city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈച്ചയെ കരിമ്പിന്‍ ജ്യൂസില്‍ ചേര്‍ക്കുന്ന വിധം

-രവീന്ദ്രന്‍  പാടി 

ച്ച അരഞ്ഞ കരിമ്പിന്‍ ജ്യൂസിനേ ടേസ്റ്റ് കൂടൂ എന്ന് തമാശയായി പറയാറുണ്ടെങ്കിലും കാസര്‍കോട്ട് ഇപ്പോള്‍ കൂടുതലും ലഭിക്കുന്നത് ഇത്തരം ജ്യൂസ് തന്നെയാണ്. ഈച്ച അരയാത്തതോ, ഈച്ച ചെന്നിരിക്കാത്തതോ ആയ കരിമ്പിന്‍ ജ്യൂസ് കാസര്‍കോട് നഗരത്തിലെ കടകളില്‍ നിന്നും തീരെ ലഭിക്കാത്ത സ്ഥിതിയാണിപ്പോള്‍. മധുരമുള്ളിടത്തും വൃത്തിയില്ലാത്തിടത്തും ഈച്ചകള്‍ വന്നിരിക്കുക സ്വാഭാവികമാണ്. എന്നുവെച്ച് മനുഷ്യര്‍ക്ക് കുടിക്കാനും കഴിക്കാനുമുള്ള സാധനങ്ങളില്‍ ഈച്ച വന്നിരിക്കുന്നത് നല്ല കാര്യമല്ലല്ലോ.

ഈച്ചകള്‍ രോഗം പരത്താന്‍ കാരണമാകുന്ന പ്രാണികളാണ്. വൃത്തികേടുകളുമായാണ് അവയുടെ സഹവാസം. മാലിന്യങ്ങളില്‍ ചെന്നിരിക്കുന്ന ഈച്ചയുടെ ആറ് കാലുകളിലും രോഗാണുക്കള്‍ അടങ്ങിയ മാലിന്യം പറ്റിപ്പിടിക്കുകയും അവ പിന്നീട് ഭക്ഷണ പഥാര്‍ത്ഥങ്ങളില്‍ ചെന്നിരിക്കുമ്പോള്‍ അവയിലേക്ക് സംക്രമിക്കുകയും ചെയ്യുന്നു. ഇത് ഏതുകുട്ടിക്കും അറിയാവുന്ന വസ്തുതയാണ്. കരിമ്പിന്‍ പാല്‍ വില്‍ക്കുന്ന കടക്കാരനും കടയ്ക്ക് ലൈസന്‍സ് നല്‍കുന്ന നഗരസഭയ്ക്കും അതിനുകീഴിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും എല്ലാം ഇതറിയാം. എന്നിട്ടും അവര്‍ കാശുകൊടുത്ത് ഒരുഗ്ലാസ് കരിമ്പിന്‍ പാല്‍ ആവശ്യപ്പെടുന്ന ജനത്തിന് ഈച്ച ഇരിക്കാത്ത പാല്‍ കൊടുക്കാന്‍ തയാറാവുകയോ, അങ്ങിനെ വേണമെന്ന് ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

കരിമ്പിന്‍ പാലെടുക്കുന്ന യന്ത്രവും കടയും അതിലെ കസേരയും മേശയും തറയും എല്ലാം വൃത്തിയാക്കിവെക്കുകയും അത് പരിപാലിക്കുകയും ചെയതാല്‍ ഒരീച്ച പോലും അങ്ങോട്ടേക്ക് അടുക്കുകയില്ല. കൂട്ടത്തില്‍ വന്നാല്‍തന്നെ ഈച്ചയെ ഓടിക്കാനുള്ള ഫാന്‍ ഉപയോഗിക്കുകയും ചെയ്താല്‍ കുറച്ചുകൂടി നന്നാവും. ഇത് കടക്കാരന്‍ അറിഞ്ഞു ചെയ്യുന്നില്ലെങ്കില്‍ അവനെക്കൊണ്ട് അങ്ങിനെ ചെയ്യിപ്പിക്കാന്‍ നഗരസഭയ്ക്ക് കീഴിലുള്ള ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തയാറാവേണ്ടതാണ്. അവര്‍ അങ്ങിനെ ചെയ്യുന്നില്ലെന്ന് മാത്രമല്ല, അവരും ഈച്ച അരഞ്ഞ കരിമ്പിന്‍ പാല്‍ കുടിച്ച്, ചിറി തുടച്ച് ഇറങ്ങിവരുന്ന കാഴ്ചയാണ് നമുക്ക് കാണുന്നത്.

