city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drugs | ലഹരിയും വിദ്യാര്‍ഥികളും; പോരാട്ടത്തിന് ഇനിയും വൈകരുത്

-ഹിലാല്‍ ആദൂര്‍

(www.kasargodvartha.com) ഇന്ത്യയില്‍ 10നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഒന്നര കോടിയിലധികം പേര്‍ ലഹരിക്ക് അടിമകളാണ് എന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് ഈ അടുത്ത കാലത്ത് പുറത്തുവന്നത്. നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും ഗൗരവമായ വിഷയങ്ങളില്‍ ഒന്നാണ് ലഹരി പദാര്‍ഥങ്ങളുടെ അനിയന്ത്രിതമായ വില്‍പനയും ലഭ്യതയും. ലഹരിയുമായി ബന്ധപ്പെട്ട വാര്‍ത്തയില്ലാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
        
Drugs | ലഹരിയും വിദ്യാര്‍ഥികളും; പോരാട്ടത്തിന് ഇനിയും വൈകരുത്

ആകര്‍ഷകമായ പാക്കറ്റുകളില്‍ വിപണിയില്‍ എത്തുന്ന വീര്യം കുറഞ്ഞ ലഹരി പദാര്‍ഥങ്ങളില്‍ നിന്നാണ് കുട്ടികള്‍ അതിന്റെ ആസക്തിയിലേക്ക് വഴുതി വീഴുന്നത്. ഒരു വിനോദത്തിന് മാത്രം ഉപയോഗിച്ചു തുടങ്ങുകയും പിന്നീട് ഒരിക്കലും മോചിതനാവാന്‍ കഴിയാത്ത വിധം അതിന്റെ അടിമച്ചങ്ങലകളാല്‍ ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി വില്‍പനകള്‍ സജീവമാണ്. പെണ്‍കുട്ടികള്‍ പോലും ഇതിന്റെ വില്‍പനക്കാരായി പ്രവര്‍ത്തിക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്. പ്രതികളെ പിടിച്ച് നിയമ പാലകരെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കേണ്ടതുണ്ട്. കുട്ടികള്‍ അവരുടെ അധിക സമയവും ചിലവഴിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്, അതുകൊണ്ട് സ്‌കൂളുകളിലും, കോളേജികളിലും ശക്തമായ നിരീക്ഷണം ആവശ്യമാണ്. ഒപ്പം മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം.

ഇനിയും വൈകിയാല്‍ ദിശ ബോധമില്ലാത്ത, ഒന്നിനും കൊള്ളാത്ത സാമൂഹ്യ ദ്രോഹികളായ ഒരുകൂട്ടം യുവതീ യുവാക്കളായിരിക്കും വളര്‍ന്നുവരിക. അതുകൊണ്ട് രക്ഷിതാക്കളും, അധ്യാപകരും, സര്‍വോപരി ഭരണാധികാരികളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു കാലത്ത് യുവാക്കളിലെ സിഗരറ്റ് വലിയും, കള്ളു കുടിയും വലിയ അപരാധമായി കണക്കാക്കിയിരുന്നെങ്കില്‍, ഇന്ന് വലിയും, കുടിയും പ്രശ്‌നമല്ല, മയക്കുമരുന്ന് അല്ലല്ലോ എന്ന് സമാധാനിക്കുന്ന അങ്ങേയറ്റം അപകടം നിറഞ്ഞ ഘട്ടത്തില്‍ എത്തിയിരിക്കുന്നു.

കഞ്ചാവ് വലിച്ചു ഇന്നത്തെ യൗവനങ്ങള്‍ പുകഞ്ഞു തീരുന്നു, ഒപ്പം എംഡിഎംഎ പോലോത്ത അതി മാരകമായ മയക്കുമരുന്നുകളും സുലഭം. എംഡിഎംഎ അകത്തു ചെന്നാല്‍ ഉപഭോക്താവിന് താത്കാലിക മായി ഊര്‍ജം, വൈകാരിക ഊഷ്മളത, ആവേശം എന്നിവ നല്‍കുന്നുവെങ്കിലും ഇതിന്റെ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയും, ഓര്‍മ്മ ശക്തി, ഏകാകൃത എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
              
Drugs | ലഹരിയും വിദ്യാര്‍ഥികളും; പോരാട്ടത്തിന് ഇനിയും വൈകരുത്

സമീപ കാലത്തെ കൊലപാതകങ്ങളും, അക്രമങ്ങളും, പീഢനങ്ങളും എല്ലാം നടത്തിയ പ്രതികളില്‍ കൂടുതലും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞതാണ്. കഴിഞ്ഞ ആഴ്ച നടന്ന ഒരു ബൈക്ക് അപകടം പോലും ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടിയത്. പല്ല് പൊടിയാക്കല്‍, അസ്വസ്ഥത, ഉറക്കമില്ലായ്മ , അനാവശ്യ ദേഷ്യം, അക്രമ വാസന, ഉത്കണ്ഠ , വര്‍ധിച്ച ഹൃദയമിടിപ്പ് ഇവയെല്ലാം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ലക്ഷണങ്ങളില്‍ ചിലതാണ്. എന്നാല്‍ അതിന്റെ അമിത ഉപയോഗം അമിതമായ ദാഹം, വിയര്‍പ്പ്, പേശി വലിവ്, വിറയ്ക്കുന്ന തണുപ്പ്, മൂത്ര തടസം, മങ്ങിയ കാഴ്ച, കിഡ്നി, കരള്‍ തകരാര്‍ എന്നീ അവസ്ഥയിലേക്ക് നയിക്കും .

അതുകൊണ്ട് ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം നമ്മുടെ വീട്ടില്‍ നിന്നും തുടങ്ങുകയും, ഓരോ ഗ്രാമ, പഞ്ചായത് / മുനിസിപ്പാലിറ്റി തലത്തില്‍ അത് വ്യാപിപ്പിക്കുകയും ചെയ്യണം. നിര്‍ഭാഗ്യവശാല്‍ ഏതെങ്കിലും കുട്ടി ലഹരി ഉപയോഗിച്ചു എന്ന് അറിഞ്ഞാല്‍ ഉടന്‍ തന്നെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും, പ്രതികളെ പിടിച്ചു നിയമത്തിനു മുമ്പില്‍ കൊണ്ട് വരാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. സമൂഹ നന്മക്കും, നാടിന്റെ പുരോഗതിക്കും മയക്കുമരുന്ന്, കഞ്ചാവ് പോലോത്ത ലഹരി വസ്തുക്കളെ തുടച്ചു നീക്കേണ്ടത് അനിവാര്യവും, നാം ഓരോരുത്തരുടെയും ബാധ്യതയും ആണ്.

Keywords: Drugs, Addiction, Students, Police, School, Hilal Adhur, Drugs Addiction Among Students.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia