city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചൂട്, ചൂടേറിയ ചര്‍ച്ചയാകുമ്പോള്‍

സമീര്‍ ഹസന്‍


നാട്ടില്‍ എവിടെയും ചൂടിനെക്കുറിച്ചാണ് ചര്‍ച്ച. അതും ഡബിള്‍ ചൂടില്‍. ഹോട്ടലിലും ബസ് സ്റ്റാന്‍ഡിലും ബസ്സിലും ഓഫീസിലും വീട്ടിലും പാര്‍ട്ടി ഓഫീസിലും, എന്തിന്, രണ്ട് പേര്‍ കാണുമ്പോഴെല്ലാം ചര്‍ച്ച ചൂടിനെ കുറിച്ച് തന്നെ. അന്തരീക്ഷത്തിന്റെ ചൂടും തിരഞ്ഞെടുപ്പ് ചൂടും സമാസമം സംഭാഷണങ്ങളില്‍ കടന്ന് വരുന്നു.

എന്തൊരു ചൂട് എന്നു പറഞ്ഞ് കൊണ്ടാണ് ആളുകള്‍ സംഭാഷണം തുടങ്ങുന്നത് തന്നെ. അതിനിടയില്‍ തിരഞ്ഞെടുപ്പും ജയ പരാജയങ്ങളും കടന്ന് വരുമ്പോള്‍ ചൂട് അസഹ്യമാകുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം വരെ കനത്ത മഴ ലഭിച്ചിട്ടും ഈ വര്‍ഷം മാര്‍ച്ച് അദ്യത്തില്‍തന്നെ കടുത്ത ചൂടില്‍ നാട് വരളുകയായിരുന്നു. പുഴകളും കിണറുകളും കുളങ്ങളും ഏതാണ്ട് വറ്റിയ നിലയിലാണ്.

ആളുകള്‍ കുടിവെള്ളത്തിന് വേണ്ടി പരക്കം പായുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ടാങ്കര്‍ ലോറികളില്‍ ജല വിതരണം തുടങ്ങിയിട്ടുണ്ട്. കാസര്‍കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ആളുകള്‍ കുടിവെള്ളത്തിനായി കിലോ മീറ്ററുകള്‍ താണ്ടുന്ന ചിത്രമാണ് കാണുന്നത്. കാസര്‍കോട് നഗരത്തില്‍ ഇത്തവണെയും വാട്ടര്‍ അതോറിറ്റിയുടെ ഉപ്പ് വെള്ളം വന്നുതുടങ്ങി. 400 അടിയിലേറെ കുഴിച്ചിട്ടും വെള്ളം കിട്ടാതെ കുഴല്‍കിണറുകള്‍ നോക്കുകുത്തികളായി മാറിക്കൊണ്ടിരിക്കുകയാണ്. ജലക്ഷാമം രൂക്ഷമായതോടെ നാടിന്റെ നാനാഭാഗത്തു നിന്നും ബോര്‍വെല്‍ വണ്ടികളുടെ ഭൂമി തുളയ്ക്കുന്ന ശബ്ദം കാതുകളില്‍ അസ്യാസ്ഥ്യം ജനിപ്പിക്കുന്നു. ബോര്‍വെല്‍ വണ്ടികള്‍ തലങ്ങുംവിലങ്ങും വിശ്രമമില്ലാതെ പായുന്നു. എവിടെയും വെള്ളവും ചൂടും ചര്‍ച്ചയാകുന്നു.

ഇതിന് മേമ്പൊടി എന്ന വണ്ണമാണ് തിരഞ്ഞെടുപ്പ് ചൂടും അസഹ്യമായ രീതിയിലേക്ക് വളര്‍ന്ന് കൊണ്ടിരിക്കുന്നത്. ഏപ്രില്‍ പത്തിന് നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. പത്രികാ സമര്‍പ്പണം പൂര്‍ത്തിയാവുകയും സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്തതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിരിക്കുന്നു. കാസര്‍കോട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥയായി അഡ്വ. ടി. സിദ്ദീഖും, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിലവിലെ എം.പി പി. കരുണാകരനും ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനും മത്സരിക്കുന്നു.

ഇവര്‍ക്ക് പുറമെ ആം ആദ്മി, ആര്‍എംപി, തൃണമൂല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും ഏതാനും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്. ഇവരില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ്-ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിലാണ് ഇവിടെ വേദി ഉണര്‍ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ആര് ജയിക്കുമെന്ന കാര്യത്തില്‍ വ്യക്തമായൊരു നിഗമനത്തിലെത്താന്‍ വോട്ടര്‍മാര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. പോരാട്ടം കടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും വോട്ടര്‍മാരുടെയും മനസ്സില്‍ അതിന്റെ ചൂടും ഉയരുകയാണ്.

ചൂട്, ചൂടേറിയ ചര്‍ച്ചയാകുമ്പോള്‍കൂട്ടിയും കിഴിച്ചും തങ്ങള്‍ ജയിക്കുമെന്ന് ഓരോ സ്ഥാനാര്‍ത്ഥിയും അവകാശപ്പെടുമ്പോള്‍ പിന്നെ തോല്‍ക്കുന്നത് ആരെന്ന ചോദ്യവും ഉയരുന്നു. ഈ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ മറ്റു സ്ഥാനാര്‍ത്ഥികളും വിജയം അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നതും കൗതുകം ഉണര്‍ത്തുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് പ്രസ്സ് ക്ലബ്ബില്‍ ജയനാദം മാസിക സംഘടിപ്പിച്ച വേറിട്ട ശബ്ദം പരിപാടിയില്‍ പങ്കെടുത്ത നാല് സ്ഥാനാര്‍ത്ഥികളും വിജയിക്കുമെന്ന പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ആര്‍എംപി സ്ഥാനാര്‍ത്ഥി കെ.കെ. അശോകന്‍, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അബ്ബാസ് മുതലപ്പാറ, ഐഎന്‍എല്‍ വിമത സ്ഥാനാര്‍ത്ഥി സിദീഖ് ചേരങ്കൈ എന്നിവരായിരുന്നു തങ്ങളും വിജയിക്കുമെന്ന് ഉറച്ച സ്വരത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്.

മൂന്നാം തവണയും എം.പിയാകാനുള്ള തയ്യാറെടുപ്പില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന പി. കരുണാകരന് ജയിക്കുമെന്ന കാര്യത്തില്‍ അശേഷം സംശയമില്ല. പുതിയ വോട്ടര്‍മാരുടെ മനോഗതം എങ്ങനെയാണെന്ന് അറിയാത്തതിനാല്‍ ഭൂരിപക്ഷത്തെകുറിച്ച് ഒരു വ്യക്തത കൈവന്നിട്ടില്ല എന്നും മാത്രം. സിദ്ദീഖ് ആകട്ടെ തന്റെ വിജയം ഉറപ്പിച്ച മട്ടാണ്. ഇത്തവണ കാസര്‍കോട് പിടിച്ചെടുക്കാനുള്ള സര്‍വ്വ സന്നാഹങ്ങളുമായാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്. 
ചൂട്, ചൂടേറിയ ചര്‍ച്ചയാകുമ്പോള്‍
ഒട്ടും വിട്ട് കൊടുക്കാന്‍ ബി.ജെ.പിയുടെ സുരേന്ദ്രനും തയ്യാറല്ല. നരേന്ദ്ര മോഡിയുടെ ' ചായ് പീയെ '
ചര്‍ച്ചയെ അനുസ്മരിക്കുന്ന തരത്തില്‍ ചായക്കടകളിലെല്ലാം ഇപ്പോള്‍ ചൂട് ചായയോടൊപ്പം ചൂട് വര്‍ത്തമാനങ്ങളും ആവി പറത്തുകയാണ്. അതിനാല്‍ മാര്‍ച്ച് മാസത്തിലെ ഈ ചൂടിന് ഡബിള്‍ ചൂടാണ്. സൂര്യന്റെ ചൂടും തിരഞ്ഞെടുപ്പിന്റെ ചൂടും. വോട്ടെണ്ണിക്കഴിയുമ്പോഴോ, ഒരു മഴ പെയ്യുമ്പോഴോ മാത്രമേ ഈ ചൂടിന് ഒരല്‍പം ശമനം അനുഭവപ്പെടുകയുള്ളൂ.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Article, election, Water authority, Borewell, Election hot and politics

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia