Freedom | സ്വാതന്ത്ര്യവും പൂര്‍ത്തിയാകാത്ത ലക്ഷ്യങ്ങളും
Aug 14, 2023, 22:13 IST
-മുഹമ്മദ് അനസ് ബാപ്പാലിപ്പൊനം
(www.kasargodvartha.com) രാജ്യം 76-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്. ദേശ സ്‌നേഹികളായ നമ്മുടെ പൂര്‍വികര്‍ സ്വന്തം ജീവന്‍ പോലും ത്യജിച്ച് നമുക്ക് വാങ്ങി തന്നതാണ് സ്വാതന്ത്രം. ഒരുപാട് ത്യാഗത്തിന്റെയും സഹനത്തിന്റെയും ഗാഥകള്‍ പറയാനുണ്ട് സ്വാതന്ത്ര്യത്തിന്. വ്യത്യസ്ത മതത്തില്‍ പെട്ടവരും ജാതിയില്‍ പെട്ടവരും ഇന്ത്യ എന്ന വികാരത്തില്‍ വൈദേശിക ശക്തികള്‍ക്കെതിരെ തോളോട് തോള്‍ ചേര്‍ന്ന് പോരാടി. ആ യോജിപ്പിന്റെ ഫലമാണ് 1947 ഓഗസ്റ്റ് 15ന് കണ്ടത്.
സ്വാതന്ത്ര്യത്തിന്റെ നീണ്ട 76 വര്‍ഷം പിന്നിടുമ്പോള്‍ നാള്‍ക്കുനാള്‍ അതിന് വിള്ളലേള്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ബഹുസ്വരതയും, വൈവിധ്യങ്ങളും സൗന്ദര്യമായി കാണുന്ന ഇന്ത്യന്‍ മണ്ണിന്നശാന്തമാണ്. വര്‍ഗീയതയിലും, അനീതിയിലും, അധികാര വടം വലിയിലും പെട്ട് ഇന്ത്യ ശ്വാസം മുട്ടുകയാണ്. സമാധാന ജീവിതം നയിച്ചിരുന്ന മണിപ്പൂര്‍ മണ്ണ് കലാപ ഭൂമിയായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഇതിനെതിരെ പറയത്തക്ക വിധത്തിലോരു നടപടിയും കൈകൊണ്ടിട്ടില്ല. അത് പോലെ ഇടയ്ക്ക് ഒരു സുപ്രഭാതത്തില്‍ ഹരിയാനയിലും സമാനമായ കലാപ ഭൂമികയാക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചെങ്കിലും അത് പെട്ടെന്ന് കെട്ടണഞ്ഞു.
സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളിലും സ്വാതന്ത്ര്യാനന്തരം ആദ്യ കാലങ്ങളിലും ഇന്ത്യയില്‍ നിലനിന്നിരുന്നൊരു ഐക്യവും ദേശബോധവും പാടേ മാഞ്ഞുപോയതിന്റെ നേര്‍ചിത്രങ്ങളാണ് ഈ കാണുന്ന ഓരോ സംഭവങ്ങളും എന്ന് സംശയലേശമന്യേ പറയാന്‍ സാധിക്കും. വര്‍ഗീയതയും, വിദ്വേഷവും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കാലാകാലങ്ങളില്‍ പലരും ഉപയോഗിച്ചതും ഇന്ത്യയെ മുറിവേല്‍പിച്ചിട്ടുണ്ട്. യോജിപ്പിന്റെ എത്രയോ നല്ല അവസരങ്ങള്‍ ഉണ്ടായിട്ടും വിയോജിപ്പിന്റെ വഴികള്‍ തേടുന്നവരുമുണ്ട്.
കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും ക്രൂരമായ അക്രമങ്ങള്‍ തുടര്‍ക്കഥകളാവുകയാണ്. നടപടിയെടുക്കേണ്ടവര്‍ പോലും പലപ്പോഴും അതിന്റെ ഉത്തരവാദിത്തങ്ങളില്‍ ഗൗരവം കാണിക്കുന്നില്ല എന്നത് ഖേദകരമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും സ്വാതന്ത്ര്യ സമര കാലത്ത് ഉണ്ടായ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടോ എന്ന ചോദ്യം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഈ ഏഴു ദശകങ്ങളില്‍ രാജ്യം ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയും ആഗോള ലോകത്ത് ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തുകയും ചെയ്തു എന്നതില്‍ സംശയമില്ല. എന്നാല്‍ ഇന്നും രാജ്യം ഗുരുതരമായ സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍, ഈ ഏഴു പതിറ്റാണ്ടിന്റെ നേട്ടങ്ങളും വെല്ലുവിളികളും വിലയിരുത്തേണ്ടത് അനിവാര്യമാണ്. സ്വാതന്ത്ര്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം മഹത്വവും ഐശ്വര്യവും കൈവരിക്കുകയുള്ളൂവെന്ന് രാജ്യത്തെ രാഷ്ട്രീയക്കാരും ജനങ്ങളും മനസിലാക്കേണ്ടതുണ്ട്.

Keywords: India, Independence Day, Freedom Struggle, Muhammad Anas Bapaliponam, Article, Independence Day 2023, Freedom and unfulfilled goals.
< !- START disable copy paste -->