ഗ്രാമങ്ങളില്‍ കഞ്ചാവ് ലോബികളുടെ പ്രവര്‍ത്തനം ഇങ്ങനെ...
Apr 2, 2016, 09:30 IST
കെ.എസ് സാലി കീഴൂര്‍
(www.kasargodvartha.com 02/04/2016) നമ്മുടെ ഗ്രാമങ്ങളിലെ പല മേഖലകളിലും കഞ്ചാവ് മയക്കുമരുന്ന് ഉപയോഗം കര്‍ശനമാക്കുമ്പോഴും മേല്‍പ്പറമ്പ്, തളങ്കര, കീഴൂര്‍ എന്നീ ഭാഗങ്ങളില്‍ കഞ്ചാവ് മയക്ക് മരുന്ന് സംഘം വേരുറപ്പിച്ചിരിക്കുന്നു. പോലീസ് ഇവരെ നിരവധി തവണ പിടികൂടിയെങ്കിലും ഉടനെ ജാമ്യത്തിലിറങ്ങി വിജയശ്രീലാളിതരായി വീണ്ടും കഞ്ചാവ് വില്‍പ്പന നടത്തുന്നത് പതിവ് സംഭവങ്ങളാണ്. വില്‍പ്പനയുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാവുന്നു.
ചെറുപൊതികളിലാക്കി സൂക്ഷിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ എത്തുമ്പോള്‍ പണം വാങ്ങിയതിന് ശേഷം നിലത്തിട്ട് പോവുന്നതാണ് വില്‍പ്പനാ രീതി. സ്ഥിരം കസ്റ്റമറെ തിരിച്ചറിയാന്‍ പ്രത്യേക വസ്ത്രധാരണ രീതിയും ഇവര്‍ക്കിടയിലുണ്ട്. അന്യസംസ്ഥാന തൊഴിലാളികളും കഞ്ചാവിന്റെ ഇരകളാണ്.
ഞായറാഴ്ചകളില്‍ ഇവര്‍ കൂട്ടമായി എത്തുന്നതിനാല്‍ വില്‍പ്പന തകൃതിയില്‍ നടക്കും. അതുപോലെ തന്നെ ആരെയും പേടിക്കാതെ ബൈക്കില്‍ പോയി കഞ്ചാവ് വാങ്ങി ഫാഷനായി ഉപയോഗിക്കുന്ന ഒരു യുവ തലമുറയാണ് നമ്മുക്ക് മുന്നിലുള്ളത്. സമൂഹം വളരുകയാണെന്ന് അഭിമാനിക്കുമ്പോഴും സുഖം കണ്ടെത്തുന്നതിന് വേണ്ടി കണ്ടും കേട്ടും സ്പര്ശിച്ചും രുചിച്ചും പുതുപുത്തന്‍ അനുഭൂതികള്‍ ആസ്വദിക്കാന്‍ പഠിച്ച യുവാക്കള്‍ എത്തിപ്പെടുന്നത് ഈ ലഹരിക്ക് മുന്നിലേക്കാണ്.
ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് മിക്കപ്പോഴും ഈ രീതിയിലേക്ക് വ്യതിചലിച്ച് പോവുന്നത്. കഞ്ചാവിന്റെ ഉപയോഗം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. ലഹരിക്ക് അടിമപ്പെട്ടവരെ വിദഗ്ദ്ധ കൗണ്‍സിലിംഗിനും ആവശ്യമായ മരുന്നുകളും നല്കി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരികയെന്നതാണ് സമൂഹത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.
ലഹരിക്ക് അടിമപ്പെട്ടവരെ മാനസികവും വൈകാരികവുമായ പശ്ചാത്തലങ്ങളും ജീവിത സാഹചര്യങ്ങളും പരിഗണിച്ച് തയ്യാറാക്കുന്ന പരിപാടികള്‍ ഏതെങ്കിലും ദിവസത്തേക്കൊ മാസത്തിലൊരിക്കലോ പരിമിതപ്പെടുത്താതെ സ്ഥിരം സംവിധാനമായി മാറുകയാണെങ്കില്‍
വിദ്യാര്‍ത്ഥികളും യുവാക്കളും പുതുതായി ലഹരിയുടെ നീരാളിപിടുത്തത്തില്‍ എത്തിപ്പെടാതെ നോക്കുവാനും ലഹരിക്ക് അടിമപ്പെട്ടവരെ ക്രമേണ മോചിപ്പിക്കുവാനും നമ്മുക്ക് കഴിയും.
സാമൂഹ്യ-സാസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ ഈ സമരത്തിലേക്ക് കൈ കോര്‍ക്കുകയും കണിശമായ നിയമ വ്യവസ്ഥയിലൂടെയും ശക്തമായ ജനകീയ ബോധവല്‍ക്കരണ പ്രചാരണ പരിപാടികളിലൂടെയും ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പനയും ഉപയോഗവും ഇല്ലാതാക്കാന്‍ നമ്മുക്ക് കഴിയണം.

Keywords: Article, Ganja, Kerala, Thalangara, Kasaragod, Kizhur, Melparamba, How Ganja lobby trap students?.