ഈച്ചയെ കരിമ്പിന്‍ ജ്യൂസില്‍ ചേര്‍ക്കുന്ന വിധംകരിമ്പിന്‍ ചണ്ടി വേണ്ടരീതിയില്‍ സംസ്‌കരിക്കാത്ത പ്രശ്‌നം ഇതിനുപുറമെയാണ്. കടയുടെ പരിസരത്തും റോഡരികിലും തള്ളുന്ന കരിമ്പിന്‍ ചണ്ടി ഈച്ചകളുടെ മാത്രമല്ല, കൊതുകിന്റെയും രോഗാണുക്കളുടെയും വളര്‍ത്തു കേന്ദ്രമായി മാറുന്നുവെന്ന വസ്തുതയും ഭീകരമായ സത്യമാണ്. വേനല്‍ കടുത്തതോടെ നാട്ടില്‍ കുടിവെള്ളത്തിന് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. പ്രത്യേകിച്ചും നഗരപ്രദേശങ്ങളിലെ ജലക്ഷാമം. ദാഹിച്ച് വലയുന്ന ആളുകള്‍ ഏതുവെള്ളം കിട്ടിയാലും കുടിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഹോട്ടലുകളില്‍ തിളപ്പിച്ച് നല്‍കുന്ന വെള്ളം പോലും പലപ്പോഴും മാലിന്യവും അഴുക്കുകളും കലര്‍ന്നതാണ്. കരിമ്പിന്‍ കടകളില്‍ മാത്രമല്ല, ചായക്കടകളിലും ഹോട്ടലുകളിലും ജ്യൂസ് കടകളിലും ഈച്ചശല്യം രൂക്ഷമാണ്. അവിടെയും ശുചിത്വമില്ലായ്മയാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.

വേനല്‍കാലത്ത് പകര്‍ച്ചവ്യാധികള്‍ കൂടുതലും പകരുന്നത് കുടിവെള്ളത്തിലൂടെയാണ്. ശുദ്ധ ജലത്തിന്റെ ദൗര്‍ലഭ്യം വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങള്‍ക്ക് വഴിവെക്കുന്നു. റോഡരികിലെ തട്ടുകടകളില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ അവഗണിച്ചാണ് തണ്ണിമത്തന്‍ ജ്യൂസ്, മോര്, അവില്‍മില്‍ക്ക്, ഓംലെറ്റ്, പഴങ്ങളുടെ വിഭവങ്ങള്‍ എന്നിവ വില്‍ക്കുന്നത്. പൊടിയും പുകയും ഈച്ചയും പറ്റിപ്പിടിച്ച ആഹാര വസ്തുക്കള്‍ ശരിയായി കഴുകി വൃത്തിയാക്കാത്ത പാത്രങ്ങളിലാണ് പലയിടത്തും നല്‍കുന്നത്.

വേനല്‍കാലത്ത് ജലക്ഷാമം അനുഭവപ്പെടുന്ന സമയത്തും മഴക്കാലത്തുമാണ് നാട്ടില്‍ ഈച്ചകളുടെ പെരുപ്പം ഉണ്ടാകുന്നത്. ഹോട്ടലുകളിലും മത്സ്യമാര്‍ക്കറ്റിലും, പലചരക്കു കടകളിലുമെല്ലാം ഈച്ചപ്പട പാറിപ്പറക്കുന്നുണ്ടാകും. ഈച്ചകളെ നശിപ്പിക്കാന്‍ നഗരസഭാ അധികൃതര്‍ നഗര ശുചീകരണമോ, മരുന്നടിയോ നടത്തേണ്ടതാണെങ്കിലും അവര്‍ അതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തില്‍ 'നഗര വികസനവുമായി' മുന്നോട്ട് പോവുകയാണ്. ഏറെ ഗൗരവമുള്ള കാര്യങ്ങള്‍ ചെയ്യാനിരിക്കുമ്പോള്‍ 'ഒരു ഈച്ചക്കാര്യത്തില്‍' മെനക്കെടാന്‍ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് എവിടെയാണ് സമയം?

ഈച്ചയെ കൊല്ലാന്‍ നഗരസഭാ അധികൃതര്‍ നടപടി എടുക്കാതിരിക്കുകയോ, കടക്കാരന്‍ ഈച്ചകളെ അകറ്റാന്‍ കട വൃത്തിയാക്കാതിരിക്കുകയോ ചെയ്യുമ്പോഴും ആളുകള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് നമ്മുടെ ആരോഗ്യത്തെക്കുറിച്ച് സ്വയം ബോധവാന്‍മാരാവുക എന്നതാണ്. ദിവസേന ടൗണില്‍ ജോലിക്ക് വരുന്നവര്‍ക്കാണെങ്കില്‍ വീട്ടില്‍ നിന്ന് ഭക്ഷണവും വെള്ളവും കൊണ്ടുവരാവുന്നതാണ്. യാത്രക്കാര്‍ക്കും അവരവരുടെ സൗകര്യാര്‍ത്ഥം അങ്ങനെ ചെയ്യാം. രോഗികള്‍ക്കും കഴിയുന്നത്ര വൃത്തിയില്ലാത്ത സ്ഥലത്തുനിന്നും ആഹാര-പാനീയങ്ങള്‍ വാങ്ങിക്കഴിക്കാതെ നോക്കം. ആരോഗ്യം അത്രയ്ക്ക് വിലപ്പെട്ടതാണ്.


Keywords : Kasaragod, Juice-shop, Article, Sugar Cane, Flies, Summer, Hotel, Municipality, Health, Kasargodvartha,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia