city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുഖാണ് ഈ മഴ...

മഴ ആസ്വാദനം/ അസ്ലം മാവിലെ

(www.kasargodvartha.com 18.05.2020)
മഴ...
അത്താഴത്തിന് മുന്നേ
ചിന്നം പിന്നം പെയ്ന്ന്ണ്ട്...

ആറു മണിയോടെയാണ്
അതല്‍പം കനത്തത് ..

അത് കഴിഞ്ഞ്
അഞ്ചു മണിക്കൂറാകാനായി

ഇല്ല,
 പെയ്യാണ് മഴ
ആമാദത്തിന്റെ പെയ്ത്ത്
ഇടി ഇല്ല
മിന്നലില്ല
കാറ്റില്ല, കൂറ്റില്ല

ദേ ഇപ്പഴ്
ആകാശമല്‍പ്പം കറ്ത്ത്റ്റ്ണ്ട്
കാര്‍മേഘാണ് മേലാപ്പ്
കിളിവാതില്‍ തുറന്ന്
കുറെ നേരായി ആസ്വദിക്കാന്‍
തുടങ്ങിയിട്ട്...

കിഴക്കേ മാനം നോക്കണം
മിന്നലുള്ളപ്പോഴും അതത്ര
ശ്രദ്ധയില്‍ വരില്ല
മിന്നല്‍ മുഴുവന്‍ വര്ന്നത്
വടക്ക്ന്നാണ്
പിന്നെ പടിഞ്ഞാറോട്ടല്‍പ്പം
ചാരിയും ..

ഇന്നത്തെ മഴ
നല്ല സുഖമുള്ള മഴ
പെയ്ത് വീണത്  മുഴുവന്‍
ഭൂമി സാവധാനം കുടിച്ചു തീര്‍ത്തു, തീര്‍ത്തുകൊണ്ടിരിക്കാണ്.. കിണറല്‍പ്പം മാറീട്ട്ണ്ട്, പടവ് ലേശം കയറീട്ട്ണ്ട്..

പെയ്യാണ്...
ഇപ്പഴും മഴ ..

ചെറിയ സ്പീഡില്‍
നിങ്ങള്‍ ഫാനിട്ട് നോക്കൂ...
പുറത്തെ തണുപ്പ് മൊത്തം
അകത്തും നമുക്കനുഭവിക്കാം..

ഈ സീസണിലെ
എന്റെ ഗ്രാമത്തിലെ ആദ്യത്തെ
നീണ്ട മഴ ..

കഴിഞ്ഞ കുറെ
നാളായി പിടുത്തം
തരാതെ ഏണിക്കടിയിലെ
ഏതോ മൂലയിയില്‍
നിന്നും ഇടയ്ക്കിടക്ക്
കക്കക്കക്ക
ശബ്ദമുണ്ടാക്കിയിരുന്ന
ഒരു മറൂണ്‍ വയറുള്ള തവള
കരച്ചില്‍ നിര്‍ത്തി
അല്‍പം മുമ്പ്
പുറത്തേക്ക് ചാടിച്ചാടിപ്പോയി...

മഴ വരുമ്പോഴൊക്കെ
എന്റെ വീട്ടിലെ
കാലാവസ്ഥാ നിരീക്ഷകനായിരുന്നു
ആ കുഞ്ഞന്‍ തവള ..
ഇടക്കിടക്ക് ഒരാള്‍ കൂടി
കൂട്ടിനുണ്ടാകും..
നല്ല വൃത്തിയും
വെടിപ്പുമുള്ള തവളകള്‍..

മഴ നല്ല സുഖാണ്
ഇന്നത്തെ മഴ
പ്രത്യേകിച്ചും ....
അതിനൊരു കാരണം കൂടിയുണ്ട്
എങ്ങിനെയൊക്കെയോ
ഇന്നേക്കമ്പതാണ്ട് ഞാന്‍ തട്ടീം മുട്ടീം ജീവിച്ചു തീര്‍ത്തു കളഞ്ഞു !
ശരീരവും മനസ്സും മുഴുക്കെ തണുത്തു ഞാന്‍ പിന്നോട്ടല്‍പ്പം തിരിഞ്ഞു നോക്കട്ടെ ...

സുഖാണ് ഈ മഴ...


Keywords:  Article, Rain, Aslam Mavile, Enjoy Raining by Aslam Mavile
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia