city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹജ്ജ്: ത്യാഗോജ്ജ്വല ജീവതത്തിന്റെ ഓര്‍മ

-സലാം കന്യാപ്പാടി

(www.kasargodvartha.com 22/09/2015) ലോക മുസ്ലിങ്ങള്‍ക്ക് ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം നല്‍കികൊണ്ട് ബലിപെരുന്നാള്‍ സമാഗതമാവുകയാണ്. ഹസ്രത്ത് ഇബ്രാഹിം നബി (അ) യുടെയും മകന്‍ ഇസ്മാഈല്‍ നബി (സ) യുടെയും ത്യാഗോജ്ജ്വലമായ ജീവിത ചരിത്രം അയവിറക്കപ്പെടുന്ന സുദിനം.
ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലക്ഷക്കണക്കിന് ഹാജിമാര്‍ അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയില്‍ ഒരേവേഷത്തിലും ചിന്തയിലുമായി ഇബാദത്തുകളിലും പ്രാര്‍ത്ഥനകളിലും മുഴുകുന്ന അസുലഭ സന്ദര്‍ഭമാണിത്.

ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തുദിനങ്ങളില്‍ നാം ചെയ്യുന്ന ഏതൊരു പുണ്യകര്‍മത്തിനും അസാധാരണവും, അതിമഹത്തരവുമായ പ്രതിഫലമാണ് ഖുര്‍ഹാനും പ്രവാചകരും നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. അറഫാദിനത്തിലെ നോമ്പ്, പെരുന്നാള്‍ നിസ്‌കാരം, ഉളുഹിയ്യത്ത് തുടങ്ങിയവയെല്ലാം ബലിപെരുന്നാളിനോടനുബന്ധിച്ച പ്രധാന സുന്നത്തുകളാണ്. അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞുപോയ ഒരുവര്‍ഷത്തെയും, വരാനിരിക്കുന്ന ഒരുവര്‍ഷത്തെയും പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുമെന്നാണ് പ്രവാചക വചനം.

'പ്രവാചക കുടുംബത്തിന്റെ കാലടിപ്പാടുകള്‍'...
അതു തന്നെയാണ് ബലിപ്പെരുന്നാളിെന്റ സന്ദേശവും...

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലെ അവസാനത്തേതാണല്ലോ ഹജ്ജ്..!!

ഹജ്ജ് സമര്‍പ്പണമാണ്.!!

രാജാധിരാജനായ തംബുരാന്‍ തന്റെ ഖലീലായ ഇബ്രാഹിം (അ.സ) നേയും കുടുംബത്തേയും പരീക്ഷണങ്ങളുടെ പരമ്പരകള്‍ തന്നെ തീര്‍ത്തപ്പോള്‍ അനുസരണയുള്ള അടിമകളായ് യജമാനന് സര്‍വവും സമര്‍പ്പിച്ചതിന്റെ വാര്‍ഷിക അനുസ്മരണം..!! അവന്റെ കല്‍പന പ്രകാരം മലമുകളില്‍ കയറിനിന്ന് ഖിയാമംനാള്‍ വരെയുള്ള വിശ്വാസികളെ പരിശുദ്ദ ഭവനത്തിലേക്ക് ക്ഷണിച്ച ആ ക്ഷണം സ്വീകരിച്ചെത്തുന്ന വിശ്വാസികളെ മുഴുവനും ആ പ്രവാചക കുടുംബത്തിന്റെ കാലടിപ്പാടുകളും അവരനുഭവിച്ച ത്യാഗങ്ങളുടെ സ്മരണകളും ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ഹജ്ജിന്റെ എല്ലാ കര്‍മങ്ങളും നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ത്വവാഫും അതിനു ശേഷമുള്ള സഫാ മര്‍വാ മലകള്‍ക്കിടയിലെ 'സഹീഹും', സംസം വെള്ളവും മിനായിലെ രാപാര്‍ക്കലും, ജംറകളിലേക്കുള്ള കല്ലേറും എല്ലാം ആ സ്മരണകളുടെ അനുസ്മരണങ്ങളാണ്. അതിവിജനമായ സഫ മര്‍വ മലയിടുക്കിനടുത്ത് പ്രിയതമ ഹാജറ (റ) യേയും കുഞ്ഞു പൈതല്‍ ഇസ്മാഈല്‍ (അ.സ ) മിനേയും അള്ളാഹുവിന്റെ കല്‍പന മാനിച്ചു ഉപേക്ഷിച്ചു പോകുമ്പോള്‍ തന്റെ പ്രിയതമനോട് ആ മഹതി ചോദിച്ചത് ഇത് അള്ളാഹുവിന്റെ കല്‍പനയാണോ എന്നാണ്. അതെയെന്ന ഉത്തരം ലഭിച്ച അവര്‍ എങ്കില്‍ ഞങ്ങള്‍ക്ക് അള്ളാഹുവിന്റെ സഹായം ഉണ്ടാവുമെന്ന ആശ്വാസത്തില്‍ എല്ലാം രക്ഷിതാവില്‍ തവക്ക്വല്‍ ചെയ്തു.

വിശന്നു കരഞ്ഞ കുഞ്ഞുമോന് നല്‍കാന്‍ വെള്ളമെങ്കിലും ലഭിക്കുമോ എന്നറിയാന്‍ സഫ മര്‍വയിലേക്ക് അങ്ങോട്ടുമിങ്ങോട്ടും ഏഴുവട്ടമോടി. ഇതിനെ ഓര്‍മപ്പെടുത്താനായി സഹീഹ് ഹജ്ജിനും ഉംറയ്ക്കും നിര്‍ബന്ധമാക്കി. കുഞ്ഞുമോന്‍ കാലിട്ടടിച്ച സ്ഥലത്തുനിന്ന് പൊട്ടിപ്പുറപ്പെട്ട ജല പ്രളയത്തെ മഹതി 'സംസം' എന്ന പദമുരുവിട്ട് തടഞ്ഞു നിര്‍ത്തി. ഈ പവിത്രമായ ജലാശയത്തില്‍ വിശ്വാസികള്‍ക്ക് അവരുടെ തഖ് വയ്ക്കനുസരിച്ച് ശിഫയും ചോദിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരവും കുടിയിരുത്തി നാഥന്‍ സംസമിനെ പരിശുദ്ധമാക്കി.

മിനായിലെ രാപാര്‍ക്കലും അഞ്ചു ദിനങ്ങളിലായി ജംറകളിലേക്കുള്ള കല്ലേറും ഇബ്രാഹിം (അ.സ) യുടേയും മകന്റെയും അചന്‍ചലമായ വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും കഥ. ഇന്ന് ലോകത്തിന്റെ പലഭാഗത്തും മുസ്ലിം സമുദായത്തിനുമേല്‍ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. പ്രവാചക കുടുംബത്തിന്റെ ത്യാഗങ്ങളെ അനുസ്മരിക്കുന്ന നാം ഈ വേളകളില്‍ ദുരിതമനുഭവിക്കുന്നവരുടെ വേദനകൂടി മനസിലാക്കണം. അവരിലേക്ക് ഒരു കൈ സഹായം അല്ലെങ്കില്‍ ഒരു പ്രാര്‍ത്ഥന.


ഹജ്ജ്: ത്യാഗോജ്ജ്വല ജീവതത്തിന്റെ ഓര്‍മ

Keywords: Hajj, Article, Salam Kanyappady, Memories, Muslims, Hajj article by Salam Kanyappady.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia