വിവാഹജീവിതം ശാപമായി മാറാതിരിക്കാന്‍...
Oct 31, 2016, 10:30 IST
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 31.10.2016) ഉഗ്രപ്രതാപികളും ഏകാധിപതികളുമായി കഴിയുന്ന ഭര്ത്താക്കന്മാരുടെ കാലം കഴിഞ്ഞുപോയി എന്നായിരുന്നു ഈ 'ഭര്തൃകഥ' കേള്‍ക്കുന്നതുവരെ എന്റെ മനസ്സിലുണ്ടായത്. വിറപ്പിച്ച് ഭരിക്കുന്ന ഭര്ത്താക്കന്മാര് കഥയായിമാറിയെന്നത് തെറ്റായിപ്പോയി. ഇന്നുമുണ്ട് ഭീകരഭര്ത്താക്കന്മാര്. ഒരിറ്റു ഭര്‍തൃ സ്നേഹത്തിനു വേണ്ടി ഖദീജ ദാഹിക്കുയാണ്. ആര്‍ദ്രമായൊരു സമീപനത്തിന് കൊതിക്കുകയാണ്. ഭര്‍ത്താവുമൊന്നിച്ച് ഒന്നു പുറത്തിറങ്ങാന്‍ ആശിച്ചു പോവുകയാണ്. സ്വന്തം മക്കളോട് കരുണയോടൊരുവാക്ക് പറയുന്നത് കേള്‍ക്കാന്‍ കൊതികൊള്ളുകയാണ്.
അദ്ദേഹത്തിന്റെ നാവില്‍ നിന്ന് ചുവരു പിളര്‍ക്കുന്ന കല്‍പ്പനകളേ കേട്ടിട്ടുള്ളു. മര്‍ദ്ദന മുറകളേ അദ്ദേഹത്തിന് വശമുള്ളു. ഇങ്ങിനെയും മനുഷ്യരുണ്ടോ എന്ന് വിവാഹത്തിന്റെ ആദ്യ ദിനം മുതല്‍ ഖദീജ ചിന്തിക്കുകയായിരുന്നു. ദിവസങ്ങള്‍ കഴിയുമ്പോള്‍ സ്വഭാവത്തില്‍ മാറ്റമുണ്ടാകുമെന്ന് അവള് കരുതി. കാര്‍ക്കശ്യം കൂടുതല്‍ രൂക്ഷമായതല്ലാതെ കുറഞ്ഞു വരുന്ന പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു. ഭര്‍ത്താവിന്റെ പാദപതനം കേള്‍ക്കുമ്പോഴേ അവളുടെയും കുഞ്ഞുങ്ങളുടെയും വെപ്രാളം വര്‍ദ്ധിക്കാന്‍ തുടങ്ങും. കുഞ്ഞുങ്ങളൊക്കെ പേടിച്ചൊതുങ്ങും. ഖദീജ എല്ലാം സഹിക്കാന്‍ തയ്യാറായി നില്ക്കും. സര്‍വ്വ സന്നാഹങ്ങളോടെ വരുന്ന ശത്രുവിന്റെ മുന്നിലേക്ക് വരുന്നത് വരട്ടെ എന്ന് കരുതി നിസ്സഹായയായി നില്ക്കാനെ ഖദീജയ്ക്കാവൂ..
ഒരുപാടു മോഹന സ്വപ്നങ്ങളാണ് വിവാഹത്തിനുമുമ്പ് ഖദീജയ്ക്കുണ്ടായിരുന്നത്. സ്നേഹത്തോടെ പെരുമാറുന്ന ഭര്‍ത്താവ്. മക്കളെ പരിലാളിക്കുന്ന സ്വഭാവക്കാരന്‍. വഴക്കും വക്കാണവുമില്ലാത്ത കുടുംബജീവിതം. സന്തോഷം തുളുമ്പുന്ന മനസ്സുമായി മണിയറയിലേക്ക് കടന്നുചെന്ന പ്രഥമ ദിനത്തില്‍ തന്നെ അവള് അന്ധാളിച്ചു പോയി... എല്ലാം ആജ്ഞാസ്വരത്തിലാണ് പറയുന്നത്. അനുസരിച്ചാല്‍ മതി. ഖദീജയ്ക്ക് അനുസരിക്കാനേ പറ്റിയുള്ളു. ആജ്ഞയ്ക്കനുസരിച്ച് മണിയറയില്‍ പെരുമാറി. അല്ല വഴങ്ങിക്കൊടുത്തു. എതിര്‍ത്തു പറയുന്ന സംഭവമില്ല. എതിര്‍ത്താല്‍ കടുത്തശിക്ഷയാണ്. കഴിഞ്ഞ 24 വര്‍ഷമായി ഇതനുഭവിക്കാന്‍ തുടങ്ങിയിട്ട്. 40 ലെത്തിയ ഖദീജ പതിനൊന്ന് മക്കള്‍ക്ക് ജന്മം നല്കി. പ്രസവം നിര്‍ത്താന്‍ പലതവണ കേണപേക്ഷിച്ചു. അങ്ങേര് ചെവിക്കൊള്ളുന്നില്ല. ഇനിയും കുഞ്ഞുങ്ങളെ പ്രസവിക്കേണ്ടിവരുമെന്ന ഭയത്തിലാണ് ഖദീജ. ഇക്കാലത്ത് നാല്പതുകാരി പെണ്ണുങ്ങള് രണ്ടോ മൂന്നോ കുട്ടികളായാല്‍ നിര്‍ത്തുകയാണ്. പക്ഷേ ആ ഭാഗ്യം ഖദീജയ്ക്കില്ല. പെറ്റുകൂട്ടുക തന്നെ.
ആശുപത്രിയിലൊന്നും ഭാര്യയെ കൊണ്ടുപോകുന്നതില്‍ അങ്ങേര്‍ക്ക് താല്പര്യമില്ല. മക്കളേയോ, ഭാര്യയേയോ ഇതേവരെ ആശുപത്രിയില്‍ ചികിത്സക്കായി അങ്ങേര് കൊണ്ടുപോയിട്ടില്ല. അസുഖ കാര്യങ്ങള്‍ ഖദീജയോ, മക്കളോ അദ്ദേഹത്തോട് പറയില്ല. പറഞ്ഞാല്‍ വഴക്കായിരിക്കും തിരിച്ചുകിട്ടുക. അത്യാസന്ന നിലയിലെത്തിയാല്‍ അവരെ ആങ്ങളമാരാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോകാറ്. കുട്ടികള്‍ക്ക് അസുഖം വന്നാല്‍ അവര്‍ സ്കൂള്‍ അധ്യാപകരോട് കാര്യം പറഞ്ഞ് അവരാണ് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുക. ഭാര്യയെയും കുട്ടികളെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ല. വീടിനകത്ത് അടങ്ങി ഒതുങ്ങി കഴിഞ്ഞുകൂടിയാല്‍ മതി. കേവലം അമ്പതിനോടടുത്ത പ്രായക്കാരനായിട്ടുകൂടി ഇത്തരം സ്വഭാവങ്ങള്‍ ഈ കാലത്തുപോലും വെച്ചുപുലര്‍ത്തുന്ന വ്യക്തിയെ അത്ഭുതത്തോടെ മാത്രമെ കാണാന്‍ പറ്റൂ. ഇങ്ങേര് നാടുമുഴുവന്‍ ചുറ്റും. മദ്യപാനം, പുകവലി തുടങ്ങിയ ദൂഷ്യ സ്വഭാവങ്ങളൊന്നുമില്ല. എന്നാലും പെണ്ണുകെട്ടി നടക്കാന്‍ വിദഗ്ധനാണ്.
ഖദീജയെ കൂടാതെ വേറൊരു സ്ത്രീയേയും വിവാഹം ചെയ്തിട്ടുണ്ട്. ചെറുപ്പക്കാരിയാണവള്. ഇപ്പോള്‍ രണ്ട് മക്കളെ പ്രസവിച്ചു കഴിഞ്ഞു. ആ പ്രക്രിയ തുടന്നുകൊണ്ടേയിരിക്കാനാണ് സാധ്യത. അവളോടും അവളിലുള്ള കുട്ടികളോടും ഇതേ രീതിയിലുള്ള പെരുമാറ്റമാണ്. എസ്എസ്എല്‍സി വരെ പഠിച്ച മൂത്ത രണ്ട് ആണ്‍കുട്ടികള്‍ ഇദ്ദേഹത്തിന്റെ പീഡനത്തില്‍ നിന്ന് രക്ഷപെട്ട് ഗള്‍ഫിലേക്ക് കടന്നു. അവിടെ ചെറിയ ശമ്പളത്തിന് ജോലി ചെയ്തുവരികയാണ്. അവര്‍ക്ക് കിട്ടുന്ന ശമ്പളം കൃത്യമായി മാസാമാസം ഇദ്ദേഹത്തിന് അയച്ചുകൊടുക്കണം. ഒരു ദിവസം തെറ്റിയാലോ, സാധാരണ അയക്കുന്ന കാശില്‍ കുറവുവന്നാലോ മര്‍ദ്ദനം അവരുടെ ഉമ്മയ്ക്കും മറ്റ് സഹോദരങ്ങള്‍ക്കുമാണ്. അന്ന് വീട്ടില്‍ ഇരിക്കപ്പൊറുതി കൊടുക്കില്ല. ഭക്ഷണത്തിന് ഒന്നും വാങ്ങിച്ചു കൊടുക്കാതെ പട്ടിണിക്കിടും. ഇക്കാര്യങ്ങളൊക്കെ അറിയുന്ന മക്കള്‍ ശപിച്ചുകൊണ്ടാണെങ്കിലും മാസാമാസം കൃത്യമായി തുക അയച്ചുകൊടുക്കും.
രണ്ട് പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. അവര്‍ ഈ ജയിലറക്കുള്ളില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ്. ഇപ്പോള്‍ മനസ്സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന ആശ്വാസമാണവര്‍ക്ക്. അവര്‍ രണ്ടുപേരും സ്വന്തം വീട്ടിലേക്ക് തിരിഞ്ഞു നോക്കാറേയില്ല.. ഭാര്യ ഭയക്കുന്ന, മക്കള്‍ ഭയക്കുന്ന ഈ മോഡല്‍ പുരുഷന്മാരും ഇന്ന് ജീവിച്ചിരിപ്പുണ്ട് എന്നറിയുമ്പോള്‍ വായനക്കാര്‍ അത്ഭുതപ്പെടും. ആരു വിചാരിച്ചാലും ഇത്തരക്കാരുടെ മനസ്സ് മാറ്റാന്‍ കഴിയില്ല. പുറം ലോകം ഇങ്ങിനെയുള്ളവരുടെ ചൈതികള് അറിയുന്നില്ല. ഭാര്യയോ, മക്കളോ സമൂഹവുമായി യാതൊരു ബന്ധവുമില്ല. ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ല. സ്വയം ശപിച്ചും, സഹിച്ചും ജീവിതം എരിച്ചുകളയുകയാണ് ഇത്തരക്കാരുടെ ഭാര്യമാരും മക്കളും. ഇത് പുരുഷത്വത്തിന്റെ ലക്ഷണമല്ല, ഭീരുത്വത്തിന്റെ മുഖമാണ്. സ്വന്തം കുറ്റങ്ങളും കുറവുകളും ആരോടും അറിയിക്കാതെ- തന്റെ അധീനതയില്‍ ജീവിക്കുന്നവരെ അടക്കിയൊതുക്കിയും ഭീഷണിപ്പെടുത്തിയും, മര്‍ദ്ദിച്ചും അടിമകളെ പോലെ തീറ്റിപ്പോറ്റുക മാത്രം ചെയ്യുന്നവര്‍ ഭീരുക്കള്മാത്രമാണ്.
പുറം ലോകത്തെന്താണ് നടക്കുന്നതെന്ന് പോലും ഇവര്‍ക്കറിയില്ല. വര്‍ത്തമാന പത്രങ്ങളോ, റേഡിയോ, ടെലിവിഷന്‍, ഫോണ്‍ ഒന്നും ഇവര്‍ക്ക് ലഭ്യമാക്കിക്കൊടുക്കില്ല. ആധുനിക ലോകത്ത് ഇങ്ങിനെയും മനുഷ്യര്‍ ജീവിച്ചുവരുന്നുണ്ട് എന്നത് ബോധ്യപ്പെടാന്‍ നമുക്ക് പ്രയാസമുണ്ട്. ജോലിതേടി വിദേശത്തു പോയ മക്കളില്‍ നിന്നും, വിവാഹിതരായി വീട് വിട്ട് താമസിക്കുന്ന പെണ്മക്കളില് നിന്നും അറിയാതെ വീണുകിട്ടിയ ചില വിവരങ്ങള്‍ മാത്രമാണിത്. ഇതിലുമെത്രയോ ഭീതി ഉണ്ടാക്കുന്നതാവും അങ്ങേരുടെ വീടിനകത്തുള്ള വിളയാട്ടങ്ങള്‍...
'ദാമ്പത്യം എന്നു പറയുന്നത് ആകെ അമ്പരപ്പിച്ചു കളയുന്ന സത്യമാണ്' എന്നാണ് ബര്‍ണാഡ് ഷാ പറഞ്ഞത്. സമുദ്രം പോലെ ആഴം, പര്‍വ്വതം പോലെ ഉയരം ആകാശം പോലെ പരപ്പ് തുടങ്ങി ദാമ്പത്യത്തെ കുറിച്ച് നിരവധി ഉദ്ധരണികളുണ്ട്. കണ്ടറിയാനോ കേട്ടറിയാനോ പറ്റാത്ത വ്യക്തിഗത വ്യത്യാസങ്ങളുള്ള വ്യക്തികളാണ് വിവാഹ ജീവിത്തില്‍ ഒന്നിച്ചു കൂടുന്നത്. തുടര്‍ന്നുള്ള അനുഭവങ്ങളിലൂടെ മാത്രമെ പരസ്പരം തിരിച്ചറിയാന്‍ പറ്റു. അത്തരത്തിലുള്ള അപകടാവസ്ഥയിലാണ് ഖദീജയും മക്കളും ജീവിതം നയിക്കുന്നത്. ലിവിംഗ് ടുഗദര്‍ പോലുള്ള ട്രെന്‍ഡുകള്‍ ലോകത്ത് നടക്കുന്നുണ്ട്. പരസ്പരം അറിഞ്ഞതിന് ശേഷം വിവാഹത്തിലേക്ക് പ്രവേശിക്കുക എന്നതാണ് ഈ രീതി. ഇതും വേണ്ടത്ര വിജയപ്രദമാവുന്നില്ല എന്നതാണ് അനുഭവിച്ചറിഞ്ഞവരുടെ അഭിപ്രായം. ആണിന്റെ സ്വഭാവം അനുഗുണമല്ലെങ്കില്‍ ജീവിതം ഹോമിക്കപ്പെടേണ്ടിവരുന്നവര് സ്ത്രീകളാണ്. പുരുഷന്റെ ഉള്ളറിയാന്‍ വല്ല മാര്‍ഗ്ഗവും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടോ എന്നറിയണം സ്ത്രീകളെ അതിന് പ്രാപ്തരാക്കണം എങ്കിലേ വിവാഹ ജീവിതം ശാപമായി മാറാതിരിക്കൂ...
Keywords: Article, Kookanam-Rahman, Wedding, husband, wife, Assault, son, daughter-love, Couples, Barnad Shah,