അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ...
Jul 15, 2014, 09:00 IST
മജീദ് കൊല്ലംപാടി
(www.kasargodvartha.com 15.07.2014)
ഉണരൂ ഉപഭോക്താവേ ഉണരൂ, ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും നിങ്ങളും
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമമനുസരിച്ച്, വില കൊടുത്തോ, കൊടുക്കാമെന്ന കരാറിലോ ഏതെങ്കിലും സാധനമോ, സേവനമോ വാങ്ങി ഉപയോഗിക്കുന്ന ആള്‍ ഉപഭോക്താവാണ്. ഉദാഹരണത്തിന് ഷര്‍ട്ട്, മുണ്ട്, കണ്ണട, പേന, വാഹനം തുടങ്ങിയ സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നയാള്‍ ഉപഭോക്താവാണ്. ബസിലോ, തീവണ്ടിയിലോ യാത്ര ചെയ്യുന്നയാളും വൈദ്യുതി, വെള്ളം, ചികിത്സ തുടങ്ങിയവ പ്രതിഫലം നല്‍കി ഉപയോഗിക്കുന്നയാളും ഉപഭോക്താവാണ്. ഇങ്ങനെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോരുത്തരും ഉപഭോക്താവ് തന്നെ.
ഉപഭോക്താവിന്റെ അവകാശങ്ങള്‍ എന്തൊക്കെയാണ്?
• സുരക്ഷക്കുള്ള അവകാശം
• ഉല്‍പന്നം/സേവനം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അറിയാനുള്ള അവകാശം.
• തിരഞ്ഞെടുക്കുവാനുള്ള അവകാശം
• പരാതിപ്പെടാനുള്ള അവകാശം
• പരിഹാരം തേടുവാനുള്ള അവകാശം
• ഉപഭോക്തൃ വിദ്യാഭ്യാസത്തിനുള്ള അവകാശം
ഉപഭോക്താവ് എന്ന നിലയിലുള്ള നിങ്ങളുടെ ക്ഷേമം ഉറപ്പാക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ജാഗരൂകരായിരിക്കുകയും സ്വയം സംരക്ഷിക്കുകയും ചെയ്യുക.
സേവനം നല്‍കുന്ന സംസ്ഥാന/കേന്ദ്ര/പൊതു മേഖലാസ്ഥാപനങ്ങള്‍
• വാട്ടര്‍ അതോറിറ്റി
• വൈദ്യുതി ബോര്‍ഡ്
• പൊതുവിതരണ സംവിധാനം
• അളവുതൂക്ക വകുപ്പ്
• സ്വകാര്യ/സര്‍ക്കാര്‍ ആശുപത്രികള്‍
• റോഡ്, റെയില്‍, വ്യോമയാന ഗതാഗത സംവിധാനങ്ങള്‍
• വാര്‍ത്താവിനിമയ സംവിധാനങ്ങള്‍
• തപാല്‍ സംവിധാനങ്ങള്‍
• ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ്
• പെട്രോളിയം കോര്‍പറേഷനുകള്‍
• പൊതുമേഖലാ ബാങ്കിംഗ് നിക്ഷേപ സ്ഥാപനങ്ങള്‍
• പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികള്‍
• സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് ചോദിച്ചു വാങ്ങുക.
• അളവും തൂക്കവും ശരിയാണെന്ന് ബോധ്യപ്പെടുക.
• ഇലക്‌ട്രോണിക് സാധനങ്ങളുടെ പ്രവര്‍ത്തനം ശരിയാണെന്ന് ബോധ്യപ്പെട്ടു വാങ്ങുക.
• പായ്ക്ക് ചെയ്ത സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉല്‍പന്നത്തിന്റെ പേര്, പായ്ക്ക് ചെയ്ത തീയ്യതി, നിര്‍മാതാവിന്റെ /വിതരണക്കാരന്റെ പൂര്‍ണമായ മേല്‍വിലാസം, സാധനത്തിന്റെ തൂക്കം, ഭക്ഷണ സാധനം ആണെങ്കില്‍ കാലാവധി കഴിയുന്ന തീയതി പരമാവധി ചില്ലറ വില്‍പന വില എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തുക.
• വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല എന്ന പ്രസ്താവന ബില്ലില്‍ ഉള്‍പെടുത്തിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക.
സ്വര്‍ണം വാങ്ങുമ്പോള്‍ ഉപഭോക്താവ് ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
• സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്ക് ഉണ്ടെന്ന് ഉറപ്പു വരുത്തുക
• ഹാള്‍ മാര്‍ക്കിംഗില്‍ അഞ്ച് അടയാളങ്ങള്‍ നിര്‍ബന്ധമാണ്.
1. ബി.ഐ.എസ് സ്ഥാപനത്തിന്റെ ചിഹ്നം
2. പരിശുദ്ധിയെ (സ്വര്‍ണാഭരണത്തിന്റെ മാറ്റ്) സൂചിപ്പിക്കുന്ന താഴെ പറയുന്ന ഏതെങ്കിലും മൂന്നക്ക നമ്പര്‍
* 958 23 കാരറ്റിനെ സൂചിപ്പിക്കുന്നു
* 916 22 കാരറ്റിനെ സൂചിപ്പിക്കുന്നു
* 875 21 കാരറ്റിനെ സൂചിപ്പിക്കുന്നു
* 750 18 കാരറ്റിനെ സൂചിപ്പിക്കുന്നു
* 585 14 കാരറ്റിനെ സൂചിപ്പിക്കുന്നു
* 375 9 കാരറ്റിനെ സൂചിപ്പിക്കുന്നു
3. അസേയിംഗ് ആൻഡ് ഹാള്‍മാര്‍ക്കിംഗ് കേന്ദ്രത്തിന്റെ ചിഹ്നം. സ്വര്‍ണാഭരണങ്ങള്‍ അസേയിംഗ് & ഹാള്‍മാര്‍ക്ക് ചെയ്ത ബി.ഐ.എസ് അംഗീകൃത കേന്ദ്രത്തിന്റെ ചിഹ്നം.
4. വര്‍ഷം. സ്വര്‍ണാഭരണങ്ങള്‍ ചെയ്തത് ഏത് വര്‍ഷം എന്ന് സൂചിപ്പിക്കുന്നതിന് ബി.ഐ.എസ് തീരുമാനിക്കുന്ന കോഡ് നമ്പര്‍ (ഉദാ: ജെ. എന്നാല്‍ 2008)
5. ആഭരണ വ്യാപാരിയുടെ/നിര്‍മ്മാതാവിന്റെ ചിഹ്നം. ബി.ഐ.എസ.് അംഗീകൃത സ്വര്‍ണ വ്യാപാരിയുടെ/ നിര്‍മാതാവിന്റെ ചിഹ്നം.
നിങ്ങള്‍ക്ക് എന്തെങ്കിലും ഉപഭോക്തൃ തര്‍ക്കങ്ങള്‍ ഉണ്ടോ?
• പൊതു ഉപഭോക്തൃ പ്രശ്‌നമാണെങ്കില്‍ കളക്ടര്‍ ചെയര്‍മാനായ ജില്ലാ ഉപഭോക്തൃ സംരക്ഷണ കൗണ്‍സിലില്‍ പരാതി നല്‍കി പരിഹാരം തേടാവുന്നതാണ്.
• 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള തര്‍ക്കമാണെങ്കില്‍ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തിലോ കമ്മീഷനിലോ പരാതി നല്‍കി പരിഹാരം തേടാവുന്നതാണ്.
• പരാതിയിന്മേല്‍ നാമമാത്രമായ ചെലവില്‍ വേഗത്തില്‍ പരിഹാരം ലഭിക്കും.
• വക്കീലിന്റെ ആവശ്യമോ സങ്കീര്‍ണമായ നടപടിക്രമങ്ങളോ ഇല്ല.
• നിങ്ങള്‍ക്ക് തനിയേ കേസ് വാദിക്കാം.
• സന്നദ്ധ ഉപഭോക്തൃ സംഘടനകള്‍ക്കും തര്‍ക്ക പരിഹാരത്തിനായി നിങ്ങളെ സഹായിക്കാന്‍ കഴിയും.
• ഓര്‍ക്കുക, നിങ്ങളുടെ ജില്ലയിലും ഒരു ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉണ്ട്.
നിങ്ങളുടെ തര്‍ക്കം അഥവാ പരാതി താഴെ പറയുന്നവയാണെങ്കില്‍ ഉപഭോക്തൃ നിയമ പ്രകാരം പരിഹാരം ലഭിക്കും.
• വിലയ്ക്കു വാങ്ങിയ സാധനത്തിന്റെ കേടുപാടുകള്‍/പോരായ്മകള്‍
• വിവിധ സര്‍ക്കാര്‍/സര്‍ക്കാരിതര/സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭിച്ച സേവനത്തിന്റെ പോരായ്മകള്‍
• നിയമാനുസൃതം രേഖപ്പെടുത്തിയിട്ടുള്ളതോ, നിര്‍ണയിക്കപ്പെട്ടിട്ടുള്ളതോ ആയ വിലയേക്കാള്‍ കൂടുതല്‍ തുക ഈടാക്കിയാല്‍
• പാക്കേജ്ഡ് കമ്മോഡിറ്റി ചട്ടങ്ങളുടേയും മായം ചേര്‍ക്കല്‍ നിരോധന നിയമത്തിന്റെയും ലംഘനം ഉണ്ടെങ്കില്‍
• ജീവനു ഹാനികരമോ സുരക്ഷിതമല്ലാത്തതോ ആയ സാധനങ്ങളുടെ വില്‍പന.
• ന്യായ രഹിതവും ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തെ പരിമിതപെടുത്തുന്നതുമായ വ്യാപാരിയുടെ വ്യാപാര നടപടികള്‍ മൂലമുണ്ടായ നഷ്ടം/ചേതം
• വില്‍പന ത്വരിതപ്പെടുത്തുന്നതിനുവേണ്ടിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍
• പകരം സാധനം
• നല്‍കിയ പണം/അധികമായി ഈടാക്കിയ പണം തിരികെ നല്‍കല്‍
• നഷ്ടമോ, ചേതമോ നികത്തുന്നതിനുള്ള തുക
• സേവനത്തിലെ കോട്ടങ്ങളോ കുറവുകളോ നികത്തുന്നതിനുള്ള നിര്‍ദേശം
• ദോഷകരമായ വ്യാപാര നടപടികളുടെ നിര്‍ത്തലാക്കല്‍
• ഹാനികരമായ ഭക്ഷണ സാധനങ്ങളുടെ നിരോധനം
•പരാതി ചെലവ്
പരാതിയില്‍ താഴെ പറയുന്ന വിവരങ്ങള്‍ ഉള്‍പെടുത്തേണ്ടതാണ്.
• പരാതിക്കാരന്റെ പൂര്‍ണമായ പേരും മേല്‍ വിലാസവും
• എതിര്‍കക്ഷിയുടെ/കക്ഷികളുടെ പേരും പൂര്‍ണമായ മേല്‍ വിലാസവും
• സാധനം വാങ്ങിയ/സേവനം ലഭിച്ച തീയ്യതി
• നല്‍കിയ പ്രതിഫലം/വില
• സാധനങ്ങളാണെങ്കില്‍ ഇനവും അളവും/തൂക്കവും
• സേവനമാണെങ്കില്‍ അതിന്റെ സ്വഭാവം
• പരാതിക്ക് ആസ്പദമായ കാരണത്തെപ്പറ്റി വിശദവും സംക്ഷിപ്തവുമായ വിവരണം
• പരാതി തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പുകള്‍
• ആവശ്യപ്പെടുന്ന നഷ്ടപരിഹാരങ്ങള്‍/ഇതര നടപടികള്‍
പരാതി സമര്‍പിക്കാനുള്ള കാലാവധി
• പരാതിയ്ക്ക് ആസ്പദമായ കാരണം ഉണ്ടായ ദിവസം മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ (മതിയായ കാരണമുണ്ടെങ്കില്‍ ഫോറത്തിന് ഇക്കാര്യത്തില്‍ മികവ് നല്‍കാവുന്നതാണ്.)
പരാതി സമര്‍പിക്കേണ്ട ഫോറം
• നിങ്ങള്‍ക്ക് ലഭിച്ച സാധനങ്ങളുടെ/സേവനത്തിന്റെ വിലയും ആവശ്യപ്പെടുന്ന നഷ്ടപരിഹാരവും 20 ലക്ഷം രൂപ വരെയാണെങ്കില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കണം. പരാതിയ്ക്ക് ആസ്പദമായ ഇടപാട് പൂര്‍ണമായോ, ഭാഗികമായോ ഉണ്ടായതോ എതിര്‍കക്ഷി താമസിക്കുകയോ ബിസിനസ് നടത്തുകയോ, അയാളുടെ ബിസിനസ് സ്ഥാപനത്തിന്റെ ശാഖ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതായ സ്ഥലത്തെ ജില്ലാ ഫോറത്തിലാണ് പരാതി നല്‍കേണ്ടത്.
• 20 ലക്ഷത്തിനു മേല്‍ ഒരു കോടി വരെയുള്ള തുക ഉള്‍പെട്ട പരാതി ഇടപാട് നടന്ന സംസ്ഥാനത്തെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നല്‍കണം.
• ഒരു കോടി രൂപയില്‍ കവിഞ്ഞു വരുന്ന തുക ഉള്‍പെടെ പരാതി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ നല്‍കണം.
പരാതി എങ്ങനെ നല്‍കാം?
• പരാതി വെള്ളക്കടലാസില്‍ ലളിതമായി എഴുതി അതതു ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലോ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലോ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലോ സമര്‍പിക്കേണ്ടതാണ്.
• പരാതി നേരിട്ട് സമര്‍പിക്കുകയോ, തപാല്‍ മാര്‍ഗം അയക്കുകയോ ചെയ്യാം.
• സാധാരണ, പരാതിയുടെ മൂന്ന് പകര്‍പുകള്‍ സമര്‍പിക്കേണ്ടതാണ്.
പരാതിക്കാര്‍ ആരായിരിക്കണം?
• ഉപഭോക്താവ്
• രജിസ്റ്റര്‍ ചെയ്ത ഒരു സന്നദ്ധ ഉപഭോക്തൃ സംഘടന/കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍
• നിരവധി ഉപഭോക്താക്കളുടെ പൊതുവായ താല്‍പര്യം മുന്‍ നിര്‍ത്തി അവര്‍ക്കു വേണ്ടി ഒന്നോ അധിലധികമോ ഉപഭോക്താക്കള്‍ പരാതിസമര്‍പിക്കേണ്ടത് ഫോറം/കമ്മീഷന്‍ മുമ്പാകെ ആയിരിക്കണം.
പരാതികള്‍ സമര്‍പിക്കുമ്പോള്‍ നല്‍കേണ്ട ഫീസ്
ആവശ്യപ്പെടുന്ന നഷ്ടപരിഹാരം ഫീസ്
ഒരു ലക്ഷം രൂപ വരെ100 രൂപ
ഒരു ലക്ഷത്തിനുമേല്‍ അഞ്ചു ലക്ഷം രൂപ വരെ200 രൂപ
അഞ്ചു ലക്ഷത്തിനുമേല്‍ 10 ലക്ഷം രൂപ വരെ 400 രൂപ
10 ലക്ഷത്തിനുമേല്‍ 20 ലക്ഷം രൂപ വരെ 500 രൂപ
20 ലക്ഷത്തിനുമേല്‍ 50 ലക്ഷം രൂപ വരെ 2000 രൂപ
50 ലക്ഷത്തിനുമേല്‍ ഒരു കോടി രൂപ വരെ4000 രൂപ
ഒരു കോടി രൂപയ്ക്കു മുകളില്‍5000 രൂപ
ബി.പി.എല്‍ ലിസ്റ്റിലെ അന്ത്യോദയ അന്നയോജന കാര്‍ഡുള്ളവര്‍ക്ക് ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരത്തിനുളള പരാതിക്ക് ഫീസ് നല്‍കേണ്ടതില്ല. ഫീസ് ദേശസാല്‍കൃത ബാങ്കിന്റെ ക്രോസ് ചെയ്ത ഡിമാന്റ് ട്രാഫ്റ്റായോ പോസ്റ്റല്‍ ഓര്‍ഡറായോ ബന്ധപ്പെട്ട ഫോറത്തിന്റെ പ്രസിഡണ്ടിന്റെ പേരിലോ സംസ്ഥാന/ദേശീയ കമ്മീഷന്‍ രജിസ്ട്രാറുടെ പേരിലോ മാറാവുന്ന തരത്തിലാണ് സമര്‍പിക്കേണ്ടത്.
അപ്പീലുകള്‍
ആരുടെ തീര്‍പിന്മേലാണ് സമയ പരിധി സമര്‍പിക്കേണ്ടത്?
ജില്ലാ ഫോറത്തിന്റെ ഉത്തരവു ലഭിച്ച് 30 ദിവസം സംസ്ഥാന കമ്മീഷന്‍ മുമ്പാകെ,
സംസ്ഥാന കമ്മീഷന്റെ ഉത്തരവു ലഭിച്ച് 30 ദിവസം ദേശീയ കമ്മീഷന്‍ മുമ്പാകെ,
ദേശീയ കമ്മീഷന്റെ ഉത്തരവു ലഭിച്ച് 30 ദിവസം സുപ്രീം കോടതി മുമ്പാകെ.
• അര്‍ഹതപ്പെട്ട കേസുകളില്‍ സമയപരിധിയില്‍ ഇളവ് അനുവദിക്കുന്നതാണ്.
• ഒരു കേസില്‍ ഒരു അപ്പീല്‍ മാത്രമേ നല്‍കാന്‍ കഴിയൂ. രണ്ടാമത് അപ്പീല്‍ അല്ല.
• ആദ്യ പരാതിയുടെ നടപടിക്രമം തന്നെയാണ് അപ്പീലിനുമുള്ളത്. പരാതിക്കാരന്റെ അപ്പീലിന് ഫീസ് ഒടുക്കേണ്ടതില്ല. എതിര്‍കക്ഷിയാണ് അപ്പീല്‍ ഫയല്‍ ചെയ്യുന്നതെങ്കില്‍ ഫോറം/കമ്മീഷന്‍ വിധിച്ച നഷ്ട പരിഹാര തുകയുടെ 510%മോ അല്ലെങ്കില്‍ 25,000രൂപയോ (ഏതാണ് കുറവ് ആ തുക) അപ്പീല്‍ കോടതിയില്‍ അടച്ചിരിക്കണം.
• ഏത് ഉത്തരവിനെതിരെയാണോ അപ്പീല്‍ നല്‍കുന്നത് ആ ഉത്തരവിന്റെ അസലും അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാരണങ്ങളും അപ്പീലിനോടൊപ്പം സമര്‍പിക്കണം.
(കാസര്‍കോട് മുന്‍സിപ്പല്‍ കൗണ്‍സിലറാണ് ലേഖകന്‍)
Keywords : Kasaragod, Court, Article, Consumer, Customer, Low, People, Case, Investigation, Ration Card.
Advertisement:
(www.kasargodvartha.com 15.07.2014)
ഉണരൂ ഉപഭോക്താവേ ഉണരൂ, ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും നിങ്ങളും
ആരാണ് ഉപഭോക്താവ്?

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067