city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെണ്ണിനെ തൊട്ട് കളിക്കേണ്ട

കൂക്കാനം റഹ്മാന്‍

കൗമാര പ്രായത്തിലെത്തിയ പെണ്‍കുട്ടികള്‍ ഉറച്ച  മനസിന്റെ ഉടമകളായി മാറി. ഇക്കഴിഞ്ഞ ഒന്നു രണ്ടാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കു നടത്തിയ കൗമാര വിദ്യാഭ്യാസ ക്ലാസുകളില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. കുട്ടികളുമായി സംവദിക്കുമ്പോഴാണ് അവരുടെ ഉള്‍ക്കരുത്ത് ബോധ്യമായത്. ഏത് പ്രതിസന്ധികളെയും നേരിടാന്‍ അവര്‍ മാനസിക ശക്തി ആര്‍ജിച്ചു കഴിഞ്ഞു. അവര്‍ക്കുമുമ്പേ കടന്നു പോയവര്‍ അനുഭവിച്ച ദുരിതങ്ങള്‍ മനസിലാക്കിക്കൊണ്ട് തങ്ങളുടെ നേര്‍ക്ക് അവ പ്രയോഗിക്കാന്‍ അനുവദിക്കില്ലെന്നവര്‍ ഉറച്ചു പറയുന്നു.

മുറിയനാവിയിലെ ഹസീന തുറന്നടിച്ചതിങ്ങനെ: ഞങ്ങളുടെ തുറിച്ചുളെളാരു നോട്ടം മതി സര്‍, ആണ്‍കോന്തന്‍മാര്‍ പിന്നെ  അനങ്ങില്ല. തട്ടമിട്ട നീണ്ടു മെലിഞ്ഞ ആ പെണ്‍കുട്ടിയുടെ കരളുറപ്പ് എന്നെ സന്തുഷ്ടനാക്കി. ഹസീന പറഞ്ഞത് ശരിയാണ്. നോക്കേണ്ട പോലെ നോക്കിയാല്‍ പിന്നെ വേണ്ടാതീനത്തിന് മുതിരാന്‍ പുരുഷന് സാധ്യമാവില്ല. ഇങ്ങിനെ കണ്ണുരുട്ടി നോക്കാന്‍ കഴിയാത്ത പെണ്‍കുഞ്ഞുങ്ങളെയല്ലെ ഇപ്പോള്‍ കാമഭ്രാന്തന്മാര്‍ പിച്ചിച്ചീന്തുന്നത്.

മൂന്നും, നാലും, അഞ്ചും വയസു പ്രായമുളള പിഞ്ചു കുഞ്ഞുങ്ങളോടാണ് അവര്‍ ക്രൂരത കാട്ടുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാനസിക നില തെറ്റിയ ഭ്രാന്ത മനസുകളുടെ ഉടമകള്‍ക്കല്ലാതെ പിഞ്ചു കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കാന്‍ മറ്റാര്‍ക്കു കഴിയും? അതു കൊണ്ടു മാത്രം അവര്‍ തൃപ്തിപ്പെടുന്നില്ല. പിഞ്ചു കുഞ്ഞിന്റെ ലൈംഗികാവയവത്തില്‍ എണ്ണക്കുപ്പിയും, മെഴുകുതിരിയും തിരുകിക്കയറ്റുന്ന ക്രൂരതയെ എന്തു പേരിട്ടു വിളിക്കണം?

പെണ്ണിനെ തൊട്ട് കളിക്കേണ്ട  പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ കൊറ്റിയിലെ നീതു തുറന്നടിച്ചതും ശ്രദ്ധേയമായി തോന്നി. ഞങ്ങള്‍ ഇറുകിയ വസ്ത്രം ധരിച്ചു നടക്കുന്നതില്‍ പുരുഷന്മാരെന്തിന് വെപ്രാളം കൊളളണം? ഏത് തരം ഡ്രസ്സാണ് ധരിക്കേണ്ടതെന്ന് അത് ധരിച്ചു നടക്കുന്ന ആളുടെ സ്വാതന്ത്ര്യമല്ലേ? നീതുവിന്റെ ഈ പ്രസ്താവനയും പെണ്‍കുട്ടികള്‍ കയ്യടിച്ചാണ് അംഗീകരിച്ചത്.


ഇത്തരം ഇറുകിയ വസ്ത്രം ധരിച്ച് ശരീരഭാഗം പ്രദര്‍ശിപ്പിച്ചു നടക്കുന്നതു കൊണ്ടല്ലേ പുരുഷന്മാര്‍ നോക്കുന്നത്. എന്ന എന്റെ സംശയത്തിന് നീതുവിനെ പിന്താങ്ങിക്കൊണ്ട് അമ്പിളി പറഞ്ഞു, നോക്കിക്കോട്ടെ. നോക്കാന്‍ വേണ്ടി തന്നെയാണ് പെണ്‍കുട്ടികള്‍ ആകര്‍ഷകമായ ഡ്രസ് അണിയുന്നത്. പക്ഷെ അതു കഴിഞ്ഞ് തൊടാനും തോണ്ടാനും പോയാല്‍ എന്തു ചെയ്യണമെന്ന് ഞങ്ങള്‍ പരിശീലിച്ചു കഴിഞ്ഞു. ഒന്നു നോക്കിപ്പോയാല്‍ കുഴപ്പമൊന്നുമില്ല. മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരിക്കുന്ന വായ്‌നോട്ടക്കാരുണ്ട്. അവര്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് കരുതി വിടുന്നതാവും ഉചിതം.

കമന്റടിയാണ് സഹിക്കാന്‍ കഴിയാത്ത ഒരു ഏര്‍പാട്. ആണ്‍പിളേളര് കൂട്ടം കൂടി നില്‍ക്കുമ്പോഴാണ് പെണ്‍കുട്ടികളെ നോക്കിയുളള ഈ കലാപരിപാടി. ഞങ്ങള്‍ ഇതിനും പരിഹാരം കണ്ടെത്തിക്കഴിഞ്ഞു. ഒന്നുകില്‍ മൈന്‍ഡ് ചെയ്യാതെ അന്തസില്‍ നടന്നു പോകും. പറ്റുമെങ്കില്‍ തിരിഞ്ഞു നിന്ന് പോ ചെറ്റകളേ എന്ന് ഉറക്കെ പറയും. ചിലപ്പോള്‍ ആ പെണ്‍ കോന്തന്മാര്‍ ഒന്നിച്ച് കൂവിയേക്കും അതും പ്രതീക്ഷിക്കണം. നിസാരമാക്കിക്കളഞ്ഞ് കടന്നു പോവുകതന്നെ. മുതിയലം പ്രദേശത്തെ കൗമാര ക്ലാസിലെ പ്രതികരണമാണിത്. പെണ്‍കുട്ടികള്‍ ഏത് പ്രതിസന്ധികളെയും നേരിടാന്‍ മാനസികമായി തയ്യാറായിക്കഴിഞ്ഞു. എന്നുളളതിന്റെ തെളിവുകളാണ് ഈ പ്രതികരണങ്ങള്‍.

ബസ് യാത്രയില്‍ മിക്കപ്പോഴും തിരക്കേറിയ സമയങ്ങളിലെ യാത്രകളിലാണ് ഞരമ്പ് രോഗികളുടെ തോണ്ടലും, തലോടലും, ഉരസലും അനുഭവിക്കേണ്ടിവരുന്നത്. അതിന് സേഫ്റ്റി പിന്നോ, കരുമുളക് സ്‌പ്രേയോ ഒന്നും വേണ്ട  കാലിലെ ചെരുപ്പു കൊണ്ട് അവന്റെ കാലില്‍ അമര്‍ത്തി ചവിട്ടിയാല്‍ മതി. വാക്കോ നോക്കോ ഒന്നും വേണ്ട അവന്‍ അവന്റെ പാട്ടിന് പോയ്‌ക്കൊളളും, ഒഴിഞ്ഞവളപ്പ് അംഗന്‍വാടിയില്‍ നടന്ന ക്ലാസില്‍ പങ്കെടുത്ത് പെണ്‍കുട്ടികളാണ് ഈ പ്രയോഗെത്തക്കുറിച്ച് സൂചിപ്പിച്ചത്. കൈമുട്ട് കൊണ്ട് ആഞ്ഞൊരു കുത്തു കൊടുത്താലും ആരും അറിയുകയില്ല അവന്‍ പിന്നോട്ട് നീങ്ങിക്കൊളളും.
പെണ്ണിനെ തൊട്ട് കളിക്കേണ്ട
ഈ നിര്‍ദേശങ്ങളൊക്കെ പ്രായോഗികമാവുമോ? ഇങ്ങിനെ ചെയ്യാന്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ധൈര്യം കിട്ടുമോ? എന്റെ സംശയങ്ങള്‍ക്കും അവര്‍ക്ക് മറുപടിയുണ്ട്. ദിനേനയെന്നോണം കണ്ടും വായിച്ചും കേട്ടും അറിയുന്ന, ചില പെണ്‍കോന്തന്മാരുടെ ഇത്തരം ചാപല്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഇതേ മാര്‍ഗമുളളു. ഇതിനുളള ധൈര്യം ഞങ്ങള്‍ നേടിക്കഴിഞ്ഞു. സാറിനെ പോലുളളവര്‍ ഞങ്ങള്‍ നേടിയ കരുത്തും മനോധൈര്യവും മറ്റിടങ്ങളില്‍ ചെന്ന് പങ്കുവെക്കണം. പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അതൊരു പാഠമായിത്തീരും ഒഴിഞ്ഞവളപ്പിലെ പെണ്‍കുട്ടികള്‍ ഇത്രയേറെ ഇയര്‍ന്നു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കാട്ടുതല പ്രദേശത്തുളള പെണ്‍കുട്ടികള്‍ കുറേകൂടി പ്രായോഗികമായി ചിന്തിക്കാന്‍ തുടങ്ങിയെന്നു തോന്നുന്നു. പ്രേമിക്കുന്നതിലൊന്നും അവര്‍ തെറ്റുകാണുന്നില്ല. പക്ഷെ വെറുതെ സമയം കൊല്ലി പ്രേമമോ, മരം ചുറ്റി പ്രേമമോ ഒന്നുമല്ല അവര്‍ ഉദ്ദേശിച്ചത്. സ്‌നേഹിക്കുന്നവനെക്കുറിച്ച് അറിയണം. അവന്റെ ജീവിത രീതിയും പെരുമാറ്റവും എല്ലാം പഠിക്കണം. അതിനുളള ഒരവസരമായിട്ടാണ് പ്രേമത്തെ അവര്‍ കാണുന്നത്. ലൈനാക്കുക എന്നതൊരു ഹോബിയായി ചില ആണ്‍പിളേളര്‍ കാണുന്നുണ്ട്. അവര്‍ക്ക് ഒന്നല്ല പല ലൈനുകളുമുണ്ടാവും അക്കാര്യം പെണ്‍കുട്ടികളായ ഞങ്ങള്‍ പരസ്പരം പങ്കുവെക്കും. അത് മനസിലാക്കിയ ഞങ്ങള്‍ അത്തരം ആണ്‍പിള്ളേരെ കരുതിയിരിക്കും.

പ്രേമത്തിന്റെ പേരില്‍ കണ്ണീരൊഴുക്കി മനസുമാറ്റാന്‍ ശ്രമിക്കുന്ന ആണ്‍പിളേളരുണ്ട്. അത്തരക്കാരുടെ വലയിലൊന്നും ഞങ്ങള്‍ പെട്ടു പോവില്ല. വീട്ടുകാരുടെ സമ്മതവും ഇഷ്ടവുമില്ലാതെ ഞങ്ങള്‍ വിവാഹജീവിതത്തിലേക്കു കടക്കില്ല. ഒരു പാട് അനുഭവങ്ങളിലൂടെ ഞങ്ങള്‍ അതെല്ലാം പഠിച്ചു കഴിഞ്ഞു. പാകതയും പക്വതയും വന്ന വ്യക്തികളെ പോലെയാണ് കൗമാര പ്രായത്തിലെത്തിയ പെണ്‍കുട്ടികള്‍ പറയുന്നത്. ഇത് മാറ്റത്തിനുളള ഒരുക്കമാണ്. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ പ്രതികരണമാണ്.

ഇവിടങ്ങളിലൊക്കെ ക്ലാസ് നടത്താന്‍ പോയപ്പോള്‍  പൊതുവായ ഒരു പഠനവും പെണ്‍കുട്ടികള്‍ നടത്തിയതായി മനസിലായി. ഒളിച്ചോട്ടത്തെക്കുറിച്ചായിരുന്നു അത്. മിസ്ഡ് കോളിലൂടെ ഇനി ഞങ്ങളെ കുടുക്കാന്‍ പറ്റില്ല. കരച്ചിലും, പിഴിച്ചിലും, കേണപേക്ഷിക്കലും നടത്തുന്ന കളള പരിഷകളെ ഞങ്ങള്‍ മനസിലാക്കിക്കഴിഞ്ഞു. ഒളിച്ചോടുന്നവരില്‍ കൗമാര പ്രായക്കാര്‍ കുറവാണെന്നും, അമ്മയായവരും, വിവാഹിതകളുമാണ് ഒളിച്ചോട്ടക്കാരില്‍ മുമ്പിലെന്നും അവര്‍ സൂചിപ്പിച്ചു. സ്‌നേഹിക്കാന്‍ പഠിക്കാത്ത ഭര്‍ത്താക്കന്മാരുടെ കൂടെ ജീവിക്കുന്നവരാണ്, സ്‌നേഹം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് സ്‌നേഹം നടിക്കുന്നവരുടെ കൂടെ ഇറങ്ങിയോടി കെണിയില്‍ പെട്ടു പോകുന്നത്.

ഇത്രയും കാര്യങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും, പല കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ പറഞ്ഞറിഞ്ഞപ്പോള്‍ അഭിമാനം തോന്നി. കൗമാര പ്രായത്തിലുളള പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്താന്‍ ഇനി ആര്‍ക്കുമാവില്ലെന്ന്.. ഇനി ശ്രദ്ധിക്കേണ്ടത് ചെറിയ പെണ്‍കുഞ്ഞുങ്ങളെയാണ്. അവര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനൊന്നും പറ്റില്ല. അമ്മമാര്‍ ശ്രദ്ധിച്ചേ പറ്റൂ.

ഇക്കാലഘട്ടത്തിലെ കൗമാര പ്രായക്കാരായ പെണ്‍കുഞ്ഞുങ്ങളുടെ അമ്മമാരെല്ലാം 30-35 പ്രായപരിധിയില്‍ വരുന്നവരും വിദ്യാസമ്പന്നരുമാണ്. അതു കൊണ്ട് തന്നെ തങ്ങളുടെ പെണ്‍മക്കളെ എങ്ങിനെ വളര്‍ത്തണമെന്നും  എങ്ങിനെയെല്ലാം അവരെ ശ്രദ്ധിക്കണമെന്നും അറിവുളളവരാണ്. പെണ്‍കുഞ്ഞുങ്ങളൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങളുടെ അമ്മയാണ് ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്. ഇതും മാറ്റത്തിനുളള ഒരു നാന്ദിയാണ്. തങ്ങളുടെ മക്കളെ താരതമ്യം നടത്താതെ, എന്റെ മകള്‍ അവളായിത്തന്നെ വളരാനുളള സാഹചര്യമൊരുക്കാനും അമ്മമാര്‍ തയ്യാറായിട്ടുണ്ട്.

Keywords:  Counseling Class, Woman, Girl, Kookkanam Rahman, Article, Class, Bus, Missed Call, Mother, Family, Bus, Love,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia