city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡില്‍ കുഴിയുണ്ടെങ്കില്‍ വാഹനങ്ങള്‍ ദിശതെറ്റിയോടാമോ?

മ്മു­ടെ നാ­ട്ടി­ലു­ണ്ടാക്കി­യ ഗ­താ­ഗ­ത നി­യ­മ­ങ്ങള്‍ തെ­റ്റി­ക്കാ­നു­ള്ളതാണോ എ­ന്ന് പ­ല­പ്പോഴും തോ­ന്നി­പ്പോ­കുന്നു. നിയ­മം ഉ­ണ്ടാ­ക്കി­യ­വരും അ­ത് ന­ട­പ്പാ­ക്കേ­ണ്ട­വരും പാ­ലി­ക്കേ­ണ്ട­വരും എല്ലാം അ­ത് തെ­റ്റി­ക്കു­മ്പോ­ഴാ­ണ് ഇ­ങ്ങനെ­യൊ­രു സംശ­യം ബ­ല­പ്പെ­ടു­ന്നത്. ലൈ­സന്‍­സ് ത­ര­പ്പെ­ടു­ത്ത­ണ­മെ­ങ്കില്‍ ഗ­താ­ഗ­ത നി­യ­മ­ങ്ങള്‍ അ­റ­ഞ്ഞി­രി­ക്കണം. വണ്ടി­യോ­ടി­ക്കാനും നി­യ­മ­ങ്ങ­ളെ­കു­റി­ച്ച് ധാ­ര­ണ­വേണം. ഇ­തെല്ലാം അ­റിഞ്ഞു­കൊ­ണ്ടാ­ണ് പ­ല­പ്പോ­ഴും ആര്‍.ടി.ഒ. അ­ധി­കൃ­ത­രും പോ­ലീ­സു­മെല്ലാം നിയ­മം തെ­റ്റി­ക്കു­ന്ന­ത്.
റോഡില്‍ കുഴിയുണ്ടെങ്കില്‍ വാഹനങ്ങള്‍ ദിശതെറ്റിയോടാമോ?
ടു വേ റോ­ഡു­ക­ളി­ല്‍ ഒ­ന്ന് കു­ണ്ടും­കു­ഴി­യു­മാ­യി ത­കര്‍­ന്നു­കി­ട­ക്കു­ക­യാ­ണെ­ങ്കി­ല്‍ വാഹ­നം ദി­ശ­തെ­റ്റി­ച്ച് മ­റ്റേ റോ­ഡി­ലൂ­ടെ പോ­കാന്‍ നിയ­മം ഇ­ള­വ­നു­വ­ദി­ക്കു­ന്നില്ല. ക­ഷ്ട­പ്പെട്ടും ത­കര്‍ന്ന റോ­ഡില്‍ കൂ­ടി­ത­ന്നെ വാഹനം ഓ­ടിക്ക­ണം എ­ന്നു­ത­ന്നെ­യാ­ണ് ആര്‍.ടി.ഒ. അ­ധി­കൃ­തരും ഡ്രൈ­വര്‍­മാരും ഇ­രു­ച­ക്ര­വാ­ഹ­ന­യാ­ത്ര­ക്കാരും എല്ലാം പ­റ­യു­ന്നത്. എ­ന്നാല്‍ പ­റ­യു­ന്നതു­പോ­ലെ പ്ര­വര്‍­ത്തി­ക്കു­ന്ന­വര്‍ വള­രെ ചു­രു­ക്ക­മാ­ണ്.

ദേ­ശീ­യ­പാ­ത­യില്‍ അ­ണ­ങ്കൂ­രി­ലും, സംസ്ഥാ­ന പാ­ത­യില്‍ ച­ളിയം­കോട്ടും റോ­ഡി­ന്റെ ഒ­രുവ­ശം വല്ലാ­തെ ത­കര്‍­ന്ന് വാ­ഹ­ന­യാ­ത്ര ദു­ഷ്­ക്ക­ര­മാ­യി­ട്ടു­ണ്ട്. അതു­കൊ­ണ്ടുത­ന്നെ വാ­ഹ­ന­ങ്ങള്‍ ക­ടന്നു­പോ­കുന്ന­ത് ദി­ശ­തെ­റ്റി­ച്ച് വ­ല­തു­വ­ശ­ത്തു­കൂ­ടി­യാണ്. ഇ­ത്­പ­ല­പ്പോഴും അ­പ­ക­ട­ങ്ങള്‍­ക്ക് വ­ഴി­വെ­ക്കുന്നു. നിയ­മം അ­നു­സ­രി­ച്ച് യ­ഥാര്‍­ത്ഥ വ­ശ­ത്തു­കൂ­ടി വ­രു­ന്ന വാഹ­നം മ­റു­ഭാ­ഗ­ത്തു­നി­ന്ന് ദി­ശ­തെ­റ്റി­ച്ചു­വ­രു­ന്ന വാ­ഹന­ത്തെ പ്ര­തീ­ക്ഷി­ക്കു­ന്നില്ല. ഇ­ത്ത­രം ഘ­ട്ട­ങ്ങ­ളില്‍ റോ­ഡ് ത­കര്‍­ന്ന്­കി­ട­ക്കു­ക­യാ­ണെ­ന്ന മു­ന്ന­റി­യി­പ്പോ, വാ­ഹ­ന­ങ്ങള്‍ ഒ­രു­വ­ശ­ത്തു­കൂ­ടി­മാത്രം പോ­ക­ണ­മെ­ന്ന നിര്‍­ദേ­ശമോ അ­ധി­കൃ­തര്‍ നല്‍­കു­ന്നു­മില്ല. ഇ­ത് നിയ­മം അം­ഗീ­ക­രി­ക്കാ­ത്ത­തി­നെ­ക്കാള്‍ ഗു­രു­ത­രമാ­യ വീ­ഴ്­ച­യാ­ണെ­ന്ന് വി­ല­യി­രു­ത്ത­പ്പെ­ടു­ന്നു.

നിയ­മം തെ­റ്റി­ക്കാന്‍ ആര്‍.ടി.ഒ. അ­ധി­കൃ­തരും പോ­ലീസും ഒട്ടും പി­ന്നിലല്ല. പോ­ലീ­സ് വാ­ഹ­ന­ങ്ങള്‍ പ­ല­പ്പോഴും തെറ്റാ­യ ദി­ശ­യി­ലൂ­ടെ­യാ­ണ് ഓ­ടു­ന്നത്. പാര്‍­ക്കിം­ഗ് നി­രോ­ധി­ച്ച സ്ഥല­ത്ത് അ­വര്‍ പാര്‍­ക്ക് ചെ­യ്­തും നിയ­മം തെ­റ്റി­ക്കുന്നു. ത­ങ്ങള്‍ പോ­ലീസ­ല്ലെ, ആ­രാ­ണ് ഞ­ങ്ങ­ളോ­ട് ചോ­ദിക്കു­ക എ­ന്ന ഭാ­വ­മാ­ണ് അ­വര്‍ക്ക്. കെ.എ­സ്.ആ­ര്‍.ടി.സി. ബ­സു­കള്‍ക്കും ഈ ഭാ­വ­മുണ്ട്. അ­വര്‍ ബ­സു­കള്‍ റോ­ഡില്‍ ഇ­റ­ക്കി­യാല്‍­ മ­റ്റു­വാ­ഹ­ന­ങ്ങള്‍ അ­വ­യ്­ക്കാ­യി ഒ­ഴിഞ്ഞു­കൊ­ടു­ക്ക­ണം എ­ന്ന­താ­ണ് സ്ഥിതി. അ­വര്‍­ക്ക് എ­ന്തു­മാ­കാം. കാസര്‍­കോ­ട് പുതി­യ ബ­സ് സ്റ്റാന്‍­ഡില്‍ ക­യ­റു­മ്പോഴും ഇ­റ­ങ്ങു­മ്പോഴും അവ­യെ ഒ­ന്നു­ ശ്ര­ദ്ധി­ച്ചാല്‍ മ­തി കാര്യം ബോ­ധ്യ­പ്പെ­ടാന്‍.
റോഡില്‍ കുഴിയുണ്ടെങ്കില്‍ വാഹനങ്ങള്‍ ദിശതെറ്റിയോടാമോ?
ഒ­രാള്‍ വള­രെ ശ്ര­ദ്ധി­ച്ച് ശ­രിയാ­യ ദി­ശ­യില്‍ ത­ന്നെ വണ്ടി ഓ­ടി­ച്ചു­വെ­ന്നി­രി­ക്ക­ട്ടെ, എ­തിര്‍­ഭാ­ഗ­ത്തു­നി­ന്ന് വ­രു­ന്ന­യാള്‍ ദി­ശ­തെ­റ്റി­ച്ച് ആദ്യം പ­റ­ഞ്ഞ വാ­ഹ­ന­ത്തില്‍ ഇ­ടി­ക്കു­ക­യാ­ണെ­ങ്കില്‍ എ­ന്താ­ണ് ചെ­യ്യാന്‍ സാധിക്കു­ക. കേവ­ലം ഒ­രു മി­നുറ്റോ ര­ണ്ടു മി­നുറ്റോ ലാ­ഭി­ക്കാന്‍ വേ­ണ്ടി­യാ­ണ് തെറ്റാ­യ ദി­ശ­യി­ലൂ­ടെ പ­ലരും വണ്ടി­യോ­ടി­ക്കു­ന്ന­ത്.

വാ­ഹ­നങ്ങ­ളെ മ­റി­ക­ട­ക്കു­മ്പോഴും സ­മ­യ ലാ­ഭ­ത്തി­നു­വേ­ണ്ടി പ­ലരും നിയ­മം കാ­റ്റില്‍പറ­ത്തുന്നു. ഇ­ത് കണ്ടു­കൊ­ണ്ടാ­ണ് പ­ല­പ്പോഴും നി­യ­മ പാ­ല­കര്‍ അ­തേ റോ­ഡി­ലൂ­ടെ ക­ടന്നു­പോ­കു­ന്നത്. സു­ര­ക്ഷി­ത­മായ റോ­ഡ് വാ­ഹ­ന­യാ­ത്ര­ക്കാ­രു­ടെ അ­വ­കാ­ശ­മാണ്. അ­തി­നു­വേ­ണ്ടി­യാ­ണ് അ­വര്‍ പ­ല­ത­ര­ത്തി­ലു­ള്ള നി­കു­തി­യ­ടച്ച്, ലൈ­സന്‍­സ് സ്വ­ന്ത­മാ­ക്കി, നിയ­മം പാ­ലി­ച്ച് വാ­ഹനം ഓ­ടി­ക്കു­ന്നത്. ദേ­ശീയപാ­ത­യാ­കു­മ്പോള്‍, പ്ര­ത്യേ­കി­ച്ച് യാ­ത്ര­ക്കാ­രു­ടെ സു­ര­ക്ഷ നല്ല­പോ­ലെ ഉ­റ­പ്പു­വ­രു­ത്തേ­ണ്ട­താണ്. എ­ന്നാല്‍ ഏ­തൊ­രു ഗ്രാ­മീണ റോ­ഡി­നെ­ക്കാളും ത­കര്‍­ന്നു ത­രി­പ്പ­ണ­മാ­യി­ക്കി­ട­ക്കു­ക­യാ­ണ് ദേശീ­യ പാ­ത.

അ­ത് ന­ന്നാ­ക്കാന്‍ അ­ധി­കൃ­തര്‍ വേ­ണ്ട സ­മയ­ത്ത് ത­യ്യാ­റാ­വാ­ത്ത­താ­ണ് അ­പ­ക­ട­ങ്ങ­ളു­ടെ എണ്ണം വര്‍­ധി­പ്പിക്കു­ന്നത്. അ­പക­ടം നി­ത്യേ­നയെ­ന്നോ­ണം ന­ട­ക്കു­മ്പോഴും അ­തി­നെ­തി­രെ ബോ­ധ­വല്‍­ക്കര­ണം പ­ല­വ­ഴി­ക്ക് തു­ട­രു­മ്പോഴും റോ­ഡു­കള്‍ ന­ന്നാ­ക്കാനോ, നിയ­മം കര്‍­ശ­നാ­മാക്കാനോ അ­ധി­കൃ­തര്‍ ജാഗ്ര­ത പു­ലര്‍­ത്തു­ന്നില്ല.

പ്രാ­യ­പൂര്‍­ത്തി­യാ­കാ­ത്ത കു­ട്ടി­കള്‍ വ­രെ വാഹനം ഓ­ടി­ക്കു­ന്ന കാഴ്­ച നാം കാ­ണുന്നു. വാ­­ഹന ക­മ്പ­നി­കള്‍ ദേശീ­യ പാ­ത­യോ­ര­ങ്ങ­ളില്‍ യ­ഥേ­ഷ്ടം ഷോ­റൂ­മു­കള്‍ തു­റ­ന്നു­വെച്ചും ത­വ­ണ വ്യ­വ­സ്ഥ­യില്‍ വാ­ഹ­ന­ങ്ങള്‍ വിറ്റഴി­ച്ചും ആ­ളുക­ളെ ആ­കര്‍­ഷിക്കു­ക­യാണ്. അതു­കൊ­ണ്ടുത­ന്നെ ഒ­രു ബൈ­ക്കോ, കാറോ ഇല്ലാ­ത്ത­വര്‍ നാ­ട്ടില്‍ നന്നേ കു­റ­വാ­യി­രി­ക്കും. 10,000 രൂ­പ മു­ട­ക്കി­യാല്‍ ഒ­രു കാ­റി­ന്‍റെ ഉ­ട­മ­യാകാം എ­ന്ന­താ­ണ് ഇ­പ്പോഴ­ത്തെ സ്ഥിതി. ഡ്രൈ­വിം­ഗ് പഠി­ക്കാ­ത്ത­വര്‍ക്കും ഒ­രാ­ഴ്­ച­കൊ­ണ്ട് അ­തു­പഠി­ച്ചു എ­ന്നു­വ­രു­ത്തി വാഹ­നം നേ­രെ ഹൈ­വ­യി­ലേ­ക്ക് ഇ­റ­ക്കാനും ഇ­പ്പോള്‍ വ­കു­പ്പുണ്ട്. കാ­ലം എ­ത്ര വേ­ഗ­ത്തി­ലാ­ണ് ച­ലി­ക്കുന്ന­ത് എന്ന് ഈ പോ­സ്­റ്റ് മോ­ഡേണ്‍ യു­ഗ­ത്തില്‍ ചി­ന്തി­ക്കുന്ന­ത് ത­ന്നെ വി­ഡ്ഡി­ത്ത­മാ­ണ്.

കൂ­ടി­ക്കൂ­ടി മ­നു­ഷ്യ­നെ­ക്കാളും എ­ണ്ണ­ത്തി­ലാ­ണ് ഇ­പ്പോള്‍ വാ­ഹ­ന പെ­രുപ്പം. അ­വ­യ്‌­ക്കൊ­ക്കെ കു­ടി­ക്കാന്‍ ഇ­ന്ധ­നവും ഓ­ടാന്‍ റോഡും പാര്‍­ക്ക്‌­ചെ­യ്യാന്‍ സ്ഥ­ല­വും വേ­ണ­മ­ല്ലോ? ലൈ­സന്‍­സ് ക­ണ്ണട­ച്ച് നല്‍­കു­മ്പോഴും നിര്‍­മാ­ണം തു­രു­തു­രാ ന­ട­ക്കു­മ്പോഴും മേല്‍­പ­റ­ഞ്ഞ കാ­ര്യ­ങ്ങളെകു­റി­ച്ചു­ള്ള ചി­ന്തയും ഉ­ണ്ടാ­വേ­ണ്ടി­യി­രി­ക്കുന്നു. അ­ങ്ങ­നെ­യു­ണ്ടാ­യി­ല്ലെ­ങ്കില്‍ വാഹ­നം റോ­ഡി­ലൂ­ടെ­യല്ലാ­തെ­യും, പ­ല­പ്പോ­ഴും ദി­ശ­മാ­റിയും ഓ­ടി­യെ­ന്നു­വ­രും. അ­പ്പോഴും അ­ടി­തെ­റ്റി വീഴു­ക എ­ല്ലാ­ത്തി­നേ­യും വരു­തി­യി­ലാ­ക്കാന്‍ ക­ഴി­യു­മെ­ന്ന് അ­ഹ­ങ്ക­രി­ച്ച് ഞെ­ളി­ഞ്ഞ് ന­ട­ക്കു­ന്ന മ­നു­ഷ്യന്‍ ത­ന്നെ­യാ­കും.

റോഡില്‍ കുഴിയുണ്ടെങ്കില്‍ വാഹനങ്ങള്‍ ദിശതെറ്റിയോടാമോ?
-ര­വീ­ന്ദ്രന്‍ പാടി

Keywords:  Article, Road, RTO, Road, Driver, Two-wheeler, Vehicle, Kasaragod, Ravindran Pady

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia