city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളക്ടറുടെ നിലപാടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സെല്‍ഫിയും

കെ ബി മുഹമ്മദ് കുഞ്ഞി (എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ ഗവ. സെല്‍ മെമ്പര്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ പ്രസിഡണ്ട്)

(www.kasargodvartha.com 29.10.2019) കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ശയ്യാവലംബരായി കഴിയുമ്പോള്‍ അംഗണ്‍വാടി സൂപ്പര്‍വൈസര്‍മാരുടെ യോഗത്തില്‍ ഇരകളെ ചേര്‍ത്തുനിറുത്തി അംഗണ്‍വാടി വര്‍ക്കര്‍മാര്‍ സെല്‍ഫിയെടുത്ത് സെല്ലിലേക്ക് അയക്കണമെന്ന് നിര്‍ദേശിച്ച ജില്ലാ കളക്ടറുടെ നിലപാട് പരിഹാസ്യവും മനുഷ്യത്വരഹിതവുമാണ്.

രക്ഷിതാക്കളോ, സംരക്ഷകരോ സമ്മതിച്ചില്ലെങ്കില്‍ ലിസ്റ്റില്‍ നിന്നും ഒഴിവാകുമെന്ന് അംഗണ്‍വാടി വര്‍ക്കര്‍മാര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. സെല്‍ഫി എടുത്തു നല്‍കിയില്ലെങ്കില്‍ അംഗണ്‍വാടി വര്‍ക്കര്‍മാരുടെ പണി പോകുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സെല്‍ യോഗം ചര്‍ച്ച ചെയ്യാതെ ജില്ലാ കളക്ടര്‍ നല്‍കിയ ഈ നിര്‍ദേശം നീതീകരിക്കാനാവാത്തതാണ്. അപമാനകരവും, വേദനാ ജനകവുമാണ് ഈ നിലപാട്.

മരിച്ചവര്‍ പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് കളക്ടറുടെ പരാതിയെങ്കില്‍ ലിസ്റ്റില്‍പ്പെട്ട ദുരിതബാധിതര്‍ മരിച്ചാല്‍ ഏഴ് ദിവസങ്ങള്‍ക്കകം മരണ സര്‍ട്ടിഫിക്കറ്റ് അംഗണ്‍വാടി വര്‍ക്കര്‍മാര്‍ സൂപ്പര്‍വൈസര്‍ മുഖേന സെല്ലില്‍ എത്തിക്കുന്നുണ്ടെന്ന വസ്തുത മറച്ചുവെക്കുകയാണ് ചെയ്യുന്നത്. മരണ റജിസ്റ്ററില്‍ എണ്ണം മാത്രമല്ല അവരെ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ കഴിയുമെന്നിരിക്കെ കീഴ് ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കാന്‍ കലക്ടര്‍ തയ്യാറായിട്ടില്ല എന്നാണ് വ്യക്തമാക്കുന്നത്. തങ്ങളുടെ കാരണമല്ലാതെ, ഭരണകൂട ഭീകരതയില്‍ ജീവന്‍ നിലനിര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്ന ഏഴായിരത്തോളം വരുന്ന ദുരിതബാധിതര്‍ 'ഞാന്‍ മരിച്ചിട്ടില്ല' എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സെല്‍ഫിക്ക് മുഖം കൊടുക്കേണ്ടത്. കമ്പനി വക്താവായി കലക്ടര്‍ ഈ പാവങ്ങളെ അപമാനപ്പെടുത്തുകയാണ്.

ദുരിതബാധിതര്‍ക്കായി മാത്രം ഒരു ഡെപ്യൂട്ടി കലക്ടറും നോഡല്‍ ഓഫീസറും സ്റ്റാഫ് അംഗങ്ങളും ഓഫീസും പ്രവര്‍ത്തിക്കുമ്പോള്‍ മാധ്യമങ്ങള്‍ ശ്രദ്ധയോടെ മരണം വാര്‍ത്തയിടുകയും അംഗണ്‍വാടി വര്‍ക്കര്‍ മരണ സര്‍ട്ടിഫിക്കറ്റ് എത്തിക്കുകയും ചെയ്തിട്ടും മരിച്ചവരുടെ കണക്ക് കിട്ടാന്‍ സെല്‍ഫി നിര്‍ദേശിച്ച ജില്ലാ കലക്ടര്‍ ആരുടെ ഉപദേശമാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. പല വീടുകളിലും ചെന്ന് നിര്‍ബന്ധിച്ച് സെല്‍ഫിക്ക് നിന്നു കൊടുത്ത ദുരിതബാധിതരോട് ജില്ലാ കലക്ടര്‍ പരസ്യമായി ക്ഷമാപണം ചെയ്യണമെന്നുമുള്ള ആവശ്യവും ശക്തമാണ്.

കളക്ടറുടെ നിലപാടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സെല്‍ഫിയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords:  Article, Endosulfan, Endosulfan-victim, District Collector, kasaragod, Kerala, Collector's stand and selfie of endosulfan victims

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia