TE Abdulla | സുഹൃത്തുക്കളെ ആകര്‍ഷിച്ച ടിഇ അബ്ദുല്ലയുടെ സൗമ്യത
Feb 2, 2023, 20:38 IST
-കെ ബി മുഹമ്മദ് കുഞ്ഞി
(www.kasargodvartha.com) എനിക്ക് ടിഇ അബ്ദുല്ല ജ്യേഷ്ഠ സഹോദരനും ഉപദേശകനുമായിരുന്നു. 1959 മാര്‍ച്ച് 18 ന് തളങ്കര കടവത്ത് ജനനം. 2023 ഫെബ്രുവരി ഒന്നിന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. തന്റെ പിതാവ് മുന്‍ എംഎല്‍എ ടിഎ ഇബ്രാഹിം സാഹിബിനെയും മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയ സാഹിബിനേയും റോള്‍ മോഡലായി അദ്ദേഹം നെഞ്ചേറ്റിയിരുന്നു. കാറില്‍ ഒന്നിച്ച് യാത്ര ചെയ്യുമ്പോള്‍ സിഎച്ചിനെ അനുകരിച്ച് സിഎച്ചിന്റെ പഴയ പ്രസംഗങ്ങള്‍ പറയുമായിരുന്നു. ഒരു വരിപോലും മറക്കാതെ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദ് സാഹിബിന്റെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. സിഎച്ചും, മുഹമ്മദലി ശിഹാബ് തങ്ങളും, ഇ അഹമ്മദും കാസര്‍കോട് എത്തുന്ന 1975 കാലഘട്ടങ്ങളില്‍ തന്റെ പിതാവ് ടിഎ ഇബ്രാഹിം സാഹിബിനോടൊപ്പം അംബാസിഡര്‍ കാറില്‍ ഡ്രൈവറായി പോകുന്നത് ടിഇ അബ്ദുല്ലയാണ്. അത് കൊണ്ട് തന്നെ ആ നേതാക്കളുടെ പ്രിയപ്പെട്ടവനായി മാറി.
1988 മുതല്‍ നീണ്ട 27 വര്‍ഷം കാസര്‍കോട് നഗരസഭയെ പ്രതിനിധീകരിച്ചു. 2000 ലും 2005 ലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുത്ത് കേരളത്തില്‍ വാര്‍ത്ത സൃഷ്ടിച്ചു. മൂന്ന് തവണ കാസര്‍കോട് നഗരപിതാവായ ടിഇ വികസന കാഴ്ചപ്പാടുള്ള ജനപ്രതിനിധിയായി കാസര്‍കോടിന്റെ വികസന ശില്പ്പിയായി മാറി. കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ടായി കുറഞ്ഞ കാലം. ആ സന്ദര്‍ഭത്തിലാണ് ഡോ. എംകെ മുനീര്‍ നയിക്കുന്ന സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര കാസര്‍കോട് നിന്ന് ആരംഭിച്ചത്. ആ കാലഘട്ടത്തില്‍ ടിഇയോടൊപ്പം പ്രവര്‍ത്തിച്ച മധുരിക്കുന്ന ഓര്‍മ്മകള്‍ ഹൃദയത്തിലുണ്ട്.
അധികം ആ പദവി തുടരാതെ കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയായി. ഒരു ടേം പൂര്‍ത്തിയാക്കി ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായി. പിന്നീട് ചെര്‍ക്കളം അബ്ദുല്ല സാഹിബ് പദവി ഒഴിഞ്ഞപ്പോള്‍ കുറച്ച് കാലം എംസി ഖമറുദ്ദീനായിരുന്നു പ്രസിഡന്റ്. അദ്ദേഹം എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ ടിഇ അബ്ദുല്ല മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടായി. കെഎസ് അബ്ദുല്ല സാഹിബിന്റെ മരണത്തിന് ശേഷം കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ പ്രസിഡണ്ട് സ്ഥാനം ചെര്‍ക്കളം അബ്ദുല്ല ഏറ്റെടുക്കുകയും ജനറല്‍ സെക്രട്ടറിയായി തളങ്കര ഇബ്രാഹിം ഖലീല്‍ പ്രവര്‍ത്തിച്ച് വരുന്നതിനിടയിലാണ് 2010 മെയ് 22ന് മംഗലാപുരം എയര്‍പ്പോര്‍ട്ടിലുണ്ടായ വിമാന അപകടത്തില്‍ തളങ്കര ഇബ്രാഹിം ഖലീല്‍ മരണപ്പെട്ടത്. ആ ഒഴിവിലേക്ക് ടിഇ അബ്ദുല്ല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
അദ്ദേഹത്തിന്റെ സഹകാര്യദര്‍ശിയായി ഈ വിനീതനും നിയമിതനായി. മൂന്ന് ടേം പൂര്‍ത്തിയാവാന്‍ കുറഞ്ഞ മാസമേയുള്ളൂ. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പ്രസിഡണ്ടും ടിഇ അബ്ദുല്ല ജനറല്‍ സെക്രട്ടറിയും എന്‍എ അബൂബക്കര്‍ ഹാജി ഖജാഞ്ചിയുമായ കാസര്‍കോട് സംയുക്ത ജമാഅത്ത് അവസാനമായി എടുത്ത തീരുമാനം സാമൂഹ്യ അനീതിക്കെതിരെയുള്ള മഹല്ല് തല ക്യാമ്പയിനായിരുന്നു. കൊല്ലമ്പാടി ജമാഅത്തില്‍ ഉദ്ഘാടനം കഴിഞ്ഞ് ഉളിയത്തടുക്ക ജമാഅത്തിലെ പരിപാടിക്ക് പങ്കെടുക്കാന്‍ അനാരോഗ്യം കാരണം അദ്ദേഹത്തിന് സാധിച്ചില്ല. ടിഇ അബ്ദുല്ല സാഹിബിന്റെ പക്വതയും സൗമ്യവുമായ സമീപനവും സുഹൃത്തുക്കളെ ഏറെ ആകര്‍ഷിച്ചിരുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഒരുപാട് സുഹൃദ് വലയങ്ങളുള്ള രാജകുമാരനാണ് നമ്മോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ പരലോക ജീവിതം സര്‍വ ശക്തനായ നാഥന് വിജയകരമാക്കി കൊടുക്കട്ടെ, നമുക്ക് പ്രാര്‍ത്ഥിക്കാം.
(ലേഖകന്‍ ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജെനറല്‍ സെക്രടറിയാണ്)

Keywords: Article, Top-Headlines, Politics, Muslim-league, T.E Abdulla, Story, Remembrance, Remembering, Gentleness of TE Abdulla.
< !- START disable copy paste -->