city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Disasters | ജലാശയ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍

-അസീസ് പട്‌ല

(www.kasargodvartha.com) കഴിഞ്ഞ ദിവസം ജില്ലയെ മൊത്തം കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു മൊഗ്രാല്‍ കൊപ്പളം പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളുടെ മുങ്ങിമരണം. കുമ്പള അക്കാദമിയില്‍ നിന്ന് ഈ വര്‍ഷം ബിരുദം കരസ്ഥമാക്കിയ നവാല്‍ റഹ്മാന്‍ (22), അനുജന്‍ നാസില്‍ (15) എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. ആ ഞെട്ടല്‍ മാറുംമുമ്പ് കാഞ്ഞങ്ങാട്ട് തോട്ടില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസുകാരന്‍ മിദ്ലാജ് (13) എന്ന കുട്ടിയുടെ മുങ്ങി മരണവും നടുക്കത്തോടെയാണ് കേട്ടത്.
            
Disasters | ജലാശയ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍

ഈയിടെയായി എന്തുകൊണ്ടാണ് മുങ്ങി മരണം ഇങ്ങനെ തുടര്‍ക്കഥയാകുന്നത്? കഴുത്തുവരെയുള്ള ജലാശയത്തില്‍പ്പോലും കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നില്ല. എന്താണ് ഇതിന്റെ ശാസ്ത്രീയവശം, തീര്‍ച്ചയായും പഠനവിധേയമാക്കേണ്ടതാണ്. കൈ വളരുന്നോ, കാലു വളരുന്നോ എന്ന് കണ്ണിലെണ്ണയൊഴിച്ച് പോറ്റി വളര്‍ത്തിയ, തങ്ങള്‍ക്കശ്രയം നല്‍കേണ്ട മക്കള്‍ ജീവനറ്റ് കിടക്കുന്ന കാഴ്ച ഏതൊരു മാതാപിതാക്കളാണ് സഹിക്കുക.

ജനിച്ചാല്‍ മരണം സുനിശ്ചിതം, അത് മുമ്പേ ആയുസ്സില്‍ അടയാളപ്പെടുത്തിയതാണ്, നാളെ എന്ത് നടക്കുമെന്നോ ഏത് ഭൂമികയില്‍ മരിക്കുമെന്നോ ഒരാള്‍ക്കും നിശ്ചയമില്ല, മരണം ആസന്നമായാല്‍ അണുമണി തൂക്കം മുന്തിക്കുകയോ പിന്തിക്കുകയോ ഇല്ലെന്ന് വേദപുസ്തകത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. വിധിയെ പഴിക്കാതെ നമ്മുടെ കുഞ്ഞുങ്ങളെ ഇത്തരം അപകടങ്ങളില്‍ നിന്നും രക്ഷിക്കേണ്ട ബാധ്യത മാതാപിതാക്കള്‍ക്കും സമൂഹത്തിനുമുണ്ട്.

1980 കള്‍ വരെ നീന്തലും, മരം കയറ്റവും, സൈക്കിള്‍ റൈഡും കുട്ടികളില്‍ ഉള്‍ച്ചേര്‍ന്ന നൈസര്‍ഗ്ഗീഗ വാസനയായിരുന്നു, അവര്‍ സമപ്രയാക്കാരിലൂടെയും കൂട്ടുകാരിലൂടെയും നിഷ്പ്രയാസം സ്വായത്തമാക്കുന്ന പ്രക്രിയ, അതിനായി പ്രത്യേക പരിശീലം കൊടുക്കുക പതിവുണ്ടായിരുന്നില്ല. സമകാലീന കുട്ടികള്‍ വിരല്‍ത്തുമ്പിലെ വിസ്മയത്തില്‍ ഭ്രമിച്ചുകഴിയുമ്പോള്‍ ക്രിയാത്മകമായി ചെയ്യേണ്ടതും, പാരമ്പര്യവും പൈതൃകവുമായ ജന്മസിദ്ധികള്‍ പരിപോഷിപ്പിക്കുന്നതിലും വളരെ പിന്നിലായിപ്പോകുന്നു എന്ന വസ്തുത നാം തിരിച്ചറിയാതെ പോകരുത്.

ഫലമോ ശാരീരിക-മാനസീകാരോരോഗ്യനില താളം തെറ്റുകയും ഡയബറ്റിക്‌സ്, പൊണ്ണത്തടി, കാഴ്ചക്കുറവ് എന്നീ രോഗങ്ങള്‍ ഗ്രസിച്ച് അവരെ മന്ദതയും ഉത്സാഹക്കുറവുള്ള ഒരു തലമുറയായി പരിവര്‍ത്തിക്കുകയും ചെയ്യുന്നതിന് നാം സാക്ഷിയാണ്. ഇന്നത്തെ തലമുറ ഓട്ടവും, ചാട്ടവും, നീന്തലും എല്ലാം 'ഗെയിമിലൂടെ' ആസ്വദിച്ചു നിര്‍വൃതിയടയുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്, അവരെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്താതെ ഏറിയ പങ്കും നമ്മളാണ് കുറ്റക്കാര്‍ എന്ന യാഥാര്‍ഥ്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.

തോടും, നീര്‍ച്ചാലും, പുഴയും, കുളവും മലീമാസമാക്കിയ നമ്മള്‍ അവര്‍ക്ക് കളിക്കാനും നീന്തിക്കുളിക്കാനുമുള്ള ഭൗതിക സാഹചര്യം ഒരുക്കാന്‍ എന്തെങ്കിലും ചെയ്തിരുന്നോ എന്നൊരാത്മപരിശോധന ഈ സാഹചര്യത്തില്‍ ഉചിതമായിരിക്കും. അക്ഷരാഭ്യാസത്തെപ്പോലെത്തെന്നെ പ്രാധാന്യമുള്ളതാണ് ജീവന്‍ രക്ഷോപാധിയായ നീന്തലും അനുബന്ധ കായിക-നൈസര്‍ഗീക പ്രക്രിയകളും കുട്ടികളില്‍ പരിശീലിപ്പിക്കേണ്ടത് എന്ന തിരിച്ചറിവ് ഇനിയെങ്കിലും നാം കാണാതെപോയാല്‍ വരും തലമുറകളോട് ചെയ്യുന്ന കടുത്ത പാതകമായിരിക്കും.
        
Disasters | ജലാശയ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍

പട്‌ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ ലക്ഷ്മണന്‍ മാസ്റ്റര്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിലും കായികക്ഷമത പരിപോഷിപ്പിക്കുന്നതിലും കാണിക്കുന്ന നിസ്വാര്‍ഥ സേവനതല്‍പരതയും ഉത്സുകതയും എന്ത് കൊണ്ടും ശ്ലാഘനീയമാണ്. അത്തരക്കാരുടെ അനുഭവങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ, മത, സാംസ്‌കാരിക, സാമൂഹ്യ, സന്നദ്ധ സംഘടനകള്‍ ഗൗരവപൂര്‍വം ഒരു ഏകീകൃത പ്ലാറ്റ് ഫോം രൂപീകരിക്കുകയും രജിസ്ട്രഷേന്‍ മുഖേന കുട്ടികളെ കണ്ടെത്തി സൗജന്യമായി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ നിജപ്പെടുത്തി പ്രായോഗിക വല്‍ക്കരിക്കുകകയാണെങ്കില്‍ നീന്തല്‍ സംരംഭത്തിന് നല്ല ഒരു തുടക്കം കുറിക്കാം. ഒരു കുട്ടിയെ നീന്തല്‍ പരിശീലിപ്പിക്കുന്നതിലൂടെ കുട്ടി മാത്രമല്ല രക്ഷ പ്രാപിക്കുന്നത്, മറ്റുള്ളവരെ രക്ഷിക്കാനും കൂടിയാണ് പ്രാപ്തരാക്കുന്നത്.

Keywords: Drowning, Tragedy, Mogral, Kanhangad, Education System, Article, Azeez Patla, Cause of water related disasters.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia