ്. ഫ്യൂഡല്‍കാലത്തിനു, പാരമ്പര്യഗതമായ തറവാട്ടുമഹിമ പ്ലസ് ധനശേഷി എന്നിവയിലായിരുന്നു എന്നു മറക്കേണ്ട.
മറ്റൊരു പ്രധാന പ്രശ്‌നം വിവാഹമിന്ന് നില നില്‍ക്കുന്നത് ഏഷ്യന്‍ നാടുകളിലെ കുടുംബവ്യവസ്ഥയിലാണ്. പാശ്ചാത്യരാജ്യങ്ങളിലാവട്ടെ കുടുംബമേ വേണ്ട, ആണ്‍ -പെണ്‍ സഹജീവിതം മതി എന്നു സിദ്ധാന്തിക്കുന്ന ഒരു വ്യവസ്ഥ ഏതാണ്ട് നടപ്പിലായിക്കഴിഞ്ഞു. അവര്‍ക്കു പിറക്കുന്ന കുഞ്ഞവിടെ ഒരധികപ്പറ്റാണ്. അതിനാല്‍ ഭാവിയില്‍ ജനസംഖ്യാപ്രശ്‌നം വന്നേക്കുമെന്ന ഭയം, പൊളിറ്റീഷ്യന്മാരും ഭരണകൂടത്തിനുമുണ്ട്. മതങ്ങളുടെ ഭയം അങ്ങനെയൊരു പ്രസ്ഥാനം അന്യം നിന്നു, സമൂഹങ്ങള്‍ അരാജകത്വത്തിന്റെ ഏക ലോകത്തിന്റെ പടുകുഴിയില്‍ ചെന്നുചാടും എന്നതാണ്. യുവമിഥുനങ്ങള്‍ ഭയക്കുന്നത്, കുഞ്ഞുങ്ങള്‍ കഠിന സപര്യ ആവശ്യപ്പെടുന്ന കരിയര്‍ ജീവിതത്തിനു പ്രശ്‌നമുണ്ടാവും എന്നതാണ്.
ഏതായാലും നമ്മുടെ, ഏഷ്യന്‍ നാടുകളുടെ പ്രശ്‌നം, ഇന്നു വരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ഉല്‍കൃഷ്ടമാണ് വൈവാഹിക ബന്ധത്തിലൂടെ മനുഷ്യ ലോകത്തിന്റെ നിലനില്‍പ്പെന്ന ചിന്ത. അതിനെ മറികടക്കാനാണ്, നവലോക സിദ്ധാന്തികളുടെ ഇന്നത്തെ ശ്രമം. ഇവിടെ കഥാനായികയുടെ പ്രശ്‌നം സൗന്ദര്യ കുറവാണ്. മാഹിന്‍ഹാജിയുടെ മകള്‍ സറീന, കറുത്തു മെലിഞ്ഞു, ഒരുകാലിനല്പം വൈകല്യമുള്ള പെണ്‍കുട്ടിയാണ്. മങ്ങുന്ന വിവാഹസാദ്ധ്യത. ആലോചനകളൊന്നും സഫലമാകുന്നില്ല. മാതാപിതാക്കളുടെ മനസ്സില്‍, ''പഴയ തീ''. പെണ്‍കുട്ടി വിവാഹിതയാവണമെന്നാണ് സമൂഹത്തിന്റെ കല്പന. അതിനാലാണ് ചിലത് ബഹു ഭാര്യത്വത്തില്‍ അന്വേഷണം മതിയാക്കുന്നത്.
അവസാനം നിസാം എന്ന ചെറുപ്പക്കാരന്‍ കല്ല്യാണത്തിന്റെ വലയില്‍ വീഴുന്നു. അവനു ചില സ്വപ്നങ്ങളുണ്ട്. ശുഭാപ്തി വിശ്വാസങ്ങളും. നിസാമിന്റെ സഹോദരിയ്ക്ക് സ്ത്രീധനബാക്കി കിടക്കുന്നു. നിസാം സുന്ദരന്‍. കാമിച്ച പെണ്ണിനെ വിട്ടു അവന്‍ വരണമാല്യത്തിനു കഴുത്തു കാണിക്കുന്നു. യുവമിഥുനം തുടക്കത്തില്‍ തന്നെ ഇണങ്ങി. അവരും കുടുംബവും സന്തുഷ്ടര്‍.
വില്ലന്‍ പുതുകാല മൂല്യത്തകര്‍ച്ചയാണ്. കാലം മുന്നോട്ടു ഗമിക്കുമ്പോള്‍ പഴയ മൂല്യങ്ങള്‍ നടപ്പില്ല. ഉപേക്ഷിച്ചേ കഴിയൂ എന്നു യുവപക്ഷം. വാസ്തവത്തില്‍ മാനുഷികമൂല്യം മാറുന്നില്ല. മനുഷ്യസമൂഹം നിലനില്ക്കുന്ന കാലത്തോളം മനുഷ്യനുവേണ്ടി ദീര്‍ഘഗതകാലം നിര്‍മ്മിച്ചെടുത്ത മൂല്യവിചാരം സഹസ്രാബ്ദങ്ങളുടെ മാറദുരയ്ക്ക് വിധേയമായിക്കഴിഞ്ഞതാണ്. പ്രണയം, കരുണ, സഹാനുഭൂതി, നന്മയിലുള്ള വിശ്വാസം എന്നിവ, പ്രപഞ്ചത്തില്‍ സൂര്യകണ ജ്യോതിസ്സുപോലെ നിലനില്ക്കുക തന്നെ ചെയ്യും. പ്രപഞ്ച നിര്‍മ്മിതി ഒരു സ്‌ഫോടനത്തിനു വിധേയമാകുമ്പോല്‍ സര്‍വ്വത്ര ശൂന്യത.
ഋതുപരിക്രമങ്ങളെ, അനേകകോടി വിപരീത ചുറ്റുപാടുകളെ, ജൈവലോകത്തിന്റെ അപ്രതിരോദ്ധ്യതയെ കണ്ടിട്ടുള്ള മനുഷ്യകുലത്തില്‍ അവശേഷിക്കുന്നത് സ്‌നേഹം, കാരുണ്യം, സഹായം എന്നിവ മാത്രമാണ്.
P. Valsala |
Also Read:
രഘുരാജപൂര്‍ എന്ന കലാ ഗ്രാമം
Keywords: P. Valsala, Ibrahim Cherkala, Mareechikal Kayethumbol, Article, Book review, Ibrahim Cherkala book review.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067